Skip to main content

Posts

Showing posts from November, 2020

RECOMMENDED VIDEO

GET QUICK WHATS APP UPDATES

അംബിക റാവുവിന് സഹായവുമായി ജോജു

  'കുമ്പളങ്ങി നൈറ്റ്സ് ' എന്ന സിനിമയിൽ ബേബി മോളുടെ അമ്മയായി അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടി അംബിക റാവുവിന് ചികിത്സ സഹായവുമായി ജോജു ജോർജ്‌. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന അംബിക റാവുവിന്റെ ദുരവസ്ഥ സംവിധായകൻ സാജിദ് യഹിയ വഴിയാണ് ജോജു അറിയുന്നത്. തുടർന്ന് ചികിത്സയ്ക്ക് വേണ്ടി അടിയന്തരമായി ഒരു ലക്ഷം രൂപ നൽകാമെന്ന് ജോജു ഉറപ്പ് നൽകി. സുഹൃത്തുക്കളുടെയും, ഫെഫ്കയുടെയും, സിനിമാ രംഗത്തുള്ളവരുടെയും സഹായത്തോടെയാണ് ചികിത്സ മുന്നോട്ട് പോയി കൊണ്ടിരുന്നത്. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടർചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരുന്നു അംബിക. തൊമ്മനും മക്കളും, സാൾട്ട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ആയും അംബിക റാവു പ്രവർത്തിച്ചിട്ടുണ്ട്.

ഷക്കീല റിലീസിനൊരുങ്ങുന്നു

  തെന്നിന്ത്യൻ താരം ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം 'ഷക്കീല' ഈ ക്രിസ്തുമസിന് തീയേറ്ററുകളിലൂടെ റിലീസ് ചെയ്യുന്നു. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് കൊണ്ടുള്ള പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചുവന്ന സാരിയുടുത്ത് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന റിച്ചയാണ് പോസ്റ്ററില്‍ ഉള്ളത്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇന്ദ്രജിത്ത് ലങ്കേഷാണ്. പങ്കജ് ത്രിപാതി, മലയാളി താരം രാജീവ് പിള്ള തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 80കളിലും 90കളിലും മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി 250ലധികം ചിത്രങ്ങളിൽ ഷക്കീല അഭിനയിച്ചിട്ടുണ്ട്. പതിനാറാം വയസ്സിൽ ബി ഗ്രേഡ് സിനിമയിലേക്കെത്തിയ ഷക്കീലയുടെ ജീവിതവും തുടർന്ന് അവർക്ക് സംഭവിച്ച മാറ്റങ്ങളുമാണ് സിനിമയിൽ ചർച്ച ചെയ്യുക. താര രാജാക്കന്മാരുടെ ആധിപത്യത്തിലും ഷക്കീല ചിത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യതയും ബോക്സ്ഓഫീസ് കലക്ഷനുമൊക്കെ സിനിമയിലും പ്രതിപാദിക്കും.

കെ.ജി.എഫിന്റെ സംവിധായകനും പ്രഭാസും ഒന്നിക്കുന്നു

  ‌കെ.ജി.എഫിന്റെ സംവിധായകൻ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നതായി റിപ്പോർട്ട്. പാൻ ഇന്ത്യ പ്രോജക്ടായി ഒരുങ്ങുന്ന ഈ സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടായേക്കും. പ്രഭാസിന്റെ മൂന്ന് ചിത്രങ്ങൾ ഇതിനോടകം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇപ്പോൾ കെ.ജി.എഫ് 2 ന്റെ ഷൂട്ടിങ് തിരക്കുകളിലാണ് സംവിധായകൻ പ്രശാന്ത് നീൽ. ഈ സിനിമയുമായി ബന്ധപ്പെട്ട് സംവിധാകൻ പ്രശാന്ത് നീൽ പ്രഭാസുമായി കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. എന്നാൽ കെ.ജി.എഫ് സിനിമയുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് പുതിയ ചിത്രവുമായി ബന്ധപ്പെട്ട ഒരു പ്രഖ്യാപനം ഇന്ന് നടത്തുകയുണ്ടായി. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന പുതിയ പാൻ ഇന്ത്യ ചിത്രത്തിന്റെ പ്രഖ്യാപനം ഡിസംബർ രണ്ടിന് നടത്തുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്‌. എന്നാൽ ഇത് പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്ന ചിത്രമാണോ എന്ന ആകാംക്ഷയിലാണ് എല്ലാവരും. 

ലാൽ ജോസിന്റെ പുതിയ സിനിമ വരുന്നു

  ബിജു മേനോൻ നായകനായ '41'ന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. 'അറബികഥ'യ്ക്കും 'ഡയമണ്ട് നെക്ക്ലയിസി'നും ശേഷം തന്റെ ഭാഗ്യ ലൊക്കേഷനായ ദുബായിൽ ചിത്രീകരിക്കുന്ന ഈ സിനിമയിൽ സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ്‌, സലിംകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഡോ. ഇഖ്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ഈ സിനിമയിൽ ദമ്പതിമാരായാണ് സൗബിനും മംമ്തയും അഭിനയിക്കുന്നത്. ഇവർക്കൊപ്പം മൂന്നു കുട്ടികളും പൂച്ചയും കഥാപാത്രങ്ങളാകുന്നു. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. . തണ്ണീർമത്തൻ ദിനങ്ങൾ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് സംഗീതസംവിധായകൻ. തണ്ണീർമത്തൻ ദിനങ്ങളിലെ ‘ജാതിക്കാ തോട്ടം’ എന്ന പാട്ടെഴുതിയ സുഹൈൽ കോയ ഈ സിനിമയ്ക്കും പാട്ടുകളെഴുതുന്നു. പുതിയ സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

