Skip to main content

Posts

Showing posts from March, 2020

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ആടുജീവിതം ഷൂട്ടിംഗ് അനുമതി റദ്ദാക്കി: പൃഥ്വിരാജ് അടക്കം 58 പേർ ജോർദാൻ മരുഭൂമിയിൽ കുടുങ്ങിക്കിടക്കുന്നു

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോർദാനിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കൊവിഡ് 19 കര്‍ഫ്യൂവിനെ തുടര്‍ന്ന് ഇപ്പോൾ ഷൂട്ടിംഗ് നിർത്തി വെക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. കര്‍ഫ്യൂ കര്‍ശനമാക്കിയതിന്റെ ഭാഗമായി ഷൂട്ടിംഗ് അനുമതി റദ്ദാക്കുകയും തുടര്‍ന്ന് പൃഥ്വിരാജ് സുകുമാരനും ബ്ലെസിയും ഉള്‍പ്പെടെ 58 അംഗ സംഘം അവിടെ കുടുങ്ങുകയും ചെയ്തു. ഇക്കാര്യം അറിയിച്ച് ബ്ലസി ഫിലിം ചേംബറിന് കത്തയക്കുകയും പൃഥ്വിരാജിനെയും ബ്ലെസിയെയും സംഘത്തെയും നാട്ടിലേക്ക് മടങ്ങാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഫിലിം ചേംബര്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രമന്ത്രി വി മുരളീധരനും കത്തയക്കുകയും ചെയ്തു. ഈ സംഭവത്തിൽ കേന്ദ്രവിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ടിരുന്നു. സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പെടെ 58 അംഗസംഘമാണ് ജോര്‍ദ്ദനിലെ വാദിറം മരുഭൂമിയല്‍ ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപിക്കുന്ന ഈ സാഹചര്യത്തിലും വിദേശ കാര്യമന്ത്രാലയം ഇടപെട്ട് ഏപ്രിൽ 10 വരെ ചിത്രീകരണത്തിനുള്ള അനുമതി നീട്ടുകയായിരുന്നു. ലോക്ക് ഡൗൺ കർശനമാക്കിയതിന് പിന്നാലെയാണ് ഈ അനുമതി റദ്

പൊതുഇടങ്ങൾ അണുവിമുക്തമാക്കൻ തല അജിത് ഉപദേഷ്ടാവായിട്ടുള്ള ടീം ദക്ഷയുടെ ഡ്രോണുകൾ

ഏപ്രിൽ 14വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുക്കുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങൾ അണുവിമുക്തമാക്കുന്നത്തിന്റെ തിരക്കിലാണ് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും. തമിഴ്നാട് സർക്കാരും ഇങ്ങനെയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്. എന്നാൽ തമിഴ്നാട് സർക്കാരിന് വെല്ലുവിളിയായി വലിയ വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത ഒരുപാട് ഇടങ്ങൾ ഉണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് അണുനശീകരണം നടത്തുകയാണിപ്പോൾ. തമിഴ് സിനിമാതാരം അജിത് ഉപദേഷ്ടാവായിട്ടുള്ള ദക്ഷ എന്ന ടീമുമായി സഹകരിച്ചാണ് സർക്കാരിന്റെ ഈ പ്രവർത്തനം. കഴിഞ്ഞ വർഷം ഡ്രോൺ ഒളിംപിക്‌സിൽ മെഡലുകൾ സ്വന്തമാക്കിയ ടീമാണ് മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എഴുപത് പേരടങ്ങുന്ന ടീം ദക്ഷ. കൃഷി ആവശ്യങ്ങൾക്കും സുരക്ഷയ്ക്കുമാണ് ഇവർ പ്രധാനമായും ഡ്രോണുകൾ ഉണ്ടാക്കുന്നത്. ഇപ്പോൾ സർക്കാരുമായി സഹകരിച്ച് അനുനശീകരണത്തിന് ഉപയോഗിക്കുന്നത് രൂപമാറ്റം വരുത്തിയ ഡ്രോണുകളാണ്. പെട്രോൾ ഉപയോഗിച്ച് പറക്കുന്ന ഡ്രോണുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഏകദേശം മൂന്ന് ലക്ഷം സ്ക്വയർ മീറ്ററിൽ 900 ലിറ്റർ അണുനാശിനി ഉപയോഗിച്ചതായി ടീം ദക്ഷയുടെ പ്രോജക്ട് അസ്സോസിയേറ്റ് അരുൾ സെൻകൻ പറഞ്ഞു. നടൻ അജിത് നാട്

സ്ഫടികത്തിന് ഇന്ന് 25 വയസ്സ്; റീ റിലീസിന് വേണ്ടി ലാലേട്ടനും ചിത്രയും വീണ്ടും പാടുന്നു

1995 മാര്‍ച്ച് 30ന് ഭദ്രൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ചിത്രമാണ് സ്ഫടികം. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു അത്. ആടുതോമ എന്ന കഥാപാത്രത്തിൽ എത്തിയ മോഹൻലാൽ നിരവധി ആരാധകരെ സമ്പാദിച്ചു. ഈ മാർച്ച് 30ന് സ്ഫടികം അതിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. ഈ വേളയിൽ മനോരമ ഓണ്ലൈനിന് നൽകിയ അഭിമുഖത്തിൽ വീണ്ടും സ്ഫടികം എത്തുകയാണ് എന്ന വാർത്ത ഭദ്രൻ തന്നെ ആരാധകരെ അറിയിക്കുകയാണ്. ചിത്രത്തിനായി മോഹൻലാലും ചിത്രയും വീണ്ടും പാടുകയാണ്. പ്രസാദ് ലാബിലാണ് റിസ്റ്റൊറേഷന്‍ ജോലികളും ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിൽ ശബ്ദമിശ്രണവും നടക്കും. പല സ്കൂളുകളിലും കോളേജുകളിലും എത്തുമ്പോൾ കുട്ടികൾ ആവേശത്തോടെ ആടുതോമയെക്കുറിച്ച് ചോദിക്കുമെന്നും അത് തിയേറ്ററിൽ പോയി കാണാൻ പറ്റാത്തതിന്റെ സങ്കടം അവർ പ്രകടിപ്പിക്കുന്നു എന്നും ഭദ്രൻ പറയുന്നു. അങ്ങനെ എല്ലാവരുടെയും ചോദ്യം കൂടി വന്നപ്പോൾ ആണ് എന്തുകൊണ്ട് ഇതൊരു പുതിയ തിയേറ്റർ അനുഭവം ആയി ഒരുക്കി കൂടാ എന്ന ചിന്ത ഉണ്ടായതെന്നും ഭദ്രൻ പറയുന്നു. സിനിമയുടെ നെഗറ്റീവിന് കാലപ്പഴക്കം കൊണ്ടുണ്ടായ കേടുപാടുകള്‍ പരിഹരിക്കാന്‍ സാങ്കേതിക വിദ

കോറോണയെ തുരത്താൻ കേരളത്തിലെ യുവാക്കൾക്കൊപ്പം പോരാടാൻ ടോവിനോയും സണ്ണി വെയ്നും

ലോകം മുഴുവൻ ഇപ്പോൾ കൊറോണ വൈറസിനോട് പൊരുതിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഒപ്പം നമ്മുടെ കൊച്ചു കേരളവും വളരെ ശ്കതമായ രീതിയിൽ തന്നെ കോവിഡ് 19 എന്ന രോഗത്തെ പ്രതിരോധിക്കാനും ഇവിടെ നിന്ന് തുടച്ചു നീക്കാനുമുള്ള അശ്രാന്ത പരിശ്രമത്തിലാണ്. ഡോക്ടർമാർ, നേഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവർക്കൊപ്പം കേരളത്തിലെ ഒട്ടേറെ യുവാക്കളേയും ഈ പോരാട്ടത്തിൽ പങ്കെടുക്കാൻ നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ക്ഷണിച്ചിരുന്നു. അതിനു വേണ്ടി രജിസ്റ്റർ ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 22 വയസ്സിനും നാൽപ്പതു വയസ്സിനും ഇടയ്ക്കു പ്രായമുള്ള യുവാക്കളോടാണ് താല്പര്യമുണ്ടെങ്കിൽ ഇതിന്റെ ഭാഗമാകാൻ അദ്ദേഹം ആഹ്വനം ചെയ്തത്. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു ആയിര കണക്കിന് യുവാക്കളാണ് ഇതിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ യുവ താരങ്ങളും അതിന്റെ ഭാഗമായി എത്തുകയാണ്. കേരളം പ്രളയ ദുരിതത്തിൽ അകപ്പെട്ട സമയത്തും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച യുവ താരങ്ങളായ ടോവിനോ തോമസും സണ്ണി വെയ്‌നുമാണ് ഇപ്പോഴും തങ്ങൾ തയ്യാറാണ് എന്ന് പറഞ്ഞു മുന്നോട്ടു വന്നിരിക്കുന്നത്. ഇവർ

ലണ്ടനിൽ നിന്നും വന്ന സുരേഷ് ഗോപിയുടെ മകൻ ക്വാരൻടൈനിൽ; പൊലീസിന് നിയന്ത്രിക്കാൻ പറ്റാതെ വന്നാൽ വരാൻ പോകുന്നത് പട്ടാളമാണ്

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ ആയിരിക്കുകയാണ്. ഈ അവസരത്തിൽ ആരോടും പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടും പുറത്തിറങ്ങുന്ന ആളുകളെ നിയന്ത്രിക്കാനായി പോലീസ് നിർബന്ധിതരാവുകയാണ്. അങ്ങനെ നിയമം തെറ്റിച്ച് പുറത്തിറങ്ങി നടക്കുന്നവരോട് മോശമായ രീതിയിൽ സംസാരിച്ചാലും അതിൽ തെറ്റില്ല എന്ന് ഇപ്പോൾ പറയുകയാണ് സുരേഷ് ഗോപി എംപി. മനോരമ ന്യൂസ് ചർച്ചയിലാണ് താരം തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. അങ്ങനെ നടക്കുന്നവരോട് കുറച്ചു മോശമായ രീതിയിൽ സംസാരിക്കേണ്ടി വരും എന്നും അതിൽ മുഖ്യമന്ത്രി പോലീസുകാർക്ക് നിയന്ത്രണങ്ങൾ അധികം വെക്കേണ്ടത് ഇല്ലെന്നും സുരേഷ്ഗോപി പറയുന്നു. ‘മോശമായ ഭാഷകൾ ഉപയോഗിച്ചോളൂ, ശരീരത്തിലെ അവയവങ്ങള്‍ക്ക് പരുക്കേല്‍ക്കാതെ തല്ലുന്നതിലും കുഴപ്പമില്ല. തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ല. അക്കാര്യത്തിൽ മുഖ്യമന്ത്രി, പൊലീസിന് മുന്നില്‍ ഒരു പാട് നിയന്ത്രണം വയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഈ സേനയെ കയ്യെടുത്ത് കുമ്പിടണം.’ ‘ഈ ലോകത്തിനു വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നത്. പൊലീസിന് നിയന്ത്രിക്കാന്‍ പറ്റില്ലാതെ വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്. അവര്‍ക്ക് മലയാളിയെയും തമിഴനെയ

