Skip to main content

Posts

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'ചെരാതുകൾ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  ആറു കഥകൾ ചേർന്ന "ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഓടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ മലയാളത്തിലെ പ്രിയ താരങളായ മമ്മൂട്ടി, സുരേഷ്പു ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്ന് പുറത്തുവിട്ടു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത്‌ ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ട്രെയ്‌ലർ ഇതാ : മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത്‌ അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി.ആർ.ഓ - പി.ശിവപ്രസാദ്, ഡ

റോഷൻ ബഷീറിന്റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നു

  റോഷൻ ബഷീർ നായകനായെത്തുന്ന "വിൻസെന്റ് ആൻഡ് ദി പോപ്പ്" എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ദൃശ്യം എന്ന ചിത്രത്തിന് ശേഷം റോഷന്റെ അടുത്ത പ്രധാന റിലീസ് ചിത്രം ആണ് "വിൻസെന്റ് ആൻഡ് ദി പോപ്പ്". ബിജോയ് പി.ഐ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അത്യന്തം സ്റ്റൈലൈസ്ഡ്  ആയിട്ടുള്ള ഗെറ്റപ്പിൽ വിൻസെന്റ് എന്ന ടൈറ്റിൽ റോൾ ആണ് റോഷൻ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ ഗീതാനന്ദ് ആണ്. സഞ്ജീവ് കൃഷ്ണൻ പശ്ചാത്തല സംഗീതവും കിരൺ വിജയ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. വാണിമഹൽ ക്രീയേഷന്സ് ആണ് നിർമ്മാണം. റിവഞ്ജ് ത്രില്ലെർ ജോണറിൽ ഒരുക്കിയ ഈ കഥയിൽ വിൻസെന്റ് എന്ന ഹിറ്റ്മാൻ തന്റെ ജീവിതത്തിലെ നിർണായകമായ ഒരു യാത്രവേളയിൽ  കണ്ടുമുട്ടുന്ന ഹോജ എന്ന  ടാക്സി ഡ്രൈവറുമായി സംഭാഷണത്തിൽ ഏർപ്പെടുകയും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമായി കഥ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു.  വിൻസെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോർത്തിനെക്കിയ വിൻസെന്റ് ആൻഡ് ദി പോപ്പ് എന്ന ചിത്രം മറ്റു

ക്ലബ്ബ് ഹൗസിൽ ഇന്ന് കാത്തിരിക്കുന്നത്

  കേരളക്കരയിൽ വൻ തരംഗമായി കൊണ്ടിരിക്കുകയാണ് ക്ലബ്ബ് ഹൗസ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം. എല്ലാ ആസ്വദകരെയും പോലെ സിനിമാ പ്രേമികൾക്ക് ഒരുപാട് അനുഭവങ്ങളും അറിവുകളും ഈ ഒരു പ്ലാറ്റ്ഫോം വഴി ലഭിക്കുന്നുണ്ട്. ഇന്ന് ക്ലബ്ബ് ഹൗസിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന ഈവന്റുകളും അവയുടെ റൂം ലിങ്കും ഇതാ... 2:00 PM "തിരക്കഥ രചനയെക്കുറിച്ച്" സുരേഷ് ഗോപി ചിത്രം 'പാപ്പൻ', മഞ്ജു വാര്യർ ചിത്രം ' C/O സൈറ ഭാനു' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആർ.ജെ ഷാൻ, തിരക്കഥാകൃത്തായ ജെനിത് കാച്ചപ്പിള്ളി, 'മണിയറയിലെ അശോകൻ' സിനിമയുടെ സംവിധായകൻ ഷംസു സൈബ, 'കുടുക്ക് 2025'ന്റെ രചയിതാവും സംവിധായകനുമായ ബിലഹരിയും പങ്കെടുക്കുന്നു. റൂം ലിങ്ക് :  Click here 3:00 PM "New age of cinematography" സംവിധായകൻ ബിലഹരി, സിനിമാറ്റൊഗ്രാഫർമാരായ അപ്പു പ്രഭാകർ, അഭിമന്യു വിശ്വനാഥ്, വിഷ്ണു ശർമ്മ എന്നിവർ പങ്കെടുക്കുന്നു. റൂം ലിങ്ക്:  Click here 8:00 PM "ദി പ്രീസ്റ്റ് ടീമിനൊപ്പം" ജോഫിൻ.ടി.ചാക്കോ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റ്'ന്റെ അണിയറ പ്രവർത്തക

