Skip to main content

Posts

Showing posts from February, 2020

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഫുക്രുവിന്റെ പുകവലിയെ വിമർശിച്ച് മോഹൻലാൽ

രണ്ട് സീസൺ കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട ഷോയായി മാറി കഴിഞ്ഞു ബിഗ്‌ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഈ പരിപാടിയ്ക്ക് വലിയ ആരാധക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ തന്നെ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത് മോഹൻലാൽ വരുന്ന വീക്കെൻഡ് എപ്പിസോഡുകളാണ്. ഈ ആഴ്ച മോഹൻലാൽ എത്തിയപ്പോൾ ആദ്യം തന്നെ പറഞ്ഞത് ഫുക്രുവിന്റെ പുതിയ ശീലത്തെ പറ്റിയാണ്.  കഴിഞ്ഞ ആഴ്ച മുതലാണ് ഫുക്രു ബിഗ് ബോസ്സിൽ പുകവലി ആരംഭിച്ചത്. ഫുക്രു, ജസ്‌ല, അലസാന്ദ്ര എന്നിവരുടെ പുതിയ താവളമായി മാറിയിരിക്കുകയാണ് സ്മോക്കിങ് റൂം. ജെസ്‌ലയും അലസാന്ദ്രയും പുകവലിയ്ക്കുന്ന രംഗം നേരത്തെ തന്നെ ബിഗ് ബോസ്സ് പുറത്തുവിട്ടിരുന്നു. ലോകം മുഴുവൻ കാണുന്നുണ്ട് പുതിയ ശീലം മാറ്റിയാൽ കൊള്ളാമെന്ന് മോഹൻലാൽ പറഞ്ഞു. ഈ ആഴ്ച മൂന്നുപേരാണ് ബിഗ് ബോസ്സ് വീട്ടിലേക്ക് എത്തിയത്. കണ്ണിൽ അസുഖം ബാധിച്ച ചികിത്സയിലായിരുന്ന ദയയും, രേഷ്മയും, എലീനയുമാണ് ബിഗ് ബോസ്സിലേക്ക് തിരിച്ചെത്തിയത്.

'സിഗരറ്റിന്റെ ആദ്യ പഫ് എടുത്തപ്പോൾ തന്നെ ഞാൻ ചുമച്ചു' - നസ്രിയ ഫഹദ്

മലയാള സിനിമ പ്രേമികളുടെ ഇഷ്ട്ട നടിമാരിൽ ഒരാളാണ് നസ്രിയ.  റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയ നസ്രിയ വളരെ പെട്ടന്നാണ് മുൻനിര നടിമാരുടെ നിരയിലേക്ക് എത്തിയത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഞ്‌ജലി മേനോന്റെ 'കൂടെ'യിലും അൻവർ റഷീദിന്റെ 'ട്രാൻസ് ' ലുമാണ് നസ്രിയ അഭിനയിച്ചത്. വിവാഹത്തിന് ശേഷം ഫഹദ് ഫാസിലിനൊപ്പം ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയാണ് ട്രാൻസ്. ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ട്രാൻസിലെ എസ്തർ ലോപ്പസ്. 'ദി ഹിന്ദു' വിനു നൽകിയ അഭിമുഖത്തിലാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് താരം പറഞ്ഞത്. 'ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രമാണ് എസ്തർ. എസ്തർ ഒരു ആൽക്കഹോളിക്കാണ്. ഇതൊന്നും അറിയാത്ത ഒരാൾ ഇതൊക്കെ ചെയ്യുമ്പോൾ എത്രത്തോളം വിജയിക്കുമെന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. സിഗരറ്റിന്റെ ആദ്യത്തെ പഫ് എടുത്തപ്പോൾ തന്നെ ഞാൻ ചുമച്ചു. എസ്‌തറിനെ പറ്റി അറിയാൻ അൻവർ റഷീദിനോടെ ഞാൻ ഒരുപാട് സംശയങ്ങൾ ചോദിക്കുമായിരുന്നു. ആരാധകർ ഈ കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കുമെന്നറിയാൻ എനിക്ക് വലിയ ആകാംഷയായിരുന്നു

'കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ഞാൻ ഇതു മാത്രമേ ശ്രദ്ധിക്കാറുള്ളു'- ഫഹദ്

യുവ നടന്മാരിൽ വ്യത്യസ്തത കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച നടനാണ് ഫഹദ് ഫാസിൽ. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമാണ്. 'മഹേഷിന്റെ പ്രതികാര'ത്തിലെ നാട്ടിൻപുറത്തുകാരൻ മഹേഷും, 'തൊണ്ടിമുതലി'ലെ കള്ളൻ പ്രസാദും, 'കുമ്പളങ്ങി'യിലെ ഷമ്മിയും ഇപ്പോൾ ട്രാൻസിലെ വിജു പ്രസാദും എല്ലാം രാപകൽ വ്യതാസമുള്ള കഥാപാത്രങ്ങളാണ്. 'ദി ഹിന്ദു'വിന് നൽകിയ അഭിമുഖത്തിലാണ് ഇവ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ രഹസ്യം ഫഹദ് ഫാസിൽ വെളിപ്പെടുത്തിയത്. 'ഞാൻ ഒരേപോലുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാറില്ല. കൂടുതലായും ശ്രദ്ധിക്കുന്നത് കഥാപാത്രത്തിന്റെ വിവരണത്തെ പറ്റിയാണ്. കഥയ്ക്കനുസരിച്ച് കഥാപാത്രത്തെ രൂപപ്പെടുത്തുക എന്നതാണ് ഒരു നടന്റെ കർത്തവ്യം. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത്‌ വിശപ്പ്‌ കാരണം കള്ളനായി മാറിയ ഒരാൾ എന്നുമാത്രമെ എനിക്കറിയാമായിരുന്നുള്ളു' - ഫഹദ് പറഞ്ഞു. ഇതുപോലെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിട്ടാണ് ഫഹദ് ഇനി എത്തുന്നത്‌. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മാ

ജിന്നുമായി അവർ വരുന്നു.

'ചന്ദ്രേട്ടൻ എവിടെയാ' , 'വർണ്യത്തിൽ ആശങ്ക' എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകന്റെ വേഷത്തിൽ സിദ്ധാർത്ഥ് ഭരതൻ വീണ്ടും എത്തുന്നു. 'ജിന്ന് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാള സിനിമയിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന സൗബിനും നിമിഷ സജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ജെല്ലികെട്ട് ','അങ്കമാലി ഡയറീസ് ', 'ഗപ്പി' എന്നീ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരനാണ് 'ജിന്ന് 'ന്റെ ക്യാമറ ചലിപ്പിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. 'അമ്പിളി','വികൃതി','ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' എന്നീ ചിത്രങ്ങളിലൂടെ 2019 സുവർണ വർഷമാക്കിയ സൗബിന്റെ വരാനുള്ള ചിത്രങ്ങളെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ദിലീഷ് പോത്തന്റെ 'തൊണ്ടി മുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക്‌ എത്തിയ നിമിഷ സജയൻ ഇതിനോടകം മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ നടിയാണ്. മമ്മൂട്ടി ചിത്രം 'വൺ' ആണ് നിമിഷ സജയന്റെ പുറത്തിറങ്ങാനുള്ള ചിത്രം.

