Skip to main content

Posts

Showing posts from June, 2020

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'അന്ന് ആ സീൻ ചെയ്ത് കഴിഞ്ഞപ്പോൾ ആ മുഖം ഞാൻ ശ്രദ്ധിച്ചു' : ഗൗരി നന്ദ

സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഗൗരി നന്ദ. തനിക്ക് മലയാള സിനിമയിൽ ഒരു സ്ഥാനമുണ്ടെന്ന് കാണിച്ചു തന്ന സച്ചിയുടെ വേർപാട് എല്ലാവരെയും പോലെ ഗൗരി നന്ദയെയും ഞെട്ടിച്ചിരിക്കുകയാണ്. പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെ വിറപ്പിക്കുന്ന കണ്ണമ്മയുടെ തീ പോലെയുള്ള ഡയലോഗിന് സച്ചി എത്രമാത്രം പ്രാധാന്യം നൽകിയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ഗൗരി നന്ദ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇതാ: കണ്ണമ്മയും കോശിയും നേർക്ക്‌നേർ കാണുന്ന ആ സീൻ സച്ചിയേട്ടൻ : നീ ആ ഡയലോഗ് ഒന്ന് പറഞ്ഞേ നോക്കട്ടെ ഞാൻ : മന്ത്രിമാരടക്കം മുഴുത്തവന്മാരൊക്കെ നിന്റെ കക്ഷത്തിൽ ഉണ്ടല്ലോ അപ്പോ ഇതൊക്കെ എന്ത് ..... സച്ചിയേട്ടൻ : ദേഷ്യത്തിൽ പറയണ്ട ... അവൾക്കു ഇതൊന്നും ഒരു പ്രശ്‌നം അല്ല ഇതിനേക്കാൾ വലിയവന്മാരെ നിലക്ക് നിർത്തിയിട്ടുണ്ട് അവൾ നിനക്ക് മനസിലായല്ലോ ? ഞാൻ : ആ സാർ മനസിലായി .. അടുത്ത് നിന്ന രാജുവേട്ടൻ എന്നെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഗൗരി എന്നെ കളിയാകുന്നപോലെ ഒന്ന് പറയുമോ എന്ന് പറഞ്ഞു അങ്ങനെ ഡയലോഗ് അദ

സച്ചിയുടെ വേർപാടിൽ അയ്യപ്പൻ നായർ എഴുതുന്നു (ആരാധകന്റെ ഭാവനയിൽ)

രചന : ജിഷ്ണു വി. ബി ഒരു യാത്രാ മൊഴി "അയ്യപ്പേട്ടാ...." ഞാൻ തിരിഞ്ഞു നോക്കുന്നതിനു മുൻപേ തന്നെ അവൻ പുറകിലൂടെ എന്റെ തോളിൽ കൈ വെച്ച് തല എന്റെ പുറത്തു ചാരി നിന്നു. അവന്റെ ഏങ്ങൽ കുറച്ചുറക്കെയായപ്പോൾ ഞാൻ തിരിഞ്ഞു നിന്ന് അവന്റെ ചുമലിൽ പിടിച്ച് കുറച്ചു ഒതുക്കി മാറ്റി നിർത്തി.. നമ്മളെ സച്ചിയേട്ടൻ... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.... മൃതദേഹം പൊതുദർശനത്തിനു വെച്ച ഹൈക്കോടതി വളപ്പിലെ വശങ്ങളിലെ സന്ദർശകർക്കുള്ള കസേരകളിലൊന്നിലേക്ക് ഞാൻ അവനെ ഇരുത്തി. ഏതൊക്കയോ ശക്തി ഉപയോഗിച്ച് കടിച്ചു പിടിച്ച എന്റെ ഉള്ളിലെ സങ്കടക്കടൽ പൊട്ടിയൊഴുകാൻ തുടങ്ങി. എനിക്കും കോശിക്കും സച്ചി ഒരു സുഹൃത്ത് മാത്രമല്ലായിരുന്നു. ഇത്രയും വിങ്ങിപൊട്ടുന്ന കോശിയെ ഞാൻ ഇതിനു. മുൻപ് കണ്ടിട്ടില്ല, മാസങ്ങൾക്ക് മുൻപ് അവന്റെ അപ്പൻ മരിച്ചപ്പോൾ പോലും. ഇന്ന് കട്ടപ്പനയിലുള്ള ഒരു ദിവസം പോലും ഞങ്ങൾ തമ്മിൽ കാണാതിരിക്കില്ല. അവന്റെ അയ്യപ്പൻ നായർ വിളി അയ്യപ്പേട്ടനിലേക്ക് എത്താൻ അധികം നാൾ എടുത്തിരുന്നില്ല. ഞാൻ കട്ടപ്പനയിലേക്ക് പോസ്റ്റിംഗ് കിട്ടി വരുന്ന കാര്യത്തിൽ മാത്രമേ അവനു അറിവില്ലാതിരുന്നൊള്ളു. പിന്നെയുള്ള എന്റെ