വമ്പൻ താരനിരയുമായി പൃഥ്വിരാജ് ചിത്രം വരുന്നു

  പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'കുരുതി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. പൃഥ്വിരാജ് തന്നെ നായകനാവുന്ന സിനിമ നവാഗതനായ മനു വാരിയറാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനൊപ്പം സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യൂ, നവാസ് വളളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.   ഡിസംബര്‍ ഒമ്പതിനാണ് കുരുതിയുടെ ചിത്രീകരണം ആരംഭിക്കുകയെന്നും പൃഥ്വി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ജേക്ക്‌സ് ബിയോയ് സംഗീതവും റഫീഖ് അഹമ്മദ് ഗാനരചനയും നിര്‍വ്വഹിക്കുന്നു. എഡിറ്റിങ് അഖിലേഷ് മോഹനും പ്രൊജക്ട് ഡിസൈന്‍ ഗോകുല്‍ ദാസുമാണ്. കോസ്റ്റ്യൂം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് അമല്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേസം, സ്റ്റില്‍സ് സിനാറ്റ് സേവ്യര്‍, സൗണ്ട് എഡിറ്റ്& ഡിസൈന്‍ അരുണ്‍ വര്‍മ്മ, ഓഡിയോഗ്രാഫി രാജകൃഷ്ണന്‍.

ജോൺ എബ്രഹാം ചിത്രത്തിൽ വില്ലൻ മലയാളി താരം

  ജോൺ എബ്രഹാം നായകനായി 2018ൽ പുറത്തിറങ്ങിയ 'സത്യമേവ ജയതേ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം കുറച്ചു നാൾ മുൻപാണ് വന്നത്. മിലാപ് സാവേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് 2021 മെയ് മാസത്തിലേക്കാണ് തീരുമാനിച്ചിരിക്കുന്നത്. 'സത്യമേവ ജയതേ 2' ൽ ജോൺ എബ്രഹാമിന്റെ വില്ലനായി എത്തുന്നത് മലയാളി താരം രാജീവ് പിള്ളയാണ്. ഓണ്‍ലൈന്‍ ഓഡിഷന്‍ വഴിയാണ് രാജീവ് ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ലഖ്‍നൗവിലാണ് രാജീവ് അഭിനയിക്കുന്ന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. അതേസമയം മൂന്ന് ചിത്രങ്ങള്‍ കൂടി രാജീവ് പിള്ളയുടേതായി പുറത്തുവരാനുണ്ട്. മുതിര്‍ന്ന ഛായാഗ്രാഹകന്‍ കെ പി നമ്പ്യാതിരിയുടെ സംവിധാന അരങ്ങേറ്റ ചിത്രമായ 'വര്‍ക് ഫ്രം ഹോം', ഷലീലിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ബഹുഭാഷാ ത്രിഡി ഹൊറര്‍ ചിത്രം 'സാല്‍മണ്‍', നവാഗതനായ വിഷ്‍ണു സംവിധാനം ചെയ്യുന്ന 'പ്രതിമുഖം' എന്നിവയാണ് രാജീവിന്‍റേതായി വരാനിരിക്കുന്നത്. 

ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഇവരും

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ജോജി'. മുണ്ടക്കയത്തും എരുമേലിയിലുമായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനെ കൂടാതെ ബാബുരാജും, ഷമ്മി തിലകനും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഭാവനാ സ്റ്റുഡിയോസ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിലായി ഫഹദ് ഫാസില്‍, നസ്രിയാ നസീം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കൊവിഡില്‍ ചിത്രീകരണം പുനരാരംഭിച്ച ശേഷം ഫഹദ് ഫാസില്‍ നായകനായെത്തുന്ന മൂന്നാമത്തെ ചിത്രവുമാണ് ജോജി. സീ യു സൂണ്‍, ഇരുള്‍ എന്നിവയാണ് മുന്‍ചിത്രങ്ങള്‍. ഷൈജു ഖാലിദാണ് ക്യാമറ. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്നീ സിനിമകളുടെ സംഗീതമൊരുക്കിയ ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധായകന്‍. കിരണ്‍ ദാസ് എഡിറ്റിംഗും. ഗോകുല്‍ ദാസ് പ്രൊഡക്ഷന്‍ ഡിസൈനും. മാഷര്‍ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്‌സ് സേവ്യര്‍ മേക്കപ്പ്. ബെന്നി കട്ടപ്പനയാണ് നിര്‍മ്മാണ നിയന്ത്രണം.