വിജയ് രാഷ്ട്രീയത്തിലേക്ക്: പ്രതീക്ഷയുണർത്തി അച്ഛന്റെ വാക്കുകൾ

തമിഴകത്തിന്റെ ഇളയദളപതി വിജയ് യുടെ പിതാവിന്റെ അഭിമുഖം സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകുകയാണ്. നികുതി കേസുമായി ബന്ധപ്പെട്ട് വിജയ് വിവാദ കുരുക്കില്‍ അകപ്പെട്ടപ്പോള്‍ രജനികാന്തും കമല്‍ ഹാസനും പിന്തുണയ്ക്കാതിരുന്നതില്‍ തങ്ങള്‍ക്ക് ഖേദം ഉണ്ടെന്നു എസ്.എ ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വന്ന ചില മാറ്റങ്ങളുടെ പശ്ചാത്തലമാണ് അദ്ദേഹത്തെ ഇങ്ങനെ സംസാരിക്കാന്‍ പ്രേരിപ്പിച്ചത്. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്നത് പോലെ താനും വിജയ് രാഷ്ട്രീയ പ്രവേശം നടത്തുന്നതിനായി താനും കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആ ഒരു സന്തോഷവാര്‍ത്ത ഒരു നാള്‍ സംഭവിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.  മറ്റു നടന്‍മാരെ പോലെയല്ല മകന്‍ തമിഴ് ജനതയെ ബാധിക്കുന്ന വിഷയത്തില്‍ അവന്റെ നിലപാടുകള്‍ വ്യക്തമായി അറിയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നികുതിക

ചൂടൻ ലുക്കിൽ ബോളിവുഡ് സുന്ദരികൾ: വൈറലായി കലണ്ടർ ഫോട്ടോഷൂട്ട്

ബോളിവുഡിലെ ഒന്നാം നിര ഫാഷൻ ഫോട്ടോഗ്രാഫർ ഡാബു രത്‌നാനിയുടെ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. 2020 കലണ്ടർ ഫോട്ടോഷൂട്ടിന്റെ ഭാഗമായി അദേഹമെടുത്ത താരസുന്ദരികളുടെ ചൂടൻ ടോപ്പ്ലെസ്സ് ഫോട്ടോകളാണ് ഇതിന് കാരണം താരങ്ങളായ കിയാരാ അലി അദ്വാനി, സണ്ണി ലിയോൺ, ഭൂമി പദ്നേക്കർ എന്നിവരാണ് ടോപ്ൽലെസ്സ് ഫോട്ടോകളുമായി പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ഗ്ലാമർ വേഷങ്ങളിൽ ഐശ്വര്യ ബച്ചൻ, വിദ്യ ബാലൻ, പരിണീതി ചോപ്ര, ജാക്ലിൻ ഫെർണാണ്ടസ്, അനുഷ്‌ക ശർമ്മ, ആലിയ ഭട്ട്, കൃതി സനൻ, അനന്യ പാണ്ഡെ എന്നിവരുമുണ്ട് പുരുഷ താരങ്ങളായ ഹൃത്വിക് റോഷൻ, ടൈഗർ ഷിറോഫ്, സെയ്ഫ് അലി ഖാൻ, വരുൺ ധവാൻ, വിക്കി കൗശൽ, അഭിഷേക് ബച്ചൻ എന്നിവരുടെ ഗ്ലാമർ ചിത്രങ്ങളും ഫോട്ടോ ഷൂട്ടിന്റെ ഭാഗമായുണ്ട്

ഇൻഡ്യൻ 2 ഷൂട്ടിംഗിനിടെ ക്രയ്ൻ തകർന്ന് വീണ് 3 പേർ മരിച്ചു: സംവിധായകൻ ശങ്കറിനും പരിക്ക്

ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച് ശങ്കർ സംവിധാനം ചെയ്ത് കമലഹാസൻ പ്രധാനവേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡചിത്രം ഇന്ത്യൻ 2 വിന്റെ ലൊക്കേഷനിൽ അപകടമുണ്ടായി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ക്രെയിൻ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്നു പേർ മരണമടഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരിച്ചതിൽ രണ്ട് വ്യക്തികൾ ശങ്കറിന്റെ സഹസംവിധായകർ ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. അതു കൂടാതെ 10 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. 24 വർഷങ്ങൾക്കു മുൻപ് ശങ്കർ- കമലഹാസൻ കൂട്ടുകെട്ടിൽ പുറത്തുവന്ന ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ഇന്ത്യൻ2 ചിത്രീകരിക്കുന്നത്. അപകടസമയത്ത് കമലഹാസൻ സെറ്റിൽ ഉണ്ടായിരുന്നു. പ്രീത് സിങ്, വിവേക്, ഡൽഹി ഗണേഷ്, സമുദ്രക്കനി, നെടുമുടി വേണു, ബോബി സിംഹ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഫഹദ് ഫാസിലിന്റെ വീട് ഡിസൈൻ ചെയ്തത് ആരെന്നറിയാമോ?

