Skip to main content

Posts

Showing posts from February, 2021

RECOMMENDED VIDEO

GET QUICK WHATS APP UPDATES

നയൻതാര- കുഞ്ചാക്കോ ബോബൻ ചിത്രം ‘നിഴല്‍’; റിലീസിന് തയ്യാറെടുക്കുന്നു

  ലേഡി സൂപ്പർസ്റ്റാർ നയന്‍താരയും, മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ എന്ന ചിത്രം അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ചിത്രം ഏപ്രിൽ ആദ്യവാരം തീയേറ്റർ റിലീസായിരിക്കും. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരെ കൂടാതെ മാസ്റ്റർ ഇസിൻ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂർ, ഡോ. റോണി, അനീഷ് ഗോപാൽ, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര

സസ്പെൻസ് ത്രില്ലറുമായി ഇന്ദ്രജിത്ത്; അനുരാധയുടെ ചിത്രീകരണം പുരോഗമിക്കുന്നു

  ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന സിനിമ 'അനുരാധ Crime No.59/2019'ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അനുസിത്താര ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ്. ഷാൻ തുളസീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അനുരാധ Crime No.59/2019'. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവരുടേതാണ്.  ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ. ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ പ

'ഉടുമ്പ് ’; സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സെന്തിൽ കൃഷ്ണയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉടുമ്പി'ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.മലയാളത്തിൻ്റെ പ്രിയതാരം സുരേഷ്ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം ഒരു ഡാർക്ക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ സെന്തിലിനൊപ്പം അലൻസിയർ ലോപ്പസ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വി.കെ ബൈജു,ജിബിൻ സാഹിബ്, എൽദോ ടി.ടി, പുതുമുഖങ്ങളായ ആഞ്ചലീന, യാമി തുടങ്ങിയവരും അഭിനയിക്കുന്നു.  ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്.രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു.സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു.ഏറെ വൈലൻസിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്ര

അൽഫോൻസ് പുത്രന്റെ പുതിയ മ്യൂസിക് വീഡിയോ ഇതാ

  അൽഫോൻസ് പുത്രൻ ഈണം നൽകുന്ന ആദ്യ ഗാനം 'കഥകള്‍ ചൊല്ലിടാം' പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്റെ വരികൾ എഴുതിയ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നതും അൽഫോൻസ് പുത്രനാണ്. കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീൻ എന്നിവർ തങ്ങളുടെ മക്കളുമായാണ് മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. തിങ്ക് മ്യൂസിക് എന്ന യൂട്യൂബ് ചാനൽ വഴിയാണ് പാട്ട് പുറത്തിറങ്ങിയത്. ഗാനം ഇതാ : നേരം, പ്രേമം എന്നീ സിനിമകൾക്ക് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന പുതിയ സിനിമയായ 'പാട്ട് ' അണിയറയിൽ ഒരുങ്ങുകയാണ്. ഫഹദ് ഫാസിലും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നതും അൽഫോൺസ് പുത്രൻ തന്നെയാണ്.  5 വര്‍ഷത്തെ സംഗീതപഠനത്തിന് ശേഷമാണ് 'പാട്ട് ' എന്ന സിനിമയുമായി അദ്ദേഹം വരുന്നത്.

പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്നു

  എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആസിഫ് അലിയും നിവിൻ പോളിയും. 1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്കുശേഷം നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. പോളി ജൂനിയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. സെവൻസ്, ട്രാഫിക് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും നിവിൻ പോളിയും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ രാജസ്ഥാനിലാണ്. ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണത്തിനായി അണിയറ പ്രവർത്തകർ ഈ മാസം 22ന് രാജസ്ഥാനിലേക്ക് പുറപ്പെടും. നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ ഒരുപിടി മുൻനിരതാരങ്ങൾ ഉണ്ടാകുമെന്ന് എബ്രിഡ് ഷൈൻ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. സിബി മലയിൽ സംവിധാനം ചെയ്യുന്ന 'കൊത്ത്', ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും', രാജീവ് രവി ചിത്രം 'കുറ്റവും ശിക്ഷയും' എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ആസിഫ് അലി ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്. 'ആൻഡ്രോയ്ഡ് കുഞ്ഞപ

ടി.കെ രാജീവ് കുമാറിന്റെ ചിത്രത്തിൽ ഷെയിൻ നിഗം നായകൻ

പ്രശസ്ത സംവിധായകൻ ടി.കെ രാജീവ് കുമാറിന്റെ പുതിയ ചിത്രത്തിൽ ഷെയിൻ നിഗം നായകനാകുന്നു. 24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കും. കൃഷ്ണദാസ് പങ്കിയുടെ രചനയിൽ എത്തുന്ന ചിത്രത്തിൻ്റെ പേര് പുറത്ത് വിട്ടിട്ടില്ല.  സുദീപ് ഇളമൺ ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായൺ സംഗീതവും നിര്‍വ്വഹിക്കുന്നു.  പ്രൊഡക്ഷൻ ഡിസൈനർ- രാജീവ് കോവിലകം, സൗണ്ട് ഡിസൈനർ- അജിത് ഏബ്രഹാം, വിഷ്വൽ ഡിസൈനർ- മുഹമ്മദ് റാസി, കോസ്റ്റും ഡിസൈനർ- സമീറ സനീഷ്, മേക്കപ്പ്- അമൽ, പ്രൊഡക്ഷൻ കണ്ടോളർ- പ്രതാപൻ കല്ലിയൂർ, പി.ആർ.ഒ- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ആറാട്ടിൽ അഭിനയിക്കാൻ എ ആർ റഹ്മാൻ എത്തുന്നു

