Skip to main content

Posts

Showing posts from May, 2020

RECOMMENDED VIDEO

GET QUICK WHATS APP UPDATES

20 കോടി നഷ്ടം വരുത്തി ബിഗിൽ : പ്രതികരണവുമായി നിർമാതാവ്

ആറ്റ്ലി സംവിധാനം ചെയ്ത വിജയ് ചിത്രം 'ബിഗിൽ' 20 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ അർച്ചന കൽപാത്തി ട്വിറ്ററിലൂടെ അറിയിച്ചു. അർച്ചന കൽപാത്തി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിഗിൽ 20 കോടി രൂപയുടെ നഷ്ടം വരുത്തിയ കാര്യം പറഞ്ഞത് എന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ഈ വാർത്തയുടെ സത്യാവസ്ഥ ഒന്നുകൂടി പരിശോധിക്കൂ എന്ന് അർച്ചന കൽപാത്തി ട്വിറ്ററിലൂടെ ദേശീയ മാധ്യമത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 2019 ദീപാവലി ദിവസമാണ് വിജയ് - ആറ്റ്ലി കൂട്ടുകെട്ടിൽ പിറന്ന ബിഗിൽ തീയേറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിൽ നിന്നുൾപ്പടെ വൻ കളക്ഷനും ചിത്രം നേടിയിരുന്നു. ജാക്കി ഷെറോഫ്, നയൻതാര, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തുടർച്ചയായി 3 ചിത്രങ്ങൾ പരാജയം; ഈ വണ്ടി ഇനി അധികം ഓടില്ല എന്ന് വിമർശിച്ചവർക്ക് മറുപടിയുമായി ദുൽഖർ

ശ്രീനാഥ് രാജേന്ദ്രൻ 2012ൽ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് ദുൽഖർ സൽമാൻ. തുടർന്ന് ഉസ്താദ് ഹോട്ടൽ, ABCD, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്നീ ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം നായകനായി എന്നാൽ 2013-2014 കാലഘട്ടത്തിൽ ദുൽഖർ സൽമാന്റെ കരിയർ വളരെ മോശം അവസ്ഥകളിലൂടെയാണ് കടന്ന് പോയത്. നായകനായി അഭിനയിച്ച 3 ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തുടർച്ചയായി പരാജയപ്പെട്ടു.  നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ഇറങ്ങിയ പട്ടം പോലെ എന്ന ചിത്രം പ്രശസ്ത ഛായാഗ്രാഹകൻ അഴകപ്പന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ്. ഒരുപാട് പ്രതീക്ഷകളുമായി എത്തിയ ചിത്രം ഒരു വലിയ പരാജയമായിരുന്നു. പിന്നീട് ശരത് ഹരിദാസൻ സംവിധാനം ചെയ്ത സലാല മൊബൈൽസ്, ബാലാജി മോഹൻ സംവിധാനം ചെയ്ത സംസാരം ആരോഗ്യത്തിനു ഹാനികരം എന്നീ ചിത്രങ്ങളും ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു.  തുടർച്ചയായി ഈ 3 ചിത്രങ്ങളുടെ പരാജയം നടന്റെ കരിയറിൽ കരിനിഴൽ വീഴ്ത്തി എന്നു വേണം പറയാൻ. ഈ വണ്ടി ഇനി അധികകാലം ഓടില്ല എന്ന് വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നു. എന്നാൽ 2014 മധ്യത്തിൽ ഇറങ്ങിയ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രവും അതിലെ ദുൽഖറിന്റെ അജു എന്ന കഥാപാത്ര