സിനിമ പ്രേമികൾക്ക് ക്ലബ്ബ് ഹൗസിൽ ഇന്ന്

  കേരളക്കരയിൽ വൻ തരംഗമായി കൊണ്ടിരിക്കുകയാണ് ക്ലബ്ബ് ഹൗസ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം. എല്ലാ ആസ്വദകരെയും പോലെ സിനിമാ പ്രേമികൾക്ക് ഒരുപാട് അനുഭവങ്ങളും അറിവുകളും ഈ ഒരു പ്ലാറ്റ്ഫോം വഴി ലഭിക്കുന്നുണ്ട്. ഇന്ന് ക്ലബ്ബ് ഹൗസിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന ഈവന്റുകളും അവയുടെ റൂം ലിങ്കും ഇതാ... വൈകിട്ട് 6:00 മണിക്ക് "Casting & Fashion" ലുക്മാൻസ് മോഡലിങ് ഏജൻസിയുടെ സ്ഥാപകൻ ലുക്മാൻ, പ്രശസ്ത സംവിധായകർ സലാം ബാപ്പു, മമാസ് എന്നിവരും പങ്കെടുക്കുന്നു. റൂം ലിങ്ക് :  "Casting and fashion" രാത്രി 8:00 മണിക്ക് "ജയേട്ടനോടൊപ്പം" പ്രശസ്‌ത സിനിമാ താരം ജയസൂര്യ പങ്കെടുക്കുന്നു. റൂം ലിങ്ക് :  "ജയേട്ടനോടൊപ്പം" രാത്രി 8:00 മണിക്ക് "ഓപ്പറേഷൻ ജാവ ടീമിനൊപ്പം" ഈ വർഷത്തെ ഹിറ്റ്‌ചിത്രങ്ങളിൽ ഒന്നായ 'ഓപ്പറേഷൻ ജാവ'യിലെ അണിയറ പ്രവർത്തകരും അഭിനേതാക്കളും പങ്കെടുക്കുന്നു. റൂം ലിങ്ക് :  Meet with 'operation java' team

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി അനൂപ് മേനോൻ

  അനൂപ് മേനോൻ, ലിയോണ ലിഷോയ്, രഞ്ജി പണിക്കർ, അനു മോഹൻ, രഞ്ജിത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ട്വന്റി വൺ ഗ്രാം' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ്, നിവിൻ പോളി, ടോവിനോ, ആസിഫ് അലി എന്നിവരുടെ പേജുകൾ വഴിയാണ് റിലീസ് ചെയ്തത്. ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ എൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ബിബിൻ കൃഷ്ണയാണ്. ജിത്തു ദാമോദർ ഛായാഗ്രഹണവും അപ്പു എൻ ഭട്ടതിരി എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ദീപക് ദേവാണ്. വിനായക് ശശികുമാറാണ് വരികൾ ഒരുക്കിയിരിക്കുന്നത്. പ്രൊജക്റ്റ് ഡിസൈനിങ് നോബിൾ ജേക്കബും,പ്രൊഡക്ഷൻ ഡിസൈനിങ് സന്തോഷ് രാമനുമാണ് നിർവഹിച്ചിരിക്കുന്നത്. നന്ദു, ശങ്കർ രാമകൃഷ്ണൻ, ചന്ദുനാഥ്, മാനസ രാധാകൃഷ്‌ണൻ, പ്രശാന്ത് അലക്‌സാണ്ടർ, ജീവ ജോസഫ്, മേഘനന്ദ റിനിഷ്, അജി ജോൺ, വിവേക് അനിരുദ്ധ്, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ, ദിലീപ് നമ്പ്യാർ, നോബിൾ ജേക്കബ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങള

'കോൾഡ് കേസ്' ഒ.ടി.ടി റിലീസിന് ?

  പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോൾഡ് കേസ് '. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ അതിഥി ബാലനാണ് നായിക. പൃഥ്വിരാജ് പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ ചിത്രം തീയറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് ഒ.ടി.ടി റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം ഏഷ്യാനെറ്റിനാണ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കുന്ന സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ചേർന്നാണ്. ശ്രീനാഥ്.വി.നാഥ്‌ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച നടൻ അനിൽ നെടുമങ്ങാടും 'കോൾഡ് കേസി'ൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

മിസ്റ്ററി ത്രില്ലറുമായി "ആർ.ജെ മഡോണ"!