  ആറാട്ട് എന്ന മോഹൻലാൽ ചിത്രവുമായി ബന്ധപ്പെട്ട അമ്പരപ്പിക്കുന്ന വാർത്തകൾ അവസാനിക്കുന്നില്ല. ആറാട്ട് എന്ന ചിത്രത്തിലെ ഒരു നിർണായക രംഗത്തിൽ സംഗീത സാമ്രാട്ട് എ ആർ റഹ്മാൻ അഭിനയിക്കും എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത് 32 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണനാണ്. ഉദയകൃഷ്ണയാണ് ചിത്രത്തിനുവേണ്ടി തിരക്കഥയൊരുക്കുന്നത്. പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്ണ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലാലേട്ടനോടൊപ്പം ഒരുപാട് പ്രസിദ്ധ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.   എ ആർ റഹ്മാന്റെ സാന്നിദ്ധ്യം ചിത്രത്തിനെ മറ്റൊരു തലത്തിൽ എത്തിക്കും എന്ന് നിസംശയം പറയാം. ആറാട്ടിന്റെ ആദ്യ ഷെഡ്യൂൾ ഊട്ടിയിലും ഒറ്റപ്പാലത്തുമായി ഷൂട്ടിംഗ് പൂർത്തിയാക്കി. രണ്ടാം ഷെഡ്യൂൾ ഉടൻ ആരംഭിക്കും. 

'പാപ്പൻ' വരുന്നു

  ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'പാപ്പൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കിടിലം താരനിരയാണ് അണിനിരക്കുന്നത്. ഡേവിഡ് കാച്ചിപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ആർ.ജെ ഷാനാണ്. 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ൻ, നൈല ഉഷ, ഗോകുൽ സുരേഷ്, നീത പിള്ള തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അജയ് ഡേവിഡ് കാച്ചിപ്പിള്ളി ക്യാമറ കൈകാര്യം ചെയ്യുമ്പോൾ ചിത്രത്തിന് സംഗീതം പകരുന്നത് ജേക്‌സ്‌ ബിജോയ് ആണ്. ശ്യാം ശശിധരൻ എഡിറ്റിങും വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവർ സൗണ്ട് ഡിസൈനിങും നിർവഹിക്കുന്നു. സേതുവിന്റെ തിരക്കഥയിൽ ഒരുങ്ങിയ 'സലാം കാശ്മീർ' എന്ന ചിത്രത്തിലാണ് ജോഷിയും സുരേഷ് ഗോപിയും അവസാനമായി ഒന്നിച്ചത്. 'ലേലം, വാഴുന്നോർ, പത്രം, ട്വന്റി - ട്വന്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ്' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' എന്ന ചിത്രമാണ് സുരേഷ് ഗോപിയുട

ഹിറ്റ് കൂട്ടുകെട്ട് വീണ്ടും

  എക്കാലത്തെയും മികച്ച കൂട്ടുകെട്ടിൽ ഒന്നായ സുരേഷ് ഗോപി - ജോഷി കൂട്ടുകെട്ട് വീണ്ടും. സുരേഷ് ഗോപിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ജോഷിയാണ്. 'പൊറിഞ്ചു മറിയം ജോസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ നാളെ രാവിലെ 11:05 ന് പ്രഖ്യാപിക്കും. സുരേഷ് ഗോപിയുടെ 252മത് ചിത്രമാണ് ഇത്. ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായ 'ഫ്രീഡം അറ്റ് മിഡ് നൈറ്റ് ' എന്ന ഷോർട്ട് ഫിലിം എഴുതി സംവിധാനം ചെയ്ത ആർ.ജെ ഷാൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. 'പൊറിഞ്ചു മറിയം ജോസ് ' എന്ന ചിത്രത്തിന് വേണ്ടിയും ക്യാമറ ചലിപ്പിച്ചത് ഇദ്ദേഹം ആയിരുന്നു. സേതുവിന്റെ തിരക്കഥയിൽ ഒരുങ്ങിയ 'സലാം കാശ്മീർ' എന്ന ചിത്രത്തിലാണ് ജോഷിയും സുരേഷ് ഗോപിയും അവസാനമായി ഒന്നിച്ചത്. 'ലേലം, വാഴുന്നോർ, പത്രം, ട്വന്റി - ട്വന്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ്' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ പ

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു

  ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'തീവണ്ടി' എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി ഫെല്ലിനി ടി.പി വരുന്നു.'ഒറ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ചേർന്നാണ്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും. തമിഴിലും മലയാളത്തിലുമായിട്ടാകും ചിത്രം റിലീസ് ചെയ്യുക. മുംബൈ, മംഗളൂരു, ഗോവ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ചിത്രം ജൂലൈയിൽ റിലീസ് ചെയ്യാനാണ് സാധ്യത. എ.എച്ച് കാഷിഫ് സംഗീതം നിർവഹിക്കുമ്പോൾ ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് വിജയ് യാണ്. സിനിമയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. മോഹൻകുമാര്‍ ഫാൻസ്, നായാട്ട്, പട, നിഴൽ, ഭീമന്‍റെ വഴി, മറിയം ടെയ്ലേഴ്സ്, ആറാംപാതിര, നീലവെളിച്ചം തുടങ്ങി നിരവധി സിനിമകളാണ് ചാക്കോച്ചന്‍റേതായി വരാനിരിക്കുന്നത്.

