Skip to main content

Posts

Showing posts from December, 2020

RECOMMENDED VIDEO

GET QUICK WHATS APP UPDATES

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും പുതിയ ചുവട് വെയ്ക്കുന്നു

  സൂപ്പർഹിറ്റ് ചിത്രങ്ങളായ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നിവയുടെ തിരക്കഥാകൃത്തുക്കളായി എത്തി മലയാളത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച്  മലയാളികളുടെ മനസിൽ ഇടം നേടിയ താരങ്ങളാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. ഈ വേളയിൽ പുതിയൊരു ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് ബിബിൻ ജോർജ്- വിഷ്ണു ഉണ്ണികൃഷ്ണൻ ടീം. ആദ്യമായി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ആണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.  പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം നിർമിക്കുന്നത് പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്. സംവിധാനത്തിനൊപ്പം രചനയും താരങ്ങൾ തന്നെയാണ് നിർവഹിക്കുന്നത്. അടുത്ത വർഷം പകുതിയോടെയാവും ചിത്രീകരണം തുടങ്ങുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മാസ് ലുക്കിൽ സെന്തിൽ; 'ഉടുമ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്...

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് സെന്തില്‍ കൃഷ്ണ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് 'ഉടുമ്പ്'. ചിത്രമൊരു ഡാര്‍ക്ക് ത്രില്ലറാണ്. മലയാള സിനിമയില്‍ അധികം കാണാത്ത ഒരു വിഭാഗമാണിത്. ഡോണുകളുടെയും, ഗാങ്‌സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിട്ട് ഏതാനും ആഴ്ചകളായി. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ഒരു പക്കാ ഡാർക്ക് മൂഡിൽ സെന്തിൽ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവരുടെ മാസ് ലുക്കാണ് പോസ്റ്ററിലുള്ളത്.സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ അണിയറയില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രമാണ് ഉടുമ്പ്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിൽ നായികയാവുന്നത്. കണ്ണന്റെ സംവിധാനത്തിലെ പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവർ ചേര്‍ന്നാണ് തിരക്ക

ഫസ്റ്റ് ലുക്ക് വരുന്നു

  തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ്, ചാണക്യതന്ത്രം, പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രം ഉടുമ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചൊവ്വാഴ്ച പുറത്തിറങ്ങും. സെന്തില്‍ രാജമണി നായകനായ ചിത്രത്തിൽ അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍ ബോൾഗാട്ടി, മനുരാജ്, സാജല്‍ സുദര്‍ശന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് 29 ന് വൈകീട്ട് ഏഴ് മണിക്ക് ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടും. കണ്ണന്റെ സംവിധാനത്തിലെ പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. വി.ടി ശ്രീജിത്ത് എഡിറ്റിങ്ങും കൈതപ്രം, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതവും നിര്‍വ്വഹിക്കുന്നു. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ലൈന്‍ പ്രൊ

ചെമ്പന്‍ വിനോദിന്‍റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു

സിനിമ താരം ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. വിനയ് ഫോര്‍ട്ട് നായകനായ ഹിറ്റ് ചിത്രം  'തമാശ'യ്ക്കു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് 'ഭീമന്റെ വഴി' എന്നാണ്. ചെമ്പന്‍ വിനോദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കുറ്റിപ്പുറത്താണ് ആരംഭിച്ചത്. ആഷിക് അബു, റീമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ലോക്ക് ഡൗണിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രവും.  മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട് ' അപ്പു ഭട്ടതിരി സംവിധാനം ചെയ്ത 'നിഴൽ' എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ അവസാനമായി അഭിനയിച്ചത്. അഷ്റഫ് ഹംസ സംവിധാനം ചെയ്ത വിനയ് ഫോർട്ട് ചിത്രം 'തമാശ'യുടെ സഹനിർമാണവും ചെമ്പൻ വിനോദായിരുന്നു.

ടൊവിനോയുടെ പുതിയ ചിത്രം വരുന്നു

  സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ടൊവിനോയും കനി കുസൃതിയും സുദേവ് നായരും. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'അഹർ (കയറ്റം)' എന്ന ചിത്രത്തിന് ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. സമകാലിക സമയത്തെ സാമൂഹിക പ്രസക്തമായ വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്ന് ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. റാന്നി, പെരുമ്പാവൂർ എന്നിവടങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്. അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയ എസ്. ദുർഗ്ഗക്കും ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ, മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത 'കയറ്റം'ബുസാൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുത്തിരുന്നു. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ 'കയറ്റം' ചിത്രത്തിന്റെ തിരക്കഥ രചന, എഡിറ്റിംങ്, സൗണ്ട് ഡിസെെൻ എന്നിവയും സംവിധായകൻ സനൽകുമാർ ശശിധരൻ തന്നെയാണ് നിർവ്വഹിച്ചത്. 

ഒ.ടി.ടി റിലീസിന് നാല് മലയാള ചിത്രങ്ങൾ

  മലയാളം സിനിമകളുടെ റിലീസിന് വേണ്ടി ഒരു പുതുപുത്തൻ ഒ.ടി.ടി പ്ലാറ്റ്ഫോം പുറത്തിറങ്ങിയിരിക്കുകയാണ്. പ്രൈം റീൽസ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാറ്റ്ഫോമിലൂടെ എല്ലാ വെള്ളിയാഴ്ചയും പുതുപുത്തൻ സിനിമകൾ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ജനുവരി ഒന്നിന് പ്രൊഫ. സതീഷ് പോളിന്‍റെ സംവിധാനത്തില്‍ സൈജു കുറുപ്പ് നായകനാവുന്ന 'ഗാര്‍ഡിയന്‍' ആണ് പ്രൈം റീല്‍സിലെ ആദ്യ റിലീസ്. പ്രൊഫ. സതീഷ് പോള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 'ഗാര്‍ഡിയനി'ല്‍ സൈജു കുറുപ്പിനൊപ്പം മിയ ജോർജ്, സിജോയ് വർഗീസ്, നയന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജയ് ജിതിൻ സംവിധാനം ചെയ്ത്  ദുർഗ കൃഷ്ണയും അർജുൻ  നന്ദകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കൺഫെഷൻസ്  ഓഫ് എ  കുക്കു', സുരാജ് വെഞ്ഞാറമൂട്, എം എ നിഷാദ്, സുധീർ കരമന, അനു ഹസൻ, പാർവതി രതീഷ്  എന്നിവർ അഭിനയിക്കുന്ന 'വാക്ക്', ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ  പ്രധാന വേഷങ്ങളിൽ എത്തുന്ന 'സുമേഷ് ആൻഡ് രമേഷ്' പ്രൈം റീല്‍സിലൂടെ പ്രദര്‍ശനത്തിനെത്താനിരിക്കുന്ന മറ്റു ചിത്രങ്ങള്‍. ആന്‍ഡ്രോയ്‍ഡ്, ഐ ഫോണുകളില്‍ ഡൗണ്‍ലോഡ് ച