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (JUNE 16)

ഹൃദയാഘാതം: സച്ചി ആശുപത്രിയിൽ 'അയ്യപ്പനും കോശിയും' ചിത്രത്തിന്റെ സംവിധായകനും പ്രശസ്ത തിരക്കഥാകൃത്തുമായ സച്ചിയ്ക്ക് ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം. നടുവിന് വേണ്ടി തൃശ്ശൂരിലെ ജൂബിലി ഹോസ്പിറ്റലിൽ വെച്ച് നടത്തിയ സർജറിയ്ക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. 48 മുതൽ 72 മണിക്കൂർ കഴിഞ്ഞു മാത്രമെ ആരോഗ്യ നിലയെ പറ്റി വ്യക്തത വരൂ എന്നാണ് ഇപ്പോഴത്തെ വിവരം. ഓസ്കാർ 2021ന്റെ തീയതി മാറ്റി കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ 93മത് ഓസ്കാർ ഏപ്രിൽ 25ലേക്ക് മാറ്റി. ഓസ്കാർ യോഗ്യതയ്ക്ക് വേണ്ടിയുള്ള കട്ട് ഓഫ് ഡേറ്റ് ഡിസംബർ 31, 2020ൽ നിന്നും ഫെബ്രുവരി 28, 2021ലേക്ക് നീട്ടി. കോവിഡ് -19 കാരണം കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഒരുപാട് സിനിമകളുടെ ചിത്രീകരണവും റിലീസിങും പ്രതിസന്ധിയിലാണ്. 'ജുറാസിക് വേൾഡ് : ഡൊമിനിയൻ ' ന്റെ പ്രീ പ്രൊഡക്ഷൻ പുനരാരംഭിക്കുന്നു കോവിഡ്-19 കാരണം നിർത്തിവയ്ക്കേണ്ടി വന്ന 'ജുറാസിക് വേൾഡ് : ഡൊമിനിയൻ' ന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ യൂണിവേഴ്സൽ സ്റ്റുഡിയോ പുനരാരംഭിക്കുന്നു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ജൂലൈ 6 ന് പൈൻ വുഡ് സ്റ്റുഡിയോയി

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (JUNE 15)

'ഹൃദയം' സിനിമയുടെ ഷൂട്ടിങ് പകുതിയോളം പൂർത്തിയായി പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹൃദയം' സിനിമയുടെ ഷൂട്ടിങ് പകുതിയോളം പൂർത്തിയാക്കിയെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ. ടൈംസ് ‌ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ ഷെഡ്യുളിൽ ഭൂരിഭാഗവും ഒരു കോളേജിലാണ് ചിത്രീകരിച്ചതെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. 'ലക്ഷ്മി ബോംബ് ' ഡിജിറ്റൽ റിലീസിന് അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം 'ലക്ഷ്മി ബോംബ് ' ഡിജിറ്റൽ റിലീസ്‌ചെയ്യുന്നു. തമിഴ് താരം രാഘവ ലോറൻസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആഗസ്റ്റ് 15ന് ഡിജിറ്റൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. തമിഴ് ചിത്രം 'മുനി 2: കാഞ്ചന'യുടെ ഹിന്ദി റീമേക്ക് ആണ് 'ലക്ഷ്മി ബോംബ് '. മലയാളം ചിത്രങ്ങളുടെ ഷൂട്ടിങ് പുനരാരംഭിച്ചു ഇൻഡോർ ഷൂട്ടിങ്ങിന് സർക്കാർ അനുമതി ലഭിച്ചതോടെ പത്തോളം സിനിമകളുടെ ഷൂട്ടിങ് പുനരാരംഭിച്ചു. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന 'സുനമിയുടെ' ഷൂട്ടിംങും

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (JUNE 14)