മമ്മൂട്ടിക്ക് ഈ വർഷത്തെ ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാർഡ്

മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞ വർഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. ഒരുപാട് നിരൂപ പ്രശംസകളും ബോക്സ് ഓഫീസിൽ വിജയം കൈവരിച്ചാണ് ചിത്രം മടങ്ങിയത്. ഒരുപാട് യുവതാരങ്ങളും മമ്മൂട്ടിയോടൊപ്പം പ്രധാന വേഷം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഷൈൻ ടോം ചാക്കോ, അർജ്ജുൻ അശോകൻ, ഗ്രിഗറി, റോണി ഡേവിഡ്, ലൂക്മാൻ തുടങ്ങിയ യുവതാരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഉണ്ട എന്ന ചിത്രത്തെ തേടി പുരസ്‌ക്കാരങ്ങളും അടുത്തിടെ എത്തിയിരുന്നു. ഉണ്ടയിലെ വേറിട്ട പ്രകടനത്തിന് ആദ്യമായി മമ്മൂട്ടിയ്ക്ക് ഈ വർഷം ഒരു അവാർഡ് ലഭിച്ചിരിക്കുകയാണ്. ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാർഡ്സിലെ മികച്ച നടനുള്ള പുരസ്കാരമാണ് മമ്മൂട്ടിയെ തേടിയെത്തിരിക്കുന്നത്. പല ഭാഷകളിലായി വിജയികളെ തിരഞ്ഞിടുക്കുന്ന ഈ ഫിലിം അവാർഡ്സിൽ മലയാളത്തിൽ നിന്ന് അർഹനായത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തിരിക്കുന്ന ഒരു ചിത്രം തന്നെയായിരിക്കും ഉണ്ട. പതിവ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി നായകന് ചിത്രത്തിൽ ഹീറോയിസം രംഗങ്ങൾ ഒന്നും തന്നെയില്ല. പോലീസ്ക്കാരുടെ ജീവിതം വളരെ റിയലിസ്റ്റിക്കായാണ് അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി- ഖാലിദ് റഹ്മാ

ഇങ്ങനെയൊരു മുഖ്യമന്ത്രിയ്ക്ക് കീഴിൽ നമ്മൾ സുരക്ഷിതരാണ് - മോഹൻലാൽ

കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ഏറ്റവും മികച്ച രീതിയിലുള്ള നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽ നിന്നും വരെ പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രിയെ പ്രശംസിച്ചു കൊണ്ട് നടൻ മോഹൻലാലും രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് ഇതാ :- മനുഷ്യർ വീടുകളിൽ ഒതുങ്ങുമ്പോൾ പട്ടിണിയിലാവുന്ന വളർത്തുമൃഗങ്ങളെ , തെരുവുകളിൽ മനുഷ്യർ ഇല്ലാതാവുമ്പോൾ  വിശന്നുവലയുന്ന തെരുവുനായ്ക്കളെ , ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോൾ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ.......  അരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളിൽ ഒരു മുഖ്യമന്ത്രി ഓർത്തെടുത്ത് കരുതലോടെ ചേർത്തു നിർത്തുന്നത്! നമ്മൾ ഭാഗ്യവാന്മാരാണ്.. മഹാരാജ്യത്തിൻ്റെ സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്. പക്ഷേ, നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പ

അഞ്ചാം പാതിരയുടെ ഡിജിറ്റൽ റീലീസ് ഉടനെയൊ? മറുപടിയുമായി മിഥുൻ മാനുവൽ തോമസ്

2020ൽ മലയാള സിനിമയ്ക്ക് കിട്ടിയ സമ്മാനമായിരുന്നു മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ 'അഞ്ചാം പാതിരാ'. ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിച്ച ഈ ചിത്രം മോളിവുഡിലെ ത്രില്ലർ ചിത്രങ്ങളുടെ മുഖമുദ്ര തന്നെ മാറ്റി കളഞ്ഞു. കുഞ്ചാക്കോ ബോബൻ പ്രധാന വേഷം അവതരിപ്പിച്ച 'അഞ്ചാം പാതിരാ' ബ്ലോക്ക്ബസ്റ്റർ വിജയവും സ്വന്തമാക്കിയിരുന്നു. ഏപ്രിൽ 14 വരെ രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ ഓൺലൈൻ സ്ട്രീമിംഗിന് ഇക്കാലയളവിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ 'അഞ്ചാം പാതിരാ' യുടെ ഓൺലൈൻ റിലീസ്‌ ഉടൻ ഉണ്ടാകുമോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് മിഥുൻ മാനുവൽ തോമസ് ഇതിന് മറുപടി നൽകിയത്. ഫേസ്ബുക്ക് പോസ്റ്റ് ഇതാ: 'വീടുകളിൽ അടച്ചിരിക്കുന്ന അവസ്ഥയിൽ സിനിമ / സീരീസ് തന്നെയാണ് ഭൂരിഭാഗം ആളുകളുടെയും എന്റർടൈൻമെന്റ്.. !! അതുകൊണ്ട് തന്നെ  'അഞ്ചാം പാതിരാ' DVD/ഡിജിറ്റൽ റിലീസ് അന്വേഷിച്ചു ധാരാളം മെസ്സേജുകൾ വരുന്നുണ്ട്. പൊതു ഉത്തരം പോസ്റ്റാമെന്നു കരുതുന്നു - DVD റിലീസ

ഒരു ക്ലാസ്സ്‌മേറ്റസ് റീ യൂണിയൻ !

ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മിക്ക സിനിമാതാരങ്ങളും ഷൂട്ടിങ് നിർത്തി വീട്ടിലാണ്‌. എന്നാൽ ജോർദാൻ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ഇപ്പോഴും സിനിമാ ഷൂട്ടിംഗിലാണ് പൃഥ്വിരാജ്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിന്റെ ഷൂട്ടിങ് ജോർദനിലെ മരുഭൂമിയിലാണ് പുരോഗമിക്കുന്നത്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഒരു രസകരമായ കാര്യം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ലാൽജോസ് സംവിധാനം ചെയ്ത ക്ലാസ്സ്‌മേറ്റസ് എന്ന ചിത്രത്തിലെ പീയുസ്, സുകു, മുരളി, സതീശൻ എന്നീ കഥാപാത്രങ്ങളെ അത്ര പെട്ടെന്ന് നമുക്ക് മറക്കാൻ കഴിയില്ല. ഇപ്പോഴിതാ അവർ വീണ്ടും ഒന്നിച്ചിരിക്കുകയാണ്, വീഡിയോ കോൾ വഴി. ജോർദാനിൽ നിന്നും പൃഥ്വിരാജും കൊച്ചിയിൽ നിന്നും ഇന്ദ്രജിത്തും ജയസൂര്യയും കൂടാതെ ചെന്നൈയിൽ നിന്നും നരേനുമാണ് വീഡിയോ കോളിൽ ഉണ്ടായിരുന്നത്. 'ക്ലാസ്സ്‌മേറ്റസ് റീയൂണിയൻ' എന്ന ടാഗ് ലൈനോട്‌ കൂടിയാണ് പൃഥ്വിരാജ് ഈ വീഡിയോ കോളിന്റെ സ്ക്രീൻ ഷോട്ട് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചത്.

ലോക്ക് ഡൗൺ സമയത്ത് ഹിറ്റ് സീരിയൽ വീണ്ടും ടെലികാസ്റ്റ് ചെയ്യാനൊരുങ്ങി ദൂരദർശൻ

ലോക്ക് ഡൗൺ സമയത്ത് വീട്ടിലിരിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രി പ്രകാശ് ജാവ്ദേക്കർ. ദൂരദർശന്റെ എക്കാലത്തെയും ഹിറ്റ് സീരിയലായ 'രാമായണം' മാർച്ച് 28 ശനിയാഴ്ച മുതൽ വീണ്ടും ടെലികാസ്റ്റ് ചെയ്യുന്നു. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ലോക്ക് ഡൗൺ സമയത്ത് എക്കാലത്തെയും ഹിറ്റ് സീരിയലുകളായ രാമായണവും, മഹാഭാരതവും വീണ്ടും ടെലികാസ്റ്റ് ചെയ്യണമെന്ന് സോഷ്യൽ മീഡിയയിൽ കൂടി ഒരുപാട് പേർ ആവശ്യപ്പെട്ടിതനുസരിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഇതിൽ രാമായണത്തിന്റെ ടെലികാസ്റ്റിങ്ങാണ് ശനിയാഴ്ച ആരംഭിക്കുന്നത്. രാവിലെ 9:00am മുതൽ 10:00am വരെയും രാത്രി 9:00pm മുതൽ 10:00pm വരെയുമാണ് എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്യുക. മഹാഭാരതത്തിന്റെ ടെലിക്കേസ്റ്റിംങും ഉടൻ ആരംഭിക്കുമെന്ന് പ്രസർ ഭാരതി സിഇഒ ശശി ശേഖർ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. 