ജയസൂര്യ - മഞ്ജു വാര്യർ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

  ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'മേരി ആവാസ് സുനോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത് .'വെള്ളം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജി. പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക. ലോക റേഡിയോ ദിനമായ ഇന്ന് സിനിമയുടെ നെയിം പോസ്റ്റർ പുറത്തു വിട്ടു. ജോണി ആൻ്റണി, സുധീർ കരമന എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിങ് ലൊക്കേഷൻ. ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ പ്രജേഷ് സെൻ ടീമിൽ ഒരുങ്ങുന്ന സിനിമയാണ് മേരി ആവാസ് സുനോ. വെള്ളം ഒരു മാസമായി തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുകയാണ്. ഡി.ഒ.പി- നൗഷാദ് ഷെരീഫ്, എഡിറ്റർ- ബിജിത് ബാല, സംഗീതം- എം.ജയചന്ദ്രൻ, വരികൾ- ബി.കെ. ഹരി നാരായണൻ, സൗണ്ട് ഡിസൈൻ - അരുൺ വർമ്മ , പ്രോജക്ട് ഡിസൈൻ- ബാദുഷ എൻ.എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പനംകോട്, ആർട്ട് - ത

'പത്രോസിന്റെ പടപ്പുകളു'മായി 'തണ്ണീർമത്തൻ ദിനങ്ങളി'ന്റെ തിരക്കഥാകൃത്ത്

  'തണ്ണീർ മത്തൻ ദിനങ്ങൾ' എന്ന ഒറ്റ ചിത്രം കൊണ്ട് ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഡിനോയ് പൗലോസിന്റെ പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജും മമ്മൂട്ടിയും ചേർന്നാണ് 'പത്രോസിന്റെ പടപ്പുകൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. നവാഗതനായ അഫ്സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന ചിത്രം മരിക്കാർ എന്റർടൈൻമെൻസിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. ഷറഫുദീൻ , ഗ്രേസ് ആന്റണി , നസ്ലിൻ, രഞ്ജിത മേനോൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിൽ ജോയ്‌സൺ എന്ന കഥാപാത്രത്തിലൂടെ അഭിനയരംഗത്തും മികവ് തെളിയിച്ച തിരക്കഥാകൃത്ത് ഡിനോയ്‌ പൗലോസ് ഈ ചിത്രത്തിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകൻ തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും അരങ്ങേറ്റം കുറിക്കുന്നു. വൈപ്പിൻ, എറണാകുളം പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുന്നു . ജയേഷ് മോഹൻ ക്യാമറയും ജേക്സ് ബിജോയ്‌ സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പാണ്. കല

മലയാളം വെബ് സീരീസ് ഒ.ടി.ടി റിലീസ് ചെയ്യുന്നു

  വൻ താരനിരയുമായി എത്തുന്ന മലയാളം വെബ് സീരീസ് 'ഇൻസ്റ്റാഗ്രാമം' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ആസിഫ് അലി നായകനായ 'ബി.ടെക് ' സംവിധാനം ചെയ്ത മൃദുൽ നായരാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്. ബോളിവുഡ് താരങ്ങളായ ദിശ പതാനി, അർജുൻ കപൂർ, ജാക്വലിൻ ഫെർണാണ്ടസ് തെന്നിന്ത്യൻ താരം തമന്ന എന്നിവർ ചേർന്ന് പുറത്തിറക്കിയ 'ഇൻസ്റ്റാഗ്രാമ'ത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഡോ.ലീന.എസ് നിർമിക്കുന്ന ഈ വെബ് സീരിസ് നീ സ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുകയാണ്. റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദീപക് പറമ്പോൽ, ബാലു വർഗീസ്, അർജുൻ അശോകൻ, ഗണപതി, സുബീഷ്, സാബുമോൻ, അലൻസിയർ, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവർ വേഷമിടുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, സിദ്ധാർഥ് മേനോൻ, ഡെയ്‌ൻ ഡേവിസ്, അദിതി രവി, ശ്രിന്ദ, സാനിയ അയ്യപ്പൻ എന്നിവർ സ്‌പെഷൽ അപ്പിയറൻസായി എത്തുന്നു. ജെ. രാമകൃഷ്ണയും മൃദുൽ നായരും ചേർന്നാണ് വെബ് സീരീസിന്റെ രചന നിർവഹിച്ചത്. അരുൺ ജെയിംസ്, പവി. കെ.പവൻ, ധനേഷ് രവീന്ദ്രൻ എന്നിവർ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിങും നിർവഹിക്കുന്നു.

'സുനാമി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

  ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന 'സുനാമി' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണി നിർമ്മിക്കുന്ന ഈ ചിത്രം മാർച്ച് 11ന് തീയറ്ററുകളിലൂടെ റിലീസ് ചെയ്യും. ഒരു പക്കാ ഫാമിലി എന്റർടൈനറായാണ് ചിത്രം ഒരുങ്ങുന്നത്. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തൃശൂർ, യു സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്. പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ.

