Skip to main content

Posts

Showing posts from April, 2020

RECOMMENDED VIDEO

GET QUICK WHATS APP UPDATES

സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിന്; നായകൻ മലയാളി താരം

സണ്ണി ലിയോണിന്റെ ആദ്യ സിനിമ റിലീസിനെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യമായി നായികയായി അഭിനയിച്ച ഫീച്ചര്‍ ചിത്രം പൈറേറ്റ്‌സ് ഓഫ് ബ്ലഡ് റിലീസിനെത്തുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. ഡിസ്റ്റ്രിബ്യൂഷന്‍ തര്‍ക്കങ്ങളെത്തുടര്‍ന്ന് റിലീസ് മുടങ്ങിയ ചിത്രമാണ്  പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് മലയാളി താരം നിഷാന്ത് സാഗറാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കേരളത്തിലടക്കം ചിത്രത്തിൻ്റെ ഷൂട്ട് നടന്നിട്ടുണ്ട്. 2006–07 കാലഘട്ടത്തിലായിരുന്നു ചിത്രം സംഭവിച്ചത്. പൈറേറ്റ്സ് ഓഫ് ബ്ലഡ് എന്ന ഈ സിനിമ സംവിധാനം ചെയ്തത് മാർക്ക് റാറ്ററിങ് എന്ന അമേരിക്കൻ സംവിധായകനാണ്. ചെന്നൈയിൽ വെച്ചാണ് ചിത്രത്തിൻ്റെ മിക്സിങും മറ്റും നടന്നത്. 2008–ൽ റിലീസിനു തയാറെടുത്ത ചിത്രം പിന്നീട് ഡിസ്ട്രിബ്യൂഷൻ്റെ പേരിൽ മുടങ്ങുകയായിരുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങളുടെ വിഡിയോ യുട്യൂബിൽ ലഭ്യമാണ്. ഈ ചിത്രത്തിന് ശേഷമാണ് സണ്ണി ലിയോൺ പോൺ ഇൻഡസ്ട്രിയിൽ അറിയപ്പെടുന്ന താരമായി മാറിയത്. ലോക്ക് ഡൗണ്‍ കാലത്ത് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നു എന്ന വാർത്തകൾ

ട്യൂമർ ബാധിതയായ കൊച്ചുകുട്ടിക്ക് സഹായവുമായി സുരേഷ് ഗോപി: കുട്ടിയെ പ്രത്യേക വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിച്ചു

പ്രശസ്ത മലയാള നടനും എം പിയുമായ സുരേഷ് ഗോപി ഈ കോവിഡ് പ്രതിസന്ധികാലത്തു കാഴ്ച വെക്കുന്ന പ്രവർത്തനം വളരെയധികം അഭിനന്ദനീയമാണ്. ഒരു എം പി എന്ന നിലയിൽ അദ്ദേഹം ഈ സമയത്തു കേരളത്തിലെ ജനങ്ങൾക്കു വേണ്ടി ചെയുന്ന കാര്യങ്ങൾക്കു വലിയ കയ്യടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. കോവിഡ് 19 പ്രതിരോധവുമായി ബന്ധപെട്ടു കാസർഗോഡ് ജില്ലക്ക് വേണ്ടി ഒട്ടേറെ സഹായങ്ങൾ അദ്ദേഹം ചെയ്തിരുന്നു. കോവിഡ് 19 ചികിത്സക്കും മറ്റുമായി കാസർഗോഡിന്റെ ആരോഗ്യ രംഗത്തു സുരേഷ് ഗോപി നൽകിയ സംഭാവനകൾ വളരെ വലുതാണ്. അത് കൂടാതെ ഭിന്ന ശേഷിക്കാരനായ ഒരു യുവാവിന്റെ ബാങ്ക് ലോൺ അടച്ചു തീർത്ത സുരേഷ് ഗോപി, മലയാള സിനിമ നിശ്ചലമായതോടെ ദുരിതത്തിലായ കേരളത്തിലെ ഫിലിം റെപ്പുമാരെ സാമ്പത്തികമായി സഹായിച്ചു കൊണ്ടും മുന്നോട്ടു വന്നിരുന്നു. ഇപ്പോഴിതാ ഒരിക്കൽ കൂടി തന്റെ കാരുണ്യ പ്രവർത്തികൊണ്ട് ശ്രദ്ധ നേടുകയാണ് ഈ സൂപ്പർ താരം. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനുശേഷം ഗൾഫിൽനിന്നുള്ള ആദ്യ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു കൊണ്ടാണ് സുരേഷ് ഗോപി മുന്നോട്ടു വന്നത്. ട്യൂമർ രോഗ ബാധിതയായ പാലക്കാട്‌ സ്വദേശിനിയായ സാധികയെ ചികിത്സക്കായി നാട്ടിലെത്തിക്കുന്നത