യുവ നായകന്മാരിൽ മലയാളക്കരയുടെ മനസ്സ് കീഴടക്കിയ ഒരു നടനാണ് ദുൽഖർ സൽമാൻ. അദ്ദേഹം അഭിനയിച്ച ഓരോ കഥാപാത്രങ്ങളും മലയാള സിനിമ പ്രേമികൾക്ക് അത്രയും പ്രിയപ്പെട്ടതാണ്. കുഞ്ഞിക്കയെന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ദുൽഖറിന് കേരളത്തിലെന്നല്ല ഇന്ത്യയിലാകെ വലിയ ആരാധക പിന്തുണയാണ് ഉള്ളത്. അദ്ദേഹത്തിന്റെ ഭാര്യ അമാൽ സൂഫിയും ആരാധകർക്കിടയിൽ താരമാണ്. ചെന്നൈയിൽ വളർന്ന അമാൽ ഒരു ഇന്റീരിയർ ഡിസൈനറാണ്. ഫഹദ് ഫാസിലിന്റെ വീടും അമാൽ സൂഫിയാണ് ഡിസൈൻ ചെയ്തത്. അൻവർ റഷീദ് ചിത്രം 'ട്രാൻസ്'ന്റെ പ്രൊമോഷനു വേണ്ടി 'ദി ക്വു' വിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ്‌ ഫാസിൽ ഈ കാര്യം വെളിപ്പെടുത്തിയത്. ഇന്റീരിയർ ഡിസൈനറായ അമാലും ദുൽഖറും തമ്മിലുള്ള വിവാഹം 2011 ലാണ് നടന്നത്.

കല്യാണി പ്രിയദർശന്റെ അടുത്ത ചിത്രം സിംബുവിനോടൊപ്പം

മലയാള സിനിമാ ആരാധകർക്ക് സുപരിചിതമായ പേരാണ് കല്യാണി പ്രിയദർശൻ. അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട് ' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും കല്യാണി വരവറിയിച്ചിരിക്കുകയാണ്. നികിത എന്ന കഥാപാത്രത്തിലൂടെ കല്യാണി മികവാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കല്യാണിയുടെ അടുത്ത തമിഴ് ചിത്രം സിംബുവിനോടൊപ്പമാണ്. 'മാനാടു' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നാരംഭിച്ചു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ്.ജെ സൂര്യയും പ്രധാന വേഷം അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് യുവൻ ശങ്കർ രാജയാണ്. 2018ൽ പ്രഖ്യാപിച്ച ഈ ചിത്രം പല കാരങ്ങളാൽ ഷൂട്ടിങ് വൈകുകയായിരുന്നു. ശിവകാർത്തികേയൻ നായകനായ 'ഹീറോ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും താരപുത്രി വരവറിയിച്ചിരുന്നു. കല്യാണി പ്രിയദർശന്റെ ഇനി ഇറങ്ങാനുള്ള ചിത്രം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയ'മാണ്.