  ഹിച്ച്‌കോക്ക്‌ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അനിൽ ആന്റോ, അമലേന്ദു കെ.രാജ്‌, ഷെർഷാ ഷെരീഫ്‌ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആനന്ദ്‌ കൃഷ്ണ രാജ്‌ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പുറത്തിറക്കി.ആർ.ജെ മഡോണ എന്നാണ് ചിത്രത്തിൻ്റെ പേര്. മിസ്റ്ററി ത്രില്ലർ എന്ന രീതിയിൽ ഏറെ നിഗൂഢത നിറച്ചാണ് ടൈറ്റിൽ പോസ്റ്റർ. ആനന്ദ്‌ കൃഷ്ണ രാജ്- അനിൽ ആൻ്റോ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹൊറർ-ത്രില്ലർ ഷോർട്ട്ഫിലിം 'റിയർവ്യൂ' വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സംവിധായകൻ കൂടിയായ ആനന്ദ്‌ കൃഷ്ണ രാജ് തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും, ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: അഖിൽ അക്സ, സംഗീതം: രമേശ് കൃഷ്ണൻ എം കെ, വരികൾ: ഹൃഷികേഷ് മുണ്ടാണി, ആർട്ട് ഡയറക്ടർ: ഡാനി മുസിരിസ്, സൗണ്ട് ഡിസൈൻ: ജെസ്വിൻ മാത്യൂ ഫെലിക്സ്, മേക്കപ്പ്: മഹേഷ് ബാലാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫ്രാൻസിസ് ജോസഫ് ജീര, അസോസിയേറ്റ് ഡയറക്ടർ: നിരഞ്ജൻ, വി.എഫ്.എക്സ്: മനോജ് മോഹൻ, ഡിസൈൻ: സനൽ പി കെ, പി.ആർ.ഓ: പി.ശിവപ്രസാദ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഷെയിൻ നിഗം ചിത്രം "ബർമുഡ"യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

  ഷെയ്‌ൻ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബർമുഡ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. "കാണാതായതിൻ്റെ ദുരൂഹത" എന്ന സബ്ടൈറ്റിലിലൂടെ ചിരിച്ചു കൊണ്ട് വെള്ളത്തിൽ കിടക്കുന്ന ഷെയ്ൻ ആണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ. മമ്മൂട്ടിയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തത്. 24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ കാശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് നായിക. ഷെയ്ൻ നിഗമിനെ കൂടാതെ വിനയ് ഫോർട്ട്, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുധർശൻ, ദിനേഷ് പണിക്കർ,കോട്ടയം നസീർ,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. തീര്‍ത്തും നര്‍മ്മ പശ്ചാത്തലത്തിൽ പറയുന്ന സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. മണിരത്നത്തിൻ്റെ അസോസിയേറ്റായി പ്രവർത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശി

ഹിമാലയൻ യാത്രാ വിവരണവുമായി ആൻ്റണി വർഗ്ഗീസ്

  മലയാളത്തിന്‍റെ യുവതാരം ആൻ്റണി വർഗ്ഗീസും കൂട്ടരും നടത്തിയ ഹിമാചൽ യാത്രാ വിവരണവുമായി എത്തിയ "വാബി - സാബി" ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. ക്രിയേട്ടീവ് ഡിസൈനര്‍ ആയ സാനി യാസ് എഴുതി, സംവിധാനം ചെയ്ത മലയാളത്തിലെ ഈ വേറിട്ട യാത്രവിവരണം അവതരണം കൊണ്ട് മനോഹരമാണ്. പത്തു ദിവസത്തോളം നീണ്ട യാത്രയിലെടുത്ത നുറുങ്ങു വീഡിയോകൾ ഒരു യാത്രാ വിവരണം പോലെ എഡിറ്റ്‌ ചെയ്ത് തയ്യാറാക്കിയ പന്ത്രണ്ടു മിനിട്ടോളം ദൈർഗ്യമുള്ളതാണ് ഈ വീഡിയോ.  രണ്ടു എപ്പിസോഡുകളായി പുറത്തിറക്കുന്ന വാബി സബിയിലെ ആദ്യത്തെ എപ്പിസോഡിൽ ഹിമാചൽ പ്രദേശിലെ കൽഗയെ കേന്ദ്രീകരിച്ചാണ് വിവരിക്കുന്നത് .. കൽഗയുടെ താഴ്‌വരകളും മഞ്ഞുമലയും കുന്നിൻ ചെരിവിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന ദേശവാസികളിലൂടെയും നാടോടികളിലൂടെയുമൊക്കെ ഒരു യാത്രയിലെന്ന പോലെ പ്രേക്ഷകരെ കൊണ്ട് പോകുന്നിടത്താണ് വാബി സബി മനോഹരമാകുന്നത്. ഏതോരു യാത്രയിലും ഉണ്ടാവുന്ന പോലെയുള്ള ബുദ്ധിമുട്ടുകളും ഒരുപാട് നല്ല അനുഭവങ്ങളും, കാഴ്ചകളും, ഒരു കഥയിലെ കഥാപാത്രങ്ങൾ എന്ന പോലെ കണ്ട് മുട്ടിയ ബാബ, മാതാജി, ചാർളി തുടങ്ങിയ വ്യത്യസ്ഥരായ ആളുകളും അവരുടെ ജീവിതങ്ങളും വ്യത്യസ്തമായി അവതരിപ്പിക്കുന്നതിലൂടെയാണ് മറ