വിജയ് ദേവരകൊണ്ട ചിത്രത്തിൽ സുരേഷ് ഗോപിയും ? സത്യാവസ്ഥ ഇത്

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന വിജയ് ദേവരകൊണ്ട ചിത്രം 'ഫൈറ്ററി'ൽ സുരേഷ് ഗോപിയും അഭിനയിക്കുന്നു എന്ന രീതിയിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സംവിധായകൻ ഈ വാർത്തകൾ നിഷേധിച്ചിരിക്കുകയാണ്. ഈ സിനിമയെ സംബന്ധിച്ച് സുരേഷ് ഗോപിയുമായി ഇതുവരെ ചർച്ചകൾ പോലും നടത്തിയിട്ടില്ലെന്ന് സംവിധായകൻ പറഞ്ഞതായി ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സുരേഷ് ഗോപിയുടെ മീഡിയ ടീമും ഈ വാർത്തകൾ നിഷേധിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതുവരെ ഒരു തെലുങ്ക് ചിത്രവുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്ന് ഫേസ്ബുക്കിൽ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അവസാനമായി അഭിനയിച്ചത്. മാത്യു തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റകൊമ്പ'നാണ് സുരേഷ് ഗോപി അനൗൺസ് ചെയ്തിട്ടുള്ള ഏറ്റവും പുതിയ ചിത്രം. 

ഏഴു ഭാഷകളിൽ ഒരുങ്ങുന്ന വിജയ്‌ യേശുദാസ് ചിത്രം

  മാരി, പടൈവീരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് വീണ്ടും മടങ്ങിയെത്തിയിരിക്കുകയാണ് വിജയ് യേശുദാസ്.  എം.ജെ.എസ്. മീഡിയയുടെ ബാനറില്‍  ഷലീല്‍ കല്ലൂര്‍ സംവിധാനം   ചെയ്യുന്ന  'സാല്‍മണ്‍' എന്ന ചിത്രത്തിൽ നായകനായാണ് വിജയ് യേശുദാസ് എത്തുന്നത്. 15 കോടി ബജറ്റിൽ ഏഴ് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒരേ സമയം ഏഴ് ഭാഷകളില്‍ ഇറങ്ങുന്ന ആദ്യ ത്രിമാന  ചിത്രം എന്ന പ്രത്യേകതയുമുണ്ട്  'സാൽമണി'ന്. കൂടാതെ  ഏഴ് ഭാഷകളിലായി 42  വ്യത്യസ്ത പാട്ടുകളുമുണ്ട് ഈ ചിത്രത്തിൽ.  ഏഴ് ഭാഷകളിലായി തയ്യാറാകുന്ന സാല്‍മണില്‍ ഗാനത്തിന് വരികള്‍ കുറിച്ചിരിക്കുന്നത് ഏഴ് ഭാഷകളിലെ എഴുത്തുകാരാണ്. ആദ്യമെഴുതിയ വരികള്‍ക്ക് മറ്റു ഭാഷകളില്‍ വിവര്‍ത്തനം തയ്യാറാക്കുന്നതിന് പകരം ഓരോ ഭാഷയിലും കഥയുടെ പശ്ചാതലത്തിന് അനുസരിച്ചാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. വിജയ് യേശുദാസിന് പുറമേ ജോനിത ഡോഡ, രാജീവ് പിള്ള, മീനാക്ഷി ജയ്‌സ്വാള്‍, ഷിയാസ് കരീം, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍, ജാബിര്‍ മുഹമ്മദ്, ആഞ്‌ജോ നായര്‍, ബഷീര്‍ ബഷി തുടങ്ങിയവരും സാല്‍മണില്‍ അഭിനയിക്കുന്നുണ്ട്. മധുരനാരങ്ങ, ശിക്കാരി

പ്രഭാസ് രാമനാകുമ്പോൾ സീതയായി എത്തുന്നത് ഈ താരം

  പ്രഭാസ് രാമനായി അഭിനയിക്കുന്ന 'ആദിപുരുഷ് ' എന്ന ചിത്രത്തിൽ സീതയുടെ വേഷം ചെയ്യുന്നത് ബോളിവുഡ് താരം കൃതി സനോൺ. ചിത്രത്തിൽ രാവണനായി എത്തുന്നത് ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ്. നേരത്തെ സീതയുടെ വേഷം ചെയ്യുന്നത് അനുഷ്‌ക ശർമ്മയാണ് എന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ മുംബൈ മിററിന്റെ റിപ്പോർട്ട് പ്രകാരം കൃതി സനോണുമായി അണിയറ പ്രവർത്തകർ ധാരണയിൽ എത്തിയെന്നാണ് വിവരം. ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചിത്രീകരണം 2021 ജനുവരിയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ടീ സീരീസാണ്. ത്രീ ഡിയിൽ ഒരുങ്ങുന്ന 'ആദിപുരുഷ് ' മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലും പുറത്തിറങ്ങും. 2022 ആഗസ്റ്റ് 11നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്‌.