പണം തട്ടുന്ന കാസ്റ്റിംഗ് കോളുകൾ: പ്രശസ്ത താരത്തിന്റെ കുറിപ്പ് വൈറലാകുന്നു

ചെറുതും വലുതുമായ ഒട്ടേറെ കാസ്റ്റിംഗ് കോളുകളാണ് ദിനംപ്രതി സോഷ്യൽ മാധ്യമങ്ങളിൾ വന്നുകൊണ്ടിരിക്കുന്നത്. തുടക്കക്കാരും സിനിമാ മേഖലയിൽ ചുവടുറപ്പിച്ചവരും എല്ലാം തന്നെ കാസ്റ്റിംഗ് കോളുകളിലൂടെ തങ്ങൾക്ക് ആവശ്യമുള്ള താരങ്ങളെ കണ്ടെത്തുന്ന കാലമാണിത്. എന്നാൽ സിനിമയിൽ എത്താൻ അടങ്ങാത്ത ആഗ്രഹവുമായി നടക്കുന്നവരെ ചൂഷണം ചെയ്ത് പണം തട്ടുന്നവരും ഈ മേഖലയിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തെപ്പറ്റി ബിഗ് ബോസ് താരവും സിനിമാ നടനും മോഡലുമായ ഷിയാസ് കരീം പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ: "ലൈഫിൽ എന്തെങ്കിലും ലക്ഷ്യം ഉണ്ടേൽ അതിന് വേണ്ടി പരിശ്രമം നടത്തുക...കിട്ടാൻ കുറച്ച് ബുദ്ധിമുട്ടുണ്ടാകും എന്നാലും അത് നേടി തരാം കുറച്ച് പൈസ തരൂ എന്നു പറയുന്നവരെ കൊന്നാലും വിശ്വസിക്കരുത്...അത്തരക്കാരുടെ കയ്യിൽ ചെന്നു ചാടിയാൽ നമ്മുക്ക് ഒന്നും കിട്ടാനും പോകുന്നില്ല നമ്മൾ നേടാനും പോകുന്നില്ല...ചാൻസ് തരാൻ പൈസ ചോദിക്കുന്നവരെ വിശ്വസിക്കരുത്. കാരണം അത് അങ്ങനെയാണ്....ഈ അടുത്ത് ഒരുപാട് കാര്യങ്ങൾ എനിക്ക്  അറിയാവുന്ന ആളുകൾക്ക് ഉണ്ടായി. എന്നാലും ഞാൻ അതൊന്നും ഇപ്പോൾ ചർച്ച ചെയ്യുന്നില്ല. പ

സുരേഷ് ഗോപിയുടെ അടുത്ത മകനും സിനിമയിലേക്ക്: അരങ്ങേറ്റം അച്ഛനോടൊപ്പം

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. ഇപ്പോൾ സൂപ്പർ ഹിറ്റായി ഓടുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ നിർമ്മാതാവ് എന്ന നിലയിൽ അരങ്ങേറ്റം കുറിച്ച ഈ ചിത്രം കല്യാണി പ്രിയദർശന്റെ മലയാള സിനിമയിലെ അരങ്ങേറ്റം കൂടിയാണ്. മാത്രമല്ല ദുൽഖറിന്റെ സഹോദരനായി അഭിനയിച്ചു കൊണ്ട് സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്റെ മകനും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. എന്നാൽ ആരും അറിയാതെ പോയ മറ്റൊരു അരങ്ങേറ്റം കൂടി ഈ ചിത്രത്തിലൂടെ നടന്നു. അത് സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകനായ മാധവ് സുരേഷിന്റെയാണ്. ഈ സിനിമയിലെ സുരേഷ്ഗോപിയുടെ ആക്ഷൻ സീനിൽ ഒരു കെട്ടിടത്തിന്റെ മുകളിലിരുന്നു അടിപിടി കാണുന്ന ഒരു പയ്യനെ കാണാം. ആ പയ്യനാണ് മാധവ് സുരേഷ്. സുരേഷ് ഗോപിയുടെ ആക്‌ഷൻ രംഗത്തിന്റെ മേക്കിങ് വിഡിയോയിലും നമ്മുക്ക് മാധവിനെ കാണാൻ സാധിക്കും. അച്ഛന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് മാധവ് തന്റെ രംഗം അഭിനയിക്കാൻ തയ്യാറെടുക്കുന്നത്. മാധവ് സുരേഷ് ഇതിലൂടെ അരങ്ങേറ്റം കുറിക്കുന്ന വിവരം സം

'URI' യ്ക്ക് ശേഷം റോണി സ്ക്രീവാല നിർമിക്കുന്ന പുതിയ ചിത്രത്തിൽ എയർ ഫോഴ്സ് പൈലറ്റ് ആയി കങ്കണ