'ബറോസി'ന്റെ ഷൂട്ടിങ് ആരംഭിക്കുന്നു

  നടന വിസ്മയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബറോസ്'. 'മൈ ഡിയർ കുട്ടിച്ചാത്തൻ' , 'പടയോട്ടം' തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ നവോദയ ജിജോ പുന്നൂസാണ് തിരക്കഥയെഴുതുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം ഏപ്രിൽ ആരംഭിക്കും. ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ആറാട്ട്' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ പൂര്‍ണമായും ബറോസിന്റെ ജോലികളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്. ത്രീ ഡിയിൽ ഒരുങ്ങുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനാണ്. ചിത്രത്തിൽ ബറോസിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹൻലാലാണ്. മോഹൻലാലിനെ കൂടാതെ മലയാളത്തിൽ നിന്നും പ്രതാപ് പോത്തനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ബറോസിൽ വാസ്കോഡഗാമയുടെ വേഷത്തിലാണ് റാഫേൽ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും. സ്പാൻഗ്ലിഷ്, ഓൾ റോഡ്സ് ലീഡ്സ് ടു ഹെവൻ, റാംബോ:ലാസ്റ്റ് ബ്ലഡ് എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

'ചതുര'വുമായി സിദ്ധാർത്ഥ് ഭരതൻ വരുന്നു

  സൗബിൻ ഷാഹിർ നായകനായ 'ജിന്ന് ' എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി സിദ്ധാർത്ഥ് ഭരതൻ. 'ചതുരം' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. റോഷന്‍ മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍ ലെ ലോപസ്, ശാന്തി ബാലചന്ദ്രന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഗ്രീന്‍വിച് എന്റര്‍ടൈന്‍മെന്റിന്റെയും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനസിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  സിദ്ധാർത്ഥ് ഭരതനും വിനോയ്‌ തോമസും ചേർന്നാണ് ചിത്രത്തിന്റെ രചന പൂർത്തിയാക്കിയിരിക്കുന്നത്. പ്രശാന്ത് പിള്ള സംഗീതവും പ്രദീഷ് വര്‍മ്മ ഛായാഗ്രാഹണവും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റങ് കൈകാര്യം ചെയ്യുന്നത് ദീപു ജോസഫാണ് . വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യര്‍, കലാ സംവിധാനം – അഖില്‍ രാജ് ചിറയില്‍, മേക്കപ്പ് – അഭിലാഷ് എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് കാരന്തൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ – അംബ്രോ, ശബ്ദ രൂപകല്പന – വിക്കി, ശബ്ദ മിശ്രണം – എം ആര്‍ രാജകൃഷ്ണന്‍, സ്റ്റില്‍സ് – ജിതിന്‍ മധു, പ്രൊമോഷന്

ഒടിയൻ്റെ കഥയുമായി എത്തുന്ന 'കരുവ് 'ന്റെ ചിത്രീകരണം തുടങ്ങുന്നു

  മലയാളത്തിൽ വീണ്ടുമൊരു ഒടിയന്റെ കഥയുമായി എത്തുന്ന "കരുവ് "ന്റെ പൂജയും സ്വിച്ചോൺ കർമ്മവും ഫെബ്രുവരി 10ന് പാലക്കാട് കാവശ്ശേരിയിൽ നടക്കും.ചടങ്ങിൽ ആലത്തൂർ എ.എൽ.എ കെ.ഡി പ്രസേനൻ, പാലക്കാട് എ.എസ്.പി പി.ബി പ്രശോഭ് തുടങ്ങിയവർ വിശിഷ്ഠാതിഥികളായിരിക്കും. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സ് നിര്‍മ്മിച്ച് നവാഗതയായ ശ്രീഷ്മ ആർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കരുവ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ് ഏറെ പ്രാധാന്യം.ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ തിരക്കഥ സംവിധായിക തന്നെയാണ് നിർവഹിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് എഴുത്ത്കാരികൂടിയായ ശ്രീഷ്മ.ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സംവിധായിക ആകുന്നു എന്ന പ്രത്യേകതയും കരുവ് എന്ന ചിത്രത്തിനുണ്ട്. ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ഹാരി മോഹൻദാസ് എഡിറ്റിങ്ങും, റോഷൻ സംഗീതവും നിര്‍വ്വഹിക്കുന്നു. ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ സുധീർ ഇബ്രാഹിമാണ് സിനിമ നിര്‍മ്മിക്കുന

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൗസ്

  മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മുരളി ഗോപിയുടെ രചനയിൽ ബിഗ് ബജറ്റ് ചിത്രം നിർമിക്കാൻ ഒരുങ്ങി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ്. വിജയ് ബാബു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. നവാഗതനായ ഷിബു ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2022 ലേക്കാണ് ചിത്രം ഒരുങ്ങുന്നത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന 'തീർപ്പ് ', പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാൻ' എന്നിവയാണ് മുരളി ഗോപിയുടെ തിരക്കഥയിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി ഹോം, നായകള്‍ മാത്രം അഭിനേതാക്കളായി എത്തുന്ന വാലാട്ടി എന്നീ ചിത്രങ്ങളാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ഇറങ്ങാനിരിക്കുന്നത്. എമ്പുരാന് ശേഷമായിരിക്കും മുരളി ഗോപിയുടെ തിരക്കഥയിലുള്ള മമ്മൂട്ടി ചിത്രം പുറത്തിറങ്ങുക.