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് അന്തരിച്ചു 'എം.എസ് ധോണി : ദി അൺടോൾഡ് സ്റ്റോറി' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് അന്തരിച്ചു. മുംബൈയിലെ വസിതിയിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 34 കാരനായ അദ്ദേഹത്തിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ഒമർ ലുലു ചിത്രം പവർ സ്റ്റാറിൽ ഇവരും ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാബു ആന്റണി ചിത്രം 'പവർ സ്റ്റാറിൽ' ബാബു രാജും, റിയാസ് ഖാനും, അബു സലീമും അഭിനയിക്കും. കൊച്ചി, മംഗലാപുരം എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പ്ലാൻ ചെയ്തിരിക്കുന്നത്. സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഒരു ബോളിവുഡ് താരമായിരിക്കുമെന്ന് ഒമർ ലുലു അറിയിച്ചു. തന്റെ ജീവിതം സിനിമയാക്കിയാൽ നായകൻ ദുൽഖർ തന്റെ ജീവിതം സിനിമയാക്കിയാൽ ദുൽഖർ സൽമാനൊ ഷാഹിദ് കപൂറോ തന്റെ വേഷം ചെയ്യണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. തന്റെ ആരാധകരുമായി ട്വിറ്ററിൽ സംഘടിപ്പിച്ച ചോദ്യോത്തര വേളയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. രജനികാന്ത് ചിത്രം സംവിധാനം ചെയ്യാൻ ആഗ്രഹം : ധനുഷ്

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (JUNE 13)

CISF ന് ആദരവുമായി മോഹൻലാൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായുള്ള സായുധ സേനയ്ക്ക് ആദരവുമായി മോഹൻലാൽ. നന്ദിയും ആദരവും അറിയിച്ചു കൊണ്ട് മോഹൻലാൽ അയച്ച വീഡിയോ സി.ഐ.എസ്.എഫ് പുറത്തുവിട്ടു. 'ഗർ സെ' ഷോർട്ട് ഫിലിമുമായി മൃദുൽ നായർ ആസിഫ് അലി ചിത്രം 'ബി.ടെക് ' സംവിധാനം ചെയ്ത മൃദുൽ നായർ അണിയിച്ചൊരുക്കുന്ന 'ഗർ സെ' എന്ന ഷോർട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. നിമിഷ സജയൻ, ദിനേശ് പ്രഭാകർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശസ്ത ഛായാഗ്രഹകൻ ജോമോൻ ടി ജോണാണ്. സംവിധായകയുടെ റോളിൽ ഗ്രേസ് ആന്റണി കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ ഗ്രേസ് ആന്റണി ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നു. 'ക്‌നോലെഡ്ജ് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മഞ്ജു വാര്യർ ഉൾപ്പെടെ നിരവധി താരങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. പോലീസ് വേഷത്തിൽ അജയ് ദേവഗൺ വീണ്ടും അജയ് ദേവഗൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോലീസ് ക്രൈം ത്രില്ലർ വെബ് സീരിസ് 'ലാൽബസാർ'ന്റെ ട

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (JUNE 12)

'Breathe : into the shadows' ജൂലൈ 10 ന് അഭിഷേക് ബച്ചൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് 'Breathe: into the shadows' ജൂലൈ 10 ന് ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുന്നു. മലയാളി താരം നിത്യ മേനോനും ഇതിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മാറനല്ലൂർ ദാസ് അന്തരിച്ചു സിനിമ ലോക്കേഷനുകളിലും അവാർഡ് നിഷകളിലും സെക്യൂരിറ്റി ചുമതല വഹിച്ചിരുന്ന മാറനല്ലൂർ ദാസ് അന്തരിച്ചു. ശാരീരിക പ്രശ്നങ്ങൾ കാരണം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. മഹാഭാരതം : ആമിർ ഖാനുമായി ചർച്ച നടത്തി ബാഹുബലി രചയിതാവ് ബാഹുബലി തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് 'മഹാഭാരതം' സിനിമയുമായി ബന്ധപ്പെട്ട് ആമിർ ഖാനുമായി ചർച്ച നടത്തി. എന്റർടെയ്ൻമെന്റ് പ്ലാറ്റ്‌ഫോമായ കോയി മൊയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് വിജയേന്ദ്ര പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ സിനിമയുടെ ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു. മഹിമ നമ്പ്യാർ ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യുന്നു മലയാളി താരം മഹിമ നമ്പ്യാരും വിക്രം പ്രഭുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രം 'അസുര ഗുരു' നാളെ നെറ്റ്ഫ്ലി

ഇന്നത്തെ സിനിമാ വിശേഷങ്ങൾ ( ജൂൺ11 )