'മേജർ' വരുന്നു

  മുംബൈ ഭീകരാക്രമണത്തിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന 'മേജർ' എന്ന സിനിമയുടെ അണിയറയിൽ നിന്നുള്ള വീഡിയോ അദ്ദേഹത്തിന്റെ ഓർമ്മ ദിവസമായ ഇന്നലെ പുറത്തിറക്കി. മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി ചിത്രത്തിൽ അഭിനയിക്കുന്നത് തെലുങ്ക് നടനും സംവിധായകനുമായ അദിവി സേഷാണ്.  ചിത്രത്തിന് വേണ്ടി അദിവി സേഷ് നടത്തിയ തയ്യാറെടുപ്പുകളും സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛനമ്മമാരെ കണ്ടപ്പോൾ ഉണ്ടായ അദ്ദേഹത്തിന്റെ അനുഭവവുമാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയ വീഡിയോയിൽ ഉള്ളത്. ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന സിനിമയിൽ ശോഭിത ധുലിപാല, സായീ മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. പാൻ ഇന്ത്യ സിനിമയായി ഒരുങ്ങുന്ന 'മേജർ' സോണി പിക്‌ച്ചേഴ്‌സ് ഇന്‍റര്‍നാഷണലും നടൻ മഹേഷ് ബാബുവിന്‍റെ ജിഎംബി എന്‍റര്‍ടെയ്ൻമെന്‍റും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഡിസംബർ 17ന് പുറത്തിറക്കും.

ഇന്നത്തെ സിനിമാ വിശേഷങ്ങൾ ഇതാ

  മോഷൻ പോസ്റ്റർ പുറത്തിറങ്ങി ‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രധാന കഥാപാത്രമായ മാരനായി എത്തുന്ന യുവനടന്‍ കൃഷ്ണശങ്കറിന്റെ സ്റ്റൈലിഷ് മേക്ക് ഓവര്‍ വെളിവാക്കുന്നതാണ് മോഷന്‍ പോസ്റ്റര്‍. ജയസൂര്യ-നാദിർഷ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗാന്ധി സ്ക്വയർ’ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ സ്വിച്ച് ഓൺ കർമം കൊച്ചിയിൽ വച്ച് നടക്കും. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നാല് കിടിലൻ സംവിധായകർ ഒന്നിക്കുന്ന ആന്തോളജി ചിത്രം വരുന്നു നാല് സംവിധായകർ ചേർന്നൊരുക്കുന്ന നാല് ചിത്രങ്ങളുള്ള തമിഴ് ആന്തോളജി പാവ കഥൈകളുടെ ടീസർ പുറത്തിറങ്ങി. ഗൗതം മേനോൻ, സുധ കൊങ്കാര, വെട്രിമാരൻ, വിഘ്നേഷ് ശിവൻ എന്നിവരാണ് പാവ കഥൈകളുടെ സംവിധായകർ. സായ് പല്ലവി, അഞ്ജലി, ഭവാനി ശ്രീ, ഗൗതം വാസുദേവ് ​​മേനോൻ, ഹരി, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, സിമ്രാൻ, കല്കി കൊച്ച്ലിൻ, പദം കുമാർ, പ്രകാശ് രാജ്, എന്നിവരാണ് അഭിനേതാക്കൾ. ആറാട്ടിനാ

ജെല്ലിക്കെ‌ട്ട് സിനിമയുടെ ഡോക്യുമെന്ററി സീരീസ് പുറത്തിറക്കുന്നു

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പുരസ്‌കാരങ്ങൾ വാരി കൂട്ടി  ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി ഓസ്‌കാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ജെല്ലികെട്ട് ' ന്റെ എട്ട് എപ്പിസോഡുകളുള്ള ഡോക്യുമെന്ററി സീരീസ് വരുന്നു. സിനിമയുടെ പിന്നണി കഥകൾ പറയുന്ന ഈ ഡോക്യുമെന്ററി സീരീസ് സംവിധാനം ചെയ്യുന്നത് വിവിയൻ രാധാകൃഷ്ണനാണ്. ഒരു സെറ്റിലെ എല്ലാവരുടെയും ജോലിയും അവരുടെ കഷ്ടപ്പാടും വെളിവാകുന്ന ഈ വിഡിയോ 4000 ക്ലിപ്പുകളിൽ നിന്ന് രണ്ട് വർഷമെടുത്താണ് എഡിറ്റ് ചെയ്തതെന്ന് വിവയൻ രാധാകൃഷ്ണൻ മനോരമയോട് പറഞ്ഞു. ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം വിവയൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്‌. ജെല്ലികെട്ടിലും ചുരുളിയിലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ച കിരൺനാഥ്‌ കൈലാസാണ്  എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.  പോത്തിനെ മോൾഡ് ചെയ്തുണ്ടാക്കിയതും, ക്രൗഡിനെ വച്ച് ഷൂട്ട് ചെയ്തതും ഉൾപ്പടെ പുറത്താർക്കുമറിയാത്ത നിരവധി രഹസ്യങ്ങളാണ് ഇൗ ഡോക്യുമെന്ററിയിലൂടെ ചുരുളഴിയാൻ പോകുന്നത്. 

ഇന്നത്തെ സിനിമാ വിശേഷങ്ങൾ

സൂപ്പർ ഹിറ്റ് മലയാള സിനിമയുടെ റീമേക്കിൽ അനിഖ നായിക . അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മുസ്തഫ സംവിധാനം ചെയ്ത കപ്പേളയുടെ തെലുങ്ക് റീമേക്കിൽ അന്ന ബെന്നിന്റെ റോളിലെത്തുന്നത് ബാലതാരമായി സിനിമയിലെത്തിയ അനിഖ സുരേന്ദ്രനാണ്. അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രമാകും ഇത്. മോഷൻ പോസ്റ്റർ പുറത്തിറങ്ങി പൃഥ്വിരാജ് ചിത്രം രണത്തിന് ശേഷം നിർമൽ സഹദേവ്‌ ഒരുക്കുന്ന പുതിയ ചിത്രം 'കുമാരി' യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. 'സണ്ണി'യുടെ ആദ്യ ടീസർ പുറത്തിറങ്ങി ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറും ഒരിടവേളയ്ക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി ജയസൂര്യയുടെ നൂറാമത്തെ ചിത്രമായിട്ടാണ് സണ്ണി പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഇന്നത്തെ സിനിമാ വിശേഷങ്ങൾ ഇതാ ഒരൊറ്റ ക്ലിക്കിൽ