അനിൽ നെടുമങ്ങാടിന്റെ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും

  തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ച മലയാള ചലച്ചിത്ര താരം അനിൽ നെടുമങ്ങാടിന്റെ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. ഉച്ചക്ക് 12.30 യോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോകുന്ന മൃതദേഹം തുടർന്ന് മൂന്ന് മണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും. തിരുവനന്തപുരം ഭാരത് ഭവനിലാണ് പൊതുദർശനത്തിന് വക്കുക.തുടർന്ന് അദ്ദേഹത്തിന്റെ കുടുംബ വീട്ടിൽ ശവസംസ്ക്കാരവും നടക്കും. അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം, ഞാൻ സ്റ്റീവ് ലോപ്പസ്, മൺട്രോത്തുരുത്ത്, ആമി, മേൽവിലാസം, ഇളയരാജ തുടങ്ങിയ ചിത്രങ്ങളിൽ‌ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് ജനപ്രീതി നേടിയ അഭിനേതാവാണ് അനിൽ നെടുമങ്ങാട്. ജോജു ജോർജ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിങ് ഇടവേളയിൽ അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ വീണു പോയെന്നാണ് വിവരം.

ബി.പി യിൽ വ്യതിയാനം രജനികാന്ത് ആശുപത്രിയിൽ

  രക്ത സമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. രജനിയുടെ പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ സെറ്റിൽ എട്ടു പേർക്ക് കോവിഡ് ബാധിച്ചതിനാൽ ഷൂട്ടിങ് നിർത്തിവച്ചിരുന്നു. ഇതേത്തുടർന്ന് ഡിസംബർ 22 ന് നടത്തിയ കോവിഡ് പരിശോധനയിൽ രജനിക്ക് നെഗറ്റീവ് ഫലമാണ് ലഭിച്ചത്. രക്തസമ്മർദ്ദത്തിലെ വ്യതിയാനം ഒഴിച്ചാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും രക്തസമ്മർദ്ദം സാധാരണനിലയിലാകുന്നതോടെ രജനിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രിയിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.

IFFK : മത്സര വിഭാഗത്തിൽ ചുരുളിയും ഹാസ്യവും

  ജെല്ലികെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25 മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഹരിശ്രീ അശോകൻ നായകനാകുന്ന ജയരാജ് ചിത്രം 'ഹാസ്യ'വും മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 സിനിമകൾ തിരഞ്ഞെടുത്തു. ഗ്രാമവൃക്ഷത്തിലെ കുയിൽ (കെ പി കുമാരൻ), സീ യു സൂൺ (മഹേഷ് നാരായണൻ), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോൺ പാലത്തറ), ലവ് (ഖാലിദ് റഹ്‌മാൻ), മ്യൂസിക്കൽ ചെയർ (വിപിൻ ആറ്റ്ലി), അറ്റെൻഷൻ പ്ളീസ് (ജിതിൻ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക – ദ് റിവർ ഓഫ് ബ്ലഡ് (നിതിൻ ലൂക്കോസ്), തിങ്കളാഴ്ച്ച നിശ്ചയം (സെന്ന ഹെഗ്‌ഡെ), പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (ശംഭു പുരുഷോത്തമൻ), ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), കയറ്റം (സനൽകുമാർ ശശിധരൻ) എന്നീ ചിത്രങ്ങളാണ് മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മത്സര വിഭാഗത്തിലേക്ക് ഇന്ത്യൻ സിനിമയിൽ നിന്നും മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ 'കോ

'പൗഡറു'മായി ധ്യാനും അജുവും

  അജു വർഗ്ഗീസും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. 'പൗഡർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ കല്ലുവാണ്. ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗ്ഗീസ്, അബ്ദുൽ ഗഫൂർ, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'പൗഡർ' ന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയ വഴി പുറത്തിറങ്ങി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് മനാഫ് ആണ്. ഫാസിൽ നാസർ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ എഡിറ്റിങ് നിർവഹിക്കുന്നത് രതിൻ രാധാകൃഷ്ണനാണ്. അരുൺ മുരളീധരൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന് ബി.ജി.എം പകരുന്നത് ഡോൺ വിൻസെന്റാണ്. ലിജോ ജോസ് പെല്ലിശ്ശേരി വി.എം.വിനു എന്നിവരുടെ പ്രധാന സഹായിയും പരസ്യമേഖലയിൽ ഏറെ പരിചയവും നേടിയ മാക്സ് വെൽ ജോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ് ' എന്ന ചിത്രത്തിലും ഇരുവരും അഭിനയിക്കുന്നുണ്ട്. ബിബിൻദാസ്, ബിബിൻ വിജയ് എന്ന പേരുള്ള ചെറുപ്പക്കാരായാണ് രണ്ടു പേരും എത്തുന്നത്.

കിടിലൻ വെബ് സീരീസ് വരുന്നു

  മക്കൾ സെൽവൻ വിജയ്‌ സേതുപതിയും ഷാഹിദ് കപൂറും ഒന്നിക്കുന്ന പുതിയ വെബ് സീരീസ് വരുന്നു. ആമസോൺ പ്രൈമിൽ പുറത്തിറങ്ങുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് 'ദി ഫാമിലി മാൻ' എന്ന ഹിറ്റ് വെബ് സീരീസ് ഒരുക്കിയ രാജും ഡി.കെയുമാണ്. ഈ വെബ് സീരീസിൽ മാളവിക മോഹനനും അഭിനയിക്കുന്നുണ്ട്. പാൻ ഇന്ത്യ പ്രോജക്ടായി ഒരുങ്ങുന്ന ഈ വെബ് സീരീസിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. രാജും ഡി.കെയും സംവിധാനം ചെയ്ത 'ദി ഫാമിലി മാൻ' എന്ന വെബ് സീരീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മനോജ് ബാജ്പേ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ദി ഫാമിലി മാൻ' ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്. രണ്ടാം ഭാഗത്തിൽ സാമന്തയും അഭിനയിക്കുന്നുണ്ട്.