വിനയന്റെ ചരിത്ര സിനിമ വരുന്നു വിനയന്റെ സംവിധാനത്തിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചരിത്ര സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. 'പത്തൊൻപതാം നൂറ്റാണ്ട് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുമെന്നാണ് റിപ്പോർട്ട്. 'സൂഫിയും സുജാതയും' ജൂലൈ 2ന് ജയസൂര്യയും അദിതി റാവുവും പ്രധാന വേഷത്തിൽ എത്തുന്ന 'സൂഫിയും സുജാതയും' ആമസോൺ പ്രൈം വഴി ജൂലൈ 2ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. വിജയ് ബാബു നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാനവാസാണ്. 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിൽ സൂപ്പർ താരങ്ങൾ 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിൽ രവി തേജയും, റാണ ദഗ്ഗുബതിയും അഭിനയിക്കുമെന്ന് റിപ്പോർട്ട്. പ്രൊഡക്ഷൻ കമ്പനിയായ സിതാര എന്റർടെയ്ൻമെന്റ് താരങ്ങളെ സമീപിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര ചിത്രത്തിന്റെ ഭാഗമായി ഏ.ആർ റഹ്മാൻ ബംഗ്ലാദേശി ഫിലിം മേക്കർ മുസ്തഫ സർവാർ ഫാറൂഖി അണിയിച്ചൊരുക്കുന്ന അന്താരാഷ്ട്ര ചിത്രത്തിന്റെ ഭാഗമായി ഏ.ആർ റഹ്മാൻ. ബോളിവുഡ് താരം നവാസുദ്ധീൻ സിദ്ദിഖി പ്രധാന വേഷത്തിൽ എത്തുന്ന ഈ

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (ജൂൺ 10)

കാവലിന്റെ ടീസർ വരുന്നു മലയാളത്തിന്റെ ആക്ഷൻ കിങ് സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാവലിന്റെ ടീസർ ഈ മാസം 26ന് പുറത്തിറങ്ങും. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ജോബി ജോർജ്ജാണ്. 'പെൻഗ്വിൻ' ന്റെ ട്രെയ്‌ലർ ലാലേട്ടൻ പുറത്തിറക്കുന്നു കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പെൻഗ്വിൻ' ന്റെ മലയാളം ട്രെയ്‌ലർ നാളെ ഉച്ചയ്ക്ക് 12:00 മണിക്ക് മോഹൻലാൽ പുറത്തിറക്കും. കാർത്തിക് സുബ്ബരാജാണ് ചിത്രം നിർമ്മിക്കുന്നത്. ആന്ധ്രാപ്രദേശിൽ ഷൂട്ടിങ് പുനരാരംഭിക്കുന്നു തെലുങ്ക് സിനിമാ താരങ്ങളും മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്‌ഡിയും തമ്മിൽ നടത്തിയ ചർച്ചയിൽ ജൂലൈ 15 ന് ഷൂട്ടിംഗ് പുനരാരംഭിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും. നർത്തകർക്ക് സഹായവുമായി ഷാഹിദ് കപൂർ നാൽപത് ബോളിവുഡ് നർത്തകർക്ക് സാമ്പത്തിക സഹായം നൽകി ഷാഹിദ് കപൂർ. ബോളിവുഡ് കൊറിയോഗ്രാഫർമാരായ അഹമ്മദ് ഖാന്റെയും ബോസ്‌കോയുടെയും കീഴിലുള്ള നാൽപത് നർത്തകാരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് താരം സഹായം കൈമാറിയത്. സിനിമ സംവിധാന രംഗത്തേക്ക് രമ്യാ നമ്പീശൻ ഒരു ഓൺ

റിലീസിന് തയ്യാറായി 'ഓപ്പറേഷൻ ജാവ'

വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ്, ലുക്മാൻ, മാത്യു തോമസ്, ജോണി ആന്റണി, ഇർഷാദ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'ഓപ്പറേഷൻ ജാവ' യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അന്തിമ ഘട്ടത്തിൽ. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് തരുൺ മൂർത്തിയാണ്. ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഫോട്ടോ പോലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. കേരളത്തിൽ നടന്ന ഒരു കുറ്റാന്വേഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 'ഒരു കുപ്രസിദ്ധ പയ്യന് ' ശേഷം വി സിനിമാസ് ഇന്റർനാഷണലാണ് ചിത്രം നിർമ്മിക്കുന്നത്. 'അയ്യപ്പനും കോശിയും' ചിത്രത്തിന് ശേഷം ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. നിഷാദ് യൂസഫാണ് എഡിറ്റിങ് നിർവഹിക്കുന്നത്. അഞ്ചാം പാതിരയ്ക്ക് ശേഷം സൗണ്ട് ഫാക്ടറാണ് 'ഓപ്പറേഷൻ ജാവ'യുടെ ശബ്ദ മിശ്രണം ചെയ്യുന്നത്. ചിത്രത്തിൽ  ബിനു പപ്പു, അലക്സാണ്ടർ പ്രശാന്ത്, ദീപക് വിജയൻ, അഖിൽ നാഥ്,  ധന്യ അനന്യ, മമിത ബൈജു, സ്‌മിനു സിജോ, വിനീത കോശി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

2020ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സെലിബ്രിറ്റികളുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും ഒരാൾ മാത്രം