ഷൂട്ടിങ് പുനരാരംഭിച്ചു ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പൊലീസ് ത്രില്ലറിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. കുറ്റവും ശിക്ഷയും എന്ന് പേരിട്ടിരിക്കുന്ന സിനിമ രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരിക്കുന്നത്. ആസിഫലിക്കൊപ്പം സണ്ണി വെയിന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും അഭിനയിക്കുന്നു. 'അന്ധാദുൻ' ന്റെ മലയാളം റീമേക്ക് വരുന്നു സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം 'അന്ധാദുൻ' ന്റെ മലയാളം റീമേക്ക് വരുന്നു. പ്രശസ്ത ഛായാഗ്രഹകൻ രവി.കെ.ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആയുഷ്മാൻ ഖുറാന, തബു, രാധിക ആപ്‌തെ എന്നിവർ അഭിനയിച്ച കഥാപാത്രങ്ങൾ മലയാളത്തിൽ അഭിനയിക്കുന്നത് പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, അഹാന കൃഷ്ണ എന്നിവരാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ശങ്കറും ചിത്ര.ത്തിൽ അഭിനയിക്കുന്നു. 'ഭാഗമതി'യുടെ ഹിന്ദി റീമേക്കിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി അനുഷ്ക ഷെട്ടി നായികയായി എത്തിയ ഭാഗമതിയുടെ ഹിന്ദി റീമേക്ക് 'ദുർഗാമതി' യുടെ ട്രെയിലർ റിലീസ് ചെയ്തു. . ടൈറ്റിൽ റോളിൽ എത്തുന്നത് ഭൂമി പെഡ്നേക്കറാണ്. ഭാഗമതി സംവിധാനം ചെയ്ത ജി.അശോക് തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്

സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രത്തിന്റെ മലയാളം റീമേക്ക് വരുന്നു

  സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം 'അന്ധാദുൻ' ന്റെ മലയാളം റീമേക്ക് വരുന്നു. ബോളിവുഡിൽ 400 കോടിയിലധികം കളക്ഷൻ നേടിയ ചിത്രത്തിന്റെ മലയാളം റീമേക്ക് സംവിധാനം ചെയ്യുന്നത് പ്രശസ്ത ഛായാഗ്രഹകൻ രവി.കെ.ചന്ദ്രനാണ്.  ആയുഷ്മാൻ ഖുറാന, തബു, രാധിക ആപ്‌തെ എന്നിവർ അഭിനയിച്ച കഥാപാത്രങ്ങൾ മലയാളത്തിൽ അഭിനയിക്കുന്നത് പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, അഹാന കൃഷ്ണ എന്നിവരാണ്. കൂടതെ നീണ്ട ഇടവേളയ്ക്ക് ശേഷം ശങ്കറും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. അടുത്ത വർഷം ജനുവരി ഇരുപതിന് പൃഥ്വിരാജ് ഈ സിനിമയുടെ ഭാഗമാകുമെന്നാണ് കേരള കൗമുദി റിപ്പോർട്ട് ചെയ്തത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഇന്നത്തെ സിനിമാ വിശേഷങ്ങൾ ഇതാ ഒരൊറ്റ ക്ലിക്കിൽ

  ആർ.എസ് വിമലിന്റെ പുതിയ ചിത്രം വരുന്നു സണ്ണി വെയിനെയും അപർണ ദാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ ചിത്രം എടുക്കാനൊരുങ്ങി ആർ. എസ് വിമൽ. സിനിമയുടെ ചിത്രീകരണം ഡിസംബർ രണ്ടിന് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഒ.ടി.ടിയിൽ അരങ്ങേറാനൊരുങ്ങി വിമല രാമൻ സീ ഫൈവിന്റെ വെബ് സീരീസിലൂടെ വിമല രാമൻ ഒ.ടി.ടിയിൽ അരങ്ങേറ്റം കുറിക്കുന്നു. ലക്ഷ്മി നാരായണ സംവിധാനം ചെയ്യുന്ന 'പബ് ഗോവ' എന്ന വെബ് സീരീസിലാണ് താരം അഭിനയിക്കുന്നത്. സായികുമാറിന്റെ മകൾ അഭിനയ രംഗത്തേക്ക് സായികുമാറിന്റെയും മുന്‍ഭാര്യ പ്രസന്നകുമാരിയുടെയും മകള്‍ വൈഷ്ണവി സീരിയലിലൂടെ അഭിനയ രംഗത്തേക്ക്. സീ കേരളത്തില്‍ ഉടന്‍ ആരംഭിക്കുന്ന കയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലാണ് സായി കുമാറിന്റെ മകള്‍ അഭിനയിക്കുന്നത്. ഷൂട്ടിങ് ആരംഭിച്ചു വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്ന സൂരജ് ടോം ചിത്രം 'കൃഷ്ണൻകുട്ടി പണി തുടങ്ങി'യുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു.സംഗീതസംവിധായകൻ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