കേരളത്തിൽ കുടുങ്ങിയ 117 ഒഡീഷ പെൺകുട്ടികളെ എയർ ലിഫ്റ്റ് ചെയ്ത് ബോളിവുഡ് താരം

ലോക്ക് ഡൗൺ സമയത്ത് പ്രതിസന്ധിയിലായ ദിവസവേദനക്കാരെ സഹായിച്ചും, ബോംബെയിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിൽ എത്താൻ ബസ്സുകൾ ഒരുക്കിയും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ബോളിവുഡ് താരം സോനു സൂദ്. ഇപ്പോഴിതാ കേരളത്തിൽ കുടുങ്ങിയ 117 ഒഡീഷ പെൺകുട്ടികളെ വിമാനം മാർഗ്ഗം നാട്ടിൽ എത്തിച്ച് വീണ്ടും കൈയ്യടി നേടിയിരിക്കുകയാണ് താരം. കേരള സർക്കാരിന്റെയും ഒഡീഷ സർക്കാരിന്റെയും അനുമതിയോടെ കൊച്ചിയിൽ നിന്നും ഭുവനേശ്വറിലേക്കാണ് അദ്ദേഹം വിമാനം ഒരുക്കിയത്. എയർ ലിഫ്റ്റിനുവേണ്ടി ബാംഗ്ലൂരിൽ നിന്നാണ് പ്രത്യേക വിമാനം സോനു സൂദ് എത്തിച്ചത്. സോനു സൂദിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചു കൊണ്ട് രാജ്യസഭ എം.പി അമർ പട്നായിക് രംഗത്തെത്തിയിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ പാവപ്പെട്ടവരെ സഹായിക്കാനുള്ള താങ്കളുടെ മനസ്സിനെ അഭിനന്ദിക്കുന്നുവെന്ന് അമർ പട്‌നായിക് ട്വിറ്ററിൽ കുറിച്ചു. 'ഗർ ബചാവോ' എന്ന പരിപാടിയിലൂടെ ആയിരക്കണക്കിന് ആളുകളെ നാട്ടിൽ എത്തിക്കാൻ ബോളിവുഡ് താരം സോനു സൂദിനും അദ്ദേഹത്തിന്റെ സുഹൃത്ത് നീതി ഗോയലിനും സാധിച്ചു. ഒരുപാട്പേർക്ക് മാതൃകയാക്കാവുന്ന ഈ പരിപാടിയ്ക്ക് രാജ്യത്തിന്റെ പല കോണിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്

മറ്റൊരു ചിത്രത്തിന്റെ സെറ്റും തകർച്ചയുടെ വക്കിൽ

ടൊവിനോ തോമസ് നായകനാകുന്ന 'മിന്നൽ മുരളി' എന്ന ചിത്രത്തിന്റെ ആലുവയിലുള്ള സെറ്റ് തകർത്ത സംഭവം ഈയിടെ വൻ വിവാദമായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ സിനിമ മേഖല നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച സൈറ്റുകളുടെ സംരക്ഷണം. ഇപ്പോഴിതാ സ്റ്റേഷൻ 5 എന്ന ചിത്രത്തിന്റെ അട്ടപാടിയിലെ സെറ്റ് ശക്തമായ കാറ്റിൽ തകർച്ചയുടെ വക്കിലാണ്. ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് കാനത്തൂരാണ് തന്റെ സിനിമയുടെ ദുരവസ്ഥ ഫേസ്ബുക്കിലൂടെ അറിയിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇതാ : ഞങ്ങളുടെ സിനിമാ സെറ്റിനെയും രക്ഷിക്കൂ എന്റെ സിനിമയായ സ്റ്റേഷന്‍ 5 നു വേണ്ടി അട്ടപ്പാടി അഗളി പഞ്ചായത്തിലെ നരസിമുക്ക് എന്ന സ്ഥലത്തെ മലമുകളില്‍ കുടിലുകള്‍ സെറ്റിട്ടിട്ടുണ്ട്. 16 കുടിലുകളാണ് ഞങ്ങള്‍ അവിടെ നിര്‍മ്മിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 ന് ഞങ്ങള്‍ക്ക് ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്നു. വളരെ വേദനയോടെയാണ് ഞങ്ങള്‍ അട്ടപ്പാടിയില്‍ നിന്നും മടങ്ങിയത്. സെറ്റില്‍ ഒരു മുഴുവന്‍ സമയ കാവല്‍ക്കാരനെ നിര്‍ത്തി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. പക്ഷെ കാറ്റും മഴയുമൊന്നും തടുത്തു നിര

അഞ്ചു മിനിറ്റിലധികം 'എനിക്ക് ശ്വാസം മുട്ടുന്നു, കുറച്ചു വെള്ളം തരൂ' എന്നപേക്ഷിച്ചിട്ടും അവർ അത് ചെവിക്കൊണ്ടില്ല