കലാകാരന്മാർക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് വിനയന്റെ കത്ത്

ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ദിവസ വേതനക്കാരാണ്. ഇതിൽ തന്നെ ഒരു വലിയ വിഭാഗം കലാമേഖലയിൽ ഉള്ളവരാണ്. ഇപ്പോഴിതാ അവർക്ക് സഹായം അഭ്യർത്ഥിച്ചു കൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്തയിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. വിനയൻ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കത്തിന്റെ പൂർണ രൂപം ഇതാ:- ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അറിയുന്നതിന്. സർ, കൊറോണ വൈറസിന്റെ ഭീതീജനകമായ അന്തരീക്ഷത്തിൽ സംസ്ഥാനം ലോക്ക്  ഔട്ടിലേക്ക്  പോയിരിക്കുന്ന സാഹചര്യമാണല്ലോ ഇന്നുള്ളത്. ഈ മഹാമാരിയെ അതിജീവിക്കാനും ലോക്ക് ഔട്ട് കാലം തൊഴിൽ നഷ്ടപ്പെട്ട സാധാരണക്കാർക്ക് സമാശ്വാസമേകാനും  അക്ഷീണം  പരിശ്രമിക്കുന്ന കേരള  സർക്കാരിനും അതിന്  നേതൃത്വം  നൽകുന്ന മുഖ്യമന്ത്രിയെയും  ആദ്യമായ്‌ അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കട്ടെ.                        എല്ലാ  വിഭാഗം  ജനങ്ങളും ബുദ്ധിമുട്ടനുഭവിക്കുന്ന ഈ അവസ്ഥയിൽ സാംസ്‌കാരിക  ക്ഷേമനിധിയുമായി  ചേർന്ന് കലാരംഗത്തു  പ്രവർത്തിക്കുന്നവരെ  സഹായിക്കാൻ  പറ്റുന്ന ഒരു സാഹചര്യം  അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനും, കഴിയുമെങ്കിൽ  അത

ഓഡിഷന് ആളുമാറി വിളിച്ചു; വെളിപ്പെടുത്തലുമായി യുവതാരം

ദംഗൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ തന്റെ പുതിയ ചിത്രമായ 'ചിച്ചോരെ'യിലേക്ക് ആളുമാറി കാസ്റ്റ്‌ ചെയ്ത രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത കന്നഡ താരം നവീൻ പോളിഷെട്ടി. സംവിധായകൻ നിതീഷ് തിവാരി ഓഡിഷനു വേണ്ടി കാസ്റ്റിംഗ് ഡയറക്ടറോട് വിളിക്കാൻ ആവശ്യപ്പെട്ടത് മലയാള നടൻ നിവിൻ പോളിയെ ആയിരുന്നു. എന്നാൽ ആളുമാറി വിളിവന്നത് നവീന് ആയിരുന്നു. പ്രേമത്തിലെ കട്ട താടി ലുക്കിലുള്ള നിവിനെ പ്രതീക്ഷിച്ച സംവിധായകന് നവീന്റെ ലുക്ക് അത്ര പിടിച്ചില്ല. ഇതിനിടക്കു പല സംഭവങ്ങളും നടന്നു. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം നവീൻ ചെയ്ത ഒരു വൈറൽ വീഡിയോ 'ചിച്ചോരെ'യുടെ തിരക്കഥകൃതുക്കളിൽ ഒരാൾ കാണാൻ ഇടവന്നു. ഇതു സംവിധായകന് ഇഷ്ടപ്പെടുകയും ഡ്യൂപ്ലിക്കേറ്റ് നിവിൻ പോളിയെ വീണ്ടും ചിത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. സുശാന്ത് സിങ് രാജ്പുതും ശ്രദ്ധാകപൂറും പ്രധാന വേഷങ്ങൾ ചെയ്ത ചിത്രത്തിൽ നവീൻ പോളിഷെട്ടി മികച്ച പ്രകടനം കാഴ്‌ചവച്ചു. ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി.

മോഹൻലാൽ-സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

ഇന്ത്യൻ സിനിമയിലെ നടന വിസ്മയം മോഹൻലാൽ ഹിറ്റ്‌മേക്കർ സത്യൻ അന്തിക്കാട് ടീം മലയാളികളുടെ എന്നത്തേയും ഇഷ്ട്ടപ്പെട്ട കൂട്ടുകെട്ടാണ്. മലയാള സിനിമയ്ക്ക് ഇവർ ഇരുവരും സമ്മാനിച്ച ഹിറ്റുകൾ കുറച്ചൊന്നുമല്ല. മലയാളികൾ ഈ ചിത്രങ്ങളൊക്കെയും എന്നും നെഞ്ചിലേറ്റിയിട്ടേയുള്ളു. ഇവർക്കൊപ്പം ആ ഹിറ്റുകളിൽ ഏറ്റവും കൂടുതൽ തവണ പങ്കാളി ആയിട്ടുള്ള രചയിതാവും നടനും ആണ് ശ്രീനിവാസൻ. മോഹൻലാൽ ശ്രീനിവാസൻ ജോഡിയുടെ ദാസനും വിജയനും എന്ന കഥാപാത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പോപ്പുലർ ആയ കഥാപാത്രങ്ങളാണ്. ശ്രീനിവാസൻ അവസാനം ഒരു മോഹൻലാൽ ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചത് ഒൻപതു വർഷം മുൻപ് വന്ന ഒരു നാൾ വരും എന്ന ടികെ രാജീവ് കുമാർ ചിത്രത്തിന് വേണ്ടി ആയിരുന്നു. മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രത്തിന് വേണ്ടി ശ്രീനിവാസൻ അവസാനം തിരക്കഥ രചിച്ചത് മുപ്പതു വർഷം മുൻപ് റിലീസ് ചെയ്ത വരവേൽപ്പ് എന്ന ചിത്രത്തിനും ആയിരുന്നു. പിന്നീട് സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുക്കെട്ടിലും, ശ്രീനിവാസൻ മോഹൻലാൽ കൂട്ടുക്കെട്ടിലും, സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുക്കെട്ടിലും ഒട്ടേറെ ചിത്രങ്ങൾ വന്നെങ്കിലും മുപ്പതു വർഷമായി ഇവർ മൂന്നു പേര

പ്രൊഡക്ഷൻ യൂണിറ്റിലെ ദിവസക്കൂലിക്കാരന്റെ പെങ്ങളുടെ കല്യാണചിലവ് ഏറ്റെടുത്ത് മമ്മൂക്ക

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. ഒരു അഭിനേതാവ് എന്ന നിലയിൽ എന്നും ഓർത്തിരിക്കാവുന്ന ഒരുപാട് കഥാപാത്രങ്ങളെ താരം സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്. വ്യക്തി ജീവിതത്തിൽ പലരും അഹങ്കാരി എന്ന് അദ്ദേഹത്തെ വിളിക്കുമെങ്കിലും അടുത്തറിയുന്ന ആളുകൾക്ക് താരജാഡയില്ലാത്ത വ്യക്തി തന്നെയാണ് മമ്മൂട്ടി. കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം സിനിമകളുടെ ഷൂട്ടിങ്ങോക്കെ നിർത്തിവെച്ചിരിക്കുകയാണ്. ദിവസക്കൂലിയിൽ സിനിമയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കാണ് ഇത് ദോഷകരമായി ബാധിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഒരു പ്രവർത്തിയെ പ്രശംസിച്ചു ഒരു അഭിഭാഷകൻ എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ദിവസക്കൂലിക്കാരന്റെ വിശപ്പിനെകുറിച്ചും ഓരോരുത്തരും ബോധവന്മാർ ആയിരിക്കണം എന്ന മമ്മൂട്ടിയുടെ വാചകളെ അഭിഭാഷകൻ ജഹാഗീർ റസാഖ് പ്രശംസിക്കുന്നുണ്ടായിരുന്നു. പ്രൊഡക്ഷൻ യൂണിറ്റിലെ ദിവസക്കൂലിക്കാരനായ ഒരു ചെറുപ്പക്കാരന്റെ പെങ്ങളുടെ കല്യാണ ചിലവ് അദ്ദേഹം ഏറ്റടുത്തു എന്ന് അറിഞ്ഞപ്പോളാണ് മമ്മൂട്ടി എന്ന നടൻ ജീവിതത്തിലും മഹാനായ മനുഷ്യനാണന്ന് താൻ തിരിച്ചറിഞ്ഞതെന്ന് അഭിഭാഷകൻ കുറിക്കുകയുണ്ടായി. അഭിഭാഷകന്റെ കുറിപ്പിന

പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ആടുജീവിതം ജോർദാനിൽ പുരോഗമിക്കുന്നു

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ബ്ലെസ്സിയും അണിയറപ്രവർത്തകരും പൃഥ്വിരാജും ഇപ്പോൾ ജോർദാനിൽ ആണ്. തങ്ങൾ അവിടെ സുരക്ഷിതരാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ആരാധകരെ പൃഥ്വിരാജ് സുകുമാരൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. കൊറോണ വൈറസ് സംശയത്തെത്തുടർന്ന് ആടുജീവിതത്തിൽ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അൽ ബലൂഷി ജോർദാനിലെ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുന്നുവെന്ന് വാർത്ത പുറത്തുവന്നതിനെത്തുടർന്ന് പൃഥ്വിയും കൂട്ടരും സുരക്ഷിതരല്ലേയെന്ന ആശങ്ക നിരവധി ആരാധകർ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇത്തരമൊരു പോസ്റ്റ് പൃഥ്വി പുറത്തുവിട്ടത്. നിലവിൽ ജോർദാനിലെ മരുഭൂമിയിൽ ഉള്ള സംഘം ഷൂട്ടിംഗ് തുടരുകയാണെന്ന് ആണ് ലഭിക്കുന്ന വിവരങ്ങൾ. ജോർഡാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് 58 പേരോളം അടങ്ങുന്ന ഷൂട്ടിംഗ് സംഘം അവിടെ കുടുങ്ങിയിരുന്നു. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി അണിയറ പ്രവർത്തകർ സ്വന്തമാക്കുകയും ഏപ്രിൽ 10 വരെ ഷൂട്ട് ചെയ്യാനുള്ള അനുമതി നേടുകയും ചെയ്തു. ഇത്രയും ദിവസത്തെക്കുള്ള ഭക്ഷണവും അണിയറ പ്രവർത്തകർ കരുതി വെച്ചിട്ടുണ്ട്.