സൗബിൻ നായകനാകുന്ന ലാൽ ജോസ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

ബിജു മേനോൻ നായകനായ '41'ന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് റാസൽഖൈമയിൽ പുരോഗമിക്കുകയാണ്. 'അറബികഥ'യ്ക്കും 'ഡയമണ്ട് നെക്ക്ലയിസി'നും ശേഷം തന്റെ ഭാഗ്യ ലൊക്കേഷനായ ദുബായിൽ ചിത്രീകരിക്കുന്ന ഈ സിനിമയ്ക്ക് 'മ്യാവൂ' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയ വഴി ലാൽ ജോസ് പങ്കുവെച്ചു. സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ്‌, സലിംകുമാർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോ. ഇഖ്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ഈ സിനിമയിൽ ദമ്പതിമാരായാണ് സൗബിനും മംമ്തയും അഭിനയിക്കുന്നത്. ഇവർക്കൊപ്പം മൂന്നു കുട്ടികളും പൂച്ചയും കഥാപാത്രങ്ങളാകുന്നു. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. . തണ്ണീർമത്തൻ ദിനങ്ങൾ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് സംഗീതസംവിധായകൻ. തണ്ണീർമത്തൻ ദിനങ്ങളിലെ ‘ജാതിക്കാ തോട്ടം’ എന്ന പാട്ടെഴുതിയ സുഹൈൽ കോയ ഈ സിനിമയ്ക്കും പാട്ടുകളെഴുതുന്നു.

അൽഫോൻസ് പുത്രന്റെ ചിത്രത്തിൽ ഫഹദിന്റെ നായിക നയൻതാര

  നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പാട്ട് 'ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാരയാണ്. നിവിൻ പോളി ചിത്രം 'ലൗ ആക്ഷൻ ഡ്രാമ', കുഞ്ചാക്കോ ബോബൻ നായകനാകുന്ന 'നിഴൽ' എന്നീ ചിത്രങ്ങൾക്ക് ശേഷം നയൻതാര വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. പഴയ ഓഡിയോ കാസറ്റിന്‍റെ മാതൃകയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന മനോഹരമാ ടൈറ്റില്‍ പോസ്റ്ററും അല്‍ഫോന്‍സ് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. യുജിഎം എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. പബ്ലിസിറ്റ് ഡിസൈന്‍ ട്യൂണി ജോണ്‍ 24 എഎം. രചന, സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്റര്‍ നായകന്‍ ഫഹദ് ഫാസിലുംപങ്കുവെച്ചിട്ടുണ്ട്. 'യാതൊരു പുതുമയും ഇല്ലാത്ത അൽഫോന്‍സിന്‍റെ മൂന്നാമത്തെ മലയാള ചലച്ചിത്രം' എന്ന തലക്കെട്ടോടെയാണ് ഫഹദ് സിനിമയുടെ പോസ്റ്റര്‍ പങ്കുവെ

പവർ സ്റ്റാറിലെ ബാബു ആന്റണിയുടെ ലുക്ക് പുറത്തുവിട്ടു

  ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു ഒരുക്കുന്ന പവര്‍ സ്റ്റാര്‍. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതുന്ന ചിത്രം നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ് ലെെനോട് കൂടിയാണ് എത്തുന്നത്. ചിത്രത്തിന്റെ ഫാൻ മെയിഡ് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലേക്ക് വേണ്ടിയുള്ള ബാബു ആന്റണിയുടെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. മുടി നീട്ടി വളർത്തി, കറുത്ത കൂളിങ് ഗ്ലാസ്സും വെച്ച്, കാതിൽ കുരിശും അണിഞ്ഞാണ് ബാബു ആന്റണി ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. ശരത് ബാബുവാണ് ഒമർ ലുലുവിന് വേണ്ടി ബാബു ആന്റണിയുടെ സ്കെച്ച് വരച്ചത്. ബാബു ആന്റണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബാബുരാജ്, അബു സലിം, റിയാസ് ഖാന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്‍ഡിലോറും എത്തുന്നുണ്ട്. ഈയിടെ ചിത്രം കന്നഡയിലും റിലീസ് ചെയ്യുമെന്ന് ഒമർ ലുലു അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് കന്നഡ സിനിമയിലെ ചില പ്രധാന താരങ്ങളും ഉടൻ ചിത്രത്തിന്റെ ഭാഗമാകും. രതീഷ്‌ ആനേടത്താണ് 'പവർ സ്റ്റാർ' നിർമിക്കുന്നത്.

ഒമർ ലുലുവിന്റെ പേരിൽ വ്യാജ കാസ്റ്റിങ് കോൾ

  'ഹാപ്പി വെഡിങ് ', 'ചങ്കസ് ', 'ഒരു അഡാർ ലവ് ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി 'പവർ സ്റ്റാർ' എന്ന ചിത്രമെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഒമർ ലുലു ഇപ്പോൾ. ഇന്ന് അദ്ദേഹം സോഷ്യൽ മീഡിയ വഴി ഒരു മുന്നറിയിപ്പുമായി എത്തി. ഒമർ ലുലു എന്ന പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് വഴി നിരവധി പെൺകുട്ടികൾക്ക് ഓഫറുകൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരത്തിൽ വരുന്ന മെസേജുകൾക്കോ, കാസ്റ്റിംഗ്‌ കോളുകൾക്ക് ഒമർ ലുലുവോ, ഒമർ ലുലു എന്റർടൈൻമെന്റ്സോ ഉത്തരവാദിയായിരിക്കുന്നതല്ല എന്നും അദ്ദേഹം അറിയിച്ചു. സ്ക്രീൻ ഷോട്ട് സഹിതമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒമർ ലാലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാ: Fake Casting Call എന്റെ ഫോട്ടോ DP ഇട്ടുകൊണ്ട്‌ ഒരു US നമ്പറിൽ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ്‌ അക്കൗണ്ട്‌ ക്രിയേറ്റ്‌ ചെയ്ത്‌, പെൺകുട്ടികൾക്ക്‌ സിനിമയിലേയ്ക്ക്‌ ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട്‌ മെസേജയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. സൗമ്യ മേനോൻ, അരുന്ധതി നായർ തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യ