‘ആരും പട്ടിണി കിടക്കരുത്’; കൊവിഡ് കിച്ചൺ വീണ്ടും തുടങ്ങുന്നുവെന്ന് ബാദുഷ

  കൊവിഡ് ഭീകരമായി തുടരുന്ന സാഹചര്യത്തിൽ കൊവിഡ് കിച്ചൺ എന്ന പദ്ധതി വീണ്ടും തുടങ്ങുന്നുവെന്ന് പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ. എറണാകുളം ജില്ലയിൽ കൊവിഡ് അതിഭീകരമായി തുടരുന്ന സാഹചര്യത്തിൽ ആരും പട്ടിണി കിടക്കരുത് എന്ന ആഗ്രഹത്തിനാലാണ് സംരംഭം പുനഃരാരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാദുഷയുടെ വാക്കുകൾ: പ്രിയരേ, കോവിഡിൻ്റെ ഭീകരമായ ഘട്ടത്തിൽ എറണാകുളം ജില്ലയിൽ "ആരും പട്ടിണി കിടക്കരുത്" എന്ന ഉദ്ദേശത്തിൽ ഒരു *കോവിഡ് കിച്ചൺ* കൂട്ടായ്മ ഉണ്ടായിരുന്നു. അത് ഒരു വൻ വിജയമായി മുമ്പോട്ട് പോകുകയുണ്ടായി. പക്ഷേ ഇന്നത്തെ നമ്മുടെ സാഹചര്യം എല്ലാം മോശമായ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്. അതു കൊണ്ട് പഴയ പോലെ വിപുലീകരിച്ചുള്ള പരിപാടി സാധ്യമല്ല, ആകയാൽ നാളെ വൈകീട്ട് മുതൽ *കോവിഡ് കിച്ചൺ* വീണ്ടും പ്രവർത്തനം തുടങ്ങുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വളരെ ലഘുവായ രീതിയിൽ പറ്റാവുന്നത്ര പാവങ്ങളുടെ വിശപ്പ് മാറ്റുക എന്ന ഉദ്ദേശത്തിൽ തുടങ്ങുന്ന കോവിഡ് കിച്ചണിന് എല്ലാവരുടേയും പ്രാർത്ഥനയും സഹകരണവും ഉണ്ടാവണം.... എന്

Facebook

Recommended Calls

'ചെരാതുകൾ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  ആറു കഥകൾ ചേർന്ന "ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഓടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ മലയാളത്തിലെ പ്രിയ താരങളായ മമ്മൂട്ടി, സുരേഷ്പു ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്ന് പുറത്തുവിട്ടു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത്‌ ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ട്രെയ്‌ലർ ഇതാ : മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത്‌ അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി.ആർ.ഓ - പി.ശിവപ്രസാദ്, ഡ