അമേരിക്കയിലെ മിനിസോട്ടയിൽ പോലീസുകാരന്റെ കാൽമുട്ടിനിടയിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയിഡിന്റെ മരണം ആഗോളതലത്തിൽ ചർച്ചയാകുന്നു മനുഷ്യാവകാശത്തിന്റെ അപ്പോസ്തലൻമാരായ അമേരിക്കയിലെ ഒരിക്കലും അവസാനിക്കാത്ത വർണവെറിയുടെ പുതിയ  അധ്യായമാണ് ഫ്ലോയ്ഡിന്റെ കൊലപാതകം.  അഞ്ചു മിനിറ്റിലധികം നേരമാണ് എനിക്ക് ശ്വാസം മുട്ടുന്നു വെള്ളം തരൂ എന്ന് ഫ്ലോയ്ഡ് കരഞ്ഞു പറഞ്ഞത്. അതൊന്നും ഹൃദയശൂന്യരായ ആ പോലീസ് ഉദ്യോഗസ്ഥരുടെ മനസ്സലിയിച്ചില്ല. അവർ ക്രൂരത തുടരുകയും ഒരു പോലീസുകാരന്റെ കാൽമുട്ടിനിടയിൽ ശ്വാസം മുട്ടി മരണം സംഭവിക്കുകയുമായിരുന്നു. ഒരു റെസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു ഫ്ലോയ്ഡ്. കള്ളചെക്ക് കേസിലാണ് അയാളെ അറസ്റ്റ് ചെയ്തത്. നിരായുധനായ ഫ്ലോയ്ഡിനെ കൈ വിലങ്ങുകൾ അണിയിച്ചിരുന്നു. ഇതിന്‌ പുറമെയാണ് തറയിൽ കിടത്തി മിനിറ്റുകളോളം അയാളുടെ കഴുത്ത് ഞെരിച്ചത്.  സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് കറുത്ത വർഗ്ഗക്കാരനോടുള്ള അമേരിക്കൻ പോലീസിന്റെ അനീതിക്കെതിരെ രാജ്യത്തു വൻ തോതിലുള്ള പ്രതിഷേധം ആളിപ്പടരുകയും അത് ലോകശ്രദ്ധ നേടുകയും ചെയ്തു. ഇതോടെ സംഭവത്തിന് കാരണക്കാരായ പോലീസുകാരെ

'പ്രേമ'ത്തിന് ശേഷം ഒരു മമ്മൂട്ടി ചിത്രം പ്ലാൻ ചെയ്തിരുന്നു : അൽഫോൻസ് പുത്രൻ

'നേരം','പ്രേമം' എന്നീ നിവിൻ പോളി ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് അൽഫോൻസ് പുത്രൻ. മലയാളികൾ കണ്ടു ശീലിച്ച പ്രണയ ചിത്രങ്ങളിൽ നിന്നും തികച്ചും വിഭിന്നമായൊരു അവതരണമായിരുന്നു 'പ്രേമം' എന്ന സിനിമയിൽ അൽഫോൻസ് പുത്രൻ കാഴ്ചവെച്ചത്. ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിച്ച പ്രേമത്തിന് ശേഷം നീണ്ട അഞ്ചു വർഷത്തെ ഇടവേള എടുത്തിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. എന്നാൽ ഇതിനിടയിലും രണ്ട്, മൂന്ന് പ്രോജക്ടുകൾ ചെയ്യാൻ പ്ലാനിട്ടിരുന്നതായും, ചില കാരങ്ങളാൽ അവ നടന്നില്ലെന്നും അൽഫോൻസ് പുത്രൻ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്രോജക്ട് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള തമിഴ് ചിത്രമാണ്. മമ്മൂട്ടി, അരുൺ വിജയ് എന്നിവരെ അണിനിരത്തി ഒരു തമിഴ് ചിത്രം ചെയ്യാൻ പ്ലാനിട്ടിരുന്നതായും എന്നാൽ ചിത്രത്തിന്റെ ബജറ്റ് വളരെ വലുതായതിനാൽ അത് ഉപേക്ഷിക്കുകയാണുണ്ടായതെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. രണ്ടാമതായി കാളിദാസ് ജയറാമിനെ നായകനാക്കി ഒരു മ്യൂസിക്കൽ പ്ലാൻ ചെയ്തിരുന്നു. പക്ഷെ, കാളിദാസിന്റെ ഡേറ്റ്‌ പ്രശ്നമായതിനാൽ അതും നിർത്തിവെയ്ക്കേണ്ടി വന്നു.

'അയ്യപ്പനും കോശിയും' തമിഴ് റീമേക്കിൽ സൂര്യയും കാർത്തിയും?