നരണിപ്പുഴ ഷാനവാസിന്റെ സ്വപ്നം സഫലമാക്കാനൊരുങ്ങി വിജയ് ബാബു

  സൂഫിയും സുജാതയും' എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് നരണിപ്പുഴ ഷാനവാസ്. അദ്ദേഹത്തിന്റെ അകാലത്തിൽ ഉള്ള വിയോഗം മലയാള സിനിമ പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ചിരിന്നു. നരണിപ്പുഴ ഷാനവാസ് പൂർത്തിയാക്കിവെച്ച തിരക്കഥ സിനിമയാക്കാനൊരുങ്ങുകയാണ് നടനും നിർമാതാവുമായ വിജയ് ബാബു. ഷാനവാസിന്റെ ആദ്യ ചിത്രം 'സൂഫിയും സുജാതയും' നിർമിച്ചതും വിജയ് ബാബു തന്നെയാണ്. കൊച്ചിയിൽ ഷാനവാസിന്റെ സുഹൃത്തുക്കൾ ചേർന്ന് സംഘടിപ്പിച്ച അനുസ്മരണയോഗത്തിലാണ് വിജയ് ബാബുവിന്റെ പ്രഖ്യാപനമുണ്ടായത്. യോഗത്തിൽ തന്റെ അഭ്യർഥനപ്രകാരം ഷാനവാസിന്റെ ഭാര്യ അസു ഷാനവാസ് തിരക്കഥ കൈമാറിയതായി വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. 'സൽമ' എന്നാണ് തിരക്കഥയുടെ പേര്. വിജയ് ബാബു പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇതാ : "ഷാനവാസുമായി അടുപ്പമുണ്ടായിരുന്നവരുടെ ഒരു കൂട്ടായ്മ ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നു. എന്‍റെ അഭ്യര്‍ഥന പ്രകാരം ഷാനവാസിന്‍റെ ആദ്യ തിരക്കഥ 'സല്‍മ' അദ്ദേഹത്തിന്‍റെ ഭാര്യ അസു ഷാനവാസ് എനിക്കു കൈമാറി. സല്‍മ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്‍റെ ഭാഗത്തുനിന്നുണ്ടാവും. ലാഭത്തിന്‍റെ ഒരു വിഹിതം ഷാനവാസിന്‍

ജയസൂര്യയും മഞ്ജുവാര്യരും ഒന്നിക്കുന്നു

  'വെള്ളം', 'ക്യാപ്റ്റൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ജയസൂര്യ - പ്രജേഷ് സെൻ കൂട്ടുകെട്ട് വീണ്ടും. ഇത്തവണ ഇവരുടെ കൂടെ മഞ്ജു വാര്യരും ഉണ്ട്. അതെ, ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. സിനിമയുടെ  ഷൂട്ടിങ് തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി.രാകേഷ് ആണ് നിർമാണം. കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് തീയേറ്ററുകൾ വീണ്ടും തുറന്നപ്പോൾ ആദ്യമായി റിലീസ് ചെയ്ത മലയാള ചിത്രവും ജയസൂര്യ - പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പിറന്ന 'വെള്ള'മായിരുന്നു. ജയസൂര്യയും സംയുക്ത മേനോനും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. 'ക്യാപ്റ്റനു'ശേഷം പ്രജേഷും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയ പ്രോജക്ട് ആണ് വെള്ളം. പേര് സൂചിപ്പിക്കുന്നതുപോലെ മദ്യാസക്തിയുള്ള ഒരു മനുഷ്യന്‍റെ കഥയാണ് ചിത്രം പറയുന്നത്.

'ഭീഷ്മ പർവ്വ'വുമായി മമ്മൂട്ടി - അമൽ നീരദ് മാസ്സ് കോംബോ

  14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 'ഭീഷ്മ പർവ്വം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 10ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അമൽ നീരദ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ. സംഗീതം സുഷിൻ ശ്യാം ആണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് 'പ്രേമം' സിനിമയിലൂടെ ശ്രദ്ധേയനായ ആനന്ദ്.സി.ചന്ദ്രനാണ്. കൊച്ചിയിലാകും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്റെ വേഷം. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

സച്ചിയുടെ സ്വപ്നം സഫലമാകുന്നു: പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്

  പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ''വിലായത്ത് ബുദ്ധ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയ ഹിറ്റ് മേക്കർ സച്ചിയുടെ അയ്യപ്പനും കോശിയും റിലീസ് ചെയ്ത് ഒരു വർഷം തികയുന്ന വേളയിൽ വേളയിലാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കിയത്. 'അയ്യപ്പനും കോശിയും' കഴിഞ്ഞ് 'വിലായത്ത് ബുദ്ധ'യുടെ പണിപ്പുരയിലിരിക്കെയാണ് സച്ചിയെ നമുക്ക് നഷ്ടമായത്. അദ്ദേഹത്തിന്റെ ഡ്രീം പ്രോജക്ട് ആയിരുന്നു ഈ ചിത്രം. 'അയ്യപ്പനും കോശിയും' എന്ന സച്ചിയുടെ അവസാന സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന്‍ നമ്പ്യാരാണ് ഇപ്പോൾ ചിത്രം സംവിധാനം ചെയ്യുന്നത്. ജി.ആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ. പ്രഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്. ഉർവശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്തീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹി

റിലീസിന് മുൻപേ റെക്കോർഡ് ഇട്ട് 'മരക്കാർ അറബിക്കടലിന്റെ സിംഹം'

  മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' റിലീസിന് മുൻപേ ഒരു റെക്കോർഡ് ഇട്ടിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ബുക്ക് മൈ ഷോയിൽ ഒരു ലക്ഷം ഇന്ററസ്റ്റുകൾ പൂർത്തിയാക്കിയിരിക്കുകയാണ്. ആദ്യമായി ആണ് ഒരു മലയാള ചിത്രം ഇത്രയധികം ഇന്ററസ്റ്റുകൾ ബുക്ക് മൈ ഷോയിൽ പൂർത്തിയാക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പേജിൽ ഉൾപ്പെടെ ഈ സന്തോഷ വാർത്ത പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ ഇൻഡസ്ട്രി തന്നെ അവതാളത്തിലാകുകയായിരുന്നു. പ്രിയദര്‍ശന്റെ സ്വപ്ന പ്രോജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.

'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈം വഴിയാണ് റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിബി19 നാണ് ആമസോൺ പ്രൈം വഴി പുറത്തിറങ്ങുക. ചിത്രത്തിന്റെ ട്രെയ്ലർ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാർ, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.