സിനിമാ വിശേഷങ്ങൾ ഇതാ ഒരൊറ്റ ക്ലിക്കിൽ

  വിജയുടെ അച്ഛൻ പിന്മാറി 'ഓള്‍ ഇന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം' എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനുളള തീരുമാനത്തിൽ നിന്ന് പിന്മാറി വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖർ. പാർട്ടി രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ പിൻവലിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായാണ് റിപ്പോർട്ടുകൾ. സാനു ജോൺ വർഗ്ഗീസ് ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചു ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാനു ജോൺ വർഗ്ഗീസ് ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചു. കൃഷ്ണ ശങ്കർ നായകൻ : 'കുടുക്ക് 2025' ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി കുഞ്ചാക്കോ ബോബൻ ചിത്രം 'അള്ള് രാമേന്ദ്ര'ന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന 'കുടുക്ക് 2025' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൃഷ്ണ ശങ്കറാണ് ചിത്രയത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ആറാട്ട് ' ന്റെ ഷൂട്ടിങ് ആരംഭിച്ചു ഉദായകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'ആറാട്ട് ' ന്റെ ചിത്രീകരണം പാലക്കാട്ട് ആരംഭിച്ചു. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായ

വൻ താരനിരയുമായി പുതിയ ചിത്രം വരുന്നു

  ദുൽഖർ സൽമാന്റെ വേഫറർ പ്രൊഡക്ഷൻസ് നിർമിക്കുന്ന പുതിയ ചിത്രം വരുന്നു. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജയസൂര്യ നായകനായ 'അന്വേഷണം' എന്ന ചിത്രത്തിന് ശേഷം പ്രശോഭ് വിജയനാണ് ഈ ചിത്രം ഒരുക്കുന്നത്. ഷെയിൻ നിഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ഇഷ്ക് 'ന്റെ രചന നിർവഹിച്ച രതീഷ് രവിയാണ് ഈ സിനിമയ്ക്കും തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ദുൽഖർ സൽമാൻ  നായകനാകുന്ന റോഷൻ ആൻഡ്രൂസ് ചിത്രമാണ് വേഫറർ പ്രൊഡക്ഷൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രം. 

സിനിമാ വിശേഷങ്ങൾ ഇതാ ഒരൊറ്റ ക്ലിക്കിൽ

  'കമ്മാരസംഭവം' ടീം വീണ്ടും ഒന്നിക്കുന്നു മുരളി ഗോപിയുടെ തിരക്കഥയിൽ പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് രതീഷ് അമ്പാട്ട്. വിജയ് ബാബുവും, മുരളി ഗോപിയും, രതീഷ് അമ്പാട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2021 ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും, ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ 2021 ജനുവരി രണ്ടിന് പുറത്തിറക്കുമെന്നും വിജയ് ബാബു അറിയിച്ചു. ചിത്രീകരണത്തിനിടെ അജിത്തിന് പരിക്ക് വലിമയ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അജിത്തിന് പരിക്ക് പറ്റിയതായി റിപ്പോർട്ട്. സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് നടന് പരിക്കേറ്റത്. ഇതിനെ തുടർന്ന് വലിമയ് ചിത്രീകരണം ഒരു മാസത്തേക്ക് മാറ്റിവെച്ചു. ഷൂട്ടിങ് പൂർത്തിയായി നവരസ എന്ന ആന്തോളജി ചിത്രത്തിൽ സൂര്യയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഭാഗത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്ന ഈ ആന്തോളജി ചിത്രം നിർമ്മിക്കുന്നത് മണിരത്നമാണ്. ടെനെറ്റ്‌: ഇന്ത്യയിലെ റിലീസിങ് തീയതി പ്രഖ്യാപിച്ചു ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'ടെനെറ്റ് ' ഇന്ത്യയിൽ ഡിസംബർ നാലിന് തീയറ്ററുകളിലൂടെ റിലീസ് ചെയ്യും. ഇംഗ്ല

അൽഫോൻസ് പുത്രന്റെ പേരിൽ വ്യാജ കോളുകൾ

സംവിധായകൻ അൽഫോൻസ് പുത്രന്റെ പേരിൽ സിനിമാ മേഖലയിലുൾപ്പടെ നിരവധി സ്ത്രീകൾക്ക് വ്യാജ കോളുകൾ ലഭിച്ചതായി പരാതി. തന്റെ പേരിൽ ലഭിക്കുന്ന വ്യാജ കോളുകളെ കുറിച്ച് അൽഫോൻസ് പുത്രൻ തന്നെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ. വ്യാജ ഫോൺ കോൾ വരുന്ന നമ്പറുകളുൾപ്പടെ പങ്കുവെച്ചു കൊണ്ടാണ് അൽഫോൻസ് പുത്രന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇതാ: 'ഈ നമ്പറിലേക്ക് ഞാനും വിളിച്ചു നോക്കി, ഫോണ്‍ എടുത്തയാള്‍ അല്‍ഫോണ്‍സ് പുത്രനാണെന്നാണ് അവകാശപ്പെട്ടത്. ഈ നമ്പറുകളില്‍ നിന്ന് ഇത്തരം കോളുകള്‍ ലഭിക്കുകയാണെങ്കില്‍ ദയവായി ശ്രദ്ധിക്കുക. സ്വകാര്യ വിവരങ്ങളോ, ഫോട്ടോകളോ, വീഡിയോകളോ നല്‍കരുത്. ഇത് തട്ടിപ്പാണ്. കബളിപ്പിക്കപ്പെടാതിരിക്കൂ', അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു. കൂടാതെ തന്റെ പേരിൽ വ്യാജ ഫോൺ കോൾ നടത്തുന്ന ആൾക്കെതിരെ പോലീസിൽ പരാതി നൽകിയതായും അൽഫോൻസ് പുത്രൻ അറിയിച്ചു.