'അമീറാ' റിലീസിന് ഒരുങ്ങുന്നു

  അമീറായുടെ നാലമത്തെ പോസ്റ്റര്‍ റിലീസായി. കോ​വി​ഡ് ഭീ​ഷ​ണിയെ മറികടന്ന് ചി​ത്രീ​ക​രി​ച്ച "അ​മീ​റാ' ഉടന്‍ റിലീസിനെത്തുന്നു. കോ​വി​ഡ് വന്ന് സി​നി​മ മേ​ഖ​ല നി​ശ്ച​ല​മാ​യ​പ്പോ​ഴാ​ണ് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദ് തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. കു​ഞ്ചാ​ക്കോ ബോ​ബ​ന​ട​ക്കം നി​ര​വ​ധി ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തിന്‍റെ ആദ്യ പോ​സ്റ്റ​ര്‍ വൈ​റ​ലാ​യിരുന്നു. പൗ​ര​ത്വ ബി​ല്ലി​നെ​ക്കു​റി​ച്ചു​ള്ള ചർച്ചകളിലൂ​ന്നി​ സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യമാണ് ചിത്രം പറയുന്ന​ത്. രണ്ടു മ​തവി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ വി​വാ​ഹ​വും അ​വ​രു​ടെ മ​ര​ണ​ശേ​ഷം കു​ട്ടി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​ശ്ന​ങ്ങ​ളും അ​തി​ജീ​വന​വു​മാണ് ചിത്രം പറയുന്നത്. ബാലനടി മീ​നാ​ക്ഷി​യാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മീ​നാ​ക്ഷി​യു​ടെ അ​ച്ഛ​ന്‍ അ​നൂ​പിന്‍റേതാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ. മീ​നാ​ക്ഷി​യും സ​ഹോ​ദ​ര​ന്‍ ഹാ​രി​ഷും ചി​ത്ര​ത്തി​ലും സ​ഹോ​ദ​ര​ങ്ങ​ളാ​യി എ​ത്തു​ന്നു​വെ​ന്ന പ്ര​ത്

റൂസ്സോ ബ്രദേഴ്സിന്റെ ബിഗ് ബജറ്റ് ഹോളിവുഡ് ചിത്രത്തിൽ ധനുഷും

തെന്നിന്ത്യൻ സിനിമാ മേഖലയ്ക്കും കൂടാതെ ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനിക്കാൻ കഴിയുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നെറ്റ്ഫ്ലിക്ക്‌സ് നിർമിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രമായ 'ദി ഗ്രേ മാനി'ൽ ധനുഷും അഭിനയിക്കുന്നു. നെറ്റ്ഫ്ലിക്ക്‌സ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. 'ക്യാപ്റ്റൻ അമേരിക്ക', 'അവഞ്ചേഴ്‌സ് ' എന്നീ ചിത്രങ്ങൾ ഒരുക്കിയ ഹോളിവുഡിലെ പ്രമുഖ സംവിധായകരായ റൂസ്സോ ബ്രദേഴ്സാണ് 'ദി ഗ്രേ മാൻ' ഒരുക്കുന്നത്.  ക്രിസ് ഈവൻസ്, റയാൻ ഗോസ്‌ലിങ്, അന ഡി അർമസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ധനുഷിനെ കൂടാതെ ചിത്രത്തിൽ ജെസ്സിക ഹെൻവിക്, വാഗ്നർ  മൗറ തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമായതായി നെറ്റ്ഫ്ലിക്ക്‌സ് അറിയിച്ചു. മാർക് ഗ്രീനെയുടെ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ഈ ചിത്രം ഏകദേശം 1500 കോടി രൂപയ്ക്കാണ് നിർമിക്കുന്നത്. 'ദി എസ്ട്ര ഓർഡിനറി ജേർണി ഓഫ് ദി ഫക്കീർ' എന്ന ചിത്രത്തിന് ശേഷം ധനുഷ് അഭിനയിക്കുന്ന രണ്ടാമത്തെ ഇന്റർനാഷണൽ ചിത്രമാണ് ഇത്.  ഒരുപാട് സിനിമാ താരങ്ങൾ സോഷ്യൽ മീഡിയ വഴി ധനുഷിന് അഭിനന്ദനവുമായി എത്തി കഴിഞ്ഞു.  

നിഗൂഢതകൾ ഒളിപ്പിച്ച് "അനുരാധ Crime No.59/2019"; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

  പി.ശിവപ്രസാദ് ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'അനുരാധ Crime No.59/2019'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തായി. നവാഗതനായ ഷാൻ തുളസീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനത്തിൽ മലയാളസിനിമയിലെ നിരവധിപേർ ചേർന്നാണ് പോസ്റ്റർ പുറത്തിറക്കിയത്. അനുസിത്താര ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയില്‍ പീതാംബരൻ എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. സംവിധാകനോടൊപ്പം ജോസ് തോമസ് പോളക്കൽ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.. ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ. ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങാളായ് വേഷമിടുന്നു. 35 ദിവസത്തിനുള്ളിൽ ചിത്രീകരണ

'പുലിമുരുകൻ' ടീം വീണ്ടും ഒന്നിക്കുന്നു?

  മലയാളസിനിമയിലെ എക്കാലത്തേയും വലിയ വിജയചിത്രങ്ങളിൽ ഒന്നായ 'പുലിമുരുകൻ' പുറത്തിറങ്ങിയിട്ട് നാല് വര്‍ഷം. മലയാള സിനിമ അന്നേ വരെ കണ്ടിട്ടില്ലാത്ത കളക്ഷൻ റെക്കോർഡാണ് 'പുലിമുരുകൻ' സ്വന്തമാക്കിയത്. മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രത്തിന് അന്യ ഭാഷകളിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നാല് വർഷങ്ങൾക്കിപ്പുറം 'പുലിമുരുകൻ' ടീം വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. ടോമിച്ചൻ മുളകുപാടത്തിന്റെ നിർമാണത്തിൽ ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉടൻ എത്തും. സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റകൊമ്പൻ' ആണ് ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രം. പുലിമുരുകന് ശേഷം മമ്മൂട്ടി ചിത്രം 'മധുര രാജ' യാണ് വൈശാഖ് അവസാനമായി സംവിധാനം ചെയ്തത്. 