'അമ്മ' സംഘടനയുടെ പുതിയ ചിത്രം വരുന്നു

  വൻ താരനിര അണിനിരന്ന ട്വന്റി-ട്വന്റി എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി 'അമ്മ' സംഘടന വരുന്നു. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന 'അമ്മ' സംഘടനയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്‌. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി. ടി.കെ രാജീവ് കുമാറിന്റെ തിരക്കഥയിൽ പ്രിയദർശനും ടി.കെ രാജീവ് കുമാറും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ് എന്നാണ് റിപ്പോർട്ട്. 140 ലധികം കലാകാരന്മാർ ചിത്രത്തിൽ അണിനിരക്കും. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് 10 കോടിയിലേറെ രൂപ ചെലവഴിച്ചു പണിത താരമന്ദിരം മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മന്ദിരത്തിൽ അമ്മയുടെ യോഗങ്ങൾക്കും ഒത്തുചേരലുകൾക്കുമുള്ള വലിയ ഹാൾ സാംസ്കാരിക പരിപാടികൾ നടത്താനും ഉപയോഗിക്കും.

ഇരുപത്തിയഞ്ചാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് അരങ്ങുണരുകയായി

  ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഒരുക്കമായി. എറണാകുളം നോർത്തിൽ ഉള്ള ചലചിത്രമേളയുടെ ഓർഗനൈസിങ് കമ്മറ്റി ഓഫീസ് സംവിധായകൻ ജോഷി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ചലചിത്ര താരം ജോജു ജോർജ്, കൊച്ചിൻ മേയർ അഡ്വ.അനിൽ കുമാർ, അമ്മ ജന.സെക്രട്ടറി ഇടവേള ബാബു, മാക്ട ചെയർമാൻ ജയരാജ്, ജന.സെക്രട്ടറി സുന്ദർദാസ്, ഐ.എഫ്.എഫ്.കെ പ്രതിനിധി സജിതാ മഠത്തിൽ, ഷിബു ചക്രവർത്തി,എസ്.എൻ സ്വാമി, സോഹൻ സീനുലാൽ,എം.പത്മകുമാർ, ഗായത്രി അശോകൻ, എ.കെ സന്തോഷ്, സാബു, സലാം ബാപ്പു, കോളിൻസ്, എ.എസ് ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.ഫെബ്രുവരി 17 മുതൽ 21 വരെയാണ് കൊച്ചിയിൽ മേള നടക്കുക. നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത് ഐ.എഫ്.എഫ്.കെ.യുടെ ഓൺലൈൻ രജിസ്ട്രേഷൻ 30-ന് ആരംഭിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയുമാണ് മേള.

'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയ 'കുഞ്ഞുകുഞ്ഞാലി...' എന്ന ഗാനം കെ.എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.  ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇതാ : കഴിഞ്ഞ വർഷം മാർച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ ഇൻഡസ്ട്രി തന്നെ അവതാളത്തിലാകുകയായിരുന്നു. പ്രിയദര്‍ശന്റെ സ്വപ്ന പ്രോജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.

ട്രെയ്‌ലർ പുറത്തിറങ്ങി

  സംവിധായകന്‍ ഐ.വി ശശിയുടെയും നടി സീമയുടെയും മകന്‍ അനി ഐ.വി ശശി ആദ്യമായി സംവിധാനം ചെയ്യുന്ന 'നിന്നിലാ, നിന്നിലാ'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. തെലുങ്കിലൊരുക്കുന്ന ചിത്രത്തില്‍ റിതുവര്‍മ, അശോക് സെല്‍വന്‍, നിത്യ മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 'ഓ മൈ കടവുളെ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അശോക് സെല്‍വന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ഇത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതാ : സിനിമയുടെ രചന നിര്‍വഹിക്കുന്നതും അനിയാണ്. റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. നാസര്‍, സത്യ എന്നിവരും വേഷമിടുന്നു. ഷെഫ് ആയാണ് അശോക് സെല്‍വന്‍ അഭിനയിക്കുന്നത്. ദിവാകര്‍ മണിയാണ് ഛായാഗ്രാഹകന്‍, രാകേഷ് മുരുകേശന്‍ സംഗീതവും നിര്‍വഹിക്കുന്നു. ചിത്രം ഫെബ്രുവരി 26ന് തീയറ്ററുകളിൽ എത്തും.

കർഷക സമരത്തെ കുറിച്ച് സലീം കുമാറിന് പറയാനുള്ളത് ഇതാണ്

  ഇന്ത്യയിലെ കാർഷികപ്രക്ഷോഭത്തിന് പിന്തുണയേകി അന്യരാജ്യങ്ങളിൽ നിന്നുമുള്ള സെലിബ്രിറ്റീസ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതോട് കൂടി നിരവധി പേരാണ് അതിനെ എതിർത്ത് മുന്നോട്ട് വന്നത്. സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, സുരേഷ് റെയ്‌ന, അജയ് ദേവ്‌ഗൺ, അക്ഷയ് കുമാർ, സുനിൽ ഷെട്ടി, ഉണ്ണി മുകുന്ദൻ എന്നിങ്ങനെ നിരവധി പേരാണ് ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് മറ്റുള്ളവർ ഇടപെടേണ്ട എന്ന് ആവശ്യപ്പെട്ടത്. ഇപ്പോഴിതാ കർഷക സമരത്തെ കുറിച്ചുള്ള തന്റെ നിലപാട് രേഖപ്പെടുത്തിയിരിക്കുകയാണ് സിനിമാ താരം സലീം കുമാർ. സോഷ്യൽ മീഡിയ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. അദ്ദേഹത്തിന്റെ കുറിപ്പ് ഇതാ : "അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പ