'കമ്മാരസംഭവം' ടീം വീണ്ടും ഒന്നിക്കുന്നു

മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത 'കമ്മാരസംഭവം' എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ദിലീപും സിദ്ധാർത്ഥും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം നിർമിച്ചത് ഗോകുലം ഗോപാലനായിരുന്നു. ഇപ്പോഴിതാ മുരളി ഗോപിയുടെ തിരക്കഥയിൽ പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് രതീഷ് അമ്പാട്ട്. നിർമാതാവും നടനുമായ വിജയ് ബാബുവാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. വിജയ് ബാബുവും, മുരളി ഗോപിയും, രതീഷ് അമ്പാട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2021 ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും, ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ 2021 ജനുവരി രണ്ടിന് പുറത്തിറക്കുമെന്നും വിജയ് ബാബു അറിയിച്ചു.

ആദ്യ ചിത്രം അമ്മയ്ക്കൊപ്പം

  നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തരയും അഭിനയത്തിലേക്ക്. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള പുരസ്‌കാരം നേടിയ 'കെഞ്ചിര' യുടെ സംവിധായകൻ മനോജ് ഖാന ഒരുക്കുന്ന 'ഖെദ്ദ' എന്ന ചിത്രത്തിലാണ് ആശ ശരത്തിനൊപ്പം ഉത്തര ശരത്തും അഭിനയിക്കുന്നത്. സുധീർ കരമന, സുദേവ് നായർ, അനുമോൾ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബെൻസി നാസറാണ് നിർമിക്കുന്നത്. ആലപ്പുഴ എഴുപുന്നയിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്.

Facebook

Recommended Calls

ദുരൂഹതകളുടെ ചുരുളുകളുമായി "രണ്ട് രഹസ്യങ്ങൾ

  ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "രണ്ട് രഹസ്യങ്ങൾ". ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എൻ്റർടെയിൻമെൻ്റ് എന്നിവയുടെ ബാനറിൽ വിജയകുമാർ പ്രഭാകരൻ, അജിത്കുമാർ രവീന്ദ്രൻ, സാക്കിർ അലി എന്നിവർ ചേർന്നാണ്. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങൾ.ചിത്രത്തിൻ്റെ പോസ്റ്റർ റിലീസായി.ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മഞ്ജു വാര്യർ, ഇന്ദ്രജിത്, സിദ്ദിഖ്, ആഷിഖ് അബു, അപ്പാനി ശരത്, Rj ഷാൻ, പാരിസ് ലക്ഷ്മി എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിൻ്റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. ജോമോൻ തോമസ്,അബ്ദുൾ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം.

'ചെരാതുകൾ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  ആറു കഥകൾ ചേർന്ന "ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഓടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ മലയാളത്തിലെ പ്രിയ താരങളായ മമ്മൂട്ടി, സുരേഷ്പു ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്ന് പുറത്തുവിട്ടു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത്‌ ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ട്രെയ്‌ലർ ഇതാ : മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത്‌ അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി.ആർ.ഓ - പി.ശിവപ്രസാദ്, ഡ

റിലീസിന് മുൻപേ മലയാള ചിത്രത്തിന്റെ ബോളിവുഡ് അവകാശം വിറ്റു

  ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. മോളിവുഡിൽ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കുന്നത്. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രം കണ്ണൻ താമരക്കുളം തന്നെ ബോളിവുഡിൽ സംവിധാനം ചെയ്യും. മലയാളത്തിൽ എത്തുന്ന "ഉടുമ്പ്"ൽ സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്‌സ്റ്റനും,യാമി സോനയുമാണ് നായികമാർ. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. ചിത്രത്തിൽ മൻരാജ്, ബൈജു, മുഹമ്മദ് ഫൈസൽ, ജിബിൻ സാബ്, പോൾ താടിക്കാരൻ, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍

സാമന്തയുടെ നായകനായി ദേവ് മോഹൻ എത്തുന്നു

  'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തുകയും കേരളക്കരയുടെ സ്വന്തം സൂഫിയായി മാറുകയും ചെയ്ത നടനാണ് ദേവ് മോഹൻ. ഇപ്പോഴിതാ ബിഗ് ബജറ്റിൽ ഒരുങ്ങുന്ന പാൻ ഇന്ത്യ ചിത്രം 'ശാകുന്തള'ത്തിൽ സാമന്തയുടെ നായകനായി എത്തുകയാണ് അദ്ദേഹം. സാമന്ത തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പുരാണകഥയെ ആസ്പദമാക്കിക്കൊണ്ട് സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന സിനിമയാണ് ‘ശാകുന്തളം’. ചിത്രത്തിൽ ശകുന്തളയായി സാമന്തയും ദുഷ്യന്തനായി മലയാളി താരം ദേവ് മോഹനുമാണ് അഭിനയിക്കുന്നത്. ഏകദേശം150 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിലാണ് ദേവ് മോഹൻ ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണവും തൃശൂരിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈം വഴിയാണ് റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിബി19 നാണ് ആമസോൺ പ്രൈം വഴി പുറത്തിറങ്ങുക. ചിത്രത്തിന്റെ ട്രെയ്ലർ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാർ, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.