മമ്മൂട്ടി-മോഹൻലാൽ ചിത്രമൊരുക്കാൻ ഫാസിൽ

  മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ വിജയ ചിത്രങ്ങളിൽ ഫാസിൽ സിനിമകൾക്കുള്ള സ്ഥാനവും വലുതാണ്. 1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ഫാസിൽ സിനിമയിൽ എത്തിയത്. വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ വിജയ ചിത്രങ്ങളുടെ സംവിധായകനായി മാറുകയായിരുന്നു. മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് വീണ്ടും സിനിമ എടുക്കുവാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായൻ ഫാസിൽ. ഹോളിവുഡ് ആക്ഷൻ ക്ലാസ്സിക് സിനിമയായ ഫേസ് ഓഫിന്റെ പ്രമേയത്തിന് സമാനമായ ഒരു സിനിമ എടുക്കണമെന്ന് ആഗ്രഹമുള്ളതായി സംവിധായകൻ ഫാസിൽ റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. ഒരു ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന മലയൻകുഞ്ഞു എന്ന സിനിമയിലൂടെ നിർമ്മാണ രംഗത്തേക്ക് മടങ്ങിയെത്തുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ. 2011ൽ പുറത്തിറങ്ങിയ 'ലിവിങ് ടുഗെദർ' എന്ന ചിത്രമാണ് ഫാസിൽ അവസാനമായി സംവിധാനം ചെയ്തത്.  

സിനിമ സംവിധാനം ചെയ്യാനൊരുങ്ങി ലെന

  രണ്ടു പതിറ്റാണ്ടിലേറെയായി മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റെയിടം കണ്ടെത്തിയ നായികയാണ് ലെന. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ സിനിമകളിൽ അരങ്ങേറ്റം കുറിച്ച ലെന ഇന്ന്, മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്നൊരു അഭിനേത്രി കൂടിയാണ്. കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾക്ക് തന്റേതായൊരു ടച്ച് നൽകാൻ ലെനയ്ക്ക് സാധിക്കാറുണ്ട്. താൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ ആദ്യ ഡ്രാഫ്റ്റ് ഈ ലോക്ക്ഡൗൺ സമയത്ത് എഴുതി പൂർത്തിയാക്കിയതായി ലെന. കൂടാതെ ഒരു പുസ്‌തകത്തിന്റെ രചനയിലാണ് താനെന്ന് ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ലെന വ്യക്തമാക്കി. താരം ഇപ്പോൾ ഇംഗ്ലീഷ് - ഇന്ത്യൻ ചിത്രമായ 'ഫുട് പ്രിന്റസ് ഓൺ വാട്ടറി'ന്റെ ചിത്രീകരണത്തിനായി യു.കെ യിലാണുള്ളത്. അജു വർഗീസ്‌ ചിത്രം 'സാജൻ ബേക്കറി'യാണ് ലെനയുടെ പുറത്തിറങ്ങാനുള്ള ചിത്രം. 22 വർഷങ്ങൾക്കിടയിൽ നൂറ്റിപ്പത്തിലേറെ ചിത്രങ്ങളിൽ ഇതിനകം ലെന അഭിനയിച്ചുകഴിഞ്ഞു. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ‘ട്രാഫിക്’ എന്ന ചിത

മോഹൻലാൽ - ബ്ലെസ്സി കൂട്ടുകെട്ട് വീണ്ടും

  തന്മാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ - ബ്ലെസ്സി കൂട്ടുകെട്ടിൽ പുതിയൊരു ചിത്രം വരുന്നു. ഈ ചിത്രം നിർമ്മിക്കാൻ പോകുന്ന രാജു മല്യത് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. രാഗം മൂവീസിന്റെ ബാനറിൽ ഭ്രമരം നിർമിച്ചതും ഇദ്ദേഹം തന്നെയാണ്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ടോവിനോ തോമസ് ചിത്രം 'ഫൊറൻസിക് 'ന്റെ നിർമാതാവ് കൂടിയായ  രാജു മല്യത് 'ഫൊറൻസിക്'ന്റെ ബോളിവുഡ് റീമേക്കിനെ കുറിച്ച് കാന്‍ മീഡിയ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനോട് സംസാരിക്കവെയാണ് മോഹൻലാൽ - ബ്ലെസ്സി ചിത്രത്തെക്കുറിച്ച് സൂചിപ്പിച്ചത്. ഇനി അദ്ദേഹം നിർമിക്കാൻ പോകുന്നത് അഖിൽ പോൾ - ടോവിനോ ചിത്രവും, മോഹൻലാൽ - ബ്ലെസ്സി ചിത്രവുമാണെന്നാണ് പറഞ്ഞത്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'ആടുജീവിത'ത്തിന്റെ ഷൂട്ടിങ് ഇനിയും ബാക്കിയുള്ളതിനാൽ പുതിയ ചിത്രം എപ്പോൾ തുടങ്ങുമെന്നതിനെ കുറിച്ച് വ്യക്തതയില്ല.തന്മാത്രയാണ് മോഹന്‍ലാലും ബ്ലെസിയും ഒന്നിച്ച ആദ്യ ചിത്രം. ദേശീയ – സംസ്ഥാന പുരസ്‌ക്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിരുന്നു.  

രജീഷ വിജയനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു

  'അനുരാഗ കരിക്കിൻ വെള്ളം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും രജീഷ വിജയനും വീണ്ടും ഒന്നിക്കുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. 'വെള്ളിമൂങ്ങ', 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ', 'ആദ്യരാത്രി' എന്നീ ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രാഷ്ട്രീയ പ്രവർത്തകന്റെ വേഷത്തിലാണ് ആസിഫ് അലി എത്തുക. ഡോ. ​പോ​ൾ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ആ​ൻ​ഡ് തോ​മ​സ് തി​രു​വ​ല്ലാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഡോ.​പോ​ൾ വ​ർ​ഗീ​സും തോ​മ​സ് തി​രു​വ​ല്ല​യും ചേ​ർ​ന്നു നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ തിരക്കഥ ഒരുക്കുന്നത് ഷാരിസ് മുഹമ്മദാണ്. ഈ മാസം 18ന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൽ സി​ദ്ദി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, സു​ധീ​ർ ക​ര​മ​ന, ജോ​ണി ആ​ന്‍റ​ണി, ജ​യിം​സ് ഏ​ല്യാ, സേ​തു​ല​ക്ഷ്മി, തു​ള​സി,ജോ​ർ​ഡി പൂ​ഞ്ഞാ​ർ, എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബി.കെ ഹരിനാരായണന്റെ ഈണങ്ങൾക്ക് ഔസേപ്പച്ചനാണ് സംഗീതം പകരുന്നുത്. സിബി മലയിൽ ചിത്രം 'കൊത്ത് 'ന്റെ