റോഷൻ ബഷീറിന്റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നു

  റോഷൻ ബഷീർ നായകനായെത്തുന്ന "വിൻസെന്റ് ആൻഡ് ദി പോപ്പ്" എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ദൃശ്യം എന്ന ചിത്രത്തിന് ശേഷം റോഷന്റെ അടുത്ത പ്രധാന റിലീസ് ചിത്രം ആണ് "വിൻസെന്റ് ആൻഡ് ദി പോപ്പ്". ബിജോയ് പി.ഐ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അത്യന്തം സ്റ്റൈലൈസ്ഡ്  ആയിട്ടുള്ള ഗെറ്റപ്പിൽ വിൻസെന്റ് എന്ന ടൈറ്റിൽ റോൾ ആണ് റോഷൻ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ ഗീതാനന്ദ് ആണ്. സഞ്ജീവ് കൃഷ്ണൻ പശ്ചാത്തല സംഗീതവും കിരൺ വിജയ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. വാണിമഹൽ ക്രീയേഷന്സ് ആണ് നിർമ്മാണം. റിവഞ്ജ് ത്രില്ലെർ ജോണറിൽ ഒരുക്കിയ ഈ കഥയിൽ വിൻസെന്റ് എന്ന ഹിറ്റ്മാൻ തന്റെ ജീവിതത്തിലെ നിർണായകമായ ഒരു യാത്രവേളയിൽ  കണ്ടുമുട്ടുന്ന ഹോജ എന്ന  ടാക്സി ഡ്രൈവറുമായി സംഭാഷണത്തിൽ ഏർപ്പെടുകയും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമായി കഥ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു.  വിൻസെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോർത്തിനെക്കിയ വിൻസെന്റ് ആൻഡ് ദി പോപ്പ് എന്ന ചിത്രം മറ്റു

ഒ.ടി.ടി റിലീസിന് നാല് മലയാള ചിത്രങ്ങൾ

  മലയാളം സിനിമകളുടെ റിലീസിന് വേണ്ടി ഒരു പുതുപുത്തൻ ഒ.ടി.ടി പ്ലാറ്റ്ഫോം പുറത്തിറങ്ങിയിരിക്കുകയാണ്. പ്രൈം റീൽസ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാറ്റ്ഫോമിലൂടെ എല്ലാ വെള്ളിയാഴ്ചയും പുതുപുത്തൻ സിനിമകൾ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ജനുവരി ഒന്നിന് പ്രൊഫ. സതീഷ് പോളിന്‍റെ സംവിധാനത്തില്‍ സൈജു കുറുപ്പ് നായകനാവുന്ന 'ഗാര്‍ഡിയന്‍' ആണ് പ്രൈം റീല്‍സിലെ ആദ്യ റിലീസ്. പ്രൊഫ. സതീഷ് പോള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 'ഗാര്‍ഡിയനി'ല്‍ സൈജു കുറുപ്പിനൊപ്പം മിയ ജോർജ്, സിജോയ് വർഗീസ്, നയന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജയ് ജിതിൻ സംവിധാനം ചെയ്ത്  ദുർഗ കൃഷ്ണയും അർജുൻ  നന്ദകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കൺഫെഷൻസ്  ഓഫ് എ  കുക്കു', സുരാജ് വെഞ്ഞാറമൂട്, എം എ നിഷാദ്, സുധീർ കരമന, അനു ഹസൻ, പാർവതി രതീഷ്  എന്നിവർ അഭിനയിക്കുന്ന 'വാക്ക്', ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ  പ്രധാന വേഷങ്ങളിൽ എത്തുന്ന 'സുമേഷ് ആൻഡ് രമേഷ്' പ്രൈം റീല്‍സിലൂടെ പ്രദര്‍ശനത്തിനെത്താനിരിക്കുന്ന മറ്റു ചിത്രങ്ങള്‍. ആന്‍ഡ്രോയ്‍ഡ്, ഐ ഫോണുകളില്‍ ഡൗണ്‍ലോഡ് ച