വണ്ടർ വുമൺ വിദ്യ: കൊറോണ വൈറസ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഫെഫ്ക പുറത്തിറക്കിയ മൂന്നാമത്തെ ഷോർട്ട് ഫിലിം

കോവിഡ്-19 നെതിരെ പോരാടുന്നവർക്ക് ആദരം ആർപ്പിച്ചുകൊണ്ടും ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കാൻ വേണ്ടിയും ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) പുറത്തിറക്കുന്ന ഒൻപത് ഷോർട്ട് ഫിലിമുകളിൽ മൂന്നാമത്തത് ഇന്ന് പുറത്തിറങ്ങി. 'വണ്ടർ വുമൺ വിദ്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അന്ന രേഷ്മ രാജനാണ്. ഷോർട്ട് ഫിലിം ഇതാ: ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സിന്റെ സഹായത്തോടെ 'ഒൻപത് സൂപ്പർ ഹീറോസും ഒരു വില്ലനും, കൊറോണ' എന്ന ടാഗ് ലൈനോട് കൂടിയാണ് ഫെഫ്ക ഷോർട്ട് ഫിലിമുകൾ നിർമിക്കുന്നത്. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞത് ഇങ്ങനെ 'ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മൂന്ന് നാല് ദിവസം മുൻപാണ് ഇതിനുള്ള ഐഡിയ പ്ലാൻ ചെയ്തതും അവ നടപ്പാക്കിയതും. ഡയറക്ടർമാരായ അരുൺ ഗോപിയും, സിദ്ധാർത്ഥ് ശിവയും ഈ ടീമിനോടൊപ്പം ഉണ്ടായിരുന്നു. സൗണ്ടും, എഡിറ്റിംഗും, സംഗീതവുമെല്ലാം അതത് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഈ യൂണിയനിലെ അംഗങ്ങൾ തന്നെയാണ് ചെയ്യുന്നത്.' മുത്തുമണിയും ശ്രീജ ദാസും അഭിനയിച്ച ഈ സീരീസിലെ ആദ്യത്തെ ഷോർട്ട് ഫിലിം 'വണ്ടർ വു

ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന 'RRR' ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം എസ്. എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'RRR' ന്റെ മോഷൻ പോസ്റ്ററും ടൈറ്റിൽ ലോഗോ യും പുറത്തിറക്കി. രാം ചരണിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴിയാണ് മലയാളത്തിലുള്ള മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. മോഷൻ പോസ്റ്റർ ഇതാ : 'രൗദ്രം രണം രുധിരം' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ രാം ചരൺ, ജൂനിയർ എൻ.ടി. ആർ, അജയ് ദേവഗൺ, ആലിയ ഭട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ അല്ലുരി സീത രമാരാജു, കോമാര ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബോളിവുഡ് താരങ്ങൾക്ക് പുറമെ വിദേശ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇംഗ്ലീഷ് താരം ഒലിവിയ മോറിസാണ് ജൂനിയർ എൻ.ടി. ആറിന്റെ നായികയായി എത്തുന്നത്. സിനിമയിലെ വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് ഐറിഷ് അഭിനേതാക്കളായ അലിസെൻ ഡൂഡി, റെ സ്റ്റീവൻസൺ എന്നിവരാണ്. 350 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 2021 ജനുവരി എട്ടിന് റിലീസിന് എത്തും. 

ലോക്ക് ഡൗൺ സമയത്ത് സൗജന്യ സ്ട്രീമിങ്ങുമായി ആമസോൺ പ്രൈം

ഏപ്രിൽ 14 വരെ ഇന്ത്യയിൽ ലോക്ക് ഡൗൺ  പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങൾ കുട്ടികളെ സംബന്ധിച്ചടത്തോളം വളരെ ദുഷ്കരമാണ്. വിരസത ഏറ്റവും കൂടുതൽ മാനസികമായി അലട്ടുന്നതും നമ്മുടെ കുട്ടികളെയാണ്. ഈ സാഹചര്യത്തിലാണ് ആമസോൺ പ്രൈം കുട്ടികൾക്കായും കുടുംബങ്ങൾക്കായും പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ഷോകളും സിനിമകളും ഇനി സൗജന്യമായി  സ്ട്രീം ചെയ്യാം എന്നതാണ് ആമസോൺ പ്രൈമിന്റെ വാഗ്ദാനം. ഇതിൽ ആമസോൺ ഒറിജിനലിന്റെ കുട്ടികൾക്കും കുടുംബങ്ങൾക്കുമായിയുള്ള ഷോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പെപ്പ പിഗ്, ദി അഡ്വഞ്ചർ ഓഫ് തെന്നാലി രാമ, ബാഹുബലി ദി ലോസ്റ്റ് ലെജൻഡ്, ഛോട്ടാ ഭീം, സിംഗപുര കാ രഹസ്യ എന്നിവയും ഇനി സൗജന്യമായി സ്ട്രീം ചെയ്യാം. കഴിഞ്ഞ ആഴ്ച ഈറോസ് നൗ വും അവരുടെ ഷോകൾ രണ്ട് മാസത്തേക്ക് സൗജന്യമായി സ്ട്രീം ചെയ്യാം എന്ന വാഗ്ദാനം നൽകിയിരുന്നു. തനു വെഡ്‌സ് മനു റിട്ടേൺസ്, ബജിറാവോ മസ്താനി, ഹാപ്പി ഫിർ ഫാഗ് ജയേഗി തുടങ്ങിയവ ഇനി ഇറോസ് നൗ വഴി സൗജന്യമായി സ്ട്രീം ചെയ്യാം.

കൊറോണയെപ്പറ്റി അശാസ്ത്രീയമായ വിവരങ്ങൾ നൽകി: മോഹൻലാലിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി

നടൻ മോഹൻലാലിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. കമ്മീഷൻ പരാതി സ്വീകരിച്ചു. കോറോണയെപ്പറ്റി അശാസ്ത്രീയമായതും വഴി തെറ്റിക്കുന്നതുമായ പ്രസ്താവന നടത്തിയതിന് ദിനു വെയിൽ എന്ന വ്യക്തിയാണ് പരാതി നൽകിയത് നിലവിൽ ദിശ കേരള എന്ന സംഘടനയുടെ പ്രസിഡണ്ടും സ്ഥാപകനുമാണ് ദിനു. മോഹൻലാലിനെതിരെ താൻ കൊടുത്ത പരാതി മുഷ്യാവകാശ കമ്മീഷൻ സ്വീകരിച്ചു എന്നറിയിച്ചുകൊണ്ട് ദിനു ഫേസ്ബുക്കിൽ പോസ്റ്റ്  ഇട്ടിരുന്നു. കേസ് സ്വീകരിച്ചു എന്നറിയിച്ചുകൊണ്ട് വന്ന സന്ദേശത്തിന്റെ ചിത്രവും അയാൾ ഒപ്പം ചേർത്തിട്ടുണ്ട്. പോസ്റ്റിന്റെ പൂർണ രൂപം: "നടൻ മോഹൻലാലിനെതിരെ ഞാൻ സമർപ്പിച്ച പരാതിയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.Case no. 2377/11/9/2020. "സ്റ്റാർഡം" എന്നത് സമൂഹം കൽപ്പിച്ചു തരുന്ന താരപ്രഭയാണെന്നും, അതിൽ സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണാവശ്യമെന്ന് ഏത് താരതമ്പുരാനും ഓർക്കേണ്ടതായുണ്ട്. ചിലരെ സുഖിപ്പിക്കാൻ വേണ്ടി മാത്രം ബ്ലോഗിൽ പേനയുന്തുന്ന ഒരാൾക്ക് മാത്രമേ കൈയ്യടിയുടെ മന്ത്രോചാരണം  കാരണം വൈറസ് നശിക്കുമെന്ന് തള്ളാനാവും. അതത്ര നിഷ്കളങ്കവുമല്ല. ഈ മഹാ ദുരന്ത കാലത്ത് അശാസ്ത്

ദിവസ വേതനകാർക്ക് ആദ്യം സഹായം തന്നത് ലാലേട്ടൻ: ഫെഫ്ക

രാജ്യം കൊറോണ വൈറസ് ബാധയുടെ കടുത്ത ആക്രമണത്തിന്റെ നിഴലിലാണ്. പല സംസ്ഥാനങ്ങളിലും ഇതിനോടകം നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. കൊറോണ വൈറസ് ബാധ മൂലം ദീര്‍ഘനാള്‍ തൊഴില്‍ നഷ്ടപ്പെടുന്ന സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിനായി ഫെഫ്ക രംഗത്ത് എത്തിയിരുന്നു. ഇതിനായി ഇവർ പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് അടക്കം തയ്യാറാക്കി ചർച്ചകളിൽ ആണ്. ദിവസ വേതനക്കാരെ എങ്ങനെ സഹായിക്കാം എന്ന ചർച്ച ആദ്യം വന്നപ്പോൾ തന്നെ മോഹൻലാൽ ആണ് തങ്ങളെ ആദ്യം സഹായിക്കാൻ മുന്നിട്ടറിങ്ങിയത് എന്നവർ പറയുന്നു. ഒരു വലിയ തുകയും അദ്ദേഹം വാഗ്‌ദാനം ചെയ്തതായി ഫെഫ്ക ഭാരവാഹികൾ പറയുന്നു. മനോരമ ഓൺലൈനിനോട് ഫെഫ്ക ഭാരവാഹികൾ പറഞ്ഞ വാക്കുകൾ ചുവടെ : ‘കോവിഡ് ഭീതി ഉയർന്ന സാഹചര്യത്തിൽ ഫെഫ്ക ആദ്യം ചിന്തിച്ചത് ദിവസവേതന തൊഴിലാളികളെക്കുറിച്ചായിരുന്നു.ചിത്രീകരണം മുടങ്ങുന്ന സാഹചര്യം വന്നാൽ എങ്ങനെ ഇവരെ സഹായിക്കണമെന്നും ചർച്ച ചെയ്യുകയുണ്ടായി. ഫെഫ്കയുടെ നേതൃത്വത്തിൽ ഇതിനായി വാട്സാപ് ഗ്രൂപ്പും തുടങ്ങി. എന്നാൽ അതിനു മുമ്പുതന്നെ, അവരെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്നു നടൻ മോഹൻലാൽ ചോദിച്ചിരുന്നു. ഫെഫ്കയുടെ പദ്ധതിയെപ്പറ്റി അറിയിച്ചപ്പോൾ അദ്ദേഹം ഒരു വലിയ തുക വാഗ്ദ

സിനിമയെ ഉപജീവനമാക്കിയവർക്ക് സഹായവുമായി തമിഴ് സിനിമാലോകം

കോവിഡ്-19 ന്റെ വ്യാപനം തുടരുന്നതിനാൽ ബാക്കിയെല്ലാ മേഖലയെയും പോലെ സിനിമാ മേഖലയും സ്തംഭനത്തിലാണ്. സിനിമാ മേഖലയിൽ ദിവസവേതനത്തിന് ജോലിചെയ്യുന്നവർ മറ്റു വരുമാനം ഇല്ലാത്തത് കൊണ്ട് വൻ പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് ആർ. കെ സെൽവമണി എത്തിയിരുന്നു. ഇതിനു പിന്നാലെ സഹായവുമായി തമിഴ് സിനിമ താരങ്ങളും എത്തി. സൂര്യയും, കാർത്തിയും, ശിവകാർത്തികേയനും, വിജയ് സേതുപതിയും പത്തു ലക്ഷം രൂപ വീതം നൽകാമെന്ന് ഇന്നലെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സെൽവമണി ആവശ്യപ്പെട്ടതിന്റെ 25% തുകയും നൽകാൻ തയ്യാറാണെന്ന് രജനികാന്ത് അറിയിച്ചിരിക്കുകയാണ്. ഏകദേശം അൻപത് ലക്ഷം രൂപയാണ് താരം വാഗ്ദാനം ചെയ്തത് എന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായവുമായി കോളിവുഡിൽ നിന്നും ഒരുപാട് താരങ്ങൾ മുന്നോട്ട് വരുന്നുണ്ട്. നടന്മാരായ പ്രകാശ് രാജ്, പാർത്തിപൻ തുടങ്ങിയവർ സിനിമയിൽ ദിവസ വേദനത്തിന് ജോലി ചെയ്യുന്നവരുടെ കുടുംബത്തിന് അരി വാഗ്ദാനം ചെയ്തിട്ടുണ്ട്.

