Skip to main content

Posts

Showing posts from January, 2021

RECOMMENDED VIDEO

GET QUICK WHATS APP UPDATES

മമ്മൂട്ടിയും - ശ്യാമപ്രസാദും വീണ്ടും ഒന്നിക്കുന്നു

  റോയൽ സിനിമാസ് നിർമിക്കുന്ന രണ്ട് ചിത്രങ്ങളുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. ശ്യാമപ്രസാദും അജയ് വാസുദേവുമാണ് ഈ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്. ഇതിൽ ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തുമെന്നാണ് റിപ്പോർട്ട്. മമ്മൂട്ടിയോടൊപ്പം ഉടനെ ചെയ്യാൻ തീരുമാനിച്ചിരുന്ന രണ്ട് പ്രൊജക്ടുകളിൽ ഒന്ന് സാറാ ജോസഫിന്റെ 'ആളോഹരി ആനന്ദം' ആണെന്ന് സംവിധായകൻ ശ്യാമപ്രസാദ് ദി ക്യൂവിനോട് പറഞ്ഞു. ഇതിൽ ഏത് ചിത്രമാണ് ആദ്യം നടക്കുകയെന്ന് ഇപ്പോൾ പറയാറായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2007ൽ പുറത്തിറങ്ങിയ 'ഒരേ കടൽ' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. അതിൽ മമ്മൂട്ടി അവതരിപ്പിച്ച എസ്.ആർ നാഥൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആ വർഷം മികച്ച മലയാളം ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡും ചിത്രം സ്വന്തമാക്കിയിരുന്നു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വൺ' ,ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന 'ദി പ്രീസ്റ്റ് ' എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ. ദി പ്രീസ്റ്റിന്റെ റിലീസ് തീയതി ഇന്ന് പ്രഖ്

ഒ.ടി.ടി റിലീസ് ചെയ്യുന്നു !

  ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജഗമേ തന്തിരം'. ചിത്രത്തിൽ മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ലെറ്റ്സ്റ്റ് ഒ.ടി.ടി ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം വൻ തുകയാണ് ചിത്രത്തിന് വേണ്ടി പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോം നെറ്റ് ഫ്ലിക്സ് ഓഫർ ചെയ്തിരിക്കുന്നത്. അണിയറ പ്രവർത്തകരുടെ നിന്നുുള്ള സ്ഥിരീകരണം ഉടൻ പുറത്തുവരും. 'പേട്ട'യ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ഗെയിം ഓഫ് ത്രോണ്‍സി'ല്‍ അഭിനയിച്ച ജെയിംസ് കോസ്‌മോ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് നാരായണൻ സംഗീതവും, ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയും, എഡിറ്റിംഗ് വിവേക് ഹര്‍ഷനും, സംഘട്ടനം ദിനേശ് സുബ്ബരായനും സഹനിര്‍മ്മാണം റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും നിർവഹിക്കുന്നു. തമിഴിനൊപ്പം തെലുങ്ക് പതിപ്പിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. വൈ നോട്ട് ഫിലിംസിന്റെ ബാനറിൽ ശശികാന്ത്, ചക്രവർത്തി, രാമചന്ദ്ര എന്നിവർ നിർമിക്കു

'ദി പ്രീസ്റ്റി'ന്റെ റിലീസ് മാറ്റി..?

  നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്ന് നിർമിക്കുന്ന 'ദി പ്രീസ്റ്റി'ന്റെ റിലീസ് മാറ്റിയതായി റിപ്പോർട്ട്. കോവിഡ് കേസുകളുടെ എണ്ണം കൂടിയതിനാൽ സർക്കാർ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് റിലീസ് മാറ്റിയത് എന്നാണ് അറിയുന്നത്. അണിയറ പ്രവർത്തകരുടെ ഭാഗത്ത്‌ നിന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയാക്കിയ ചിത്രം ഫെബ്രുവരി നാലിന് റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ഫെബ്രുവരി അവസാന വാരം റിലീസ് ചെയ്യാനാണ് സാധ്യത. ദി പ്രീസ്റ്റിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്. കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് ലോക്ക്ഡൗൺ മൂലം ഷൂട്ടിങ് നീണ്ടു. ഒടു

'ആറാട്ട് ' മാര്‍ച്ചില്‍ ഇല്ല; പകരം ഈ തീയതിയില്‍ റിലീസ് ചെയ്യും

  മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ആറാട്ട് ’. നെയ്യാറ്റിൻകര ​ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റ്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ​ഗോപൻ എന്ന കഥാപാത്രത്തെയാണ് മോ​ഹൻലാൽ അവതരിപ്പിക്കുന്നത്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ആറാട്ട് മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം ആഗസ്റ്റ് 12 നാണ് തിയറ്ററിൽ എത്തുന്നത്. തിയറ്ററുകൾക്ക് ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചു കഴിഞ്ഞു.ആറാട്ടിന്റെ ചിത്രീകരണം ഇപ്പോൾ‌ ഊട്ടിയിൽ നടക്കുകയാണ് . ഒരു കോമഡി   ആക്ഷൻ‌ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ശ്രദ്ധ ശ്രീനാഥ് , നെടുമുടി വേണു , സായ്കുമാർ , സിദ്ദിഖ് , വിജയരാഘവൻ , ജോണി ആന്റണി , ഇന്ദ്രൻസ് , രാഘവൻ , നന്ദു , ബിജു പപ്പൻ , ഷീല , സ്വാസിക , മാളവിക , രചന നാരായണൻകുട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കെ.ജി.എഫിലെ   ഗരുഡയെ ഗംഭീരമാക്കിയ രാമചന്ദ്ര രാജുവിന്റെ മലയാളത്തിലെ അരങ്ങേറ്റവും ആറാട്ടിലൂടെയാണ്. പ്രധാന വില്ലനല്ലെങ്കിലും സു

ഒറ്റകൊമ്പനിലെ കിടിലൻ സർപ്രൈസ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

  സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒറ്റകൊമ്പൻ'.സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്  ഷിബിൻ ഫ്രാൻസിസ് ആണ്. ഇന്ന് മറ്റൊരു അഭിനേതാവിനെ കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ബിജു മേനോൻ കൂടി ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ബിജു മേനോനെ സ്വാഗതം ചെയ്തു കൊണ്ട് അണിയറ പ്രവർത്തകർ പങ്കുവെച്ച കുറിപ്പ് ഇതാ " നിങ്ങൾ എല്ലാവരും ആവേശത്തിലാണോ ..? ഞങ്ങളും..! ഞങ്ങളുടെ കുടുംബത്തിലേക്ക് ബിജുവേട്ടനെ ഞങ്ങൾ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു, ഒപ്പം നിങ്ങളോടൊപ്പമുള്ള സുരേഷേട്ടന്റെ കോംബോ എല്ലായ്പ്പോഴും ഞങ്ങൾക്ക് നൊസ്റ്റാൾജിക്കാണ്. നിങ്ങളുടെ അനുഭവവും അവിശ്വസനീയമായ കഴിവുകളും ഞങ്ങളുടെ സ്വത്താകാൻ പോകുന്നു." ഒറ്റക്കൊമ്പനിൽ പാലാക്കാരൻ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. വലിയ വിവാദങ്ങളിലൂടെ കടന്നുപോയ ചിത്രമാണ് ഒറ്റകൊമ്പൻ. പൃഥ്വിരാജ് - ഷാജി കൈലാസ് - ജിനു എബ്രഹാം ചിത്രമായ കടുവയുടെ കഥയും കഥാപാത്രങ്ങളുമായി സാമ്യമുണ്ട് എന്ന നിലയിലായിരുന്നു വിവാദം. കടുവാക്കുന്നേൽ കുറുവച്ചനെന്ന പേര് പിന്നീട് ഒറ

ഇന്ദിരാഗാന്ധിയായി കങ്കണ എത്തുന്നു

  സായ് കബീർ സംവിധാനം ചെയ്യുന്ന അടുത്ത ബോളിവുഡ് ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി എത്തുന്നത് കങ്കണ റണാവത്ത്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു ജീവചരിത്രമല്ലെന്ന് ട്വിറ്ററിലൂടെ കങ്കണ അറിയിച്ചു. കങ്കണയ്ക്ക് പുറമെ ചിത്രത്തില്‍ നിരവധി പ്രമുഖ നടന്‍മാരും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എൽ വിജയ് സംവിധാനം ചെയ്യുന്ന 'തലൈവി ' എന്ന ചിത്രത്തിൽ ജയലളിതയെ അവതരിപ്പിക്കുന്നതും കങ്കണ റണാവത്ത് ആണ്. തലൈവിക്ക് ശേഷം കങ്കണ ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ് പുതിയ ചിത്രം. സംവിധായകൻ സായ് കബീർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. ചിത്രത്തില്‍ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിവരുടെ കഥാപാത്രങ്ങളും ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. കങ്കണ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റിവോൾവർ റാണി എന്ന ചിത്രവും സംവിധാനം ചെയ്തത് സായ് കബീറാണ്.

'മേജർ' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

  2008ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന 'മേജർ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രമായി യുവതാരമായ അദിവി ശേഷ് ആണ് എത്തുക. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2021 ജൂലൈ രണ്ടിന് ചിത്രം തീയറ്ററുകളിലൂടെ റിലീസ് ചെയ്യും. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിർമ്മാണം. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്. ആർമി മേജറായിരുന്ന സന്ദീപ് ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടെ 2008 നവംബർ 28നാണ് വീരമൃത്യു വരിച്ചത്. 2008ൽ ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. തീവ്രവാദികൾ നിലയുറപ്പിച്ച താജ് ഹോട്ടലിലേക്ക് കമാൻഡോകൾ നടത്തിയ പ്രത്യാക്രമണം ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്നായിരുന്നു അറിയപ്പെട്ടത്.

ദുൽഖറിന്റെ നായികയായി ബോളിവുഡ് താരം എത്തുന്നു

 റോഷൻ ആൻഡ്രൂസും ദുൽഖർ സൽമാനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ബോബി & സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ചിത്രത്തിൽ നായികയായി എത്തുന്നത് ബോളിവുഡ് താരം ഡയാന പെന്റിയാണ്. 2012ൽ പുറത്തിറങ്ങിയ 'കോക്ക്ട്ടെയിൽ' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഡയാന അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം ഏഴോളം ചിത്രങ്ങളിൽ ഡയാന പെന്റി അഭിനയിച്ചു. മോഡലിങ് രംഗത്തും കഴിവ് തെളിയിച്ച താരമാണ് ഡയാന. 'സല്യൂട്ട്' എന്ന് പേരിട്ടിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി ആദ്യം കൊല്ലത്ത് ആരംഭിക്കും. കൊല്ലത്തിന് പുറമെ തിരുവനന്തപുരം, കാസർകോട്, ഡൽഹി എന്നിവിടങ്ങളിലാണ് ചിത്രീകരണം. 75 ദിവസത്തെ ചിത്രീകരണം കാണുമെന്നാണ് റിപ്പോർട്ട്. റോഷൻ ആൻഡ്രൂസിന്‍റെ ഭൂരിഭാഗം സിനിമകള്‍ക്കും തിരക്കഥയൊരുക്കിയിട്ടുള്ള ബോബി-സഞ്ജയ് ടീം തന്നെയാണ് ദുൽഖര്‍ ചിത്രത്തിന്‍റേയും തിരക്കഥ. ബോബി-സഞ്ജയ് തിരക്കഥയില്‍ ഒരുങ്ങിയ മുംബൈ പോലീസ് മികച്ച വിജയം നേടിയിരുന്നു. പൃഥ്വിരാജ്, ജയസൂ

വിനയൻ ചിത്രം 'പത്തൊൻപതാം നൂറ്റാണ്ടി'ലെ നായിക ഈ താരം

  ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച്  വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തിലെ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ  അവതരിപ്പിക്കുന്നത് യുവതാരം സിജുവിൽസനാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കന്നഡ താരം കയാദു ലോഹറാണ്. 2020ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം 'മുഗിൽപേട്ടെ'യിലൂടെയാണ് കയാദു ലോഹർ സിനിമാ രംഗത്തേക്ക് അരങ്ങേറിയത്. പുണെയിൽ ജനിച്ചു വളർന്ന താരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് 'പത്തൊൻപതാം നൂറ്റാണ്ട് '. എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്.  അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽക്യഷ്ണ, ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ,ക്യഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ,സുന്ദര പാണ്ഡ്യൻ. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര,  രാധാക്യഷ്ണൻ, സലിം ബാവ, ജയ