കൊറോണ രോഗികളെ പരിചരിക്കാൻ റോബോട്ടിനെ എത്തിച്ചു നൽകി ലാലേട്ടൻ

കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊറോണാ വാർഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടുമായി മോഹൻലാലിൻ്റെ വിശ്വശാന്തി ഫൗണ്ടേഷൻ. കേരള സ്റ്റാർട്ട് അപ്പ് മിഷനിലെ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് നിർമ്മിച്ച കർമിബോട്ട് എന്ന റോബോട്ടാണ് വിശ്വശാന്തി ഫൗണ്ടേഷൻ കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ വേണ്ടി എത്തിച്ചിരിക്കുന്നത്. രോഗികൾക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക രോഗികൾ ഉപയോഗിച്ച് പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടർക്ക് വീഡിയോ  കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകൾ. രോഗികളുമായുള്ള ആരോഗ്യ പ്രവർത്തകരുടെ സമ്പർക്കം പരമാവധി കുറയ്ക്കുക PPE കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക  എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഒരിക്കൽ ചിട്ടപ്പെടുത്തി കഴിഞ്ഞാൽ പിന്നെ എല്ലാം സ്വയം ചെയ്യുക എന്നതാണ് റോബോട്ടിന്റെ പ്രവർത്തനരീതി. 25 കിലോയോളം ആണ് കർമ്മി ബോഡിന്റെ ഭാരം വഹിക്കാനുള്ള ശേഷി സെക്കൻഡിൽ ഒരു മീറ്ററോളം വേഗത്തിൽ സഞ്ചരിക്കുവാനും സാധിക്കും. സോപ്പ് ലായനിയും യുവി ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണം ആണ് കർമ്മി

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ യുവതി രംഗത്ത്

ദുൽഖർ സൽമാന്റെ വെയ്ഫ്റെർ പ്രൊഡക്ഷൻ ഹൗസിന്റെ നിർമാണത്തിൽ പുറത്തുവന്ന ആദ്യ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയിരുന്നു ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ജോണി ആന്റണി, കെ പി എസ് സി ലളിത എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നാൽ ഈ ചിത്രത്തിലെ ഒരു രംഗത്തിൽ തന്റെ ചിത്രം അനുവാദമില്ലാതെ പ്രദർശിപ്പിച്ചു എന്ന ആരോപണവുമായി മുംബൈ സ്വദേശിനിയായ ചേതന കപൂർ എന്ന യുവതി രംഗത്തെത്തിയിരിക്കുകയാണ്. രംഗത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതം  ട്വിറ്ററിലൂടെയാണ് യുവതി ഈ കാര്യം വെളിപ്പെടുത്തിയത് ഒരു പബ്ലിക്‌ ഫോറത്തിൽ ബോഡി ഷെയ്മിങ്ങുമായി ബന്ധപ്പെട്ട് തന്റെ ഫോട്ടോ വരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഈ രംഗത്തിന്റെ ഉടമസ്ഥാവകാശം തനിക്ക് തരണമെന്നും യുവതി ആവശ്യപ്പെട്ടു ദുൽഖർ സൽമാനെ ടാഗ് ചെയ്ത് പബ്ലിഷ് ചെയ്ത പോസ്റ്റിൽ ക്ഷമാപണവുമായി ദുൽഖറും രംഗത്തെത്തി. തെറ്റ് സമ്മതിക്കുന്നുവെന്നും ഇത് മനഃപൂർവം ആയിരുന്നില്ലെന്നും ദുൽഖർ പറഞ്ഞു. സംവിധായകൻ

വിജയിയുടെ മകൻ നായകനായി അരങ്ങേറ്റം കുറിക്കുന്നു; ചിത്രത്തിൽ വിജയ് സേതുപതി വില്ലൻ

മറ്റൊരു താരപുത്രൻ കൂടി വെള്ളിത്തിരയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. തമിഴ് സൂപ്പർ താരം വിജയിയുടെ മകൻ ജേസൺ സഞ്ജയ്  നായകനായി അരങ്ങേറാൻ പോകുന്ന ചിത്രത്തിന്റെ ചർച്ചകൾ തമിഴകത്ത് ചൂട് പിടിക്കുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതി ചിത്രം നിർമിക്കുകയും വില്ലനായി ഈ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്യും. ഉപ്പേന എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയിരിക്കും ഈ വരുന്ന ചിത്രം. തെലുങ്ക് വേർഷനിലും വിജയ് സേതുപതി തന്നെയാണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത്. തെലുങ്കിൽ ചിത്രം സംവിധാനം ചെയ്ത ബുച്ചി ബാബു സന തന്നെയാകും തമിഴിലും ചിത്രം സംവിധാനം ചെയ്യുക. മൈത്രി മൂവി മേക്കേർസ് സഹ നിർമാതാക്കൾ ആകും വിജയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച മാസ്റ്റർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഈ ചിത്രത്തെ പറ്റിയുള്ള ചർച്ചകൾ ആരംഭിക്കുന്നത്. ഫിലിം മേക്കിങ്‌ സംബദ്ധമായ കോഴ്സ് പഠിക്കാൻ ഇപ്പോൾ കാനഡയിൽ ആണ് ജേസൺ സഞ്ജയ്. കൊറോണ പ്രതിസന്ധി കഴിയുമ്പോൾ പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടും

'പ്ലീസ് എന്റെ പേരൊന്ന് പറയൂ ?' റോക്കിനോട് കളിദാസിന്റെ അപേക്ഷ

ഇന്ന് ലോക സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് റോക്ക് എന്നറിയപ്പെടുന്ന ഡ്വെയ്ൻ ജോൺസൻ. വേൾഡ് റെസ്ലിങ് മത്സരങ്ങളിലൂടെ ടെലിവിഷനിലെ സൂപ്പർ താരമായി മാറിയ ഡ്വെയ്ൻ ജോൺസൻ റോക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിനു ശേഷം ആക്ഷൻ താരമായി ഹോളിവൂഡിലെത്തിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ലോക സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാളായ അദ്ദേഹത്തിന്റെ ഒരു സോഷ്യൽ മീഡിയ ലൈവ് വീഡിയോയിൽ മലയാളത്തിന്റെ യുവ താരം കാളിദാസ് ജയറാമിട്ട കമന്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്. വലിയ താരങ്ങൾ സോഷ്യൽ മീഡിയയിൽ ലൈവ് വരുമ്പോൾ ആരാധകർ അതിനു താഴെ ഒട്ടേറെ കമെന്റുകളുമായി വരാറുണ്ട്. അവരിൽ പലരുടേയും ആവശ്യം തങ്ങളുടെ പേരൊന്നു പറയാമോ എന്നായിരിക്കും. പലപ്പോഴും താരങ്ങൾ അത് കാണുകയും ആ മെസേജ് ഇടുന്നവരുടെ പേര് പറഞ്ഞു പറയുകയും ചെയ്യും. ഇപ്പോൾ ഇതേ അപേക്ഷയാണ് കാളിദാസ് ജയറാം ഡ്വെയ്ൻ ജോൺസന്റെ ലൈവ് വീഡിയോക്ക് താഴെ കമെന്റ് ആയി ഇട്ടതു. ഏതായാലും കാളിദാസ് ജയറാം ഇട്ട പ്ലീസ് എന്റെ പേരൊന്നു പറയൂ എന്ന കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. നമ്മൾ ആരാധിക്കുന്ന, ഇഷ്ട്ടപെടുന്ന പല താരങ്ങളും

ചലച്ചിത്ര അക്കാദമി ഹ്രസ്വചിത്ര തിരക്കഥ രചന മത്സരം: 50000 രൂപ നിർമാണ സഹായം, രാജ്യാന്തര ഡോക്യുമെന്‍ററി-ഹ്രസ്വ ചലച്ചിത്രമേളയില്‍ പ്രത്യേക പാക്കേജായി പ്രദര്‍ശിപ്പിക്കും

സമാനതകളില്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ദിനങ്ങളില്‍ പ്രത്യാശയും അതിജീവന സന്ദേശവും പകര്‍ന്നുനല്‍കുന്ന ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് കേരളം ചലച്ചിത്ര അക്കാദമി ഹ്രസ്വചിത്ര തിരക്കഥ  രചനാ മത്സരം സംഘടിപ്പിക്കും. ലോക്ക്ഡൗണ്‍ കാലത്ത് കലാകാരന്മാരുടെയും കലാകാരികളുടെയും സര്‍ഗാത്മക ആവിഷ്കാരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, ദുരിതകാലത്തോടുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ കലാപരമായ പ്രതികരണം രേഖപ്പെടുത്തുക എന്നീ സാംസ്കാരിക ദൗത്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മത്സരം. 'ഏകാന്തവാസവും അതിജീവനവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് തിരക്കഥകള്‍ തയ്യാറാക്കേണ്ടത്. കൊറോണ രോഗ വ്യാപനത്തെ തുടര്‍ന്ന് മലയാളികള്‍ അഭിമുഖീകരിക്കുന്ന ഏകാന്തവാസത്തിന്‍റെയും അതിജീവന ശ്രമങ്ങളുടെയും കലാപരമായ ആവിഷ്കാരങ്ങളായിരിക്കണം രചനകള്‍. 10 മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ളതാകണം തിരക്കഥകള്‍. മലയാളത്തിലോ ഇംഗ്ലീഷിലോ സമര്‍പ്പിക്കാം. ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പൊതുവിഭാഗം, വനിതകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി പ്രത്യേക വിഭാഗം ഉണ്ടാകും. ചലച്ചിത്രമേഖലയി