സച്ചിയുടെ സംവിധാനത്തിൽ പൃഥ്വിരാജും ബിജുമേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'അയ്യപ്പനും കോശിയും ' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിൽ സൂര്യയും കാർത്തിയും അഭിനയിക്കുമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ. പൃഥ്വിരാജ് അഭിനയിച്ച ഹവീൽദാർ കോശിയായി കാർത്തിയും, ബിജുമേനോൻ അവതരിപ്പിച്ച എസ്.ഐ അയ്യപ്പൻ നായരായി സൂര്യയും അഭിനയിക്കുമെന്ന് പിങ്ക് വില്ല ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. ആടുകളം, ജിഗർതണ്ട തുടങ്ങിയ തമിഴിലെ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച കതിരസൻ ആണ് 'അയ്യപ്പനും കോശിയും' ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. താര സഹോദരന്മാർ ഒരുമിച്ച് അഭിനയിക്കാൻ പോകുന്നു എന്ന വാർത്ത തമിഴ് സിനിമ ലോകത്ത് വൻ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. കുറിച്ച് ദിവസങ്ങൾക്ക് മുൻപ് പൃഥ്വിരാജിന്റെ കഥാപാത്രത്തെ ആര്യ അവതരിപ്പിക്കും എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആര്യ തന്നെ ഈ വാർത്തകൾ നിഷേധിച്ച് രംഗത്തെത്തി. കോളിവുഡിലെ പ്രമുഖ താരം ശശികുമാറും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട് എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിർണായക വെളിപ്പെടുത്തലുമായി അൽഫോൻസ് പുത്രൻ; പ്രേമത്തിലും നേരത്തിലും നായകനായി തീരുമാനിച്ചത് നിവിൻ പോളിയെ അല്ല!

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ ഹിറ്റ് സംവിധായകരുടെ ലിസ്റ്റിൽ ഇടം നേടിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ. ഈ രണ്ടു ചിത്രങ്ങളിലും നിവിൻ പോളി ആയിരുന്നു നായകൻ. എന്നാൽ ഈ രണ്ടു ചിത്രങ്ങളിലേക്കും നായകന്മാരായി ആദ്യം പരിഗണിച്ചിരുന്നത് മറ്റു രണ്ടു നടന്മാരെയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം നേരം എന്ന സിനിമയുടെ തമിഴ് പതിപ്പിൽ നടൻ ജയ് ആണ് നായകനായി പരിഗണനയിൽ ഉണ്ടായിരുന്നത്. എന്നാൽ താരം സംവിധായകന്റെ കോളുകൾ അറ്റൻഡ് ചെയ്യാതെ വന്നതോടെ വൈഭവ് എന്ന നടനെ പരിഗണിച്ചു. എന്നാൽ പിന്നീട് പ്രൊഡ്യൂസറുടെ നിർദേശപ്രകാരം 'നെഞ്ചോടു ചേർത്തു' എന്ന തന്റെ ഹിറ്റ് ആൽബത്തിലെ കോംബോയായ നിവിനെയും നസ്രിയയെയും നായിക-നായകന്മാരായി തമിഴ് പതിപ്പിലും  തീരുമാനിക്കുകയായിരുന്നു.  അതുപോലെ തന്നെ പ്രേമത്തിൽ നായകനാക്കാൻ നിർമാതാവ് അൻവർ റഷീദ് നിർദേശിച്ചത് ദുൽഖർ സൽമാനെ ആയിരുന്നു. എന്നാൽ അൽഫോൻസ് പുത്രനും നിവിൻ പോളിയുമായുള്ള സുഹൃത്ത് ബന്ധം കണക്കിലെടുത്ത് നിവിൻ പോളിയെ നായകനാകാൻ പിന്നീട് രണ്ടു പേരും തീരുമാനിക്കുകയായിരുന്നു.  മലയാള സിനിമയില്‍ പല തലങ്ങളില്‍ ഒരു ട്രെന്‍ഡ് സെറ്ററായിരുന്നു നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത

'ലക്ഷ്മി ബോംബ് 'ന്റെ ഡിജിറ്റൽ അവകാശം 125 കോടി രൂപയ്ക്ക് വിറ്റെന്ന് റിപ്പോർട്ട്

തമിഴ് സിനിമ താരം രാഘവ ലോറൻസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അക്ഷയ് കുമാർ ചിത്രം 'ലക്ഷ്മി ബോംബ് 'ന്റെ ഡിജിറ്റൽ അവകാശം 125 കോടി രൂപയ്ക്ക് ഹോട്സ്റ്റാർ സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ. ലോക്ക് ഡൗൺ കാരണം തീയേറ്റർ റിലീസ് ചെയ്യാൻ സാധിക്കാതിരുന്ന ചിത്രം ഹോട്സ്റ്റാർ വഴി നേരിട്ട് റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. 'ലക്ഷ്മി ബോംബ്‌ 'ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ലോക്ക് ഡൗൺ കാരണം നിർത്തിവെച്ചിരിക്കുകയാണ്. അതിനാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നാലും ഏകദേശം ഒരു മാസം കഴിഞ്ഞു മാത്രമേ ഡിജിറ്റൽ റിലീസ് ഉണ്ടാവുകയുള്ളൂ എന്ന് ഇന്ത്യ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. രാഘവ ലോറൻസ് തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച 'മുനി 2: കാഞ്ചന' യുടെ ഹിന്ദി റീമേക്ക് ആണ് 'ലക്ഷ്മി ബോംബ് '. അക്ഷയ് കുമാറിനെ കൂടാതെ കിയാറാ അദ്വാനി, ശരദ് കാൽക്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ അരങ്ങേറി സുരേഷ് ഗോപി : ആരാധകരെ ആവേശത്തിലാഴ്ത്തി ആദ്യ പോസ്റ്റ്

ഇൻസ്റ്റഗ്രാമിൽ അരങ്ങേറി മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ സുരേഷ് ഗോപി. പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുന്ന വിവരം സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് അറിയിച്ചത്. രണ്ട്  ദിവസം കൊണ്ട് 9000 ഫോളോവേഴ്സിനെയാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്. ഇതിനെല്ലാം പുറമെ ആരാധകരെ ഞെട്ടിച്ചത് അദ്ദേഹത്തിന്റെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ്. "ഇന്നലെ"യുടെ കരുത്തിൽ "കളിയാട്ടം",പെരുങ്കളിയാട്ടം...God bless beginning...എന്ന ക്യാപ്ഷനോടുകൂടി 1994 ൽ പുറത്തിറങ്ങിയ 'കമ്മീഷണർ' എന്ന ചിത്രത്തിലെ ഭരചന്ദ്രൻ ഐ.പി.എസ്സിന്റെ ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത്. ഇൻസ്റ്റഗ്രാം ലിങ്ക് ഇതാ  https://instagram.com/thesureshgopi?igshid=frmgd8mbat9q അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട് ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ചിത്രം നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' ആണ്. 

ദുൽഖർ സൽമാനുമായി ചിത്രമൊരുക്കാൻ ജിത്തു ജോസഫ്

മലയാളത്തിലെ ആദ്യത്തെ അമ്പതു കോടി കളക്ഷൻ നേടിയ ദൃശ്യം എന്ന ക്ലാസിക് ഒരുക്കിയ ജീത്തു ജോസഫ്, ഇപ്പോൾ മോഹൻലാലിനെ നായകനാക്കി അതിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള പ്ലാനിലാണ്. ദൃശ്യം 2 എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ട ആ ചിത്രം ലോക്ക് ഡൌൺ കഴിഞ്ഞാൽ ഉടൻ തന്നെ ഷൂട്ടിംഗ് ആരംഭിച്ചു അറുപതു ദിവസം കൊണ്ട് തീർക്കാനാണ് ജീത്തു തീരുമാനിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ആ ചിത്രം തീർത്തു കഴിഞ്ഞാൽ പിന്നീട് ജീത്തു ചെയ്യുന്നതും ഒരു മോഹൻലാൽ ചിത്രം തന്നെയാണ്. റാം എന്ന് പേരിട്ടിരിക്കുന്ന ആ ചിത്രത്തിന്റെ പകുതി ഷൂട്ടിംഗ് ഇപ്പോഴേ തീർന്നു കഴിഞ്ഞു. എന്നാൽ റാമിന്റെ ഇനിയുള്ള ഷെഡ്യൂളുകൾ വിദേശത്തു ആയതു കൊണ്ട് തന്നെ കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിലാണ് അതിന്റെ ഷൂട്ടിംഗ് നീണ്ടു പോകുന്നത്. ഇപ്പോഴിതാ മലയാളത്തിലെ യുവ താരം ദുൽഖർ സൽമാനെ നായകനാക്കിയും ഒരു ചിത്രം ചെയ്യാനുള്ള പ്ലാനിലാണ് താനെന്നു വെളിപ്പെടുത്തുകയാണ് ജീത്തു ജോസഫ്. ഒരു സോഷ്യൽ മീഡിയ ലൈവ് ചാറ്റിലാണ് അദ്ദേഹം ഈ വിവരം തുറന്നു പറയുന്നത്. ദുൽഖർ സൽമാനെ ഒരിക്കൽ കണ്ടു താനൊരു വിഷയം അവതരിപ്പിച്ചു എന്നും അദ്ദേഹം അതുമായി മുന്നോട്ടു പോവാം എന്