ഒടിയന്റെ കഥ വീണ്ടും സിനിമയാകുന്നു

  ഇരുട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന ഒടിയന്റെ കഥ വീണ്ടും മലയാളത്തിൽ. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സ് നിര്‍മ്മിച്ച് നവാഗതയായ ശ്രീഷ്മ ആർ മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. 'കരുവ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ  പുതുമുഖങ്ങൾക്കാണ് ഏറെ പ്രാധാന്യം. മലയാളത്തിലെ നിരവധി പ്രമുഖരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് "കരുവ്" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ അന്നൗൻസ് ചെയ്തത്.  ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ തിരക്കഥ സംവിധായിക തന്നെയാണ് നിർവഹിക്കുന്നത്. ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ഹാരി മോഹൻദാസ് എഡിറ്റിങ്ങും, റോഷൻ സംഗീതവും നിര്‍വ്വഹിക്കുന്നു. ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ സുധീർ ഇബ്രാഹിമാണ് സിനിമ നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗസല്യ പ്രൊഡക്ഷൻസ്, പ്രോജക്ട് ഡിസൈനർ- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കലാ സംവിധാനം- ശ്രീജിത്ത്‌ ശ്രീധരൻ, മേക്കപ്പ്- അനൂബ് സാബു, കോസ്റ്റ്യൂം- ല

അജയ് വാസുദേവിന്റെ പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

  രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, അർജുൻ അശോകൻ, നീത പിള്ള തുടങ്ങിയവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് 'നാലാം തൂൺ'. കൊച്ചിയിൽ വെച്ച് നടന്ന സിനിമയുടെ പൂജയിൽ ടൊവിനോ തോമസും പങ്കെടുത്തു. ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലർ എന്നാണ് റിപ്പോർട്ട്. നാലാം തൂണിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സുരേഷ് ബാബുവാണ്. ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറും, ക്യാമറ റെനഡിവും എഡിറ്റിംഗ് റിയാസ് കെ ബദറും,മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും , സൗണ്ട് മിക്സിങ് അജിത്ത്.എ.ജോർജുമാണ് നിർവഹിക്കുന്നത്. പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചു കൊണ്ട് അജയ്‌ വാസുദേവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇതാ : "സുഹൃത്തുക്കളെ എന്റെ നാലാമത്തെ ചിത്രം "നാലാം തൂൺ " പൂജ ഇന്ന് രാവിലെ നടന്നു... അവധി ദിവസം അല്ലാതിരുന്നിട്ട് കൂടിയും ക്ഷണം സ്വീകരിച്ചു പങ്കെടുത്ത എല്ലാവർക്കും കോവിഡ് എന്ന മഹാമാരി കണക്കിലെടുത്തു മനസ്സുകൊണ്ട് ആശിർവാദം തന്നവർക്കും സർവേശ്വരനും നന്ദി...

'സാജൻ ബേക്കറി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

  അജു വർഗീസ്‌, ലെന, ഗണേഷ് കുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സാജൻ ബേക്കറി'. ഫൺന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങി. പുതുമുഖ താരം രഞ്ജിത മേനോനാണ് അജു വർഗീസിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇതാ: അജു വർഗീസ്,അരുൺ ചന്തു,സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേർന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്​. ലെനയും അജു വർഗീസും സഹോദരി സഹോദരന്മാരായി അഭിനയിക്കുന്ന സിനിമയിൽ ഒരു ബേക്കറിയാണ്​ പ്രധാനമായും കടന്നുവരുന്നത്​. സഹോദരങ്ങൾ തമ്മിലുള്ള വൈരവും സിനിമയിൽ കടന്നുവരുന്നുണ്ട്​. ചിത്രം ഫെബ്രുവരി 12ന് തീയറ്ററുകളിലൂടെ റിലീസ് ചെയ്യും.

'മാസ്റ്റർ' സിനിമയുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  വിജയ് യും വിജയ് സേതുപതിയും ഒന്നിച്ച ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്റർ' ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നു. ഇത് ആദ്യമായാണ് വൻ കളക്ഷൻ നേടിയ ഒരു സൂപ്പർ സ്റ്റാർ ചിത്രം തീയറ്റർ റിലീസിന് ശേഷം ഇത്രയും വേഗം ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈമാണ് സ്വന്തമാക്കിയത്. 130 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ നിന്ന് 220 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 29 (വെള്ളിയാഴ്ച) നാണ് 'മാസ്റ്റർ' ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങുക. 240 രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ആമസോൺ പ്രൈം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറിൽ സേവിയർ ബ്രിട്ടോ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ രവിചന്ദറാണ് സംഗീതം. മാളവിക മോഹനൻ, ആൻഡ്രിയ, അർജുൻ ദാസ്, ഗൗരി ജി കിഷൻ, ശന്തനു ഭാഗ്യരാജ്, രമ്യ സുബ്രഹ്മണ്യം എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അജയ് വാസുദേവിന്റെ പുതിയ ചിത്രം വരുന്നു

  രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവിന്റെ പുതിയ ചിത്രം വരുന്നു. എന്നാൽ ഇപ്രാവശ്യം മമ്മൂട്ടിയല്ല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, അർജുൻ അശോകൻ, നീത പിള്ള തുടങ്ങിയവരാണ് അജയ് വാസുദേവിന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കുന്നത്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ പൂജ നാളെ (ജനുവരി 27) കൊച്ചിയിൽ നടക്കും. മമ്മൂട്ടി നായകനായ 'രാജാധിരാജ' എന്ന ചിത്രത്തിലൂടെയാണ് അജയ് വാസുദേവ് സംവിധാനം രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2017 ൽ 'മാസ്റ്റർപീസ് ' 2020ൽ 'ഷൈലോക്ക്' എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.

വിനയൻ ചിത്രം 'പത്തൊൻപതാം നൂറ്റാണ്ടി'ലെ നായകനെ പ്രഖ്യാപിച്ചു

  ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച്  വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ  അവതരിപ്പിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. യുവതാരം സിജുവിൽസനാണ് സംവിധായകൻ സസ്പെൻസായി വച്ച നായക നടൻ. ചരിത്രകാരൻമാരാൽ പലപ്പോഴും തമസ്കരിക്കപ്പെട്ടിട്ടുള്ള ഐതിഹാസിക നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ.പല താരങ്ങളെയും നായക പദവിയിൽ എത്തിച്ചിട്ടുള്ള സംവിധായകൻ വിനയൻ പത്തൊൻപതാം നൂറ്റാണ്ടിലെ അൻപതിലേറെ നടീനടൻമാരുടെ പേര് പുറത്തു വിട്ടിരുന്നെങ്കിലും  നായക വേഷം ചെയ്യുന്ന നടൻെറ പേര്  സസ്പെൻസായി വച്ചിരിക്കുകയായിരുന്നു. കഥാപാത്രത്തിനായി സിജു വിൽസൺ കഴിഞ്ഞ ആറുമാസമായി  കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിച്ചു.  എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്.  അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി,മണികണ്ഠൻ,സെന്തിൽക്യഷ്ണ, , ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോ

'ജന ഗണ മന'യുടെ പ്രൊമോ പുറത്തിറങ്ങി

  പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'ജന ഗണ മന' എന്ന ചിത്രത്തിന്റെ പ്രൊമോ പുറത്തിറങ്ങി. 'ക്വീൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. രാജ്യദ്രോഹക്കുറ്റം ചെയ്ത പൃഥ്വിരാജിൻ്റെ കഥാപാത്രത്തെ ചോദ്യം ചെയ്യുന്ന സുരാജ് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തെയാണ് പ്രൊമോ വീഡിയോയിൽ കാണാനാകുന്നത്. ചിത്രത്തിന്റെ പ്രൊമോ ഇതാ : 'ഡ്രൈവിങ് ലൈസൻസ്' എന്ന ചിത്രത്തിന് ശേഷം സുരാജും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഷരിസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമണും സംഗീതം ജേക്സ് ബിജോയും നിർവഹിക്കുന്നു. വരും ദിവസങ്ങളിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടും.

'ദി പ്രീസ്റ്റി'ലെ ആദ്യ ഗാനം പുറത്തിറങ്ങി

  മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ് '. മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ്. ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്ന് നിർമിക്കുന്ന 'ദി പ്രീസ്റ്റി'ലെ ആദ്യ ഗാനം ഇന്ന് പുറത്തിറക്കി. ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം പകരുന്നു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇതാ : ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദി പ്രീസ്റ്റ് ഫെബ്രുവരി ആദ്യം റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ട്.

സുരാജിനും നിമിഷയ്ക്കും ഒരേ ശമ്പളമായിരുന്നോ? ; ജിയോ ബേബിയുടെ മറുപടി ഇതാ

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’. ഒടിടി റിലീസായി എത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. സിനിമയുടെ കഥാപശ്ചാത്തലത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സജീവമായ ചർച്ചകളാണ് ഓരോ ദിവസവും നടക്കുന്നത്. കൂടുതല്‍ പേരും അറിയാന്‍ ആഗ്രഹിച്ച് ഒരു കാര്യമാണ് സുരാജ് വെഞ്ഞാറമൂടിനും നിമിഷ സജയനും ഒരേ ശമ്പളമാണോ കൊടുത്തത് എന്ന്. എന്നാല്‍ ആ ചോദ്യത്തിനുള്ള ഉത്തരം ജിയോ ബേബി തന്നെ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്. എ.ബി ജോര്‍ജുമായി നടത്തിയ അഭിമുഖത്തിനിടയിലാണ് ജിയോ ബേബി ഈ ചോദ്യത്തിനുള്ള മറുപടി പറഞ്ഞത്. അദ്ദേഹത്തിന്റെ മറുപടി ഇതാ; ‘പുരുഷന്മാരുടെയും സ്ത്രീകളുടെയും വേതനം വിവിധ കാരണങ്ങളാൽ ലോകത്തിലെ ഓരോ പ്രദേശത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനുപുറമെ, ഈ സിനിമയിൽ നിമിഷയ്ക്കും സൂരജിനും ഒരേ പ്രതിഫലം ലഭിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.’ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ'പ്പോലെ സമീപകാലത്തൊന്നും ഒരു മലയാളസിനിമ സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ചിത

ടൊവിനോയും കീർത്തി സുരേഷും ഒന്നിക്കുന്നു

  നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ നിർമ്മിച്ച്  നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. 'വാശി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് "വാശി" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ ഇന്ന് അനൗൺസ് ചെയ്തത്. ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിഷ്ണു തന്നെയാണ് നിർവഹിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വർഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. മഹേഷ് നാരായണൻ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക്  കൈലാസ് മേനോൻ സംഗീതവും നിര്‍വ്വഹിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സുരേഷ്കുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമ്മാണവും നിധിൻ മോഹൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാവുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- കെ.രാധാകൃഷ്ണൻ, പ്രോജക്ട് ഡിസൈനർ- ബാദുഷ എ

മലയൻകുഞ്ഞിൽ ഫഹദിനൊപ്പം ഇവരും

  ഫഹദ് ഫാസിലിനെ നായകനാക്കി സജിമോൻ പ്രഭാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മലയൻകുഞ്ഞ്'. നീണ്ട ഇടവേളയ്ക്ക് ശേഷം ഫാസിൽ നിർമാതാവാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മഹേഷ് നാരായണനാണ്. മലയൻകുഞ്ഞ് എന്ന സര്‍വൈവര്‍ ഡ്രാമ ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ്. ചിത്രത്തിൽ ഫഹദ് ഫാസിലിനെ കൂടാതെ രജീഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരും അഭിനയിക്കുന്നു. രജീഷ വിജയനും ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍.  ജനുവരി 27ന് ഈരാറ്റുപേട്ടയിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. തുടർന്ന് എറണാകുളത്തും സിനിമയുടെ ചിത്രീകരണം ഉണ്ടാകും. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നത്.

'വാങ്ക് ' രണ്ടാമത്തെ ടീസർ പുറത്തിറങ്ങി

  ഉണ്ണി.ആറിന്റെ തിരക്കഥയിൽ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന 'വാങ്ക് ' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. അനശ്വര രാജൻ, നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 29നാണ് ചിത്രം റിലീസ് ചെയ്യുക. ഷബ്ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതയുടെ രചനയിൽ മറ്റൊരു വനിത സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ ഇതാ : മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് വാങ്കിന്റെ ഛായാഗ്രാഹകന്‍. ഔസേപ്പച്ചന്റെ ഗാനങ്ങള്‍ക്ക് തിരക്കഥാകൃത്ത് പി.എസ്. റഫീക്കാണ് വരികള്‍ എഴുതിയിരിക്കുന്നത്. 7 ജെ ഫിലിംസിന്റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോയ് മാത്യു മേജർ രവി, ശ്രീകാന്ത് മുരളി, പ്രകാശ് ബാരെ, സിറാജുദ്ദീൻ, വിജയൻ വി നായർ, ശബ്ന മുഹമ്മദ്, സരസ ബാലുശ്ശേരി, തസ്നി ഖാൻ, ദർശൻ, സാക്കിബ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൊന്നാനി, വടക്കേക്കാട്, കുന്നംകുളം, വഴനി ഡാം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.