ഫോബ്‌സ് മാഗസിൻ പുറത്തിറക്കിയ 2020 ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ നൂറ് സെലിബ്രിറ്റികളുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും അക്ഷയ് കുമാർ മാത്രം. ബോളിവുഡ് താരം ഏകദേശം 48.5 മില്യൺ ഡോളർ (ഏകദേശം 366 കോടി രൂപ) വരുമാനവുമായി 52 ആം സ്ഥാനത്താനുള്ളത്. കഴിഞ്ഞ വർഷം 65 മില്യൺ ഡോളർ വരുമാനവുമായി താരം 33 ആം സ്ഥാനത്തായിരുന്നു. "ബോളിവുഡിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള താരം" എന്നാണ് അക്ഷയ് കുമാറിനെ ഫോബ്‌സ് മാഗസിൻ അഭിസംബോധന ചെയ്തത്. ഹോളിവുഡ് താരങ്ങളായ വിൽസ്മിത്ത് (റാങ്ക് 69), ആഞ്ചലീന ജോളി (റാങ്ക് 99) എന്നിവരെയും പോപ് താരങ്ങളായ റിഹന്ന (റാങ്ക് 60), കാത്തി പെറി (റാങ്ക് 86), ജെന്നിഫർ ലോപ്പസ് (റാങ്ക് 56), ലേഡി ഗാഗ (റാങ്ക് 87) എന്നിവരെയും വരുമാനത്തിൽ അക്ഷയ് കുമാർ പിന്നിലാക്കി. ഏകദേശം 590 മില്യൺ ഡോളർ വരുമാനവുമായി കെയ്‌ലി ജെന്നറാണ് ലിസ്റ്റിൽ ഒന്നാമത്. 170 മില്യൺ ഡോളറുമായി കാന്യെ വെസ്റ്റ് രണ്ടാം സ്ഥാനവും, 106 മില്യൺ ഡോളറുമായി റോജർ ഫെഡറർ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ISRO ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ബയോപിക്കിൽ ഷാരൂഖ് ഖാനും

പ്രശസ്ത സിനിമ താരം ആർ. മാധവൻ ഒരുക്കുന്ന 'റോക്കറ്ററി : ദി നമ്പി എഫക്ട് ' എന്ന ബയോപിക്കിൽ മാധ്യമ പ്രവർത്തകന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷാരൂഖ് ഖാൻ എന്ന് റിപ്പോർട്ടുകൾ. മുംബൈ മിററിന്റെ റിപ്പോർട്ട് പ്രകാരം നമ്പി നാരായണനെ അഭിമുഖം ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകന്റെ വേഷത്തിലാണ് ഷാരൂഖ് ഖാൻ എത്തുക. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കൂടി നടത്തുകയാണ് മാധവൻ. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ സിമ്രാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആർ. മാധവനും വർഗ്ഗീസും ചേർന്നാണ് 'റോക്കറ്ററി: ദി നമ്പി എഫക്ട് ' നിർമിക്കുന്നത്. 2018ൽ പുറത്തിറങ്ങിയ 'സീറോ'യാണ് ഷാരൂഖ് ഖാൻ അവസാനമായി അഭിനയിച്ച ചിത്രം. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കിംഗ് ‌ഖാന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. രൻബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ എന്നിവർ ഒന്നിക്കുന്ന 'ബ്രഹ്മാസ്ത്രം' എന്ന ചിത്രത്തിൽ അതിഥി താരമായി ഷാരൂഖ് ഖാൻ എത്തുമെന്ന് റിപ്പോർട്ടുകളുമുണ്ട്‌.

റോഷൻ മാത്യുവിന് നായികയാവേണ്ടിയിരുന്നത് പ്രിയങ്ക ചോപ്ര

പ്രശസ്ത ബോളിവുഡ് ഫിലിം മേക്കർ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ചോക്ഡ് ' ഇന്നലെ നെറ്റ്ഫ്ലിക്ക്‌സിലൂടെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളി താരം റോഷൻ മാത്യുവും ബോളിവുഡ് താരം സയാമി ഖേറുമാണ്. 2015ൽ തിരക്കഥ പൂർത്തിയായ ഈ ചിത്രത്തിന് വേണ്ടി പ്രിയങ്ക ചോപ്രയെ സമീപിച്ചിരുന്നതായി അനുരാഗ് കശ്യപ് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഈ ചിത്രത്തിലെ നായിക കഥാപാത്രത്തിന് വേണ്ടി താൻ ആദ്യം സമീപിച്ചത് പ്രിയങ്ക ചോപ്രയെയായിരുന്നു. എന്നാൽ താരം പിന്നീട് അമേരിക്കയിൽ പോവുകയും തിരക്കുകൾ ആവുകയും ചെയ്തു. ഇതിന് ശേഷം ഞങ്ങൾ മൃണാൽ താക്കൂറിനെ സമീപിച്ചു, എന്നാൽ മറ്റൊരു ചിത്രത്തിന്റെ തിരക്കുകളിൽ ആയിരുന്നു താരം. അങ്ങനെ 2017 ലാണ് സയാമി ഖേറിനെ ഈ ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്യുന്നത് - അനുരാഗ് കശ്യപ് പറഞ്ഞു. നോട്ട് നിരോധനം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം നടത്തിയിരിക്കുകയാണ് റോഷൻ മാത്യൂ.

നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു മലയാള ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

കോവിഡ്-19 മൂലമുള്ള ലോക്ക് ഡൗൺ കാരണം ചിത്രീകരണവും റിലീസിങും പ്രതിസന്ധിയിലായ മലയാള സിനിമ ലോകത്ത് നിന്നും ഒരു സന്തോഷ വാർത്ത. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു മലയാള സിനിമയുടെ ടീസർ പുറത്തിറങ്ങിയിരിക്കുന്നു. പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന 'യുവം' എന്ന ചിത്രത്തിന്റെ ടീസറാണ് ഈയിടെ പുറത്തിറങ്ങിയത്. സിനിമയുടെ തീയറ്റർ റിലീസ് എന്ന് നടക്കും എന്ന ആശങ്കകൾ നിലനിൽക്കെയാണ് പിന്നണി പ്രവർത്തകർ ടീസർ പുറത്തിറക്കിയത്. സായ് കുമാർ, നെടുമുടി വേണു, അമിത് ചക്കാലക്കൽ, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'വൺസ് അപ്പോണെ ടൈം' ആണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ലോക്ക് ഡൗണിന് മുൻപ് തന്നെ പൂർത്തിയാക്കിയിരുന്നെന്നും, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിലായിരുന്നെന്നും സംവിധായകൻ പറഞ്ഞു. ഈ സമയത്ത് ടീസർ പുറത്തിറക്കിയതിലൂടെ ധാരാളം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ലഭിച്ചെന്ന് ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പിങ്കു പീറ്റർ വ്യക്തമാക്കി. ചിത്രത്തിന്റെ ടീസർ ഇതാ :

സായി ടീച്ചറിന് അഭിനന്ദനവുമായി മിഥുൻ മാനുവൽ തോമസ്

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കുവേണ്ടി വിക്റ്റേഴ്‌സ് ചാനലിൽ ക്ലാസ്സെടുത്ത കോഴിക്കോട് സ്വദേശി സായി ടീച്ചറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ആരെയും ആകർഷിക്കുന്ന തരത്തിലുള്ള അവതരണ രീതിയുമായി എത്തിയ സായി ടീച്ചറിന്റെ ക്ലാസ്സിന് ഇപ്പോൾ കേരളക്കര മുഴുവനും ആരാധകരാണ്. സോഷ്യൽ മീഡിയ വഴി അഭിനന്ദന പ്രവാഹമാണ് ടീച്ചർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സംവിധായകൻ മിഥുൻ മാനുവൽ തോമസും ടീച്ചറിന്റെ ക്ലാസ്സിനെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ താൻ പണ്ട് ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവം കൂട്ടിച്ചേർത്തിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പ് ഇതാ : അദ്ധ്യാപകൻ ആയിരുന്നിട്ടുണ്ട് -ഒരു കാലത്ത്.. !! പല പല ക്ലാസ്സുകളിൽ,  പോസ്റ്റ്‌ ഗ്രാജുവേഷൻ ക്ലാസ്സുകളിൽ അടക്കം.. !! ഇന്നും ക്ലാസ്സുകൾ എടുക്കാറുണ്ട്. വലിയ വേദികളെ അഭിമുഖീകരിച്ചു കൂസലില്ലാതെ സംസാരിച്ചിട്ടുണ്ട്. പക്ഷേ,  തകർന്ന് പോയത് ഒരിക്കൽ ഒന്നാം ക്ലാസ്സിൽ അവിചാരിതമായി അധ്യാപകനായി നിൽക്കേണ്ടി വന്നപ്പോഴാണ്.. !! ഇന്ന് കൊണ്ട് പോയി നിർത്തിയാലും തകർന്ന് പോകും ..!! കാരണം,  Its a whole different ball game.. !! അതുകൊണ്ട