മണി ഹെയ്സ്റ്റ്: പ്രൊഫസറുടെ വേഷപ്പകർച്ചയിൽ മലയാള താരം ജയസൂര്യ

ലോകം മുഴുവൻ ആരാധകരുള്ള സ്പാനിഷ് വെബ്‌സീരിസാണ് 'La Casa De Papel' അഥവാ മണി ഹെയ്സ്റ്റ്. സ്പാനിഷ് ചാനൽ ആയ ആന്റീന 3 യിൽ സംപ്രേഷണം തുടങ്ങിയ സീരീസ് ഓൺലൈൻ ഭീമൻമാരായ നെറ്റ്ഫ്ലിക്‌സ് ഏറ്റെടുത്തതോടെ ലോകം മുഴുവൻ പ്രസിദ്ധി നേടുകയായിരുന്നു. മണി ഹെയ്സ്റ്റിലെ കേന്ദ്ര കഥാപാത്രമായ പ്രൊഫസർ സെർജിയോ മർക്വിന എല്ലാവരുടെയും ഇഷ്ട കഥാപാത്രമാണ്. അലവാരോ മോർടെ എന്ന സ്പാനിഷ് നടൻ ഗംഭീരമാക്കിയ ആ കഥാപാത്രം മിക്ക നടന്മാരുടെയും സ്വപ്ന കഥാപാത്രമായി മാറിക്കഴിഞ്ഞു ഹിന്ദി നടൻ ആയുഷ്മാൻ ഖുറാന താൻ പ്രൊഫസറിനെ പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കാത്തിരിക്കുകയാണെന്ന് ഈയിടെ പറയുകയുണ്ടായി. അതേ പോലെ തന്നെ പ്രൊഫസർ കഥാപാത്രത്തിന് വേണ്ടിയുള്ള തന്റെ സ്വപ്നങ്ങൾ പാതി യാഥാർഥ്യമായി എന്ന് മലയാളത്തിന്റെ പ്രിയതാരം ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് താമിർ ഓക്കെ എന്ന പ്രതിഭ നിർമിച്ച പിക്ചർ ആർട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ജയസൂര്യ പ്രൊഫസർ ആയിട്ടുള്ള തന്റെ വേഷപകർച്ചക്ക് ആഗ്രഹം പ്രകടിപ്പിച്ചത് ജയസൂര്യയുടെ വാക്കുകൾ: "Thamir,making my dreams a partial reality through his art. 🥰🥰🥰 Thamir Okey"

സോഷ്യൽ മീഡിയ മത്സരം: ലാലേട്ടനും ദുൽഖറും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ

ലാലേട്ടനും ദുൽഖർ സൽമാനും സോഷ്യൽ മീഡിയയിൽ ഒന്നാമതെത്താനുള്ള മത്സരം തുടരുകയാണ്. മലയാളത്തിലെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ട്വിറ്റർ അടക്കി വാഴുമ്പോൾ ഇൻസ്റ്റഗ്രാമിൽ മുൻതൂക്കം ദുൽഖർ സൽമാനാണ്. മലയാളം ഇൻഡസ്ട്രിയിലെ പ്രധാനികളായ ഇവരാണ് ഇന്ന് സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്നത്. മോഹൻലാൽ ട്വിറ്റെറിൽ 6 മില്യൺ ഫോളോവേഴ്‌സ് എന്ന നേട്ടം കൈവരിച്ചത് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ്. തെന്നിന്ത്യയിൽ തന്നെ നടന്മാരുടെ പട്ടികയിൽ ട്വിറ്റെർ ഫോളൊവെഴ്സിന്റെ കാര്യത്തിൽ മഹേഷ് ബാബു, ധനുഷ് എന്നിവരുടെ പിന്നിൽ മോഹൻലാലും ഉണ്ട്. ദുൽഖറിന് ട്വിറ്ററിൽ ഉള്ളത് 1.8 മില്യൺ ഫോളോവേഴ്സ് ആണ്. എന്നാൽ ഇൻസ്റ്റഗ്രാമിൽ ദുൽഖർസൽമാൻ രണ്ടു ദിവസങ്ങൾ മുൻപ് 5 മില്യൺ ഫോളോവേഴ്സിനെ പിന്നിട്ടു. ഇതിന്റെ സന്തോഷം പങ്കുവെക്കുവാൻ ദുൽഖർ സൽമാൻ ഇൻസ്റ്റഗ്രാം ലൈവിൽ വന്ന് ആരാധകരുമായി സംവദിച്ചിരുന്നു. മോഹൻലാൽ ഇൻസ്റ്റഗ്രാം എടുത്തിട്ട് കുറെ നാളായില്ലെങ്കിലും ദുൽഖറിനു തൊട്ടുപിന്നാലെ 2.3 മില്യൻ ഫോളോവേഴ്സുമായി അദ്ദേഹവും ഉണ്ട്. ഫേസ്ബുക്കിൽ 5.1 മില്യൺ ലൈക്ക്‌സ് നേടി ദുൽഖർ സൽമാൻ മുന്നിൽ നിൽക്കുമ്പോൾ ഏകദേശം 5 മില്യൺ ലൈക്ക്‌സ് നേടി മോഹൻലാൽ തൊട്ടുപിന്നാലെ ഉണ്ട്. പൃഥ്വിരാജ്