'പത്മ' ആരെന്ന് വെളിപ്പെടുത്തി അനൂപ്‌മേനോൻ

  പ്രശസ്ത നടന്‍ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് 'പത്മ'. പത്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണ് എന്ന്  പ്രഖ്യാപന വേളയിൽ വെളിപ്പെടുത്തിയിരുന്നില്ല.എന്നാലിപ്പോൾ താരം തന്നെ  ആ കാര്യം വെളിപ്പെടുത്തുകയാണ്.ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് 'പത്മ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന 'പത്മ'യിലെ നായകനെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു. കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നതും അനൂപ് മേനോന്‍ തന്നെയാണ്.  അനൂപ് മേനോന്‍ സ്‌റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബാക്കി ഇരുപതോളം പേരും പുതുമുഖങ്ങളാണ്. മഹാദേവന്‍തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, കല- ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍- സിയാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ ജി, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ്

മരക്കാറിന്റെ റിലീസ് വീണ്ടും മാറ്റി..?

  ആരാധകർ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' റിലീസ് തീയതി വീണ്ടും മാറ്റിയതായി റിപ്പോർട്ട്. ചിത്രം മാർച്ച് 26ന് റിലീസ് ചെയ്യുമെന്നാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ ഈ മാസം ആദ്യം അറിയിച്ചത്. എന്നാൽ ഇക്കുറി റംസാൻ നേരത്തെ ആയതിനാൽ മാർച്ച് 26ന് തീയറ്ററിലേക്ക് കൂടുതൽ പ്രേക്ഷകർ എത്താൻ സാധ്യത ഇല്ലെന്നാണ് കണക്കുകൂട്ടൽ. റിലീസ് തീയതി മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. മാര്‍ച്ച് 26ന് ചിത്രം റിലീസ് ചെയ്താല്‍ റംസാന്‍ മാസം ആരംഭിക്കുന്നതിനു മുന്‍പ് രണ്ടോ മൂന്നോ ആഴ്ചകള്‍ മാത്രമേ ചിത്രത്തിന് തിയറ്ററുകള്‍ കിട്ടൂ. റംസാന്‍ മാസത്തില്‍ മലബാര്‍ മേഖലയില്‍ കളക്ഷന്‍ വളരെ കുറവായിരിക്കുമെന്നും ഗള്‍ഫ് റിലീസിനെയടക്കം അത് ബാധിക്കുമെന്നതും ചിത്രം നീട്ടിവെക്കാന്‍ നിര്‍മ്മാതാവിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ചിത്രം പെരുന്നാളിന് റിലീസ് ചെയ്താലും സ്കൂൾ തുറക്കലും, കാലവർഷവും പ്രേക്ഷകരുടെ എണ്ണത്തെ ബാധിക്കും. ഇക്കാരണത്താൽ ചിത്രം ഓണത്തിന് റിലീസ് ചെയ്യാനാണ് സാധ്യത. മരക്കാറിന്റെ റിലീസ് സംബന്ധിച്ച് കൂടുതൽ വ്യക്തത ഈ

പണ്ട് ലാലേട്ടനെ പോലും വെറുപ്പിച്ചിട്ടുണ്ട് ഈ യഥാർത്ഥ മുരളി

  ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രമാണ് 'വെള്ളം'. നീണ്ട ഇടവേളയ്ക്ക് ശേഷം തീയറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമയായ 'വെള്ളം' മുരളി എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിത കഥയാണ് പറയുന്നത്. തളിപ്പറമ്പ് സ്വദേശിയായ അദ്ദേഹം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. മോഹൻലാലുമായി ബന്ധപ്പെട്ട ആ അനുഭവക്കുറിപ്പ് ഇതാ : "ഫുൾ ടൈം മദ്യപിച്ച് ലക്കുകെട്ട് നടന്നൊരു കാലമുണ്ടായിരുന്നെനിക്ക്. അക്കാലത്ത് ഏറ്റവും ഇഷ്ടം മദ്യം കഴിഞ്ഞാൽ സിനിമയായിരുന്നു എനിക്ക്. സിനിമയെന്നാൽ… “ലാലേട്ടൻ”. മൂപ്പരുടെ പടം റിലീസിന്റെ അന്ന് തന്നെ കണ്ടില്ലെങ്കിൽ വല്ലാത്തൊരു പിടപ്പാണ് മനസ്സിൽ. അടിയുണ്ടാക്കിയെങ്കിലും ലാലേട്ടന്റെ പടം കൂട്ടുകാർക്കൊപ്പം ആദ്യഷോ തന്നെ കണ്ടിരിയ്ക്കും. പടം ഇഷ്മായാൽ പിന്നെയും പിന്നെയും കാണും. ഇഷ്ടമായില്ലെങ്കിൽ കുടിച്ച് കുടിച്ച് ആ ദിവസം തീർക്കും… സങ്കടം തീരുവോളം കരയും… ഒരിക്കൽ ഒരു സിനിമ കണ്ട് സങ്കടം മൂത്ത് ലാലേട്ടനെ വിളിക്കാൻ തോന്നി. ഒരുപാട് പണിപ്പെട്ട് അദ്ദേഹത്തിന്റെ അക്കാലത്തെ BPL ഫോൺ നമ്പർ സംഘടിപ്പിച്ചു. ഇന്കമിംഗിന് വരെ ചാർജ് ഈടാക്കുന്ന കാലം. പേടിച്ച് പേടിച്ച്

കിടിലൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

  രവി.കെ.ചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. 'ഭ്രമം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, മംമ്ത മോഹൻദാസ്, രാശി ഖന്ന എന്നിവരാണ് അഭിനയിക്കുന്നത്. ബോളിവുഡിൽ വൻ വിജയം നേടിയ 'അന്ധാഥുൻ' എന്ന സിനിമയുടെ മലയാളം റീമേക്കാണ് ഈ ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ഇക്കാര്യം അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. ശരത് ബാലൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ശങ്കർ, ജഗദീഷ്, അനന്യ, സുരഭി ലക്ഷ്മി, സുധീർ കരമന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ശ്രീകർ പ്രസാദ് എഡിറ്റിങ് നിർവഹിക്കുമ്പോൾ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. മനു വാര്യർ സംവിധാനം ചെയ്ത 'കുരുതി' എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അവസാനമായി അഭിനയിച്ചത്. ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവു' എന്ന ചിത്രത്തിലാണ് മംമ്ത മോഹൻദാസ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 'മേപ്പടിയാൻ' ആണ് ഉണ്ണിമുകുന്ദന്റെ അവസാന ചിത്രം.