'ഫൊറൻസിക് ' ന്റെ ഓൺലൈൻ റിലീസിങ് തീയതി പ്രഖ്യാപിച്ചു

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അഖിൽ പോളും അനസ് ഖാനും തിരക്കഥ എഴുതി സംവിധാനം ചെയ്ത ത്രില്ലർ ചിത്രം 'ഫൊറൻസിക് ' ന്റെ ഓൺലൈൻ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ജൂൺ 7ന് നെറ്റ്ഫ്ലിക്‌സ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 28ന് തീയേറ്റർ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടിയിരുന്നത്. എന്നാൽ മാർച്ച് 22ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ ചിത്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് തടസ്സമായി മാറുകയായിരുന്നു. തുടർന്ന് ലോക്ക് ഡൗൺ അനിശ്ചിതകാലമായി നീണ്ടതോടെയാണ് ചിത്രത്തിന്റെ നിർമാതാക്കൾ ടെലിവിഷൻ പ്രീമിയറിന് തയ്യാറായത്. അങ്ങനെ മെയ് 7ന് ഏഷ്യാനെറ്റിലൂടെ ചിത്രം ടെലിവിഷൻ സ്ക്രീനുകളിലേക്ക് എത്തി. ബാർക് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 2020ൽ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ ടി.ആർ.പി റേറ്റിംഗ് ആണ് 'ഫൊറൻസിക് ' നേടിയത്. കൃത്യം ഒരു മാസത്തിന് ശേഷം ചിത്രം നെറ്റ്ഫ്ലിക്ക്‌സിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്.

Facebook

Recommended Calls

ദുരൂഹതകളുടെ ചുരുളുകളുമായി "രണ്ട് രഹസ്യങ്ങൾ

  ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "രണ്ട് രഹസ്യങ്ങൾ". ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എൻ്റർടെയിൻമെൻ്റ് എന്നിവയുടെ ബാനറിൽ വിജയകുമാർ പ്രഭാകരൻ, അജിത്കുമാർ രവീന്ദ്രൻ, സാക്കിർ അലി എന്നിവർ ചേർന്നാണ്. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങൾ.ചിത്രത്തിൻ്റെ പോസ്റ്റർ റിലീസായി.ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മഞ്ജു വാര്യർ, ഇന്ദ്രജിത്, സിദ്ദിഖ്, ആഷിഖ് അബു, അപ്പാനി ശരത്, Rj ഷാൻ, പാരിസ് ലക്ഷ്മി എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിൻ്റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. ജോമോൻ തോമസ്,അബ്ദുൾ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം.

'ചെരാതുകൾ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  ആറു കഥകൾ ചേർന്ന "ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഓടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ മലയാളത്തിലെ പ്രിയ താരങളായ മമ്മൂട്ടി, സുരേഷ്പു ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്ന് പുറത്തുവിട്ടു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത്‌ ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ട്രെയ്‌ലർ ഇതാ : മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത്‌ അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി.ആർ.ഓ - പി.ശിവപ്രസാദ്, ഡ

റിലീസിന് മുൻപേ മലയാള ചിത്രത്തിന്റെ ബോളിവുഡ് അവകാശം വിറ്റു

  ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. മോളിവുഡിൽ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കുന്നത്. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രം കണ്ണൻ താമരക്കുളം തന്നെ ബോളിവുഡിൽ സംവിധാനം ചെയ്യും. മലയാളത്തിൽ എത്തുന്ന "ഉടുമ്പ്"ൽ സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്‌സ്റ്റനും,യാമി സോനയുമാണ് നായികമാർ. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. ചിത്രത്തിൽ മൻരാജ്, ബൈജു, മുഹമ്മദ് ഫൈസൽ, ജിബിൻ സാബ്, പോൾ താടിക്കാരൻ, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍

സാമന്തയുടെ നായകനായി ദേവ് മോഹൻ എത്തുന്നു

  'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തുകയും കേരളക്കരയുടെ സ്വന്തം സൂഫിയായി മാറുകയും ചെയ്ത നടനാണ് ദേവ് മോഹൻ. ഇപ്പോഴിതാ ബിഗ് ബജറ്റിൽ ഒരുങ്ങുന്ന പാൻ ഇന്ത്യ ചിത്രം 'ശാകുന്തള'ത്തിൽ സാമന്തയുടെ നായകനായി എത്തുകയാണ് അദ്ദേഹം. സാമന്ത തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പുരാണകഥയെ ആസ്പദമാക്കിക്കൊണ്ട് സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന സിനിമയാണ് ‘ശാകുന്തളം’. ചിത്രത്തിൽ ശകുന്തളയായി സാമന്തയും ദുഷ്യന്തനായി മലയാളി താരം ദേവ് മോഹനുമാണ് അഭിനയിക്കുന്നത്. ഏകദേശം150 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിലാണ് ദേവ് മോഹൻ ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണവും തൃശൂരിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈം വഴിയാണ് റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിബി19 നാണ് ആമസോൺ പ്രൈം വഴി പുറത്തിറങ്ങുക. ചിത്രത്തിന്റെ ട്രെയ്ലർ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാർ, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.