ഫാസിൽ നിർമിക്കുന്ന ഫഹദ് ഫാസിൽ ചിത്രം വരുന്നു

  നീണ്ട ഇടവേളയ്ക്ക് ശേഷം നിർമാതാവിന്റെ റോളിലേക്ക് തിരികെയെത്തുകയാണ് പ്രശസ്ത സംവിധായകൻ ഫാസിൽ. 2004 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'വിസ്മയതുമ്പത്തി'ന് ശേഷം ഫാസിൽ നിർമിക്കുന്ന 'മലയൻ കുഞ്ഞ് ' എന്ന ചിത്രത്തിൽ മകനായ ഫഹദ് ഫാസിലാണ് നായകൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫഹദ് ഫാസിൽ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. മഹേഷ് നാരായണന്റെ തിരക്കഥയിൽ നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണന്റെയും വി.കെ പ്രകാശിന്റെയും അസോസിയേറ്റായി വർക്ക് ചെയ്തിട്ടുള്ളയാളാണ് സജിമോൻ. 2021 ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ചിത്രത്തിന് സംഗീതം നൽകുന്നത്. സുഷിൻ ശ്യാമാണ് ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനിങും, രഞ്ജിത് അമ്പാടി മേക്കപ്പും, ധന്യാ ബാലകൃഷ്ണന്‍ കോസ്റ്റിയൂംസും, വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനിങും നിര്‍വഹിക്കുന്നു. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സെഞ്ച്വറി ഫിലിംസ് ചിത്രം തിയറ്ററുകളിലെത്തിക്കും. ലോക്ക് ഡൗണിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'സീ യു സൂൺ', നസീഫ് യൂസഫ് സംവിധാനം ചെയ്ത 'ഇരുൾ' എന്നീ ചിത്രങ്ങളിൽ ഫഹദ് ഫാസ

ജൂഡ് ആന്റണി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

  'ഓം ശാന്തി ഓശാന', 'ഒരു മുത്തശ്ശി ഗദ' എന്നീ ചിത്രങ്ങൾക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'സാറാസ് ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. അന്ന ബെന്നും, സണ്ണി വെയ്ൻനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.കെ മുരളീധരൻ, ശാന്ത മുരളി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ. അക്ഷയ് ഹരീഷാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ സിജു വിൽസൺ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ശ്രിന്ദ എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രശസ്ത തിരക്കഥാകൃത്തും അന്ന ബെന്നിന്റെ പിതാവുമായ ബെന്നി.പി.നായരമ്പലവും ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. നിമിഷ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷാൻ റഹ്മാൻ സംഗീതം പകരുന്നു, റിയായ് ബദറാണ് എഡിറ്റിങ്. കോസ്റ്റ്യും ഡിസൈനർ സമീറ സനീഷാണ്.  

ത്രില്ലറുമായി കണ്ണൻ താമരക്കുളം! സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു

  പി.ശിവപ്രസാദ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ അണിയറയില്‍ ഒരുങ്ങുന്നത് ഒരു എക്സ്ട്രിം ത്രില്ലര്‍ ചിത്രമാണ്. സെന്തില്‍ രാജമണി, അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍ ബോൾഗാട്ടി, മനുരാജ്, സാജല്‍ സുദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. "ഉടുമ്പ്" എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിലെ നായിക. മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് "ഉടുമ്പ്" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ ഇന്ന് അനൗൺസ് ചെയ്തത്. കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ത്രില്ലർ പശ്ചാത്തലത്തിലെത്തിയ ആടുപുലിയാട്ടം, അച്ചായൻസ്, ചാണക്യതന്ത്രം, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു. കണ്ണന്റെ സംവിധാനത്തിലെ പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. വി.ടി ശ്രീജിത്ത് എഡിറ്റിങ്ങും കൈതപ്രം, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് സാനന്ദ് ജോര്‍ജ് ഗ

കമൽഹാസൻ ചിത്രത്തിൽ ഫഹദ് ഫാസിലും

  ഈയിടെ നടന്നൊരു അഭിമുഖത്തിൽ കമൽഹാസനോട് ഇഷ്ടപ്പെട്ട നടന്മാർ ആരൊക്കെയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് നവാസുദ്ധീൻ സിദ്ധിഖി, ശശാങ്ക് അറോറ പിന്നെ ഫഹദ് ഫാസിലെന്നാണ്.ഇപ്പോഴിതാ ടൈംസ് ‌ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കമൽ ഹാസനും ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുകയാണ്. മാനഗരം, കൈദി, മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' എന്ന ചിത്രത്തിൽ കമൽഹാസന്റെ വില്ലനായി ആണ് ഫഹദ് എത്തുന്നത്. ഒരു രാഷ്ട്രീയ പ്രവർത്തകന്റെ വേഷമാണ് ഫഹദ് ഫാസിൽ ചെയ്യുകയെന്ന് ടൈംസ് ‌ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ഈ വേഷത്തിനായി വിജയ് സേതുപതിയുടെ പേരാണ് കേട്ടിരുന്നത്, എന്നാൽ ഇന്ത്യൻ 2 എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിലിന്റെ വാർത്ത സംബന്ധിച്ച് അണിയറ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കമൽഹാസന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ രാജ്കമൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് അനിരുദ്ധാണ്. വിജയ് സേതുപതി നായകനായ 'സൂപ്പർ ഡീലക്സി'ലാണ് ഫഹദ് ഫാസിൽ അവസാനമായി തമിഴിൽ അഭിനയിച്ചത്. 'വിക്രം' സിനിമയുടെ ചിത്രീകരണം ഉടൻ ആരം