വമ്പൻ താരനിരയുമായി ആഷിഖ് അബു ചിത്രം വരുന്നു

  വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ 'നീലവെളിച്ചം' വീണ്ടും സിനിമയാക്കുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അക്ഷരസുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റിപ്പതിമൂന്നാം ജന്മദിനത്തിലാണ് ഇക്കാര്യം ആഷിഖ് അബു അറിയിച്ചത്. സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദാണ്, ബിജിബാലും റെക്സ് വിജയനും ചേർന്നാണ് ചിത്രത്തിനായി സം​ഗീതം ഒരുക്കുന്നത്. സൈജു ശ്രീധരനാണ് എഡിറ്റിങ്. 'നീലവെളിച്ചം' ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും. 'നീലവെളിച്ചം' ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു 1964-ൽ പുറത്തിറങ്ങിയ 'ഭാർഗ്ഗവീനിലയം'. വിജയ നിർമ്മല, പ്രേംനസീർ, മധു എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ. വിൻസന്റായിരുന്നു സംവിധാനം. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ഭാർഗ്ഗവീനിലയം.

മറ്റൊരു മലയാള സിനിമ കൂടി ഒ.ടി.ടി റിലീസ് ചെയ്തു

  സുരാജ്‌ വെഞ്ഞാറമൂട് - നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജിയോ ബേബി ചിത്രം 'ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചന് ' ശേഷം മറ്റൊരു ചിത്രം കൂടി ഒ.ടി.ടി റിലീസ് ചെയ്തു. 2020 മാര്‍ച്ച് 6 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്ന നവാഗതരായ ജിനോയ് - ജിബിറ്റ് എന്നിവർ സംവിധാനം ചെയ്ത 'കോഴിപ്പോര്' എന്ന ചിത്രമാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. കൊവിഡ് 19 മൂലം ലോക്ക് ഡൗൺ ആയതോടെ തിയേറ്ററുകള്‍ അടച്ചിട്ടതിനാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇന്ദ്രന്‍സ്, വീണ നന്ദകുമാര്‍, പൗളി വത്സന്‍, ജോളി ചിറയത്ത്, നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിബിറ്റ് ജോർജിന്റെ കഥയ്ക്ക് ജിനോയ് ജനാർദ്ദനൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചിയും കിടങ്ങൂരുമെല്ലാം മികച്ച ഫ്രെയിമുകളിലാക്കിയാണ് ഛായാഗ്രാഹകൻ രാഗേഷ് അവതരിപ്പിച്ചിരിക്കുന്നത്. ബിജിബാലിന്റെ സംഗീതവും അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും ചിത്രത്തിന്റെ മുതൽക്കൂട്ടാണ്. വലിയ ട്വിസ്റ്റുകളോ ഞെട്ടിപ്പിക്കലുകളോ ഒന്നുമില്ലെങ്കിലും ഒന്നര മണിക്കൂർ ആസ്വ

സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രത്തിന്റെ റീമേക്കിൽ പൃഥ്വിരാജും മംമ്തയും

  സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം 'അന്ധാദുൻ' ന്റെ മലയാളം റീമേക്ക് വരുന്നു. ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 27ന് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ബോളിവുഡിൽ 400 കോടിയിലധികം കളക്ഷൻ നേടിയ ചിത്രത്തിന്റെ മലയാളം റീമേക്ക് സംവിധാനം ചെയ്യുന്നത് പ്രശസ്ത ഛായാഗ്രഹകൻ രവി.കെ.ചന്ദ്രനാണ്.  ആയുഷ്മാൻ ഖുറാന, തബു, എന്നിവർ അഭിനയിച്ച കഥാപാത്രങ്ങൾ മലയാളത്തിൽ അഭിനയിക്കുന്നത് പൃഥ്വിരാജ്, മംമ്ത മോഹൻദാസ് എന്നിവരാണ്. കൂടാതെ മോളിവുഡിലെ ഒരു യുവ താരവും ചിത്രത്തിൽ ഉണ്ടാകുമെന്ന് കൊച്ചി ടൈംസ്‌ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം 27ന് എറണാകുളത്ത് വെച്ചാണ് ചിത്രത്തിന്റെ പൂജ നടക്കുക. മനു വാര്യർ സംവിധാനം ചെയ്ത 'കുരുതി' എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അവസാനമായി അഭിനയിച്ചത്. ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവു' എന്ന ചിത്രത്തിലാണ് മംമ്ത മോഹൻദാസ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

അൽഫോൻസ് പുത്രൻ 'പാട്ടി'ന്റെ പണി തുടങ്ങി

  നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാട്ട്'. ഫഹദ് ഫാസിൽ നയൻതാര എന്നിവർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ രചന, എഡിറ്റിംഗ്, സംഗീത സംവിധാനം നിർവഹിക്കുന്നതും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്‌ വഴി പങ്കുവെച്ചിരിക്കുകയാണ് അൽഫോൻസ് പുത്രൻ. 'പാട്ടി'ന്റെ റെക്കോർഡിങ് സെഷൻ ആരംഭിച്ചു എന്ന വാർത്തയാണ് അൽഫോൻസ് പുത്രൻ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. കൊച്ചിയിലാണ് റെക്കോർഡിങ് സെഷൻ പുരോഗമിക്കുന്നത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൽ നീരജ് മാധവിന്റെ ഗാനവും ഉണ്ടാകും. യു.ജി.എം എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മലയാള സിനിമയിലെ റെക്കോഡ് കളക്ഷൻ നേടി ചിത്രമായ പ്രേമം പുറത്തിറങ്ങി 5 വർഷങ്ങൾക്ക് ശേഷമാണ് പുതിയ ചിത്രവുമായി അൽഫോൺസ് പുത്രൻ എത്തുന്നത്. 

'ഒറ്റകൊമ്പനി'ൽ സുരേഷ് ഗോപിയോടൊപ്പം ഇവരും

  സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒറ്റകൊമ്പൻ'. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഷിബിൻ ഫ്രാൻസിസാണ്. 250ാമത് സുരേഷ് ഗോപി ചിത്രമെന്ന രീതിയിൽ നേരത്തെ സിനിമയുടെ ടീസർ പുറത്തിറങ്ങി വലിയ ഹിറ്റായിരുന്നു. തുടർന്ന് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ 'കടുവ'യുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ചിത്രം കോടതി കയറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മുകേഷ്, വിജയരാഘവൻ, രൺജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും  അഭിനയിക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നു. കൂടാതെ 'ഒറ്റകൊമ്പനി'ലെ നായികയും വില്ലനും ബോളിവുഡിൽ നിന്നായിരിക്കുമെന്നും വാർത്തകൾ ഉണ്ട്. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഹർഷവർധൻ രാമേശ്വർ. ഗാനരചന അനിൽ ലാൽ. 25 കോടി മുതല്‍ മുടക്കിലാണ് ഒറ്റക്കൊമ്പന്‍ എടുക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പാലാ, കൊച്ചി, മാംഗളൂരു, മലേഷ്യ തുടങ്ങിയ ഇടങ്ങളിലാണ് ചിത്രീകരണം.