'നിഴൽ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് "നിഴൽ". തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴലിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഏപ്രില്‍ 4ന് ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.   ചിത്രത്തിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള ആയി നയൻസും ക്യാമറക്ക് മുന്നിലെത്തുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍,

ചെമ്പന്‍ വിനോദിന്‍റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു

സിനിമ താരം ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. വിനയ് ഫോര്‍ട്ട് നായകനായ ഹിറ്റ് ചിത്രം  'തമാശ'യ്ക്കു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് 'ഭീമന്റെ വഴി' എന്നാണ്. ചെമ്പന്‍ വിനോദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കുറ്റിപ്പുറത്താണ് ആരംഭിച്ചത്. ആഷിക് അബു, റീമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ലോക്ക് ഡൗണിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രവും.  മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട് ' അപ്പു ഭട്ടതിരി സംവിധാനം ചെയ്ത 'നിഴൽ' എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ അവസാനമായി അഭിനയിച്ചത്. അഷ്റഫ് ഹംസ സംവിധാനം ചെയ്ത വിനയ് ഫോർട്ട് ചിത്രം 'തമാശ'യുടെ സഹനിർമാണവും ചെമ്പൻ വിനോദായിരുന്നു.

'കോൾഡ് കേസ്' ഒ.ടി.ടി റിലീസിന് ?

  പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോൾഡ് കേസ് '. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ അതിഥി ബാലനാണ് നായിക. പൃഥ്വിരാജ് പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ ചിത്രം തീയറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് ഒ.ടി.ടി റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം ഏഷ്യാനെറ്റിനാണ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കുന്ന സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ചേർന്നാണ്. ശ്രീനാഥ്.വി.നാഥ്‌ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച നടൻ അനിൽ നെടുമങ്ങാടും 'കോൾഡ് കേസി'ൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

മലയാളം വെബ് സീരീസ് ഒ.ടി.ടി റിലീസ് ചെയ്യുന്നു

  വൻ താരനിരയുമായി എത്തുന്ന മലയാളം വെബ് സീരീസ് 'ഇൻസ്റ്റാഗ്രാമം' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ആസിഫ് അലി നായകനായ 'ബി.ടെക് ' സംവിധാനം ചെയ്ത മൃദുൽ നായരാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്. ബോളിവുഡ് താരങ്ങളായ ദിശ പതാനി, അർജുൻ കപൂർ, ജാക്വലിൻ ഫെർണാണ്ടസ് തെന്നിന്ത്യൻ താരം തമന്ന എന്നിവർ ചേർന്ന് പുറത്തിറക്കിയ 'ഇൻസ്റ്റാഗ്രാമ'ത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഡോ.ലീന.എസ് നിർമിക്കുന്ന ഈ വെബ് സീരിസ് നീ സ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുകയാണ്. റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദീപക് പറമ്പോൽ, ബാലു വർഗീസ്, അർജുൻ അശോകൻ, ഗണപതി, സുബീഷ്, സാബുമോൻ, അലൻസിയർ, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവർ വേഷമിടുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, സിദ്ധാർഥ് മേനോൻ, ഡെയ്‌ൻ ഡേവിസ്, അദിതി രവി, ശ്രിന്ദ, സാനിയ അയ്യപ്പൻ എന്നിവർ സ്‌പെഷൽ അപ്പിയറൻസായി എത്തുന്നു. ജെ. രാമകൃഷ്ണയും മൃദുൽ നായരും ചേർന്നാണ് വെബ് സീരീസിന്റെ രചന നിർവഹിച്ചത്. അരുൺ ജെയിംസ്, പവി. കെ.പവൻ, ധനേഷ് രവീന്ദ്രൻ എന്നിവർ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിങും നിർവഹിക്കുന്നു.

ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  ഫഹദ് ഫാസിൽ നായകനാകുന്ന നസീർ യൂസഫ് ഇസുദ്ദീൻ ചിത്രം 'ഇരുളി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നെറ്റ് ഫ്ലിക്സ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സീ യു സൂണി'ന് ശേഷം ഫഹദും ദർശനയും ഒന്നിക്കുന്ന ഈ ചിത്രം ഏപ്രിൽ രണ്ടിനാണ് നെറ്റ് ഫ്ലിക്സ് വഴി ഒ.ടി.ടി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് നെറ്റ് ഫ്ലിക്സിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടു. ആന്റോ ജോസഫ് ഫിലിം കമ്പനി, പ്ലാൻ ജെ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ജോമോൻ ടി ജോൺ-ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ കുട്ടിക്കാനത്താണ് ലൊക്കേഷനാക്കിയിരുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.