അൻവർ ഹുസ്സൈനായി ചാക്കോച്ചൻ വീണ്ടും എത്തുന്നു

 'അഞ്ചാം പാതിരാ' എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന് ശേഷം വീണ്ടുമൊരു ത്രില്ലറിനായി മിഥുൻ മാനുവൽ തോമസ് - കുഞ്ചാക്കോ ബോബൻ - ആഷിഖ് ഉസ്മാൻ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മൂന്ന് പേരും ഈ വാർത്ത സ്ഥിരീകരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ ത്രില്ലർ ചിത്രത്തെ കുറിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. പുതിയ ത്രില്ലർ ചിത്രത്തിലും കുഞ്ചാക്കോ ബോബൻ 'അഞ്ചാം പാതിരാ'യിൽ അവതരിപ്പിച്ച അൻവർ ഹുസ്സൈൻ എന്ന ക്രിമിനോളജിസ്റ്റിന്റെ വേഷമാണിടുന്നത്. 'പുതിയ ചിത്രം അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമല്ല. പുതിയൊരു അന്വേഷണവുമായി ആണ് അൻവർ ഹുസ്സൈൻ എത്തുന്നത്. ഇത് അഞ്ചാം പാതിരയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ത്രില്ലറാണ് ' മിഥുൻ മാനുവൽ തോമസ് ടൈംസ്‌ ഓഫ് ഇന്ത്യയോട് പറഞ്ഞു. ഈ ലോക്ക് ഡൗൺ സമയം മിഥുൻ മാനുവൽ തോമസ് നല്ലതു പോലെ ഉപയോഗിച്ചെന്നും, അടുത്ത ത്രില്ലർ അഞ്ചാം പാതിരാ സൃഷ്ടിച്ച ബെഞ്ച്മാർക്ക് തകർക്കുമെന്ന ആത്മവിശ്വാസം വന്നതിന് ശേഷമാണ് ഞങ്ങൾ വീണ്ടും ഒന്നിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ ടൈംസ്‌ ഓഫ

ദുൽഖറിന്റെ നായികമാരായി തെന്നിന്ത്യൻ താര സുന്ദരികൾ

  മഹാനടിക്ക് പിന്നാലെ വീണ്ടും തെലുങ്കിൽ ശ്രദ്ധേയ വേഷത്തിൽ തിളങ്ങാൻ ഒരുങ്ങുകയാണ് ദുൽഖര്‍ സൽമാൻ. യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റനന്‍റ് റാമിന്‍റെ പ്രണയകഥ എന്ന ടാഗ് ലൈനിൽ ദുൽഖറിന്റെ ജന്മദിനത്തിലാണ് പുതിയ ചിത്രത്തിന്‍റെ കൺസപ്റ്റ് പോസ്റ്റര്‍ പുറത്തുവിട്ടിത്. ലഫ്റ്റന്‍റ് രുദ്ര രാമചന്ദ്രൻ എന്ന പട്ടാളക്കാരനായി അഭിനയിക്കുന്ന ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ഹന്നു രാഘവപുടി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദുൽഖറിന്റെ നായികമാരായി എത്തുന്നത് രശ്മിക മന്ദാനയും പൂജ ഹെഗ്‌ഡെയുമാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രണ്ട് താരങ്ങളുമായി സംവിധായകൻ ചർച്ച നടത്തിയെന്നും ഇനി കരാറുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നായികമാരെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്‍റെ നിർമാണം സ്വപ്‍ന സിനിമാസിന്‍റെ ബാനറിൽ പ്രിയങ്ക ദത്താണ്. മഹാനടിക്ക് ശേഷം വൈജയന്തി മൂവിസും ദുൽഖറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിശാൽ ചന്ദ്രശേഖരാണ് ചിത്രത്

പവർ സ്റ്റാറിന്റെ പുത്തൻ വിശേഷവുമായി ഒമർ ലുലു

  ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പവർ സ്റ്റാർ. മലയാളത്തിലെയും ഹോളിവുഡിലെയും താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ്. ആകഷൻ കിംഗ്‌ ബാബു ആന്‍റണിയുടെ മടങ്ങിവരവ്‌ എന്ന നിലയിൽ ഇതിനകം മലയാളികൾ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. പവർ സ്റ്റാർ കന്നഡയിലും റിലീസ് ചെയ്യുമെന്നും കൂടാതെ കന്നഡയിലെ സൂപ്പർ താരങ്ങൾ കൂടി ചിത്രത്തിന്റെ ഭാഗമാകുമെന്ന് ഒമർ ലുലു അറിയിച്ചു. പാട്ടുകളോ നായികയോ ഇല്ലാത്ത ഈ ചിത്രത്തിൽ ബാബു ആന്റണിയ്ക്കൊപ്പം റിയാസ് ഖാൻ, ബാബു രാജ്, അബു സലീം, ബിനീഷ് ബാസ്റ്റിൻ ഹോളിവുഡ്‌ താരം ലൂയിസ് മാൻഡിലോർ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്നുണ്ട്. പവർ സ്റ്റാറിനുവേണ്ടി സിനു സിദ്ധാർത്ഥ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ്‌ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. വിർച്വൽ സിനിമാസിന്‍റെ ബാനറിൽ രതീഷ്‌ ആനേടത്ത്‌ ആണ്‌ ഈ ബിഗ്‌ ബജറ്റ്‌ ചിത്രം നിർമ്മിക്കുന്നത്‌.

Facebook

Recommended Calls

റിലീസിന് മുൻപേ മലയാള ചിത്രത്തിന്റെ ബോളിവുഡ് അവകാശം വിറ്റു

  ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. മോളിവുഡിൽ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കുന്നത്. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രം കണ്ണൻ താമരക്കുളം തന്നെ ബോളിവുഡിൽ സംവിധാനം ചെയ്യും. മലയാളത്തിൽ എത്തുന്ന "ഉടുമ്പ്"ൽ സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്‌സ്റ്റനും,യാമി സോനയുമാണ് നായികമാർ. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. ചിത്രത്തിൽ മൻരാജ്, ബൈജു, മുഹമ്മദ് ഫൈസൽ, ജിബിൻ സാബ്, പോൾ താടിക്കാരൻ, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍

ദുരൂഹതകളുടെ ചുരുളുകളുമായി "രണ്ട് രഹസ്യങ്ങൾ

  ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "രണ്ട് രഹസ്യങ്ങൾ". ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എൻ്റർടെയിൻമെൻ്റ് എന്നിവയുടെ ബാനറിൽ വിജയകുമാർ പ്രഭാകരൻ, അജിത്കുമാർ രവീന്ദ്രൻ, സാക്കിർ അലി എന്നിവർ ചേർന്നാണ്. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങൾ.ചിത്രത്തിൻ്റെ പോസ്റ്റർ റിലീസായി.ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മഞ്ജു വാര്യർ, ഇന്ദ്രജിത്, സിദ്ദിഖ്, ആഷിഖ് അബു, അപ്പാനി ശരത്, Rj ഷാൻ, പാരിസ് ലക്ഷ്മി എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിൻ്റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. ജോമോൻ തോമസ്,അബ്ദുൾ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം.