മകന്റെ കൊറോണ ഭേദമായി; കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ എം പദ്മകുമാർ

കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സംവിധായകനായ എം പത്മകുമാറിന്റെ മകൻ കൊറോണ വൈറസിൽ നിന്നും മുക്തനായിരുന്നു. ഈ വിഷയത്തിൽ സർക്കാരിനോടും ഒപ്പം ആരോഗ്യ പ്രവർത്തകരോടും നന്ദി അറിയിക്കുകയാണ് അദ്ദേഹം. പാരിസിൽ വച്ച് കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി സംശയം തോന്നിയതിനാൽ, നാട്ടിൽ തിരിച്ചെത്തി ചികിത്സ തേടുകയായിരുന്നു സംവിധായകന്റെ മകൻ. ഏവർക്കും നന്ദി രേഖപ്പെടുത്തി കൊണ്ട് അദ്ദേഹം കുറിക്കുന്നത് ഇങ്ങനെയാണ്: "Dear all , My son Akash and his colleague Eldho Mathew has been discharged from Kalamassery M C, after the treatment of COVID 19 successfully.. Lots of thanks & Love to the Doctors, nurses and all  other health workers who were dedicated to fight against this disease.. And my love to   the Captain of the entire team our Honourable CM, Sri PINARAYI VIJAYAN, our health Minister Smt. Shylaja teacher, our district Collector S. Suhas and all... This is not just an expression of gratitude, also my pride about my state, my Government which is No: 1  among  the world for leadin

ആര്യ സംവിധായകനും അല്ലു അർജ്ജുനും വീണ്ടും ഒന്നിക്കുന്നു

കൊറോണ വൈറസ് ലോകത്തിൽ മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന ഈ അവസ്ഥയിൽ ഷൂട്ടിങ് എല്ലാം നിർത്തി വെച്ചത് കൊണ്ട് താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്ത അല്ലുഅർജുനെ മലയാളികൾക്ക് മറക്കാനാവില്ല. താരത്തിന്റെ പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ ആരാധകർക്ക് ഒരു സമ്മാനം നൽകിയിരിക്കുകയാണ് അദ്ദേഹം. ആര്യ, ആര്യ 2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുകുമാർ – അല്ലു അർജുൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ‘പുഷ്പ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ റിലീസ് ചെയ്തു. ജനതാ ഗാരേജ്, രംഗസ്ഥലം, അങ്ങ് വൈകുണ്ഠപുരത്ത്‌ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമാണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതമൊരുക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ അല്ലു അർജുൻ കഴിഞ്ഞവർഷം പ്രളയം വന്നപ്പോഴും മലയാളികളെ സഹായിച്ചിരുന്നു.

ദളപതി 65: കാജൽ അഗർവാളും പൂജ ഹെഗ്ഡെയും നായികമാർ

വിജയ്-ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ റിലീസ് കൊറോണ പ്രതിസന്ധി ഘട്ടത്തിൽ അനിശ്ചിതമായി നീളുകയാണ്. എന്നാൽ ദളപതിയുടെ 65ആമത്തെ ചിത്രത്തെ പറ്റിയുള്ള ചർച്ചകൾ തമിഴകത്ത് ചൂട്‌ പിടിക്കുകയാണ് എ ആർ മുരുഗദോസ് ആണ് ദളപതി 65 സംവിധാനം ചെയ്യുക. നിർമാണ രംഗത്തെ വമ്പന്മാരായ സൺ പിക്ചേർസ്‌  ചിത്രം നിർമിക്കും. വിജയുടെ ഹിറ്റ് ചിത്രമായിരുന്ന തുപ്പാക്കിയുടെ രണ്ടാം ഭാഗമായിട്ടായിരിക്കും പുതിയ ചിത്രം വരുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട് ചിത്രത്തിൽ ഒരു നായിക പൂജ ഹെഗ്‌ഡെയും മറ്റൊരു നായിക കാജൽ അഗർവാളും ആയിരിക്കും. പൂജ ഹെഗ്‌ഡെയുടെ വിജയിയോടൊപ്പമുള്ള ആദ്യ ചിത്രമായിരിക്കും ഇത്. കാജൽ അഗർവാൾ തുപ്പാക്കിയിൽ വിജയിയുടെ നായികയായിരുന്നു. തുപ്പാക്കിയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം വരുന്നതെങ്കിൽ അത്‌ നടൻ വിജയിയുടെ കരിയറിലെ മറ്റൊരു പൊൻതൂവലാകും. ഇതുവരെ വിജയിയുടെ ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങിയിട്ടില്ല എന്നതാണ് കാരണം. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം

അഞ്ചാം പാതിരാ ടെലിവിഷൻ സ്ക്രീനുകളിലേക്ക്

2020ൽ മലയാള സിനിമയ്ക്ക് കിട്ടിയ സമ്മാനമായിരുന്നു മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ 'അഞ്ചാം പാതിരാ'. ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിച്ച ഈ ചിത്രം മോളിവുഡിലെ ത്രില്ലർ ചിത്രങ്ങളുടെ മുഖമുദ്ര തന്നെ മാറ്റി കളഞ്ഞു. കുഞ്ചാക്കോ ബോബൻ പ്രധാന വേഷം അവതരിപ്പിച്ച 'അഞ്ചാം പാതിരാ' ബ്ലോക്ക്ബസ്റ്റർ വിജയവും സ്വന്തമാക്കിയിരുന്നു. ഏപ്രിൽ 14 വരെ രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ ഓൺലൈൻ സ്ട്രീമിംഗിന് ഇക്കാലയളവിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ 'അഞ്ചാം പാതിരാ' യുടെ ഓൺലൈൻ റിലീസ്‌ ഉടൻ ഉണ്ടാകുമോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് അതിന്റെ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് മറുപടിയാണ് മിഥുൻ മാനുവൽ തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നത്. ഇപ്പോഴിതാ ചിത്രം നേരിട്ട് ടെലിവിഷൻ സ്ക്രീനുകളിലേക്ക് എത്തുകയാണ്. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സൂര്യ ടിവി യിലൂടെ ഏപ്രിൽ 10 ന് വൈകിട്ട് 6:30 നാണ് അഞ്ചാം പാതിരയുടെ ടെലിവിഷൻ റിലീസ്.

ലോക്ക്ഡൗൺ വിരസതയകറ്റാൻ സാംസ്കാരിക വകുപ്പ് വക പാട്ടുമത്സരം

ലോക്ക്ഡൗൺ വിരസതയകറ്റാൻ കേരളസംസ്ഥാന സാംസ്‌കാരിക വകുപ്പും മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയും ചേർന്ന് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു മാപ്പിളപ്പാട്ട് പാടി മൊബൈലിൽ പകർത്തി വീഡിയോയും ജനന തീയതി തെളിയിക്കുന്ന രേഖയുടെ ചിത്രവും ചേർത്ത് +91 92071 73451 എന്ന വാട്‌സ്ആപ്പ്‌ നമ്പറിലേക്ക് അയയ്ക്കൂ സമ്മാനങ്ങളും സാക്ഷ്യപത്രവും നേടൂ വിഭാഗങ്ങൾ: 1. ബാല്യം- 12 വയസ്സ് വരെ 2. കൗമാരം- 13-19 വയസ്സ് വരെ 3. യൗവ്വനം- 20-35 വയസ്സ് വരെ 4. പൊതു വിഭാഗം- 36 വയസ്സ് മുതൽ നിബന്ധനകൾ: പാട്ടുകാർക്ക് 2 പാട്ടുകൾ പാടി അയക്കാം (ട്രഡീഷനൽ & ജനപ്രിയ ഗാനം) വായ്പ്പാട്ട് മാത്രമാണ് സ്വീകാര്യം മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖരായ ഫിറോസ് ബാബു, മുക്കം സാജിത, ഫൈസൽ എളേറ്റിൽ തുടങ്ങിയവർ വിധി നിർണയിക്കുന്നു അവസാന തീയതി: ഏപ്രിൽ 10