വിമാന അപകടം ചിത്രീകരിക്കാൻ യഥാർത്ഥ വിമാനം കെട്ടിടത്തിൽ ഇടിപ്പിച്ച് നോളൻ

മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന 'ടെനെറ്റ് ' എന്ന ചിത്രത്തിന്റെ ട്രെയിലർ ഈയിടെ പുറത്തിറങ്ങിയിരുന്നു. നിമിഷങ്ങൾ കൊണ്ട് ട്രെന്റിങ് ലിസ്റ്റിൽ ഇടം പിടിച്ച ഈ ട്രെയിലറിന്റെ അവസാന ഭാഗത്ത്‌ ഒരു വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചു കയറുന്ന ഒരു രംഗം ഉണ്ട്. എന്നാൽ ആ രംഗം ബോയിങ് 747 വിമാനം യഥാർത്ഥ കെട്ടിടത്തിൽ ഇടിച്ചാണ് ചിത്രീകരിച്ചതെന്ന് ക്രിസ്റ്റഫർ നോളൻ ടോട്ടൽ ഫിലിം മാഗസീന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. വി.എഫ്.എക്സിന്റെ സാധ്യത ഉള്ളപ്പോൾ ഇങ്ങനെ ഒരു സാഹസം ചെയ്യാനുള്ള കാരണവും നോളൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിമാനപകട രംഗം മിനിയേച്ചറുകളും വിഷ്വൽ ഇഫക്ട്സും ഉപയോഗിച്ച് ചിത്രീകരിക്കാനായിരുന്നു നോളന്റെ തീരുമാനം. എന്നാൽ സിനിമയുടെ ചിത്രീകരണത്തിനായി കാലിഫോർണിയയിൽ ലൊക്കേഷൻ തപ്പിനടക്കുന്നതിനിടയിൽ ഒരു കൂട്ടം പഴയ വിമാനങ്ങൾ ക്രിസ്റ്റഫർ നോളന്റെയും സംഘത്തിന്റെയും ശ്രദ്ധയിൽ പെടുകയുണ്ടായി. അങ്ങനെ അവർ ഈ കൂട്ടത്തിൽ നിന്നും ഒരു പഴയ വിമാനം വാങ്ങി വിമാനപകട രംഗം ചിത്രീകരിക്കുകയായിരുന്നു. ത്രില്ലർ വിഭാഗത്തിൽ പെടുന്ന 'ടെനെറ്റ് ' ജൂലൈ 17 ന് ഇന്ത്യയിൽ റിലീസ് ചെയ്യുമെന്നാണ്

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള ചിത്രങ്ങൾ വീണ്ടും തീയേറ്ററുകളിലേക്ക്

ദുബായിയിൽ തീയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമകൾ വീണ്ടും വെള്ളിത്തിരയിൽ. ഇന്നു മുതലാണ് തീയേറ്ററുകൾക്ക് പ്രവർത്തിക്കാൻ യു.എ.ഇ സർക്കാർ അനുമതി നൽകിയത്. തുടർന്ന് മൂന്ന് മലയാള ചിത്രങ്ങളാണ് ദുബായിൽ റീ റിലീസ് ചെയ്തത്. ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത 'ട്രാൻസ് ', ടൊവിനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ഫൊറൻസിക് ',സിനിമ താരം മുഹമ്മദ് മുസ്‌തഫ ആദ്യമായി സംവിധാനം ചെയ്യുന്ന അന്ന ബെൻ ചിത്രം 'കപ്പേള' എന്നിവയാണ് ജി.സി.സി യിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങൾ. യു.എ.ഇ സർക്കാരിന്റെ ഈ തീരുമാനം മലയാള സിനിമ വ്യവസായത്തിന് പുത്തൻ ഉണർവാണ് നൽകിയിരിക്കുന്നത്. ദുൽഖർ സൽമാൻ അഭിനയിച്ച തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളൈയടിത്താൽ' ലും യു.എ.ഇ യിൽ ഇന്ന് റീ റിലീസ് ചെയ്തു.