നാടിന് മാതൃകയായി കമൽ ഹാസനും കുടുംബവും

നടൻ കമൽ ഹാസനും കുടുംബവും പ്രത്യേക വീടുകളിൽ സ്വയം ഐസൊലേഷനിൽ. സിനിമ താരവും കമൽ ഹാസന്റെ മകളുമായ ശ്രുതി ഹാസൻ മുംബൈ മിററിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്തു ദിവസം മുൻപാണ് ശ്രുതി ഹാസൻ ലണ്ടനിൽ നിന്നും എത്തിയത്. ശ്രുതി ഹാസനും അമ്മ സരികയും മുംബൈയിൽ പ്രത്യേക അപ്പാർട്ട്‌മെന്റിലും അച്ഛൻ കമൽ ഹാസനും സഹോദരി അക്ഷര ഹാസനും ചെന്നൈയിൽ പ്രത്യേക വീടുകളിലുമാണ് സ്വയം ഐസൊലേഷനിൽ ഉള്ളത്. 'കുറച്ചു ദിവസവമായി ആളുകൾ സർക്കാർ നൽകുന്ന ഉപദേശങ്ങൾ ഗൗരവമായി എടുക്കുന്നുണ്ട്, നന്ദി. ഞാനും അമ്മയും (നടി സരിക) മുംബൈയിൽ ആണെങ്കിലും മറ്റൊരു അപ്പാർട്ട്‌മെന്റിൽ ആണ്. ഡാഡിയും (കമൽ ഹാസൻ) അക്ഷരയും (സഹോദരി) ചെന്നൈയിൽ പ്രത്യേക വീടുകളിലാണ്. ഞങ്ങൾക്ക് എല്ലാവർക്കും വ്യത്യസ്ത യാത്ര ഷെഡ്യുൾ ആയിരുന്നു. മാത്രമല്ല ഞങ്ങൾ ഒരുമിച്ച് ഐസൊലേഷനിൽ പോകുന്നതിൽ അർത്ഥമില്ല. ഇതാണ് ആളുകൾ എടുക്കേണ്ട തീരുമാനം എന്ന് എനിക്ക് തോന്നുന്നു'- ശ്രുതി ഹാസൻ പറഞ്ഞു.

കിടിലൻ ലുക്കിൽ വിജയ് : മാസ്റ്ററിലെ പുതിയ ഗാനം പുറത്ത്

വിജയ് യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'മാസ്റ്റർ' ലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടിവെയ്ക്കാൻ സാധ്യതയുള്ളതിനാലാണ് ആരാധകർക്കായി പുതിയ ഗാനവും അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. വീഡിയോ ഇതാ: അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന് ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയാണ്. ഇളയ ദളപതി വിജയ് യോടൊപ്പം മക്കൾ സെൽവം വിജയ് സേതുപതിയും ഒന്നിക്കുന്ന ഈ ചിത്രത്തിനായി ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.  പ്രശസ്ത ഛായാഗ്രഹകനും മലയാളിയുമായ കെ.യു മോഹനന്റെ മകൾ മാളവിക മോഹനനാണ് ചിത്രത്തിലെ നായിക.

രാജമൗലി ചിത്രം 'RRR'ൽ നിന്നും ആലിയ ഭട്ട് പുറത്തേക്കോ? വിശദീകരണവുമായി സിനിമയുടെ അണിയറ പ്രവർത്തകർ

'ബാഹുബലി' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'RRR'. രാജമൗലി തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ രാം ചരനും, ജൂനിയർ എൻ ടി ആറും, അജയ് ദേവഗനും, ആലിയ ഭട്ടുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. എന്നാൽ ആലിയ ഭട്ട് ചിത്രത്തിൽ നിന്നും പിന്മാറി എന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താരം ചിത്രത്തിൽ നിന്നും പിന്മാറിയിട്ടില്ലെന്നും ഇപ്പോഴും സിനിമയുടെ ഭാഗമാണെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞതായി ഐ ബി ടൈംസ്‌ റിപ്പോർട്ട് ചെയ്തു. ഷൂട്ടിങിനായി ആലിയ ഭട്ട് മേയ് യിൽ ചിത്രത്തിനോടൊപ്പം ചേരുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. സിനിമയുടെ 75% ഷൂട്ടിങ്ങും അവസാനിച്ചു. ബാക്കിയുള്ള 25% ഭാഗത്തിലും ആലിയ ഭട്ടാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. പത്തു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം 2021 ജനുവരി എട്ടിന് തീയേറ്ററുകളിൽ എത്തും. ഡി.വി.വി എന്റർടെയ്ൻമെന്റസിന്റെ ബാനറിൽ ഡി.വി.വി ധനയ്യ യാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഇറങ്ങുന്നതോടു കൂടി തെലുങ്ക് സിനിമയുടെ നിലവാരം വീണ്ടും വർധിക്കുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

കൊറോണക്കാലത്ത് നടൻ മണികണ്ഠന് വിവാഹം: ചടങ്ങ് ലളിതമായി നടത്തും

ലോകം മുഴുവൻ കോറോണയുടെ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ മാർച്ച് 31വരെ ആളുകൾ കൂടുന്ന ഇടങ്ങൾ ഒഴിവാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. വിവാഹം, ഉത്സവങ്ങൾ, മരണ ചടങ്ങുകൾ എന്നിങ്ങനെയുള്ള പരിപാടികളെല്ലാം ലളിതമായി നടത്തണമെന്നും നിയമത്തിൽ പറയുന്നു. ഇതുപ്രകാരം ഏപ്രിലിൽ നടത്താനിരുന്ന തന്റെ വിവാഹം ആർഭാടങ്ങളില്ലാതെ ലളിതമായി നടത്തുമെന്ന് നടൻ മണികണ്ഠൻ ആചാരി പറയുകയാണ്. ഏപ്രിൽ 26ന് നിശ്ചയിച്ചിരുന്ന വിവാഹം ഭീതി ഒടുങ്ങാത്ത ഈ വേളയിൽ വെറും ചടങ്ങ് മാത്രമായി നടത്തുവാനാണ് തീരുമാനം. ആഘോഷങ്ങൾ എന്നു വേണമെങ്കിലും ആകാം എന്നും ലോകം മുഴുവൻ ഭീതിയോടെ ഇരിക്കുമ്പോൾ ആളുകൾ മരിച്ചു കൊണ്ടിരിക്കുമ്പോൾ ആഘോഷിക്കുന്നത് ശരിയല്ല എന്നും മണികണ്ഠൻ പറയുന്നു. മാതൃഭൂമിയോട് ആണ് മണികണ്ഠൻ തന്റെ വിവാഹത്തെപ്പറ്റി സംസാരിച്ചത്. എല്ലാം പൂർണ്ണമായി മാറിയാൽ മാത്രമേ വിവാഹത്തിന്റെ ആഘോഷങ്ങൾ നടത്തുകയുള്ളൂ എന്നും താരം അറിയിച്ചിട്ടുണ്ട്. ഇതിനിടെ കാസർഗോഡും കോഴിക്കോടും സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വ്യാപനം തടയാനായി ജില്ലാ ഭരണകൂടവും പോലീസും നടപട കര്‍ശനമാക്കിത്തുടങ്ങി. നിയന്ത്രണങ്ങളിലുള്ളവര്‍ പുറത്

കനികാ കപൂർ ഒരു രോഗിയെ പോലെ പെരുമാറണമെന്ന് ആശുപത്രി അധികൃതർ

രണ്ട് ദിവസം മുൻപാണ് ബോളിവുഡ് ഗായിക കനികാ കപൂറിന് കോവിഡ്-19 സ്ഥിതീകരിച്ചത്. രോഗം സ്ഥിതീകരിച്ചത് മുതൽ ഒരുപാട് വിവാദങ്ങളും ഗായികയ്ക്ക് പിന്നാലെ വന്നിരുന്നു. ഇപ്പോഴിതാ ഗായികയ്ക്കെതിരെ പുതിയ വിവാദവുമായി ആശുപത്രി അധികൃതർ തന്നെ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കനികാ കപൂർ ആശുപത്രിയിൽ നിന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ പറ്റി പറഞ്ഞിരുന്നു. ആശുപത്രിയിൽ മുഴുവൻ കൊതുക് ആണെന്നും റൂമിലെ വൃത്തി പോരെന്നും കൂടാതെ തന്നെ ഒരു പ്രതിയെ പോലെയാണ് കാണുന്നത് എന്നും കനികാ കപൂർ പറഞ്ഞിരുന്നു. എന്നാൽ ഇതിന് മറുപടിയായി ഗായികയെ പ്രവേശിപ്പിച്ചിരിക്കുന്ന സഞ്ജയ് ഗാന്ധി PGIMS ആശുപത്രിയുടെ ഡയറക്ടർ തന്നെ എത്തിയിരിക്കുകയാണ്. 'കനികാ കപൂർ ഒരു രോഗിയെ പോലെയല്ല മറിച്ച് ഒരു സ്റ്റാറിനെ പോലെയാണ് പെരുമാറുന്നത്. എസിയും, ടിവിയും, ശുചിമുറിയുമുള്ള ഐസൊലേറ്റഡ് മുറിയാണ് താരത്തിന് കൊടുത്തിട്ടുള്ളത്. കൂടാതെ ഗ്ലുറ്റൻ ഫ്രീ ഫുഡാണ് താരത്തിന് ആശുപത്രിയിൽ നിന്നും സൗജന്യമായി നൽകുന്നത്. കൂടാതെ ഓരോ നാലുമണിക്കൂറും മുറി വൃത്തിയാക്കുന്നുമുണ്ട് '- ഡയറക്ടർ പറഞ്ഞു. അഹമ്മദാബാദ് മിററിന് നൽകിയ അഭിമുഖത്തിലാണ്