ഈ കോറോണക്കാലത്തും ഈ മലയാള ചിത്രം മുടക്കമില്ലാതെ ഷൂട്ടിങ് തുടരുന്നു

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചലച്ചിത്ര മേഖല ഉള്‍പ്പെടെ പൂര്‍ണമായും സ്തംഭിക്കപ്പെട്ടപ്പോള്‍ ഇതൊന്നും ബാധിക്കാതെ ചിത്രീകരണം തുടരുന്നൊരു മലയാള ചിത്രമുണ്ട്. കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ചിത്രീകരിക്കുന്ന സിനിമ. സിനിമയുടെ പേരും രാജ്യത്തിന്റെ പേര് തന്നെയാണ് ജിബൂട്ടി. മാര്‍ച്ച് 5ന് തുടങ്ങിയ ചിത്രീകരണം ഏപ്രില്‍ 19 വരെ തുടരുമെന്ന് സിനിമ നിര്‍മ്മാണ നിര്‍വഹണ ചുമതലയുള്ള സഞ്ജയ് പടിയൂര്‍ പ്രതികരിച്ചു. ജിബൂട്ടിയില്‍ കൊവിഡ് 19 നിയന്ത്രണങ്ങളും സിനിമ ചിത്രീകരിക്കുന്ന ജനവാസ മേഖലയില്‍ നിന്ന് ഏറെ അകലെയാണ്. നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍, അമിത് ചക്കാലക്കല്‍, ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ജിബൂട്ടിയിലെ ലൊക്കേഷനിലാണ്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായിരുന്നു ഉപ്പും മുളകും പ്രധാന എപ്പിസോഡുകള്‍ ഒരുക്കിയ എസ് ജെ സിനു ആണ് ജിബൂട്ടിയുടെ സംവിധായകന്‍. ജിബൂട്ടിയിലെ മലയാളി വ്യവസായികളായ ജോബി പി സാമും സ്വീറ്റി മരിയയും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ജിബൂട്ടിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതായിരിക്കും സിനിമ. ചിത്രത്തിന്റെ ലോഞ്ചിനായി രാജ്യത്തെ ന

Facebook

Recommended Calls

ദുരൂഹതകളുടെ ചുരുളുകളുമായി "രണ്ട് രഹസ്യങ്ങൾ

  ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "രണ്ട് രഹസ്യങ്ങൾ". ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എൻ്റർടെയിൻമെൻ്റ് എന്നിവയുടെ ബാനറിൽ വിജയകുമാർ പ്രഭാകരൻ, അജിത്കുമാർ രവീന്ദ്രൻ, സാക്കിർ അലി എന്നിവർ ചേർന്നാണ്. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങൾ.ചിത്രത്തിൻ്റെ പോസ്റ്റർ റിലീസായി.ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മഞ്ജു വാര്യർ, ഇന്ദ്രജിത്, സിദ്ദിഖ്, ആഷിഖ് അബു, അപ്പാനി ശരത്, Rj ഷാൻ, പാരിസ് ലക്ഷ്മി എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിൻ്റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. ജോമോൻ തോമസ്,അബ്ദുൾ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം.

'ചെരാതുകൾ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  ആറു കഥകൾ ചേർന്ന "ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഓടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ മലയാളത്തിലെ പ്രിയ താരങളായ മമ്മൂട്ടി, സുരേഷ്പു ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്ന് പുറത്തുവിട്ടു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത്‌ ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ട്രെയ്‌ലർ ഇതാ : മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത്‌ അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി.ആർ.ഓ - പി.ശിവപ്രസാദ്, ഡ

റിലീസിന് മുൻപേ മലയാള ചിത്രത്തിന്റെ ബോളിവുഡ് അവകാശം വിറ്റു

  ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. മോളിവുഡിൽ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കുന്നത്. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രം കണ്ണൻ താമരക്കുളം തന്നെ ബോളിവുഡിൽ സംവിധാനം ചെയ്യും. മലയാളത്തിൽ എത്തുന്ന "ഉടുമ്പ്"ൽ സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്‌സ്റ്റനും,യാമി സോനയുമാണ് നായികമാർ. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. ചിത്രത്തിൽ മൻരാജ്, ബൈജു, മുഹമ്മദ് ഫൈസൽ, ജിബിൻ സാബ്, പോൾ താടിക്കാരൻ, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍

സാമന്തയുടെ നായകനായി ദേവ് മോഹൻ എത്തുന്നു

  'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തുകയും കേരളക്കരയുടെ സ്വന്തം സൂഫിയായി മാറുകയും ചെയ്ത നടനാണ് ദേവ് മോഹൻ. ഇപ്പോഴിതാ ബിഗ് ബജറ്റിൽ ഒരുങ്ങുന്ന പാൻ ഇന്ത്യ ചിത്രം 'ശാകുന്തള'ത്തിൽ സാമന്തയുടെ നായകനായി എത്തുകയാണ് അദ്ദേഹം. സാമന്ത തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പുരാണകഥയെ ആസ്പദമാക്കിക്കൊണ്ട് സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന സിനിമയാണ് ‘ശാകുന്തളം’. ചിത്രത്തിൽ ശകുന്തളയായി സാമന്തയും ദുഷ്യന്തനായി മലയാളി താരം ദേവ് മോഹനുമാണ് അഭിനയിക്കുന്നത്. ഏകദേശം150 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിലാണ് ദേവ് മോഹൻ ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണവും തൃശൂരിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈം വഴിയാണ് റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിബി19 നാണ് ആമസോൺ പ്രൈം വഴി പുറത്തിറങ്ങുക. ചിത്രത്തിന്റെ ട്രെയ്ലർ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാർ, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.