'ഉടുമ്പ് ’; ആദ്യ ടീസർ പുറത്ത്...

  പി.ശിവപ്രസാദ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ഡോണുകളുടെയും, ഗാങ്‌സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രം 'ഉടുമ്പിന്റെ' ആദ്യ ടീസർ പുറത്ത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് സിനിമയുടെ ടീസർ തയ്യാറാക്കിയിരിക്കുന്നത്. ടീസർ ഇതാ : സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍, എയ്ഞ്ചലീന ലെയ്സെന്‍ തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിന്റെ ടീസർ, ഇന്ന് വൈകീട്ട് പ്രഥ്വിരാജ് സുകുമാരനും, ഉണ്ണി മുകുന്ദനും ചേർന്ന് താരങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പുറത്തുവിട്ടത്. നേരത്തെ പുറത്തുവന്ന ഉടുമ്പിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു പക്കാ ഡാർക്ക് ത്രില്ലർ ചിത്രമാണ് ഉടുമ്പ്. മലയാള സിനിമയില്‍ അധികം കാണാത്ത ഒരു വിഭാഗമാണിത്. ദുരൂഹതകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസറും സൂചിപ്പിക്കുന്നതും അതാണ്. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ഉടുമ്പിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.ചിത്രത്തിന്റെ

ഷാഫി - ജയസൂര്യ കൂട്ടുകെട്ട് വീണ്ടും?

  മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി. ബൈന്നി പി നായരമ്പലം , ഉദയ് കൃഷ്ണ- സിബി കെ തോമസ് , സേതു-സച്ചി , റാഫി മെക്കർട്ടിൻ തുടങ്ങിയവരുടെ തിരക്കഥയിൽ മികച്ച ചിത്രങ്ങൾ ഷാഫി ഒരുക്കിയിരുന്നു. ഇതിലെ ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ വൻ വിജയമായിരുന്നു. ഇപ്പോഴിതാ ബെന്നി.പി.നായരമ്പലം കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വരുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ നായകനാകുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ‘ പുലിവാല്‍ കല്യാണം ’ എന്ന ചിത്രമാണ് ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം. പിന്നീട് ലോലിപോപ്പ് , ചോക്ലേറ്റ് , 101 വെഡ്ഡിംഗ് എന്നീ ചിത്രങ്ങളിലാണ് ജയസൂര്യയും ഷാഫിയും ഒന്നിച്ചത്. ഷാഫി-ബെന്നി.പി . നായരമ്പലം കൂട്ടുകെട്ടില്‍ കല്യാണരാമന്‍ , തൊമ്മനും മക്കളും , ചട്ടമ്പിനാട് , മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളാണ് പിറന്നിട്ടുള്ളത്. ഈ പുതിയ ചിത്രത്തിന്‍റെ അന്നൌന്‍സ്മെന്‍റ് ഉടന്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. 2001 ൽ പുറത്തിറങ്ങിയ ജയറാം , കലാഭവൻ മണി , ലാൽ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ വൺമാ

'ഉടുമ്പ് ' സിനിമയുടെ ടീസർ റിലീസ് ചെയ്യുന്നു

  കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് സെന്തില്‍ കൃഷ്ണ, അലൻസിയർ, ഹരീഷ് പേരടി, സാജൽ സുന്ദർശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പുതിയ ത്രില്ലർ ചിത്രം "ഉടുമ്പ്"ന്റെ ആദ്യ ടീസർ റിലീസ് ഇന്ന് വൈകുന്നേരം 4 മണിക്ക് ചലച്ചിത്ര താരങ്ങളായ പ്രഥ്വിരാജ് സുകുമാരന്റേയും ഉണ്ണി മുകുന്ദൻ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക്‌ പേജിലൂടെ നിർവഹിക്കുന്നു.സെന്തില്‍ രാജമണി നായകനായ ചിത്രത്തിൽ അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍ ബോൾഗാട്ടി, മനുരാജ്, സാജല്‍ സുദര്‍ശന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിലെ നായിക. കണ്ണന്റെ സംവിധാനത്തിലെ പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. വി.ടി ശ്രീജിത്ത് എഡിറ്റിങ്ങും കൈതപ്രം, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതവും നിര്‍വ്വഹിക്കുന്നു. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍- ബാദുഷ എന്

Facebook

Recommended Calls

ദുരൂഹതകളുടെ ചുരുളുകളുമായി "രണ്ട് രഹസ്യങ്ങൾ

  ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "രണ്ട് രഹസ്യങ്ങൾ". ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എൻ്റർടെയിൻമെൻ്റ് എന്നിവയുടെ ബാനറിൽ വിജയകുമാർ പ്രഭാകരൻ, അജിത്കുമാർ രവീന്ദ്രൻ, സാക്കിർ അലി എന്നിവർ ചേർന്നാണ്. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങൾ.ചിത്രത്തിൻ്റെ പോസ്റ്റർ റിലീസായി.ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മഞ്ജു വാര്യർ, ഇന്ദ്രജിത്, സിദ്ദിഖ്, ആഷിഖ് അബു, അപ്പാനി ശരത്, Rj ഷാൻ, പാരിസ് ലക്ഷ്മി എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിൻ്റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. ജോമോൻ തോമസ്,അബ്ദുൾ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം.