'നിഴൽ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് "നിഴൽ". തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴലിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഏപ്രില്‍ 4ന് ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.   ചിത്രത്തിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള ആയി നയൻസും ക്യാമറക്ക് മുന്നിലെത്തുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍,

ചെമ്പന്‍ വിനോദിന്‍റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു

സിനിമ താരം ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. വിനയ് ഫോര്‍ട്ട് നായകനായ ഹിറ്റ് ചിത്രം  'തമാശ'യ്ക്കു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് 'ഭീമന്റെ വഴി' എന്നാണ്. ചെമ്പന്‍ വിനോദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കുറ്റിപ്പുറത്താണ് ആരംഭിച്ചത്. ആഷിക് അബു, റീമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ലോക്ക് ഡൗണിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രവും.  മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട് ' അപ്പു ഭട്ടതിരി സംവിധാനം ചെയ്ത 'നിഴൽ' എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ അവസാനമായി അഭിനയിച്ചത്. അഷ്റഫ് ഹംസ സംവിധാനം ചെയ്ത വിനയ് ഫോർട്ട് ചിത്രം 'തമാശ'യുടെ സഹനിർമാണവും ചെമ്പൻ വിനോദായിരുന്നു.

'കോൾഡ് കേസ്' ഒ.ടി.ടി റിലീസിന് ?

  പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോൾഡ് കേസ് '. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ അതിഥി ബാലനാണ് നായിക. പൃഥ്വിരാജ് പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ ചിത്രം തീയറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് ഒ.ടി.ടി റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം ഏഷ്യാനെറ്റിനാണ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കുന്ന സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ചേർന്നാണ്. ശ്രീനാഥ്.വി.നാഥ്‌ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച നടൻ അനിൽ നെടുമങ്ങാടും 'കോൾഡ് കേസി'ൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

മലയാളം വെബ് സീരീസ് ഒ.ടി.ടി റിലീസ് ചെയ്യുന്നു

  വൻ താരനിരയുമായി എത്തുന്ന മലയാളം വെബ് സീരീസ് 'ഇൻസ്റ്റാഗ്രാമം' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ആസിഫ് അലി നായകനായ 'ബി.ടെക് ' സംവിധാനം ചെയ്ത മൃദുൽ നായരാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്. ബോളിവുഡ് താരങ്ങളായ ദിശ പതാനി, അർജുൻ കപൂർ, ജാക്വലിൻ ഫെർണാണ്ടസ് തെന്നിന്ത്യൻ താരം തമന്ന എന്നിവർ ചേർന്ന് പുറത്തിറക്കിയ 'ഇൻസ്റ്റാഗ്രാമ'ത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഡോ.ലീന.എസ് നിർമിക്കുന്ന ഈ വെബ് സീരിസ് നീ സ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുകയാണ്. റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദീപക് പറമ്പോൽ, ബാലു വർഗീസ്, അർജുൻ അശോകൻ, ഗണപതി, സുബീഷ്, സാബുമോൻ, അലൻസിയർ, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവർ വേഷമിടുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, സിദ്ധാർഥ് മേനോൻ, ഡെയ്‌ൻ ഡേവിസ്, അദിതി രവി, ശ്രിന്ദ, സാനിയ അയ്യപ്പൻ എന്നിവർ സ്‌പെഷൽ അപ്പിയറൻസായി എത്തുന്നു. ജെ. രാമകൃഷ്ണയും മൃദുൽ നായരും ചേർന്നാണ് വെബ് സീരീസിന്റെ രചന നിർവഹിച്ചത്. അരുൺ ജെയിംസ്, പവി. കെ.പവൻ, ധനേഷ് രവീന്ദ്രൻ എന്നിവർ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിങും നിർവഹിക്കുന്നു.

ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  ഫഹദ് ഫാസിൽ നായകനാകുന്ന നസീർ യൂസഫ് ഇസുദ്ദീൻ ചിത്രം 'ഇരുളി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നെറ്റ് ഫ്ലിക്സ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സീ യു സൂണി'ന് ശേഷം ഫഹദും ദർശനയും ഒന്നിക്കുന്ന ഈ ചിത്രം ഏപ്രിൽ രണ്ടിനാണ് നെറ്റ് ഫ്ലിക്സ് വഴി ഒ.ടി.ടി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് നെറ്റ് ഫ്ലിക്സിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടു. ആന്റോ ജോസഫ് ഫിലിം കമ്പനി, പ്ലാൻ ജെ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ജോമോൻ ടി ജോൺ-ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ കുട്ടിക്കാനത്താണ് ലൊക്കേഷനാക്കിയിരുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.