കർഷക സമരത്തെ കുറിച്ച് സലീം കുമാറിന് പറയാനുള്ളത് ഇതാണ്

  ഇന്ത്യയിലെ കാർഷികപ്രക്ഷോഭത്തിന് പിന്തുണയേകി അന്യരാജ്യങ്ങളിൽ നിന്നുമുള്ള സെലിബ്രിറ്റീസ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതോട് കൂടി നിരവധി പേരാണ് അതിനെ എതിർത്ത് മുന്നോട്ട് വന്നത്. സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, സുരേഷ് റെയ്‌ന, അജയ് ദേവ്‌ഗൺ, അക്ഷയ് കുമാർ, സുനിൽ ഷെട്ടി, ഉണ്ണി മുകുന്ദൻ എന്നിങ്ങനെ നിരവധി പേരാണ് ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് മറ്റുള്ളവർ ഇടപെടേണ്ട എന്ന് ആവശ്യപ്പെട്ടത്. ഇപ്പോഴിതാ കർഷക സമരത്തെ കുറിച്ചുള്ള തന്റെ നിലപാട് രേഖപ്പെടുത്തിയിരിക്കുകയാണ് സിനിമാ താരം സലീം കുമാർ. സോഷ്യൽ മീഡിയ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. അദ്ദേഹത്തിന്റെ കുറിപ്പ് ഇതാ : "അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പ

ആറ് കഥകളുമായ് "ചെരാതുകൾ"; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

  ആറു കഥകൾ ചേർന്ന "ചെരാതുകൾ" എന്ന ആന്തോളജി  സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോക വനിതാ ദിനത്തിൽ ഉണ്ണി മുകുന്ദൻ,മാലാ പാർവതി, മെറീന മൈക്കൾ, ബാദുഷ, ' കണ്ണൻ താമരക്കുളം, അഞ്ജലി നായർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറക്കി. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. ഷാജൻ കല്ലായി,ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്,അനു കുരിശിങ്കൽ, ശ്രീജിത്ത്‌ ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറു സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ എന്നിവർ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ ജനുവരിയിൽ പൂർത്തിയാക്കി. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത്‌ അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി ആർ ഓ - പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഓൺപ്രൊ

'നിഴൽ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് "നിഴൽ". തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴലിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഏപ്രില്‍ 4ന് ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.   ചിത്രത്തിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള ആയി നയൻസും ക്യാമറക്ക് മുന്നിലെത്തുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍,

കൊറോണയെപ്പറ്റി അശാസ്ത്രീയമായ വിവരങ്ങൾ നൽകി: മോഹൻലാലിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി

നടൻ മോഹൻലാലിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. കമ്മീഷൻ പരാതി സ്വീകരിച്ചു. കോറോണയെപ്പറ്റി അശാസ്ത്രീയമായതും വഴി തെറ്റിക്കുന്നതുമായ പ്രസ്താവന നടത്തിയതിന് ദിനു വെയിൽ എന്ന വ്യക്തിയാണ് പരാതി നൽകിയത് നിലവിൽ ദിശ കേരള എന്ന സംഘടനയുടെ പ്രസിഡണ്ടും സ്ഥാപകനുമാണ് ദിനു. മോഹൻലാലിനെതിരെ താൻ കൊടുത്ത പരാതി മുഷ്യാവകാശ കമ്മീഷൻ സ്വീകരിച്ചു എന്നറിയിച്ചുകൊണ്ട് ദിനു ഫേസ്ബുക്കിൽ പോസ്റ്റ്  ഇട്ടിരുന്നു. കേസ് സ്വീകരിച്ചു എന്നറിയിച്ചുകൊണ്ട് വന്ന സന്ദേശത്തിന്റെ ചിത്രവും അയാൾ ഒപ്പം ചേർത്തിട്ടുണ്ട്. പോസ്റ്റിന്റെ പൂർണ രൂപം: "നടൻ മോഹൻലാലിനെതിരെ ഞാൻ സമർപ്പിച്ച പരാതിയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.Case no. 2377/11/9/2020. "സ്റ്റാർഡം" എന്നത് സമൂഹം കൽപ്പിച്ചു തരുന്ന താരപ്രഭയാണെന്നും, അതിൽ സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണാവശ്യമെന്ന് ഏത് താരതമ്പുരാനും ഓർക്കേണ്ടതായുണ്ട്. ചിലരെ സുഖിപ്പിക്കാൻ വേണ്ടി മാത്രം ബ്ലോഗിൽ പേനയുന്തുന്ന ഒരാൾക്ക് മാത്രമേ കൈയ്യടിയുടെ മന്ത്രോചാരണം  കാരണം വൈറസ് നശിക്കുമെന്ന് തള്ളാനാവും. അതത്ര നിഷ്കളങ്കവുമല്ല. ഈ മഹാ ദുരന്ത കാലത്ത് അശാസ്ത്