'ചെരാതുകൾ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  ആറു കഥകൾ ചേർന്ന "ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഓടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ മലയാളത്തിലെ പ്രിയ താരങളായ മമ്മൂട്ടി, സുരേഷ്പു ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്ന് പുറത്തുവിട്ടു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത്‌ ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ട്രെയ്‌ലർ ഇതാ : മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത്‌ അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി.ആർ.ഓ - പി.ശിവപ്രസാദ്, ഡ

സാമന്തയുടെ നായകനായി ദേവ് മോഹൻ എത്തുന്നു

  'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തുകയും കേരളക്കരയുടെ സ്വന്തം സൂഫിയായി മാറുകയും ചെയ്ത നടനാണ് ദേവ് മോഹൻ. ഇപ്പോഴിതാ ബിഗ് ബജറ്റിൽ ഒരുങ്ങുന്ന പാൻ ഇന്ത്യ ചിത്രം 'ശാകുന്തള'ത്തിൽ സാമന്തയുടെ നായകനായി എത്തുകയാണ് അദ്ദേഹം. സാമന്ത തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പുരാണകഥയെ ആസ്പദമാക്കിക്കൊണ്ട് സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന സിനിമയാണ് ‘ശാകുന്തളം’. ചിത്രത്തിൽ ശകുന്തളയായി സാമന്തയും ദുഷ്യന്തനായി മലയാളി താരം ദേവ് മോഹനുമാണ് അഭിനയിക്കുന്നത്. ഏകദേശം150 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിലാണ് ദേവ് മോഹൻ ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണവും തൃശൂരിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈം വഴിയാണ് റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിബി19 നാണ് ആമസോൺ പ്രൈം വഴി പുറത്തിറങ്ങുക. ചിത്രത്തിന്റെ ട്രെയ്ലർ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാർ, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.

'നിഴൽ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് "നിഴൽ". തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴലിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഏപ്രില്‍ 4ന് ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.   ചിത്രത്തിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള ആയി നയൻസും ക്യാമറക്ക് മുന്നിലെത്തുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍,

ചെമ്പന്‍ വിനോദിന്‍റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു

സിനിമ താരം ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. വിനയ് ഫോര്‍ട്ട് നായകനായ ഹിറ്റ് ചിത്രം  'തമാശ'യ്ക്കു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് 'ഭീമന്റെ വഴി' എന്നാണ്. ചെമ്പന്‍ വിനോദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കുറ്റിപ്പുറത്താണ് ആരംഭിച്ചത്. ആഷിക് അബു, റീമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ലോക്ക് ഡൗണിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രവും.  മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട് ' അപ്പു ഭട്ടതിരി സംവിധാനം ചെയ്ത 'നിഴൽ' എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ അവസാനമായി അഭിനയിച്ചത്. അഷ്റഫ് ഹംസ സംവിധാനം ചെയ്ത വിനയ് ഫോർട്ട് ചിത്രം 'തമാശ'യുടെ സഹനിർമാണവും ചെമ്പൻ വിനോദായിരുന്നു.

'കോൾഡ് കേസ്' ഒ.ടി.ടി റിലീസിന് ?

  പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോൾഡ് കേസ് '. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ അതിഥി ബാലനാണ് നായിക. പൃഥ്വിരാജ് പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ ചിത്രം തീയറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് ഒ.ടി.ടി റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം ഏഷ്യാനെറ്റിനാണ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കുന്ന സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ചേർന്നാണ്. ശ്രീനാഥ്.വി.നാഥ്‌ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച നടൻ അനിൽ നെടുമങ്ങാടും 'കോൾഡ് കേസി'ൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

മലയാളം വെബ് സീരീസ് ഒ.ടി.ടി റിലീസ് ചെയ്യുന്നു

  വൻ താരനിരയുമായി എത്തുന്ന മലയാളം വെബ് സീരീസ് 'ഇൻസ്റ്റാഗ്രാമം' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ആസിഫ് അലി നായകനായ 'ബി.ടെക് ' സംവിധാനം ചെയ്ത മൃദുൽ നായരാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്. ബോളിവുഡ് താരങ്ങളായ ദിശ പതാനി, അർജുൻ കപൂർ, ജാക്വലിൻ ഫെർണാണ്ടസ് തെന്നിന്ത്യൻ താരം തമന്ന എന്നിവർ ചേർന്ന് പുറത്തിറക്കിയ 'ഇൻസ്റ്റാഗ്രാമ'ത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഡോ.ലീന.എസ് നിർമിക്കുന്ന ഈ വെബ് സീരിസ് നീ സ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുകയാണ്. റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദീപക് പറമ്പോൽ, ബാലു വർഗീസ്, അർജുൻ അശോകൻ, ഗണപതി, സുബീഷ്, സാബുമോൻ, അലൻസിയർ, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവർ വേഷമിടുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, സിദ്ധാർഥ് മേനോൻ, ഡെയ്‌ൻ ഡേവിസ്, അദിതി രവി, ശ്രിന്ദ, സാനിയ അയ്യപ്പൻ എന്നിവർ സ്‌പെഷൽ അപ്പിയറൻസായി എത്തുന്നു. ജെ. രാമകൃഷ്ണയും മൃദുൽ നായരും ചേർന്നാണ് വെബ് സീരീസിന്റെ രചന നിർവഹിച്ചത്. അരുൺ ജെയിംസ്, പവി. കെ.പവൻ, ധനേഷ് രവീന്ദ്രൻ എന്നിവർ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിങും നിർവഹിക്കുന്നു.

ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  ഫഹദ് ഫാസിൽ നായകനാകുന്ന നസീർ യൂസഫ് ഇസുദ്ദീൻ ചിത്രം 'ഇരുളി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നെറ്റ് ഫ്ലിക്സ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സീ യു സൂണി'ന് ശേഷം ഫഹദും ദർശനയും ഒന്നിക്കുന്ന ഈ ചിത്രം ഏപ്രിൽ രണ്ടിനാണ് നെറ്റ് ഫ്ലിക്സ് വഴി ഒ.ടി.ടി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് നെറ്റ് ഫ്ലിക്സിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടു. ആന്റോ ജോസഫ് ഫിലിം കമ്പനി, പ്ലാൻ ജെ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ജോമോൻ ടി ജോൺ-ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ കുട്ടിക്കാനത്താണ് ലൊക്കേഷനാക്കിയിരുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.