വൈറൽ: ട്രോളുകൾക്ക് മറുപടിയുമായി ലാലേട്ടൻ

കോവിഡ്​ 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്​ത ജനതാ കര്‍ഫ്യുവിന്​ ഐക്യദാര്‍ഢ്യവുമായി ഇന്ത്യ മുഴുവൻ ഇന്ന് വീടുകളിൽ കഴിയുകയാണ്. ജനങ്ങള്‍ പൊതുവെ ജനതാ കര്‍ഫ്യുവിനോട്​ പൂര്‍ണമായും സഹകരിക്കുന്ന കാഴ്​ചയാണ്​ റോഡുകളിലും കാണാനാവുന്നത്​. കർഫ്യൂവിന് പിന്തുണയുമായി സിനിമാ താരങ്ങളും രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും നേരത്തെ തന്നെ ജനകീയ കർഫ്യൂവിനെ അനുകൂലിച്ചിരുന്നു. എന്നാൽ രാവിലെ ഒരു സ്വകാര്യ മാധ്യമത്തിലൂടെ മോഹൻലാൽ പറഞ്ഞ ഒരു നിലപാടിനെ ട്രോൾ ചെയ്ത് കുറച്ച് ആളുകൾ രംഗത്ത് എത്തിയിരുന്നു. ഇതിൽ കൃത്യമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: "ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സേവകർക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട്  ആവശ്യപ്പെട്ടത് . നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മൾ എല്ലാവരും ചേർന്ന് ആ പ്രവർത്തി ചെയ്യുമ്പോൾ, അതൊരു പ്രാർത്ഥന പോലെ ആയിത്ത

നടൻ പ്രഭാസ് സെൽഫ് ക്വാറന്റൈനിൽ

നടന്‍ പ്രഭാസ് ക്വാറന്റൈന് വിധേയനായി. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയ താരം ക്വാറന്റെനില്‍ കഴിയാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്ന കുറിപ്പോടെ പ്രഭാസ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. കെകെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജോര്‍ജിയയിലായിരുന്നു. ചിത്രത്തിലെ നായിക പൂജ ഹെഡ്‌ഗെ നേരത്തെ താന്‍ സ്വയം ക്വാറന്റൈനില്‍ പോവുകയാണെന്ന് പൂജ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സംഘം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് പ്രഭാസ് വീട്ടില്‍ നിരീക്ഷണത്തില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്.

കൊറോണക്കാലത്ത് കഥയെഴുതൂ സിനിമയിൽ അവസരം നേടൂ !

ലോകമെമ്പാടും കൊറോണ ഭീതിയിലാണ്. കേരള സർക്കാരിന്റെ നിർദേശങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി എല്ലാവരും വീടുകളിൽ തന്നെ ആയിരിക്കുകയാണ്. ഈ അവസരത്തിൽ കേരള സർക്കാരിന് പൂർണ പിന്തുണയുമായി നിരവധി സിനിമ പ്രവർത്തകരാണ് രംഗത്തെത്തുന്നത്. ബോധവൽക്കരണത്തിനായി 9 ലഘു ചിത്രങ്ങൾ പുറത്തിറക്കുകയാണ് ഫെഫ്ക. മോഹൻലാൽ, മഞ്ജുവാര്യർ തുടങ്ങി നിരവധി താരങ്ങൾ ആണ് ഇതിൽ പങ്കാളികൾ ആകുന്നത്. ഇപ്പോൾ കൊറോണ വൈറസ് മൂലം വീട്ടിൽ ഇരിക്കുന്നവർക്ക് പുതിയ ഒരു ഐഡിയയുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ്. വീട്ടിൽ ഇരിക്കുന്നവർ ഈ അവസരത്തിൽ കഥയെഴുതി തനിക്ക് അയയ്ക്കാനാണ് ജൂഡ് ആന്റണി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം: ‘വീട്ടിൽ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവർക്കും എനിക്കും ഒരു എന്റർടൈൻമെന്റ്. ഒരു കുഞ്ഞു ഐഡിയ . നിങ്ങളുടെ മനസ്സിൽ തോന്നുന്ന അല്ലെങ്കിൽ പണ്ടെപ്പോഴോ തോന്നിയ കഥകൾ കുത്തി കുറിച്ച് (സമയമെടുത്ത് മതി, കാരണം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ ), ഇങ്ങോട്ടു അയച്ചോ . ഞാൻ കുത്തിയിരുന്ന് വായിച്ചോളാ. കിടിലം കഥയാണേ നമുക്ക് സിനിമയാക്കാന്നെ. ഫോട്ടോ ഒക്കെ അയച്ചു വെറുപ്പിക്ക

സിൽക്ക് സ്മിതയുടെ ബയോപിക്കിൽ അവസരം വാഗ്ദാനം ചെയ്ത് 18 പേരെ യുവാവ് പറ്റിച്ചു

താരങ്ങളുടെ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അഞ്ജലി മേനോന്റെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി നിരവധി ആളുകൾക്ക് അവസരങ്ങൾ വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ ഒരു വ്യക്തിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി എന്ന വാർത്ത ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏത് രീതിയിലാണ് പ്രതി തട്ടിപ്പ് നടത്തിയത് എന്നതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ. സിൽക്ക് സ്മിതയെ കേന്ദ്രീകരിച്ചുള്ള ബയോപിക്കിൽ പങ്കെടുക്കുന്നതിന് കുറച്ചു സെക്സിയായി അഭിനയിക്കേണ്ടി വരും എന്ന തരത്തിലുള്ള കോളുകളാണ് പലർക്കും എത്തിയത്. 18 പേരെയാണ് ചാൻസ് ഓഫർ ചെയ്തു ഈ യുവാവ്‌ പറ്റിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഫോൺകോളുകൾ വന്ന ചിലർ അഞ്ജലി മേനോനെ വിളിച്ച് അന്വേഷിക്കുകയും അങ്ങനെ അത് തട്ടിപ്പാണെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് അഞ്ജലിമേനോൻ പോലീസിൽ പരാതി നൽകുകയും അങ്ങനെ പ്രതിയായ കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടിൽ ജെ. ദിവിൻ(32) നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്കായി തിരച്ചിൽ നടത്തിയപ്പോൾ വ്യാജ പ്രൊഫൈലുകളും മൊബൈൽ ആപ്പുകൾ വഴി കോളുകളും നടത്തുന്നതിനാൽ ആദ്യഘട്ടത്

'എന്റെ പേരിലുള്ള ഗ്രൂപ്പുമായോ സംഘടനകളുമായോ എനിക്ക് യാതൊരു ബന്ധവുമില്ല': ഡോ: രജിത്

ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെ ജനകീയ ശ്രദ്ധ നേടിയ ഒരു വ്യക്തിയാണ് ഡോ. രജിത് കുമാർ. വലിയ ആരാധക പിന്തുണയുള്ള രജിത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരുക്കിയ സ്വീകരണം വലിയ വിവാദമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ അദ്ദേഹത്തെ സ്വീകരിക്കാൻ വൻ ജനാവലിയാണ് എത്തിയത്. സർക്കാരിന്റെ നിയന്ത്രണങ്ങൾ നിലനിൽക്കെ വലിയ ജനക്കൂട്ടം സൃഷ്ടിച്ചതിന് രജിത് കുമാർ ഉൾപ്പെടെ 13 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇപ്പോൾ സ്വന്തം നിലപാട് വ്യക്തമാക്കി കൊണ്ട് രജിത് കുമാർ തന്റെ സ്വന്തം യൂട്യൂബ് ചാനലിൽ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. രജിത് കുമാർ പറയുന്നത് തന്റെ പേരിൽ ഒരുപാട് ഗ്രൂപ്പുകളും സംഘടനകളും ഉണ്ട്. എന്നാൽ അവയുമായി തനിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു ബന്ധവുമില്ല. തന്റെ പേരിൽ നടക്കുന്ന പണപ്പിരിവിൽ താൻ ഉത്തരവാദിയല്ല. എന്റെ പേരിൽ നടക്കുന്ന സൈബർ അറ്റാക്കിലും താൻ ഉത്തരവാതിയല്ലെന്നും രജിത് കുമാർ പറഞ്ഞു. മുഴുവൻ വിഡിയോ ഇതാ :

അമല പോളിന്റെ വിവാഹ ചിത്രങ്ങൾ വൈറൽ

മലയാളിയും തെന്നിന്ത്യൻ സിനിമ താരവുമായ അമല പോൾ വിവാഹിതയായി എന്ന രീതിയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നു. മുംബൈക്കാരനും ഗായകനുമായ ഭാവനിന്ദർ സിങ്ങുമായിയുള്ള വിവാഹത്തിന്റെ ചിത്രങ്ങളാണ് പുറത്തു വന്നത്. ഭാവനിന്ദർ സിങ് തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പുറത്ത് വിട്ടത്. "Wedding pics #throwback" എന്ന ക്യാപ്‌ഷനോട് കൂടിയാണ് അദ്ദേഹം ചിത്രങ്ങൾ പോസ്റ്റ് ചെയ്‍തത്. നിമിഷ നേരം കൊണ്ട് വൈറലായ ചിത്രങ്ങൾ ഭാവനിന്ദർ തന്നെ അക്കൗണ്ടിൽ നിന്നും നീക്കി. 'ആടൈ' എന്ന ചിത്രത്തിന്റെ പ്രൊമോഷനിടയക്ക് ഒരു ഓൺലൈൻ മാധ്യമത്തിനോട് അമല പോൾ തന്നെ പറയുകയുണ്ടായി താൻ ഒരാളുമായി പ്രണയത്തിലാണെന്ന്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തയോട് അമല പോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2014ൽ തമിഴ് സിനിമ സംവിധായകൻ എഎൽ വിജയ്‌യുമായി വിവാഹിതയായ അമല പോൾ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം 2017ൽ വിവാഹ മോചനം നേടിയിരുന്നു. Clicks From #AmalaPaul - #BhavninderSingh (Singer And CEO, Himalayan Yogi) Wedding ! pic.twitter.com/F9EXnrc1QY — Joe Vignesh (@JyothiVignesh) March 20, 2020