'സ്റ്റാർ' സിനിമയുടെ റിലീസ് തീയതി പുറത്ത്

  അബാം മൂവീസിന്‍റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച്‌ ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് 'സ്റ്റാർ'. ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ 9ന് തീയേറ്റർ റിലീസ്സിങ്ങിന് ഒരുങ്ങിയിരിക്കുകയാണ്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 'സ്റ്റാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. നായക നിരയിലെ ജോജു - പൃഥ്വി കോമ്പോ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലേറ്റ്. റോയ് എന്ന ഗൃഹനാഥനായി ജോജു കൈകാര്യം ചെയ്യുമ്പോൾ, ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആർദ്ര എന്ന നായിക കഥാപാത്രമായാണ് ഷീലു എബ്രഹാമും ചിത്രത്തിൽ എത്തുന്നത്.റോയിയും ആർദ്രയും മക്കളുമടങ്ങുന്ന കുടുംബത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഉടലെടുക്

രണ്ട് ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒ.ടി.ടി റിലീസിന്?

  മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'സീ യു സൂണി'ന് ശേഷം രണ്ട് ഫഹദ്‌ ഫാസിൽ ചിത്രങ്ങൾ കൂടി ഒ.ടി.ടി റിലീസ് ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ആമസോൺ പ്രൈം വഴി റിലീസ് ചെയ്ത 'സീ യു സൂണി'ന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം നെറ്റ് ഫ്ലിക്സാണ് ഫഹദ് ഫാസിലിന്റെ രണ്ട് ചിത്രങ്ങൾ വാങ്ങിയിരിക്കുന്നത്. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ധീന്‍ സംവിധാനം ചെയ്യുന്ന 'ഇരുൾ', ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്നു 'ജോജി' എന്നീ ചിത്രങ്ങളാണ് ഒ.ടി.ടി റിലീസ് ചെയ്യുകയെന്ന് പുറത്തു വരുന്ന വാർത്തകൾ. എന്നാൽ ഈ ചിത്രങ്ങളുടെ റിലീസ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്നാണ് 'ഇരുൾ' ചിത്രം നിർമ്മിക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജോജി'. കുമ്പളങ്ങി നൈറ്റ്സ്, മഹ

നരണിപ്പുഴ ഷാനവാസിന്റെ സ്വപ്നം സഫലമാക്കാനൊരുങ്ങി വിജയ് ബാബു

  സൂഫിയും സുജാതയും' എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് നരണിപ്പുഴ ഷാനവാസ്. അദ്ദേഹത്തിന്റെ അകാലത്തിൽ ഉള്ള വിയോഗം മലയാള സിനിമ പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ചിരിന്നു. നരണിപ്പുഴ ഷാനവാസ് പൂർത്തിയാക്കിവെച്ച തിരക്കഥ സിനിമയാക്കാനൊരുങ്ങുകയാണ് നടനും നിർമാതാവുമായ വിജയ് ബാബു. ഷാനവാസിന്റെ ആദ്യ ചിത്രം 'സൂഫിയും സുജാതയും' നിർമിച്ചതും വിജയ് ബാബു തന്നെയാണ്. കൊച്ചിയിൽ ഷാനവാസിന്റെ സുഹൃത്തുക്കൾ ചേർന്ന് സംഘടിപ്പിച്ച അനുസ്മരണയോഗത്തിലാണ് വിജയ് ബാബുവിന്റെ പ്രഖ്യാപനമുണ്ടായത്. യോഗത്തിൽ തന്റെ അഭ്യർഥനപ്രകാരം ഷാനവാസിന്റെ ഭാര്യ അസു ഷാനവാസ് തിരക്കഥ കൈമാറിയതായി വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. 'സൽമ' എന്നാണ് തിരക്കഥയുടെ പേര്. വിജയ് ബാബു പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇതാ : "ഷാനവാസുമായി അടുപ്പമുണ്ടായിരുന്നവരുടെ ഒരു കൂട്ടായ്മ ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നു. എന്‍റെ അഭ്യര്‍ഥന പ്രകാരം ഷാനവാസിന്‍റെ ആദ്യ തിരക്കഥ 'സല്‍മ' അദ്ദേഹത്തിന്‍റെ ഭാര്യ അസു ഷാനവാസ് എനിക്കു കൈമാറി. സല്‍മ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്‍റെ ഭാഗത്തുനിന്നുണ്ടാവും. ലാഭത്തിന്‍റെ ഒരു വിഹിതം ഷാനവാസിന്‍