ഇന്ത്യൻ ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു വിക്കി കൗശൽ നായകനായ 'URI'. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് റോണി സ്ക്രീവാലയായിരുന്നു. ഇപ്പോൾ ഇതാ വീണ്ടുമൊരു പട്ടാള സിനിമയുമായി റോണി സ്ക്രീവാല എത്തിയിരിക്കുന്നു. 'തേജസ് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു വനിതാ എയർ ഫോഴ്സ് പൈലറ്റിന്റെ കഥയാണ് പറയുന്നത്. കങ്കണ രണാവത്താണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സർവേഷ മിവാരയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. വായുസേനായിലെ ഫൈറ്റെർ പൈലറ്റുമാർക്കുള്ള ആദരമാണ് ഈ സിനിമയെന്ന് നിർമാതാവ് റോണി സ്ക്രീവാല അഭിപ്രായപ്പെട്ടു. കൂടുതൽ സ്ത്രീകൾക്ക് എയർ ഫോഴ്സിൽ ചേരാനുള്ള പ്രേരണയായി ഈ ചിത്രം മാറുമെന്നും അദ്ദേഹം പറഞ്ഞു. 'യൂണിഫോമിൽ നമ്മുടെ രാജ്യത്തെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പലപ്പോഴും നമ്മൾ അറിയതെ പോകുന്നു. ഈ ചിത്രത്തിൽ ഇതുപോലെയുള്ള പ്രശ്നങ്ങളെ നേരിട്ടുകൊണ്ട് രാജ്യത്തെ സേവിക്കുന്ന ഒരു വനിത എയർ ഫോഴ്സ് പൈലറ്റിന്റെ കഥാ പാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത് ' - കങ്കണ പറഞ്ഞു. സർവേഷ മിവാര ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2021 ഏപ

കാളിയൻ കാസ്റ്റിങ് കോളിന് വളരെ മികച്ച പ്രതികരണം: വെബ്സൈറ്റ് ഹാങ് ആയാൽ വിഷമിക്കേണ്ടെന്ന് അണിയറക്കാർ

പൃഥ്വിരാജ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കാളിയൻ. വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലേക്ക് 300 ഓളം അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ഒരുപാട് അഭിനയ മോഹികൾ ചിത്രത്തിൽ ഒരവസരത്തിന് വേണ്ടി അപേക്ഷിക്കുകയുണ്ടായി. എന്നാൽ അപേക്ഷിക്കുന്നതിനുവേണ്ടിയുള്ള www.kaaliyan.com  എന്ന വെബ്‌സൈറ്റ് പലപ്പോഴും ലോഡ് ആകാതെ ഹാങ് ആകുന്നു എന്നത് ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിന് വിശദീകരണവുമായി അണിയറക്കാർ രംഗത്തെത്തിയിരിക്കുകയാണ്. "കാളിയൻ സിനിമയുടെ കാസ്റ്റിംഗ്‌ കോളിന് സിനിമയെ സ്നേഹിക്കുന്ന പ്രിയ പ്രേക്ഷകരിൽ നിന്ന് ആവേശോജ്ജ്വലമായ പ്രതികരണമാണ് ലഭിക്കുന്നത്‌. അതിൽ ഞങ്ങൾക്കുള്ള സന്തോഷവും അഭിമാനവും ഹൃദയപൂർവ്വം രേഖപ്പെടുത്തുന്നു. എന്നാൽ കാസ്റ്റിംഗ്‌ കോൾ ഫോം ചില സമയങ്ങളിൽ വേണ്ടവിധം പ്രവർത്തിക്കുന്നില്ലെന്ന പരാതി അപേക്ഷകരിൽ നിന്നുമുയരുന്നുണ്ട്‌. ഒരുപാട്‌ പേർ ഒരേ സമയം സൈറ്റ് സന്ദർശിക്കുന്നതിനാലുണ്ടാകുന്ന വെബ്‌ ട്രാഫിക്‌ മൂലമാണിതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അപേക്ഷ സമർപ്പിക്കാൻ മാർച്ച്‌ 15 വരെ അവസരമൊരുക്കിയിട്ടുണ്ട്‌. തിരക്