ക്വാഡൻ മലയാള സിനിമയിലേക്ക്: അവസരമൊരുക്കി ഗിന്നസ് പക്രു

ഉയരക്കുറവിൻ്റെ പേരിൽ സഹപാഠികൾ പരിഹസിച്ച ക്വാഡന്‍ ബെയില്‍സ് എന്ന 9 വയസ്സുകാരൻ്റെ കഥ ലോകം മുഴുവൻ അറിഞ്ഞതാണ്. ലോക വ്യാപകമായി ഒട്ടേറെ ആളുകൾ ക്വാഡന് പിന്തുണ അർപ്പിച്ചിരുന്നു. സാധാരണക്കാരും സെലബ്രിറ്റികളും അടങ്ങുന്ന ഒരു കൂട്ടം ആളുകൾ ക്വാഡനെ ആശ്വസിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും രംഗത്തെത്തി. ഇതിൽ പെട്ട ഒരാളായിരുന്നു മലയാളിയുടെ സ്വന്തം ഗിന്നസ് പക്രു. ഗിന്നസ് പക്രുവിന് നന്ദി പറഞ്ഞ് ക്വാഡൻ രംഗത്തെത്തിയിയിരുന്നു. പക്രുവിനെപ്പോലെ സിനിമാ താരമാവാനാണ് തൻ്റെ ആഗ്രഹമെന്നും ക്വാഡൻ പറഞ്ഞു. ഇപ്പോഴിതാ ക്വാഡന് മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം നൽകിയിരിക്കുകയാണ് ഗിന്നസ് പക്രു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പക്രു ക്വാഡന് സ്വപ്ന മേഖലയിൽ അവസരം നൽകുന്ന വിവരം അറിയിച്ചത്. ‘ക്വാഡന് മലയാള സിനിമയിൽ അവസരം. കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടൻ നമ്മൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാണുന്നു. സ്വാഗതം. –പക്രു കുറിച്ചു. ഉണ്ണിദാസ് കൂടത്തിൽ സംവിധാനം ചെയ്യുന്ന 'ജാനകി' എന്ന സിനിമയിലൂടെയാണ് ക്വാഡന്‍ മലയാളത്തില്‍ എത്തുക. ബോഡിഷെയ്മിങ്ങിനെ കുറിച്ച് പറയുന്ന ചിത്രത്തിനു വേണ്ടി ക്വാഡനെ സമീപിച്ചിട്ടുണ്ടെന്ന് സംവിധായകനും അറിയ

സംവിധായകയുടെ പേരിൽ വ്യാജ പ്രൊഫൈൽ; സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിരവധി പേരെ വഞ്ചിച്ചു

പ്രമുഖ സംവിധായിക അഞ്ജലി മേനോൻ ഉൾപ്പെടെ സിനിമാ മേഖലയിലുള്ളവരുടെ വ്യാജ ഫേസ്ബുക് പ്രൊഫൈൽ നിർമിക്കുകയും അതിലൂടെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം  നൽകി നിരവധിപേരെ വഞ്ചിച്ചയാളെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ഓച്ചിറവില്ലേജിൽ കാഞ്ഞിരക്കാട്ടിൽ  വീട്ടിൽ ജയചന്ദ്രൻ മകൻ ദിവിൻ.ജെ.(വയസ് 32) ആണ്  പ്രതി.  ഇയാൾ ആൾമാറാട്ടം നടത്തി നിരവധിപേരെ തട്ടിപ്പിനിരക്കിയ വിവരം അറിഞ്ഞ സംവിധായിക അഞ്ജലി മേനോൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈൽ വിവരങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാൾ മൊബൈൽ ആപ്പിന്റെ  സഹായത്തോടെ മൊബൈൽ ഫോൺകാളുകൾ ഇന്റർനെറ്റ് കാളുകളാക്കി മാറ്റിയാണ് ആളുകളെ കബളിപ്പിച്ചത്. പോലീസ് കേസ് എടുത്തതിനെത്തുടർന്ന് പ്രതി തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞു. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്.

ബിഗ്ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നു

ബിഗ് ബോസ് മലയാളം സീസൺ 2 അവസാനിപ്പിക്കുന്നു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ ടു അവസാനിപ്പിക്കുന്നത്. എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ നിര്‍മ്മിക്കുന്ന മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് നടക്കുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ എല്ലാ പ്രൊഡക്ഷന്‍ ജോലികളും നിര്‍ത്തിവച്ചതായി എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ജീവനക്കാരുടെയും ആര്‍ട്ടിസ്റ്റുകളുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം. കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാ സീരിയല്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ബിഗ് ബോസ്സ് സീസണ്‍ ടു മലയാളം അവസാനിപ്പിക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 300ലേറെ പേര്‍ ആണ് ബിഗ് ബോസ് മലയാളം ഷോയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ഏഷ്യാനെറ്റിലെയും എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയുടെയും ജീവനക്കാരാണ് ഇവര്‍. മോഹന്‍ലാല്‍ ആണ് ഷോ അവതാരകന്‍. എല്ലാ ആഴ്ചയും ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ മോഹന്‍ലാല്‍ ചിത്രീകരണത്തിനായി എത്തുന്നുണ്ട്.

ഇതെന്താ രാജുവേട്ടാ സ്ത്രീ വിരുദ്ധതയല്ലേ? രാജുവേട്ടന്റെ സിനിമയിൽ അത് ആകാമല്ലേ?

ബോക്‌സ് ഓഫീസിൽ 50 കോടി ബിസിനസ്സ് സ്വന്തമാക്കിയ ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പൃഥ്വിരാജ്-ബിജു മേനോൻ കോംബോ ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി. എന്നാൽ ഭർത്താവ് എന്ന അധികാരം വച്ച് പൃഥ്വിരാജ് ഭാര്യ കഥാപത്രമായ അന്ന രേഷ്മ രാജനെ അടിക്കുന്ന സീൻ ആണ് സ്ത്രീ വിരുദ്ധതയുടെ പേരിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഇതിൽ ഏറെ ശ്രദ്ധേയം പ്രശസ്‌ത മാധ്യമപ്രവർത്തകർ ശ്രീജിത് പണിക്കരുടെ വാക്കുകളാണ്. ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചതിങ്ങനെ: "'അയ്യപ്പനും കോശിയും' എന്ന സിനിമയിൽ പൃഥ്വിരാജിന്റെ കഥാപാത്രം തന്റെ ഭാര്യയെ അടിക്കുന്ന ഒരു സീനുണ്ട്; തന്റെ അച്ഛനെതിരെ അവർ സംസാരിക്കുമ്പോൾ. നീ ഇപ്പോൾ പറഞ്ഞത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്ന രീതിയിൽ ഒരു ന്യായീകരണ ഡയലോഗും. അതു കണ്ടപ്പോൾ അദ്ദേഹത്തിന്റെ തന്നെ ഒരു പഴയ പ്രസ്താവനയാണ് ഓർമ്മ വന്നത്—തന്റെ സിനിമകളിൽ ഇനിയൊരിക്കലും സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടില്ലെന്നും അത്തരം കാര്യങ്ങൾ സ്ക്രീനിൽ ന്യായീകരിക്കപ്പെടില്ലെന്നും. അടിയെ ന്യായീകരിക്കുന്ന ഡയലോഗിനപ്പുറം ആ അടി തെറ്റെന്ന് സിനിമയിൽ ഒരിടത്തും പറയുന്നില്ല;

'വിജയ് സേതുപതിയുടെ പേരിൽ മാത്രമല്ല അദ്ദേഹത്തിന്റെ ഹൃദയത്തിലും എനിക്ക് സ്ഥാനം ഉണ്ട്' : വിജയ്

സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്നു ചിത്രമാണ് ഇളയദളപതിയും മക്കൾസെൽവവും ഒന്നിക്കുന്ന 'മാസ്റ്റർ'. കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കാണികൾ ഇല്ലാതെയാണ് ഓഡിയോ ലോഞ്ച് നടന്നത്. ചിത്രത്തിൽ വില്ലനായി അഭിനയിക്കാനുള്ള വിജയ് സേതുപതിയുടെ തീരുമാനം ആരാധകരെ പോലെ തന്നെ ഇളയദളപതി വിജയയെയും ഞെട്ടിച്ചിരിക്കുകയാണ്. ഓഡിയോ ലോഞ്ചിന് ഇടയിലാണ് വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയ് യുടെ വാക്കുകൾ ഇതാ - 'ഒഴിവാക്കാൻ പറ്റാത്ത ആളായി വിജയ് സേതുപതി മാറിക്കഴിഞ്ഞു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു എന്തുകൊണ്ടാണ് ഈ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത്. അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക്‌ നിങ്ങളെ വലിയ ഇഷ്ടമാണ്. വിജയ് സേതുപതിയുടെ പേരിൽ മാത്രമല്ല അദ്ദേഹത്തിന്റെ ഹൃദയത്തിലും എനിക്ക് സ്ഥാനമുണ്ട്.' 'മാസ്റ്റർ' ന്റെ ട്രെയ്‌ലർ ഈ മാസം 22ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

രാമചന്ദ്ര ബാബു ബാക്കിവെച്ചത് സഹോദരൻ രവി കെ ചന്ദ്രൻ പൂർത്തിയാക്കുന്നു

മലയാള സിനിമയുടെ അഭിമാനവും ഇന്ത്യൻ സിനിമ രംഗത്ത് ഛായാഗ്രഹകന്മാരിൽ പ്രഗത്ഭനുമായ രാമചന്ദ്ര ബാബു കഴിഞ്ഞ ഡിസംബറിലാണ് നമ്മെ വിട്ട് പിരിഞ്ഞത്. കൂടാതെ അദ്ദേഹം ബാക്കിവെച്ചിട്ട് പോയത്  താൻ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'പ്രൊഫെസ്സർ ഡിങ്കൻ' എന്ന സ്വപ്നം കൂടിയാണ്. നൂറ്റിയിരുപത്തിയഞ്ച് ചിത്രങ്ങളിൽ ഛായാഗ്രഹകനായി പ്രവർത്തിച്ച രാമചന്ദ്ര ബാബുവിന്റെ സ്വപ്‌നമായിരുന്നു ഈ 3ഡി ഫാന്റസി കോമഡി ചിത്രം. ദിലീപും നമിത പ്രമോദുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മുപ്പതോളം ദിവസത്തെ ഷൂട്ടിങ് ബാക്കി നിൽക്കെയാണ് രാമചന്ദ്ര ബാബുവിന്റെ മരണ വാർത്ത എത്തുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ സഹോദരനും പ്രശസ്ത ഛായാഗ്രഹകനുമായ രവി കെ ചന്ദ്രൻ ചിത്രത്തിന്റെ ബാക്കിയുള്ള ഭാഗം പൂർത്തിയാക്കുമെന്ന വാർത്തകൾ പുറത്തുവരുന്നു. ഗജനി, ഫനാ, മൈ നെയിം ഈസ് ഖാൻ തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഇദ്ദേഹം 2014ൽ ജീവയെ നായകനാക്കി 'യാൻ' എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. 'പ്രൊഫസർ ഡിങ്കൻ' എന്ന ചിത്രത്തിന്റെ ബാക്കിയുള്ള ഷൂട്ടിംങ്ങിനെ പറ്റിയ

വിനയൻ ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ തരംഗമാകുന്നു; ചിത്രത്തിൽ നായകൻ മോഹൻലാൽ എന്ന് സൂചന