Facebook

Recommended Calls

ദുരൂഹതകളുടെ ചുരുളുകളുമായി "രണ്ട് രഹസ്യങ്ങൾ

  ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "രണ്ട് രഹസ്യങ്ങൾ". ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എൻ്റർടെയിൻമെൻ്റ് എന്നിവയുടെ ബാനറിൽ വിജയകുമാർ പ്രഭാകരൻ, അജിത്കുമാർ രവീന്ദ്രൻ, സാക്കിർ അലി എന്നിവർ ചേർന്നാണ്. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങൾ.ചിത്രത്തിൻ്റെ പോസ്റ്റർ റിലീസായി.ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മഞ്ജു വാര്യർ, ഇന്ദ്രജിത്, സിദ്ദിഖ്, ആഷിഖ് അബു, അപ്പാനി ശരത്, Rj ഷാൻ, പാരിസ് ലക്ഷ്മി എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിൻ്റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. ജോമോൻ തോമസ്,അബ്ദുൾ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം.

'ചെരാതുകൾ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  ആറു കഥകൾ ചേർന്ന "ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഓടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ മലയാളത്തിലെ പ്രിയ താരങളായ മമ്മൂട്ടി, സുരേഷ്പു ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്ന് പുറത്തുവിട്ടു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത്‌ ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ട്രെയ്‌ലർ ഇതാ : മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത്‌ അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി.ആർ.ഓ - പി.ശിവപ്രസാദ്, ഡ

റിലീസിന് മുൻപേ മലയാള ചിത്രത്തിന്റെ ബോളിവുഡ് അവകാശം വിറ്റു

  ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. മോളിവുഡിൽ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കുന്നത്. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രം കണ്ണൻ താമരക്കുളം തന്നെ ബോളിവുഡിൽ സംവിധാനം ചെയ്യും. മലയാളത്തിൽ എത്തുന്ന "ഉടുമ്പ്"ൽ സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്‌സ്റ്റനും,യാമി സോനയുമാണ് നായികമാർ. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. ചിത്രത്തിൽ മൻരാജ്, ബൈജു, മുഹമ്മദ് ഫൈസൽ, ജിബിൻ സാബ്, പോൾ താടിക്കാരൻ, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍

സാമന്തയുടെ നായകനായി ദേവ് മോഹൻ എത്തുന്നു

  'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തുകയും കേരളക്കരയുടെ സ്വന്തം സൂഫിയായി മാറുകയും ചെയ്ത നടനാണ് ദേവ് മോഹൻ. ഇപ്പോഴിതാ ബിഗ് ബജറ്റിൽ ഒരുങ്ങുന്ന പാൻ ഇന്ത്യ ചിത്രം 'ശാകുന്തള'ത്തിൽ സാമന്തയുടെ നായകനായി എത്തുകയാണ് അദ്ദേഹം. സാമന്ത തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പുരാണകഥയെ ആസ്പദമാക്കിക്കൊണ്ട് സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന സിനിമയാണ് ‘ശാകുന്തളം’. ചിത്രത്തിൽ ശകുന്തളയായി സാമന്തയും ദുഷ്യന്തനായി മലയാളി താരം ദേവ് മോഹനുമാണ് അഭിനയിക്കുന്നത്. ഏകദേശം150 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിലാണ് ദേവ് മോഹൻ ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണവും തൃശൂരിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈം വഴിയാണ് റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിബി19 നാണ് ആമസോൺ പ്രൈം വഴി പുറത്തിറങ്ങുക. ചിത്രത്തിന്റെ ട്രെയ്ലർ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാർ, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.