Facebook

Recommended Calls

ദുരൂഹതകളുടെ ചുരുളുകളുമായി "രണ്ട് രഹസ്യങ്ങൾ

  ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "രണ്ട് രഹസ്യങ്ങൾ". ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എൻ്റർടെയിൻമെൻ്റ് എന്നിവയുടെ ബാനറിൽ വിജയകുമാർ പ്രഭാകരൻ, അജിത്കുമാർ രവീന്ദ്രൻ, സാക്കിർ അലി എന്നിവർ ചേർന്നാണ്. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങൾ.ചിത്രത്തിൻ്റെ പോസ്റ്റർ റിലീസായി.ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മഞ്ജു വാര്യർ, ഇന്ദ്രജിത്, സിദ്ദിഖ്, ആഷിഖ് അബു, അപ്പാനി ശരത്, Rj ഷാൻ, പാരിസ് ലക്ഷ്മി എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിൻ്റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. ജോമോൻ തോമസ്,അബ്ദുൾ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം.

'ചെരാതുകൾ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  ആറു കഥകൾ ചേർന്ന "ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഓടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ മലയാളത്തിലെ പ്രിയ താരങളായ മമ്മൂട്ടി, സുരേഷ്പു ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്ന് പുറത്തുവിട്ടു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത്‌ ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ട്രെയ്‌ലർ ഇതാ : മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത്‌ അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി.ആർ.ഓ - പി.ശിവപ്രസാദ്, ഡ

റിലീസിന് മുൻപേ മലയാള ചിത്രത്തിന്റെ ബോളിവുഡ് അവകാശം വിറ്റു

  ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. മോളിവുഡിൽ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കുന്നത്. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രം കണ്ണൻ താമരക്കുളം തന്നെ ബോളിവുഡിൽ സംവിധാനം ചെയ്യും. മലയാളത്തിൽ എത്തുന്ന "ഉടുമ്പ്"ൽ സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്‌സ്റ്റനും,യാമി സോനയുമാണ് നായികമാർ. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. ചിത്രത്തിൽ മൻരാജ്, ബൈജു, മുഹമ്മദ് ഫൈസൽ, ജിബിൻ സാബ്, പോൾ താടിക്കാരൻ, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍

സാമന്തയുടെ നായകനായി ദേവ് മോഹൻ എത്തുന്നു

  'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തുകയും കേരളക്കരയുടെ സ്വന്തം സൂഫിയായി മാറുകയും ചെയ്ത നടനാണ് ദേവ് മോഹൻ. ഇപ്പോഴിതാ ബിഗ് ബജറ്റിൽ ഒരുങ്ങുന്ന പാൻ ഇന്ത്യ ചിത്രം 'ശാകുന്തള'ത്തിൽ സാമന്തയുടെ നായകനായി എത്തുകയാണ് അദ്ദേഹം. സാമന്ത തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പുരാണകഥയെ ആസ്പദമാക്കിക്കൊണ്ട് സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന സിനിമയാണ് ‘ശാകുന്തളം’. ചിത്രത്തിൽ ശകുന്തളയായി സാമന്തയും ദുഷ്യന്തനായി മലയാളി താരം ദേവ് മോഹനുമാണ് അഭിനയിക്കുന്നത്. ഏകദേശം150 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിലാണ് ദേവ് മോഹൻ ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണവും തൃശൂരിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈം വഴിയാണ് റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിബി19 നാണ് ആമസോൺ പ്രൈം വഴി പുറത്തിറങ്ങുക. ചിത്രത്തിന്റെ ട്രെയ്ലർ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാർ, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.