പ്രശസ്ത സംവിധായകൻ വിനയൻ അടുത്തതായി ഒരുക്കാൻ പോകുന്ന മലയാള ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിലെ നായകൻ ആരായിരിക്കുമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉറ്റു നോക്കുന്നത്. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലുമൊത്തു ഒരു ചിത്രം ചെയ്യുമെന്ന് വിനയൻ പ്രഖ്യാപിച്ചിരുന്നു. അതൊരു വലിയ ചിത്രമായിരിക്കുമെന്നും വിനയൻ സൂചിപ്പിച്ചിരുന്നു. എന്നാൽ അത് തന്നെയാണോ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രമെന്നതിനു സ്ഥിരീകരണമില്ല. മോഹൻലാൽ രാവണനായി എത്തുന്ന ഒരു ചിത്രമൊരുക്കാനും വിനയന് പ്ലാനുള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതുപോലെ ജയസൂര്യ നായകനാവുന്ന ഒരു ബിഗ് ബജറ്റ് ചിത്രവും മമ്മൂട്ടി നായകനായി രാക്ഷസ രാജാവ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും വിനയന്റെ ആലോചനകളിലുണ്ട് എന്ന വിവരവും അദ്ദേഹം പുറത്തു വിട്ടിരുന്നു. അദ്ദേഹത്തിന്റെ മുൻ റിലീസായ ആകാശ ഗംഗയുടെ രണ്ടാം ഭാഗം ഒരു വലിയ വിജയം നേടിയിരുന്നില്ല. ഇപ്പോൾ മ

മാസ്റ്ററിലെ റെയ്ഡ് ഗാനം ഉടൻ പുറത്തിറങ്ങും

വിജയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. കൈദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനഗരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ ഏറെ പ്രതീക്ഷ നൽകുന്നവയായിരുന്നു. മാസ്റ്ററിലെ ആദ്യ രണ്ട് ഗാനങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിജയ് ആലപിച്ച ആദ്യ ഗാനമായ കുട്ടി സോങ് ഇപ്പോളും തമിഴ് നാട്ടിൽ ട്രെൻഡിങ് തന്നെയാണ്. രണ്ടാമത്തെ ഗാനമായ വാത്തി കമിങ്ങും ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്. വളരെ വ്യത്യസ്തമായ ഒരു തീം മ്യൂസിക് പോലെ തോന്നിക്കുന്ന ഒരു ഗാനമായിരുന്നു വാത്തി കമിങ്. ചിത്രത്തിലെ മൂന്നാമത്തെ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിടുവാൻ ഒരുങ്ങുകയാണ്. വാത്തി റെയ്ഡ് എന്ന മൂന്നാമത്തെ ഗാനമാണ് ഇന്ന് റിലീസ്‌ ചെയ്യുവാൻ ഒരുങ്ങുന്നത്. രാത്രി 8.30ന് ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിടും. ഈ ഗാനം തമിഴ് നാട്ടിൽ കോളിളക്

Facebook

Recommended Calls

ദുരൂഹതകളുടെ ചുരുളുകളുമായി "രണ്ട് രഹസ്യങ്ങൾ

  ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "രണ്ട് രഹസ്യങ്ങൾ". ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എൻ്റർടെയിൻമെൻ്റ് എന്നിവയുടെ ബാനറിൽ വിജയകുമാർ പ്രഭാകരൻ, അജിത്കുമാർ രവീന്ദ്രൻ, സാക്കിർ അലി എന്നിവർ ചേർന്നാണ്. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങൾ.ചിത്രത്തിൻ്റെ പോസ്റ്റർ റിലീസായി.ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മഞ്ജു വാര്യർ, ഇന്ദ്രജിത്, സിദ്ദിഖ്, ആഷിഖ് അബു, അപ്പാനി ശരത്, Rj ഷാൻ, പാരിസ് ലക്ഷ്മി എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിൻ്റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. ജോമോൻ തോമസ്,അബ്ദുൾ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം.

'ചെരാതുകൾ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  ആറു കഥകൾ ചേർന്ന "ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഓടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ മലയാളത്തിലെ പ്രിയ താരങളായ മമ്മൂട്ടി, സുരേഷ്പു ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്ന് പുറത്തുവിട്ടു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത്‌ ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ട്രെയ്‌ലർ ഇതാ : മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത്‌ അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി.ആർ.ഓ - പി.ശിവപ്രസാദ്, ഡ

റിലീസിന് മുൻപേ മലയാള ചിത്രത്തിന്റെ ബോളിവുഡ് അവകാശം വിറ്റു

  ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. മോളിവുഡിൽ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കുന്നത്. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രം കണ്ണൻ താമരക്കുളം തന്നെ ബോളിവുഡിൽ സംവിധാനം ചെയ്യും. മലയാളത്തിൽ എത്തുന്ന "ഉടുമ്പ്"ൽ സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്‌സ്റ്റനും,യാമി സോനയുമാണ് നായികമാർ. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. ചിത്രത്തിൽ മൻരാജ്, ബൈജു, മുഹമ്മദ് ഫൈസൽ, ജിബിൻ സാബ്, പോൾ താടിക്കാരൻ, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍

സാമന്തയുടെ നായകനായി ദേവ് മോഹൻ എത്തുന്നു

  'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തുകയും കേരളക്കരയുടെ സ്വന്തം സൂഫിയായി മാറുകയും ചെയ്ത നടനാണ് ദേവ് മോഹൻ. ഇപ്പോഴിതാ ബിഗ് ബജറ്റിൽ ഒരുങ്ങുന്ന പാൻ ഇന്ത്യ ചിത്രം 'ശാകുന്തള'ത്തിൽ സാമന്തയുടെ നായകനായി എത്തുകയാണ് അദ്ദേഹം. സാമന്ത തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പുരാണകഥയെ ആസ്പദമാക്കിക്കൊണ്ട് സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന സിനിമയാണ് ‘ശാകുന്തളം’. ചിത്രത്തിൽ ശകുന്തളയായി സാമന്തയും ദുഷ്യന്തനായി മലയാളി താരം ദേവ് മോഹനുമാണ് അഭിനയിക്കുന്നത്. ഏകദേശം150 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിലാണ് ദേവ് മോഹൻ ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണവും തൃശൂരിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈം വഴിയാണ് റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിബി19 നാണ് ആമസോൺ പ്രൈം വഴി പുറത്തിറങ്ങുക. ചിത്രത്തിന്റെ ട്രെയ്ലർ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാർ, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.

'നിഴൽ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് "നിഴൽ". തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴലിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഏപ്രില്‍ 4ന് ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.   ചിത്രത്തിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള ആയി നയൻസും ക്യാമറക്ക് മുന്നിലെത്തുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍,

ചെമ്പന്‍ വിനോദിന്‍റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു

സിനിമ താരം ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. വിനയ് ഫോര്‍ട്ട് നായകനായ ഹിറ്റ് ചിത്രം  'തമാശ'യ്ക്കു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് 'ഭീമന്റെ വഴി' എന്നാണ്. ചെമ്പന്‍ വിനോദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കുറ്റിപ്പുറത്താണ് ആരംഭിച്ചത്. ആഷിക് അബു, റീമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ലോക്ക് ഡൗണിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രവും.  മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട് ' അപ്പു ഭട്ടതിരി സംവിധാനം ചെയ്ത 'നിഴൽ' എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ അവസാനമായി അഭിനയിച്ചത്. അഷ്റഫ് ഹംസ സംവിധാനം ചെയ്ത വിനയ് ഫോർട്ട് ചിത്രം 'തമാശ'യുടെ സഹനിർമാണവും ചെമ്പൻ വിനോദായിരുന്നു.

'കോൾഡ് കേസ്' ഒ.ടി.ടി റിലീസിന് ?

  പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോൾഡ് കേസ് '. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ അതിഥി ബാലനാണ് നായിക. പൃഥ്വിരാജ് പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ ചിത്രം തീയറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് ഒ.ടി.ടി റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം ഏഷ്യാനെറ്റിനാണ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കുന്ന സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ചേർന്നാണ്. ശ്രീനാഥ്.വി.നാഥ്‌ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച നടൻ അനിൽ നെടുമങ്ങാടും 'കോൾഡ് കേസി'ൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

മലയാളം വെബ് സീരീസ് ഒ.ടി.ടി റിലീസ് ചെയ്യുന്നു

  വൻ താരനിരയുമായി എത്തുന്ന മലയാളം വെബ് സീരീസ് 'ഇൻസ്റ്റാഗ്രാമം' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ആസിഫ് അലി നായകനായ 'ബി.ടെക് ' സംവിധാനം ചെയ്ത മൃദുൽ നായരാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്. ബോളിവുഡ് താരങ്ങളായ ദിശ പതാനി, അർജുൻ കപൂർ, ജാക്വലിൻ ഫെർണാണ്ടസ് തെന്നിന്ത്യൻ താരം തമന്ന എന്നിവർ ചേർന്ന് പുറത്തിറക്കിയ 'ഇൻസ്റ്റാഗ്രാമ'ത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഡോ.ലീന.എസ് നിർമിക്കുന്ന ഈ വെബ് സീരിസ് നീ സ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുകയാണ്. റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദീപക് പറമ്പോൽ, ബാലു വർഗീസ്, അർജുൻ അശോകൻ, ഗണപതി, സുബീഷ്, സാബുമോൻ, അലൻസിയർ, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവർ വേഷമിടുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, സിദ്ധാർഥ് മേനോൻ, ഡെയ്‌ൻ ഡേവിസ്, അദിതി രവി, ശ്രിന്ദ, സാനിയ അയ്യപ്പൻ എന്നിവർ സ്‌പെഷൽ അപ്പിയറൻസായി എത്തുന്നു. ജെ. രാമകൃഷ്ണയും മൃദുൽ നായരും ചേർന്നാണ് വെബ് സീരീസിന്റെ രചന നിർവഹിച്ചത്. അരുൺ ജെയിംസ്, പവി. കെ.പവൻ, ധനേഷ് രവീന്ദ്രൻ എന്നിവർ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിങും നിർവഹിക്കുന്നു.

ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  ഫഹദ് ഫാസിൽ നായകനാകുന്ന നസീർ യൂസഫ് ഇസുദ്ദീൻ ചിത്രം 'ഇരുളി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നെറ്റ് ഫ്ലിക്സ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സീ യു സൂണി'ന് ശേഷം ഫഹദും ദർശനയും ഒന്നിക്കുന്ന ഈ ചിത്രം ഏപ്രിൽ രണ്ടിനാണ് നെറ്റ് ഫ്ലിക്സ് വഴി ഒ.ടി.ടി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് നെറ്റ് ഫ്ലിക്സിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടു. ആന്റോ ജോസഫ് ഫിലിം കമ്പനി, പ്ലാൻ ജെ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ജോമോൻ ടി ജോൺ-ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ കുട്ടിക്കാനത്താണ് ലൊക്കേഷനാക്കിയിരുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.