'നിഴൽ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് "നിഴൽ". തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴലിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഏപ്രില്‍ 4ന് ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.   ചിത്രത്തിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള ആയി നയൻസും ക്യാമറക്ക് മുന്നിലെത്തുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍,

ചെമ്പന്‍ വിനോദിന്‍റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു

സിനിമ താരം ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. വിനയ് ഫോര്‍ട്ട് നായകനായ ഹിറ്റ് ചിത്രം  'തമാശ'യ്ക്കു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് 'ഭീമന്റെ വഴി' എന്നാണ്. ചെമ്പന്‍ വിനോദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കുറ്റിപ്പുറത്താണ് ആരംഭിച്ചത്. ആഷിക് അബു, റീമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ലോക്ക് ഡൗണിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രവും.  മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട് ' അപ്പു ഭട്ടതിരി സംവിധാനം ചെയ്ത 'നിഴൽ' എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ അവസാനമായി അഭിനയിച്ചത്. അഷ്റഫ് ഹംസ സംവിധാനം ചെയ്ത വിനയ് ഫോർട്ട് ചിത്രം 'തമാശ'യുടെ സഹനിർമാണവും ചെമ്പൻ വിനോദായിരുന്നു.

'കോൾഡ് കേസ്' ഒ.ടി.ടി റിലീസിന് ?

  പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോൾഡ് കേസ് '. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ അതിഥി ബാലനാണ് നായിക. പൃഥ്വിരാജ് പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ ചിത്രം തീയറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് ഒ.ടി.ടി റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം ഏഷ്യാനെറ്റിനാണ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കുന്ന സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ചേർന്നാണ്. ശ്രീനാഥ്.വി.നാഥ്‌ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച നടൻ അനിൽ നെടുമങ്ങാടും 'കോൾഡ് കേസി'ൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

മലയാളം വെബ് സീരീസ് ഒ.ടി.ടി റിലീസ് ചെയ്യുന്നു

  വൻ താരനിരയുമായി എത്തുന്ന മലയാളം വെബ് സീരീസ് 'ഇൻസ്റ്റാഗ്രാമം' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ആസിഫ് അലി നായകനായ 'ബി.ടെക് ' സംവിധാനം ചെയ്ത മൃദുൽ നായരാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്. ബോളിവുഡ് താരങ്ങളായ ദിശ പതാനി, അർജുൻ കപൂർ, ജാക്വലിൻ ഫെർണാണ്ടസ് തെന്നിന്ത്യൻ താരം തമന്ന എന്നിവർ ചേർന്ന് പുറത്തിറക്കിയ 'ഇൻസ്റ്റാഗ്രാമ'ത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഡോ.ലീന.എസ് നിർമിക്കുന്ന ഈ വെബ് സീരിസ് നീ സ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുകയാണ്. റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദീപക് പറമ്പോൽ, ബാലു വർഗീസ്, അർജുൻ അശോകൻ, ഗണപതി, സുബീഷ്, സാബുമോൻ, അലൻസിയർ, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവർ വേഷമിടുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, സിദ്ധാർഥ് മേനോൻ, ഡെയ്‌ൻ ഡേവിസ്, അദിതി രവി, ശ്രിന്ദ, സാനിയ അയ്യപ്പൻ എന്നിവർ സ്‌പെഷൽ അപ്പിയറൻസായി എത്തുന്നു. ജെ. രാമകൃഷ്ണയും മൃദുൽ നായരും ചേർന്നാണ് വെബ് സീരീസിന്റെ രചന നിർവഹിച്ചത്. അരുൺ ജെയിംസ്, പവി. കെ.പവൻ, ധനേഷ് രവീന്ദ്രൻ എന്നിവർ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിങും നിർവഹിക്കുന്നു.

ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  ഫഹദ് ഫാസിൽ നായകനാകുന്ന നസീർ യൂസഫ് ഇസുദ്ദീൻ ചിത്രം 'ഇരുളി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നെറ്റ് ഫ്ലിക്സ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സീ യു സൂണി'ന് ശേഷം ഫഹദും ദർശനയും ഒന്നിക്കുന്ന ഈ ചിത്രം ഏപ്രിൽ രണ്ടിനാണ് നെറ്റ് ഫ്ലിക്സ് വഴി ഒ.ടി.ടി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് നെറ്റ് ഫ്ലിക്സിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടു. ആന്റോ ജോസഫ് ഫിലിം കമ്പനി, പ്ലാൻ ജെ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ജോമോൻ ടി ജോൺ-ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ കുട്ടിക്കാനത്താണ് ലൊക്കേഷനാക്കിയിരുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.