പുതിയ ചിത്രവുമായി അരുൺ ചന്തു

  ഗോകുൽ സുരേഷും അനാർക്കലി മരിക്കാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം വരുന്നു. 'ഗഗനചാരി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസും ഗണേഷ് കുമാറും അഭിനയിക്കുന്നുണ്ട്. പൂർണമായും ഇൻഡോറിൽ ചിത്രീകരിക്കുന്ന ചിത്രം 2050 ലെ കഥയാണ് പറയുന്നത്. അജിത് വിനായക ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുർജിത്.എസ്.പൈയാണ് നിർവഹിക്കുന്നത്. അരവിന്ദ് മന്മഥൻ എഡിറ്റിങ്ങും, പ്രശാന്ത്‌ പിള്ള സംഗീതവും കൈകാര്യം ചെയ്യുന്നു. അരുൺ ചന്തു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് 'ഗഗനചാരി'. അജു വർഗീസ്, ലെന, ഗണേഷ്‌ കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്തു സംവിധാനം ചെയ്ത 'സാജൻ ബേക്കറി' ഫെബ്രുവരി 12നാണ് റിലീസ് ചെയ്യുന്നത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത 'സായാഹ്ന വാർത്തകൾ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനുമാണ് 'സായാഹ്ന വാർത്തകൾ' എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നീ സ്ട്രീമിലൂടെ ഇതാ ഒരു പുതിയ ചിത്രം കൂടി

  'ദ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ' എന്ന ചിത്രത്തിന്റെ റിലീസോടു കൂടി പ്രേക്ഷക ശ്രദ്ധ നേടിയ ഒ.ടി.ടി. പ്ലാറ്റ്ഫോമാണ് നീ സ്ട്രീം. പല പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമും സ്ട്രീം ചെയ്യാൻ മടിച്ച 'ദ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ' മലയാളം കണ്ടന്റിന് വേണ്ടി മാത്രമുള്ള നീ സ്ട്രീം വഴി പുറത്തിറക്കുകയായിരുന്നു. 'ദ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ' എന്ന ചിത്രത്തിനോടൊപ്പം നീ സ്ട്രീമും സിനിമാ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റി. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രം കൂടി നീ സ്ട്രീം വഴി പുറത്തിറങ്ങുകയാണ്. ഉണ്ണി.ആറിന്റെ തിരക്കഥയിൽ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന 'വാങ്ക് ' എന്ന ചിത്രമാണ് നീ സ്ട്രീം വഴി പുറത്തിറങ്ങുന്നത്. അനശ്വര രാജൻ, നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 29ന് തീയറ്റർ വഴി റിലീസ് ചെയ്തിരുന്നു. ഫെബ്രുവരി 5നാണ് ചിത്രം നീ സ്ട്രീമിൽ റിലീസ് ചെയ്യുന്നത്. ഷബ്ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതയുടെ രചനയിൽ മറ്റൊരു വനിത സംവിധാനം ചെയ്യുന്നത്. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് വാങ്കിന്റെ ഛായാഗ്

Facebook

Recommended Calls

ദുരൂഹതകളുടെ ചുരുളുകളുമായി "രണ്ട് രഹസ്യങ്ങൾ

  ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "രണ്ട് രഹസ്യങ്ങൾ". ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എൻ്റർടെയിൻമെൻ്റ് എന്നിവയുടെ ബാനറിൽ വിജയകുമാർ പ്രഭാകരൻ, അജിത്കുമാർ രവീന്ദ്രൻ, സാക്കിർ അലി എന്നിവർ ചേർന്നാണ്. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങൾ.ചിത്രത്തിൻ്റെ പോസ്റ്റർ റിലീസായി.ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മഞ്ജു വാര്യർ, ഇന്ദ്രജിത്, സിദ്ദിഖ്, ആഷിഖ് അബു, അപ്പാനി ശരത്, Rj ഷാൻ, പാരിസ് ലക്ഷ്മി എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിൻ്റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. ജോമോൻ തോമസ്,അബ്ദുൾ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം.

'ചെരാതുകൾ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  ആറു കഥകൾ ചേർന്ന "ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഓടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ മലയാളത്തിലെ പ്രിയ താരങളായ മമ്മൂട്ടി, സുരേഷ്പു ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്ന് പുറത്തുവിട്ടു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത്‌ ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ട്രെയ്‌ലർ ഇതാ : മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത്‌ അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി.ആർ.ഓ - പി.ശിവപ്രസാദ്, ഡ

റിലീസിന് മുൻപേ മലയാള ചിത്രത്തിന്റെ ബോളിവുഡ് അവകാശം വിറ്റു

  ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. മോളിവുഡിൽ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കുന്നത്. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രം കണ്ണൻ താമരക്കുളം തന്നെ ബോളിവുഡിൽ സംവിധാനം ചെയ്യും. മലയാളത്തിൽ എത്തുന്ന "ഉടുമ്പ്"ൽ സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്‌സ്റ്റനും,യാമി സോനയുമാണ് നായികമാർ. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. ചിത്രത്തിൽ മൻരാജ്, ബൈജു, മുഹമ്മദ് ഫൈസൽ, ജിബിൻ സാബ്, പോൾ താടിക്കാരൻ, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍

സാമന്തയുടെ നായകനായി ദേവ് മോഹൻ എത്തുന്നു

  'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തുകയും കേരളക്കരയുടെ സ്വന്തം സൂഫിയായി മാറുകയും ചെയ്ത നടനാണ് ദേവ് മോഹൻ. ഇപ്പോഴിതാ ബിഗ് ബജറ്റിൽ ഒരുങ്ങുന്ന പാൻ ഇന്ത്യ ചിത്രം 'ശാകുന്തള'ത്തിൽ സാമന്തയുടെ നായകനായി എത്തുകയാണ് അദ്ദേഹം. സാമന്ത തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പുരാണകഥയെ ആസ്പദമാക്കിക്കൊണ്ട് സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന സിനിമയാണ് ‘ശാകുന്തളം’. ചിത്രത്തിൽ ശകുന്തളയായി സാമന്തയും ദുഷ്യന്തനായി മലയാളി താരം ദേവ് മോഹനുമാണ് അഭിനയിക്കുന്നത്. ഏകദേശം150 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിലാണ് ദേവ് മോഹൻ ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണവും തൃശൂരിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈം വഴിയാണ് റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിബി19 നാണ് ആമസോൺ പ്രൈം വഴി പുറത്തിറങ്ങുക. ചിത്രത്തിന്റെ ട്രെയ്ലർ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാർ, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.

'നിഴൽ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് "നിഴൽ". തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴലിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഏപ്രില്‍ 4ന് ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.   ചിത്രത്തിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള ആയി നയൻസും ക്യാമറക്ക് മുന്നിലെത്തുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍,

ചെമ്പന്‍ വിനോദിന്‍റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു

സിനിമ താരം ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. വിനയ് ഫോര്‍ട്ട് നായകനായ ഹിറ്റ് ചിത്രം  'തമാശ'യ്ക്കു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് 'ഭീമന്റെ വഴി' എന്നാണ്. ചെമ്പന്‍ വിനോദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കുറ്റിപ്പുറത്താണ് ആരംഭിച്ചത്. ആഷിക് അബു, റീമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ലോക്ക് ഡൗണിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രവും.  മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട് ' അപ്പു ഭട്ടതിരി സംവിധാനം ചെയ്ത 'നിഴൽ' എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ അവസാനമായി അഭിനയിച്ചത്. അഷ്റഫ് ഹംസ സംവിധാനം ചെയ്ത വിനയ് ഫോർട്ട് ചിത്രം 'തമാശ'യുടെ സഹനിർമാണവും ചെമ്പൻ വിനോദായിരുന്നു.

'കോൾഡ് കേസ്' ഒ.ടി.ടി റിലീസിന് ?

  പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോൾഡ് കേസ് '. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ അതിഥി ബാലനാണ് നായിക. പൃഥ്വിരാജ് പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ ചിത്രം തീയറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് ഒ.ടി.ടി റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം ഏഷ്യാനെറ്റിനാണ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കുന്ന സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ചേർന്നാണ്. ശ്രീനാഥ്.വി.നാഥ്‌ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച നടൻ അനിൽ നെടുമങ്ങാടും 'കോൾഡ് കേസി'ൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

മലയാളം വെബ് സീരീസ് ഒ.ടി.ടി റിലീസ് ചെയ്യുന്നു

  വൻ താരനിരയുമായി എത്തുന്ന മലയാളം വെബ് സീരീസ് 'ഇൻസ്റ്റാഗ്രാമം' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ആസിഫ് അലി നായകനായ 'ബി.ടെക് ' സംവിധാനം ചെയ്ത മൃദുൽ നായരാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്. ബോളിവുഡ് താരങ്ങളായ ദിശ പതാനി, അർജുൻ കപൂർ, ജാക്വലിൻ ഫെർണാണ്ടസ് തെന്നിന്ത്യൻ താരം തമന്ന എന്നിവർ ചേർന്ന് പുറത്തിറക്കിയ 'ഇൻസ്റ്റാഗ്രാമ'ത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഡോ.ലീന.എസ് നിർമിക്കുന്ന ഈ വെബ് സീരിസ് നീ സ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുകയാണ്. റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദീപക് പറമ്പോൽ, ബാലു വർഗീസ്, അർജുൻ അശോകൻ, ഗണപതി, സുബീഷ്, സാബുമോൻ, അലൻസിയർ, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവർ വേഷമിടുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, സിദ്ധാർഥ് മേനോൻ, ഡെയ്‌ൻ ഡേവിസ്, അദിതി രവി, ശ്രിന്ദ, സാനിയ അയ്യപ്പൻ എന്നിവർ സ്‌പെഷൽ അപ്പിയറൻസായി എത്തുന്നു. ജെ. രാമകൃഷ്ണയും മൃദുൽ നായരും ചേർന്നാണ് വെബ് സീരീസിന്റെ രചന നിർവഹിച്ചത്. അരുൺ ജെയിംസ്, പവി. കെ.പവൻ, ധനേഷ് രവീന്ദ്രൻ എന്നിവർ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിങും നിർവഹിക്കുന്നു.

ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  ഫഹദ് ഫാസിൽ നായകനാകുന്ന നസീർ യൂസഫ് ഇസുദ്ദീൻ ചിത്രം 'ഇരുളി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നെറ്റ് ഫ്ലിക്സ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സീ യു സൂണി'ന് ശേഷം ഫഹദും ദർശനയും ഒന്നിക്കുന്ന ഈ ചിത്രം ഏപ്രിൽ രണ്ടിനാണ് നെറ്റ് ഫ്ലിക്സ് വഴി ഒ.ടി.ടി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് നെറ്റ് ഫ്ലിക്സിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടു. ആന്റോ ജോസഫ് ഫിലിം കമ്പനി, പ്ലാൻ ജെ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ജോമോൻ ടി ജോൺ-ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ കുട്ടിക്കാനത്താണ് ലൊക്കേഷനാക്കിയിരുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.