'നിഴൽ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് "നിഴൽ". തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴലിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഏപ്രില്‍ 4ന് ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.   ചിത്രത്തിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള ആയി നയൻസും ക്യാമറക്ക് മുന്നിലെത്തുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍,

ചെമ്പന്‍ വിനോദിന്‍റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു

സിനിമ താരം ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. വിനയ് ഫോര്‍ട്ട് നായകനായ ഹിറ്റ് ചിത്രം  'തമാശ'യ്ക്കു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് 'ഭീമന്റെ വഴി' എന്നാണ്. ചെമ്പന്‍ വിനോദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കുറ്റിപ്പുറത്താണ് ആരംഭിച്ചത്. ആഷിക് അബു, റീമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ലോക്ക് ഡൗണിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രവും.  മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട് ' അപ്പു ഭട്ടതിരി സംവിധാനം ചെയ്ത 'നിഴൽ' എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ അവസാനമായി അഭിനയിച്ചത്. അഷ്റഫ് ഹംസ സംവിധാനം ചെയ്ത വിനയ് ഫോർട്ട് ചിത്രം 'തമാശ'യുടെ സഹനിർമാണവും ചെമ്പൻ വിനോദായിരുന്നു.

'കോൾഡ് കേസ്' ഒ.ടി.ടി റിലീസിന് ?

  പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോൾഡ് കേസ് '. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ അതിഥി ബാലനാണ് നായിക. പൃഥ്വിരാജ് പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ ചിത്രം തീയറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് ഒ.ടി.ടി റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം ഏഷ്യാനെറ്റിനാണ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കുന്ന സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ചേർന്നാണ്. ശ്രീനാഥ്.വി.നാഥ്‌ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച നടൻ അനിൽ നെടുമങ്ങാടും 'കോൾഡ് കേസി'ൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

മലയാളം വെബ് സീരീസ് ഒ.ടി.ടി റിലീസ് ചെയ്യുന്നു

  വൻ താരനിരയുമായി എത്തുന്ന മലയാളം വെബ് സീരീസ് 'ഇൻസ്റ്റാഗ്രാമം' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ആസിഫ് അലി നായകനായ 'ബി.ടെക് ' സംവിധാനം ചെയ്ത മൃദുൽ നായരാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്. ബോളിവുഡ് താരങ്ങളായ ദിശ പതാനി, അർജുൻ കപൂർ, ജാക്വലിൻ ഫെർണാണ്ടസ് തെന്നിന്ത്യൻ താരം തമന്ന എന്നിവർ ചേർന്ന് പുറത്തിറക്കിയ 'ഇൻസ്റ്റാഗ്രാമ'ത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഡോ.ലീന.എസ് നിർമിക്കുന്ന ഈ വെബ് സീരിസ് നീ സ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുകയാണ്. റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദീപക് പറമ്പോൽ, ബാലു വർഗീസ്, അർജുൻ അശോകൻ, ഗണപതി, സുബീഷ്, സാബുമോൻ, അലൻസിയർ, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവർ വേഷമിടുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, സിദ്ധാർഥ് മേനോൻ, ഡെയ്‌ൻ ഡേവിസ്, അദിതി രവി, ശ്രിന്ദ, സാനിയ അയ്യപ്പൻ എന്നിവർ സ്‌പെഷൽ അപ്പിയറൻസായി എത്തുന്നു. ജെ. രാമകൃഷ്ണയും മൃദുൽ നായരും ചേർന്നാണ് വെബ് സീരീസിന്റെ രചന നിർവഹിച്ചത്. അരുൺ ജെയിംസ്, പവി. കെ.പവൻ, ധനേഷ് രവീന്ദ്രൻ എന്നിവർ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിങും നിർവഹിക്കുന്നു.

ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  ഫഹദ് ഫാസിൽ നായകനാകുന്ന നസീർ യൂസഫ് ഇസുദ്ദീൻ ചിത്രം 'ഇരുളി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നെറ്റ് ഫ്ലിക്സ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സീ യു സൂണി'ന് ശേഷം ഫഹദും ദർശനയും ഒന്നിക്കുന്ന ഈ ചിത്രം ഏപ്രിൽ രണ്ടിനാണ് നെറ്റ് ഫ്ലിക്സ് വഴി ഒ.ടി.ടി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് നെറ്റ് ഫ്ലിക്സിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടു. ആന്റോ ജോസഫ് ഫിലിം കമ്പനി, പ്ലാൻ ജെ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ജോമോൻ ടി ജോൺ-ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ കുട്ടിക്കാനത്താണ് ലൊക്കേഷനാക്കിയിരുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.