'നിഴൽ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് "നിഴൽ". തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴലിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഏപ്രില്‍ 4ന് ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.   ചിത്രത്തിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള ആയി നയൻസും ക്യാമറക്ക് മുന്നിലെത്തുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍,

ചെമ്പന്‍ വിനോദിന്‍റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു

സിനിമ താരം ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. വിനയ് ഫോര്‍ട്ട് നായകനായ ഹിറ്റ് ചിത്രം  'തമാശ'യ്ക്കു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് 'ഭീമന്റെ വഴി' എന്നാണ്. ചെമ്പന്‍ വിനോദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കുറ്റിപ്പുറത്താണ് ആരംഭിച്ചത്. ആഷിക് അബു, റീമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ലോക്ക് ഡൗണിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രവും.  മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട് ' അപ്പു ഭട്ടതിരി സംവിധാനം ചെയ്ത 'നിഴൽ' എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ അവസാനമായി അഭിനയിച്ചത്. അഷ്റഫ് ഹംസ സംവിധാനം ചെയ്ത വിനയ് ഫോർട്ട് ചിത്രം 'തമാശ'യുടെ സഹനിർമാണവും ചെമ്പൻ വിനോദായിരുന്നു.

'കോൾഡ് കേസ്' ഒ.ടി.ടി റിലീസിന് ?

  പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോൾഡ് കേസ് '. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ അതിഥി ബാലനാണ് നായിക. പൃഥ്വിരാജ് പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ ചിത്രം തീയറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് ഒ.ടി.ടി റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം ഏഷ്യാനെറ്റിനാണ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കുന്ന സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ചേർന്നാണ്. ശ്രീനാഥ്.വി.നാഥ്‌ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച നടൻ അനിൽ നെടുമങ്ങാടും 'കോൾഡ് കേസി'ൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

മലയാളം വെബ് സീരീസ് ഒ.ടി.ടി റിലീസ് ചെയ്യുന്നു

  വൻ താരനിരയുമായി എത്തുന്ന മലയാളം വെബ് സീരീസ് 'ഇൻസ്റ്റാഗ്രാമം' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ആസിഫ് അലി നായകനായ 'ബി.ടെക് ' സംവിധാനം ചെയ്ത മൃദുൽ നായരാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്. ബോളിവുഡ് താരങ്ങളായ ദിശ പതാനി, അർജുൻ കപൂർ, ജാക്വലിൻ ഫെർണാണ്ടസ് തെന്നിന്ത്യൻ താരം തമന്ന എന്നിവർ ചേർന്ന് പുറത്തിറക്കിയ 'ഇൻസ്റ്റാഗ്രാമ'ത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഡോ.ലീന.എസ് നിർമിക്കുന്ന ഈ വെബ് സീരിസ് നീ സ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുകയാണ്. റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദീപക് പറമ്പോൽ, ബാലു വർഗീസ്, അർജുൻ അശോകൻ, ഗണപതി, സുബീഷ്, സാബുമോൻ, അലൻസിയർ, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവർ വേഷമിടുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, സിദ്ധാർഥ് മേനോൻ, ഡെയ്‌ൻ ഡേവിസ്, അദിതി രവി, ശ്രിന്ദ, സാനിയ അയ്യപ്പൻ എന്നിവർ സ്‌പെഷൽ അപ്പിയറൻസായി എത്തുന്നു. ജെ. രാമകൃഷ്ണയും മൃദുൽ നായരും ചേർന്നാണ് വെബ് സീരീസിന്റെ രചന നിർവഹിച്ചത്. അരുൺ ജെയിംസ്, പവി. കെ.പവൻ, ധനേഷ് രവീന്ദ്രൻ എന്നിവർ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിങും നിർവഹിക്കുന്നു.

ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  ഫഹദ് ഫാസിൽ നായകനാകുന്ന നസീർ യൂസഫ് ഇസുദ്ദീൻ ചിത്രം 'ഇരുളി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നെറ്റ് ഫ്ലിക്സ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സീ യു സൂണി'ന് ശേഷം ഫഹദും ദർശനയും ഒന്നിക്കുന്ന ഈ ചിത്രം ഏപ്രിൽ രണ്ടിനാണ് നെറ്റ് ഫ്ലിക്സ് വഴി ഒ.ടി.ടി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് നെറ്റ് ഫ്ലിക്സിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടു. ആന്റോ ജോസഫ് ഫിലിം കമ്പനി, പ്ലാൻ ജെ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ജോമോൻ ടി ജോൺ-ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ കുട്ടിക്കാനത്താണ് ലൊക്കേഷനാക്കിയിരുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.