'ചെരാതുകൾ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  ആറു കഥകൾ ചേർന്ന "ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഓടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ മലയാളത്തിലെ പ്രിയ താരങളായ മമ്മൂട്ടി, സുരേഷ്പു ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്ന് പുറത്തുവിട്ടു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത്‌ ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ട്രെയ്‌ലർ ഇതാ : മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത്‌ അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി.ആർ.ഓ - പി.ശിവപ്രസാദ്, ഡ

റിലീസിന് മുൻപേ മലയാള ചിത്രത്തിന്റെ ബോളിവുഡ് അവകാശം വിറ്റു

  ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. മോളിവുഡിൽ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കുന്നത്. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രം കണ്ണൻ താമരക്കുളം തന്നെ ബോളിവുഡിൽ സംവിധാനം ചെയ്യും. മലയാളത്തിൽ എത്തുന്ന "ഉടുമ്പ്"ൽ സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്‌സ്റ്റനും,യാമി സോനയുമാണ് നായികമാർ. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. ചിത്രത്തിൽ മൻരാജ്, ബൈജു, മുഹമ്മദ് ഫൈസൽ, ജിബിൻ സാബ്, പോൾ താടിക്കാരൻ, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍

സാമന്തയുടെ നായകനായി ദേവ് മോഹൻ എത്തുന്നു

  'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തുകയും കേരളക്കരയുടെ സ്വന്തം സൂഫിയായി മാറുകയും ചെയ്ത നടനാണ് ദേവ് മോഹൻ. ഇപ്പോഴിതാ ബിഗ് ബജറ്റിൽ ഒരുങ്ങുന്ന പാൻ ഇന്ത്യ ചിത്രം 'ശാകുന്തള'ത്തിൽ സാമന്തയുടെ നായകനായി എത്തുകയാണ് അദ്ദേഹം. സാമന്ത തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പുരാണകഥയെ ആസ്പദമാക്കിക്കൊണ്ട് സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന സിനിമയാണ് ‘ശാകുന്തളം’. ചിത്രത്തിൽ ശകുന്തളയായി സാമന്തയും ദുഷ്യന്തനായി മലയാളി താരം ദേവ് മോഹനുമാണ് അഭിനയിക്കുന്നത്. ഏകദേശം150 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിലാണ് ദേവ് മോഹൻ ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണവും തൃശൂരിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈം വഴിയാണ് റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിബി19 നാണ് ആമസോൺ പ്രൈം വഴി പുറത്തിറങ്ങുക. ചിത്രത്തിന്റെ ട്രെയ്ലർ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാർ, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.

'നിഴൽ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് "നിഴൽ". തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴലിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഏപ്രില്‍ 4ന് ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.   ചിത്രത്തിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള ആയി നയൻസും ക്യാമറക്ക് മുന്നിലെത്തുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍,

ചെമ്പന്‍ വിനോദിന്‍റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു

സിനിമ താരം ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. വിനയ് ഫോര്‍ട്ട് നായകനായ ഹിറ്റ് ചിത്രം  'തമാശ'യ്ക്കു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് 'ഭീമന്റെ വഴി' എന്നാണ്. ചെമ്പന്‍ വിനോദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കുറ്റിപ്പുറത്താണ് ആരംഭിച്ചത്. ആഷിക് അബു, റീമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ലോക്ക് ഡൗണിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രവും.  മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട് ' അപ്പു ഭട്ടതിരി സംവിധാനം ചെയ്ത 'നിഴൽ' എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ അവസാനമായി അഭിനയിച്ചത്. അഷ്റഫ് ഹംസ സംവിധാനം ചെയ്ത വിനയ് ഫോർട്ട് ചിത്രം 'തമാശ'യുടെ സഹനിർമാണവും ചെമ്പൻ വിനോദായിരുന്നു.

'കോൾഡ് കേസ്' ഒ.ടി.ടി റിലീസിന് ?

  പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോൾഡ് കേസ് '. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ അതിഥി ബാലനാണ് നായിക. പൃഥ്വിരാജ് പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ ചിത്രം തീയറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് ഒ.ടി.ടി റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം ഏഷ്യാനെറ്റിനാണ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കുന്ന സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ചേർന്നാണ്. ശ്രീനാഥ്.വി.നാഥ്‌ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച നടൻ അനിൽ നെടുമങ്ങാടും 'കോൾഡ് കേസി'ൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

മലയാളം വെബ് സീരീസ് ഒ.ടി.ടി റിലീസ് ചെയ്യുന്നു

  വൻ താരനിരയുമായി എത്തുന്ന മലയാളം വെബ് സീരീസ് 'ഇൻസ്റ്റാഗ്രാമം' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ആസിഫ് അലി നായകനായ 'ബി.ടെക് ' സംവിധാനം ചെയ്ത മൃദുൽ നായരാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്. ബോളിവുഡ് താരങ്ങളായ ദിശ പതാനി, അർജുൻ കപൂർ, ജാക്വലിൻ ഫെർണാണ്ടസ് തെന്നിന്ത്യൻ താരം തമന്ന എന്നിവർ ചേർന്ന് പുറത്തിറക്കിയ 'ഇൻസ്റ്റാഗ്രാമ'ത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഡോ.ലീന.എസ് നിർമിക്കുന്ന ഈ വെബ് സീരിസ് നീ സ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുകയാണ്. റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദീപക് പറമ്പോൽ, ബാലു വർഗീസ്, അർജുൻ അശോകൻ, ഗണപതി, സുബീഷ്, സാബുമോൻ, അലൻസിയർ, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവർ വേഷമിടുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, സിദ്ധാർഥ് മേനോൻ, ഡെയ്‌ൻ ഡേവിസ്, അദിതി രവി, ശ്രിന്ദ, സാനിയ അയ്യപ്പൻ എന്നിവർ സ്‌പെഷൽ അപ്പിയറൻസായി എത്തുന്നു. ജെ. രാമകൃഷ്ണയും മൃദുൽ നായരും ചേർന്നാണ് വെബ് സീരീസിന്റെ രചന നിർവഹിച്ചത്. അരുൺ ജെയിംസ്, പവി. കെ.പവൻ, ധനേഷ് രവീന്ദ്രൻ എന്നിവർ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിങും നിർവഹിക്കുന്നു.

ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  ഫഹദ് ഫാസിൽ നായകനാകുന്ന നസീർ യൂസഫ് ഇസുദ്ദീൻ ചിത്രം 'ഇരുളി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നെറ്റ് ഫ്ലിക്സ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സീ യു സൂണി'ന് ശേഷം ഫഹദും ദർശനയും ഒന്നിക്കുന്ന ഈ ചിത്രം ഏപ്രിൽ രണ്ടിനാണ് നെറ്റ് ഫ്ലിക്സ് വഴി ഒ.ടി.ടി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് നെറ്റ് ഫ്ലിക്സിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടു. ആന്റോ ജോസഫ് ഫിലിം കമ്പനി, പ്ലാൻ ജെ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ജോമോൻ ടി ജോൺ-ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ കുട്ടിക്കാനത്താണ് ലൊക്കേഷനാക്കിയിരുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.